Skip to main content

Posts

Showing posts from December, 2009

ഗുലാഫീ... സുലാഫീ...

മടി, പൂതപ്പിടിച്ചങ്ങനെയിരിക്കും. അല്ലാച്ചാലുറക്കം തന്നെയുറക്കം. രാവിലെ എട്ടൊമ്പതു മണ്യാവും എഴുന്നേല്‍ക്കാന്‍ തന്നെ. ചായയും മോന്തി അങ്ങാടിയിലോട്ടു പാഞ്ഞാല്‍ സ്‌കൂളിലേക്ക്‌ പോക്‌ണ പെമ്പിള്ളാരെ കാണാം. ബസ്സ്‌സ്‌റ്റോപ്പിനു മുമ്പിലുള്ള കുഞ്ഞാപ്പാന്റെ `മാസ്സ്‌ ഡ്രസ്സസ്സി'ന്റെ മുമ്പിലെ ബെഞ്ചില്‌ ഇന്നേരം നല്ല തെരക്കുണ്ടായിരിക്കും. ജോലിയില്ലാത്ത തേരാപാര നടക്കണ യുവാക്കള്‌ടെ കണക്കെട്‌ക്കാനിന്നേരത്ത്‌ ബസ്സ്‌സ്‌റ്റോപ്പ്‌ പരിസരത്തെത്തിയേച്ചാമതി. ഇന്നേരം കഴിഞ്ഞാപ്പിന്നെ അങ്ങാടിയില്‌ നാലാളെ കാണണംച്ചാ സ്‌കൂള്‌ വിടണ നേരാകണം. പത്ത്‌പത്തരക്ക്‌ മുമ്പെ കുട്ട്യാളെയൊക്കെ സ്‌കൂളിലയച്ച്‌ ഓരോരുത്തരായി മെല്ലെ അവനോന്റെ പുരയിടങ്ങളിലേക്കോ മറ്റോ വലിയും. വീട്ടിലെത്തിയാലുടനെ പത്തുമണിച്ചായയും മോന്തി വല്ല ബുക്കുമെടുത്ത്‌ കട്ടിലിലേക്ക്‌ ചായും. വായിച്ച്‌ വായിച്ചങ്ങുറങ്ങിപ്പോവും. പിന്നെ ഉച്ചക്ക്‌ ചോറു തിന്നാനുമ്മച്ചി വന്ന്‌ വിളിച്ചെടങ്ങേറാക്കണം. ``ഹമ്‌ക്കെ... നീച്ച്‌ തൊള്ള കെഗ്ഗി വന്ന്‌ എന്താച്ചാ വല്ലതും നക്കിക്കോ...'' ചോറ്‌ തിന്നു കഴിഞ്ഞാപ്പിന്നെ പള്ള നിറഞ്ഞ റാഹത്തിലൊരുറക്കമുണ്ട്‌. അതാണുറക്കം. ഹാ! സ്‌കൂള്‌

പച്ച വെറുമൊരു നിറമല്ല!

വീതി 6m, നീളം 2m. അനാമല്‍ പെയ്‌ന്റിങ്. ചുമരില്‍ വരച്ചത്. .

മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ

എ ല്ലാ മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ നടത്തുന്നുണ്ട് . മദ്‌റസയില്‍ പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല . പക്ഷെ അതിന്റെ ഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന് മാത്രമല്ല , അക്രമ - അധാര്‍മിക ജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലുമാണ് . കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന് ഓരോ ദിവസവും മാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ... ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കും .. പിന്നെ ഈ മദ്റസകള്‍ എന്താണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ ചോദിച്ചേക്കാം ... അതു തന്നെയാണ് എന്റെയും ചോദ്യം ... ആ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ മദ്രസാപാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതി . ലൊകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ ഈ വിദ്യാഭ്യാസ ബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല . വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയ ചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ ഈ സാധുക്കള്‍ അറിഞ്ഞിട്ടേയില്ല ... ഈ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്

സമയം

വാച്ചില്‍ സൂചിയുടെ ചലനം . അവളുടെ കൈ എന്റെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഞാന്‍ പറഞ്ഞു , നെഞ്ചിടിപ്പിന്റെ താളം . കൈ വലിച്ച്‌ അവള്‍ ചെവിയോര്‍ത്തു , അല്ല , മരണത്തിന്റെ കാലൊച്ച ! .

പ്രവാസം സുഖമുള്ള ഒരനുഭവം

ഞാനിപ്പോള്‍ ഒരു പ്രവാസിയാണ്. റിയാദ് എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു ഞാനും. പിറ്റേന്നു തന്നെ തിരിച്ചു പോയാലോഎന്നായിരുന്നു ചിന്ത. ഒരു റമദാനിലാണ് സഊദിയില്‍ കാലുകുത്തിയത്. രാവും പകലുമില്ലാത്ത പണി. നടുവൊടിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ.. സമയം പോയിക്കിട്ടുന്നേയില്ല. മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം. ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുതന്നെയല്ലെ...! ആകെയൊരു പങ്കപ്പാട്. വന്നു കുടുങ്ങി. പുറത്തിറങ്ങാന്‍ പേടി. ഇഖാമ കയ്യില്‍ കിട്ടിയിട്ടില്ല. വല്ല പോലീസും പൊക്കിയാലോ.. അറബിച്ചെക്കന്മാര്‍ കൈകാര്യം ചെയ്തേക്കുമോ.. ഭാഷയും വല്ല്യ പിടിയില്ല. എന്തു ചെയ്യാന്‍.. കൂട്ടിലിട്ട മെരുകിനെപ്പോലെ.. ചിലര്‍ ഇവിടെ പത്തും ഇരുപതും മുപ്പതും വര്‍ഷങ്ങളായി എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്ചര്യവും കൗതുകവുമായിരുന്നു. എങ്ങനെ ഇത്രയും വര്‍ഷങ്ങള്‍... ഞാന്‍ പറഞ്ഞു, ഒരു വര്‍ഷം.. ഏറിവന്നാല്‍ രണ്ടു വര്‍ഷം... അതില്‍ക്കൂടുതല്‍... എല്ലാ പ്രവാസികളും ആദ്യ ദിനങ്ങളില്‍ പറയുന്നതാണിത്.. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പറഞ്ഞിരുന്നത്.നാലോ അഞ്ചോ മാസം കഴിയുമ്പോള്‍ നിനക്ക് മനസ്സിലാവും എങ്ങനെയാണ് ഞങ്ങള്‍

സിലബസ്സിലില്ലാത്തത്

റി യാദ് ഖുര്‍തുബ ഇന്റര്‍‌നാഷണല്‍ സ്കൂള്‍സില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ഞാനിപ്പോള്‍. അഞ്ച് സ്കൂളുകളുണ്ട്, മൂന്നെണ്ണം പെണ്‍കുട്ടികളുടെതും രണ്ടെണ്ണം ആണ്‍കുട്ടികളുടെതും. മൂന്നു മാസം പ്രായമായ കുട്ടികള്‍ മുതല്‍ പതിനാറ് - പതിനേഴ് വയസ്സ് വരെയുള്ള കുട്ടികള്‍ 'പഠിക്കുന്ന'.... ഹദാന, തമീദി, ഇബ്തിദാഇ, മുതവസ്സിത്, താനവി... ക്ലാസ് മുറിക്കകവും പുറവും ചുറ്റുമതിലിലും ചിത്രങ്ങള്‍ വരക്കുകയും അല്ലറ ചില്ലറ എഴുത്തു കുത്തുകളുമൊക്കെയാണ് പണി. പ്രക്യതി ദ്യശ്യങ്ങളും പഠനത്തിനുപകരിക്കുന്നതും പഠനവുമായി ബന്ധപ്പെട്ടതും പഠനസാഹചര്യമൊരുക്കുന്നതുമായ ചിത്രങ്ങളാണ് വരക്കേണ്ടത്. ഓരോ മദ്റസയും ഒരോ ആര്‍ട്ട് ഗാലറിയുടെ പ്രതീതി... തലങ്ങും വിലങ്ങും ചിത്രങ്ങള്‍.... 'തമീതി'യില്‍ കുട്ടികള്‍ക്ക് മണ്ണില്‍ കളിക്കാനുള്ള ഒരിടമുണ്ട് ( മണ്ണില്‍ തൊടരുത്.. രോഗം വരും എന്നത് നമ്മുടെ നിലപാട്). ചെറിയ മതിലു കെട്ടി,മണ്ണു നിറച്ച് സജ്ജീകരിച്ചിരിക്കുന്ന കളിസ്ഥലം. അതിന്നടുത്ത് കുട്ടികള്‍ മണ്ണില്‍ കളിക്കുന്ന ചിത്രമാണ് വരക്കേണ്ടത്. കാറും സൈക്കിളും ഓട്ടിക്കളിക്കാനുള്ള സ്ഥലമുണ്ട്. ചതുരത്തില്‍ ഇഷ്‌ടിക കെട്ടി നിര്‍‌മിച്ചിരിക്കുന്