Skip to main content

Posts

Showing posts from March, 2010

200 റിയാലിനൊരു N73

കു റച്ച്‌ സാധനങ്ങള്‍ വാങ്ങി ഒരു കാര്‍ഗോ വിടണമെന്ന പൂതി കേറീട്ട്‌ കുറെ നാളായി. വിളിക്കുമ്പോഴൊക്കെ നാശി മോള്‍ പറയും, ഉപ്പച്ചീ കളിപ്പാട്ടം... അവളുടെ ആശകള്‍ക്ക്‌ കയ്യും കണക്കുമില്ല. എന്നാലും എന്തെങ്കിലുമൊക്കെ... കുറച്ച്‌ റിയാലുകള്‍ ഒത്ത്‌ കിട്ടിയപ്പോള്‍ കുറച്ച്‌ സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങാനാണ്‌ സുഹൃത്തിനെയും കൂട്ടി ബത്ത്‌ഹയിലേക്കു പോയത്‌. അനിയന്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, അവനൊരു 'ക്യാമറ ഫോണ്‍' വേണംന്ന്‌... വിലക്കുറവില്‍ സെക്കനന്റ്‌ വല്ലതും ഒത്ത്‌ കിട്ടിയാല്‍ വാങ്ങണം. അല്ലെങ്കില്‍ ചൈനയുടെ ഒറിജിനല്‍ വല്ലതും...! കുറച്ച്‌ ഫാന്‍സി ഐറ്റംസും സ്‌പ്രേകളും വാങ്ങി തിരിച്ചുവരുമ്പോഴാണ്‌ സുഹൃത്ത്‌, എന്റെ കയ്യും പിടിച്ച്‌ ഒരാള്‍കൂട്ടത്തിനുള്ളിലേക്ക്‌ നുഴഞ്ഞുകേറിയത്‌. എന്താ, ഞാന്‍ ചോദിച്ചു. അനക്ക്‌ ഫോണ്‌ വേണ്ടേ? അവിടെ രണ്ടാളുകള്‍ മൊബൈല്‍ ഫോണുകള്‍ ലേലം വിളിച്ച്‌ വില്‍ക്കുന്നു. ഒക്കെ നല്ല തകര്‍പ്പന്‍ ഫോണുകള്‍. N70, N73, N81...ഒക്കെ നോക്കിയയുടെ വെടിക്കെട്ട്‌ ചരക്കുകള്‍.. ഒരു ചെറിയ കടലാസ്‌ പെട്ടിക്കു മുകളില്‍ ഫോണുകള്‍ നിരത്തി വ

ബിയറുണ്ടോ സഖാവേ ഗ്ലാസെടുക്കാന്‍...

കേന്ദ്രബജറ്റ് കലകലക്കന്‍.. കേരള ബജറ്റോ... ആളുകള്‍ പറയണ് പച്ചയെന്നും ചോപ്പെന്നുമൊക്കെ.. ആ എന്തായിക്കോട്ടെ, ബിയറിനോട് ഞമ്മളെ സര്‍ക്കറിനിത്തിരി മുഹബ്ബത്തുണ്ടെന്ന് ബജറ്റ് പറയണുണ്ട്.. ബിയറിന്റെ നികുതി കുറച്ച് കച്ചോടം തകര്‍ക്കാനുള്ള അവസരം... ഭക്ഷണ സാധനങ്ങളുടേ പെരുംവില കൊണ്ട് പൊള്ളി വയറെരിഞ്ഞിരിക്കുമ്പോള്‍ ഒരിറ്റ് ബിയര്‍ നുണഞ്ഞെങ്കിലും... അല്പം ആശ്വസിക്കാലോ.. അല്ലേ...

ടൈം‌പീസ്

ഇറയത്ത് , കൈക്കുമ്പിള്‍ നിറഞ്ഞു പെയ്യുന്ന മഴ പോലെ ഇറ്റിറ്റു വീഴുകയാണോ സമയം... .