Skip to main content

Posts

Showing posts from May, 2010

കൈരളി ചാനലിലെ ബിക്കിനിക്കാഴ്ചകൾ

കൈരളി പീപ്പിൾ ചാനലിൽ ആഴ്ചകൾ തോറുമുള്ള കാഴ്ചയാണ് 'ആഴ്ചക്കാഴ്ച'. സം‌ഗതി തെരക്കേടില്ലാത്ത ഒരു പ്രോഗമാണ്. പക്ഷേ ഓരോ ലക്കത്തിലും ഒന്നോ രണ്ടോ ബിക്കിനിക്കാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തിയാലേ അവര്‍ക്ക് തൃപ്പതിയാവൂ. കൗതുകവും രസകരവുമായ നല്ല ചില കാഴ്ചകള്‍ക്കിടയില്‍ ഒരിത്തിരി എരിവും പുളിയും.. സൗന്ദര്യ മല്‍സരം, ഫാഷന്‍ ഷോ എന്നൊക്കെപ്പറഞ്ഞ് ഓരോ ലക്കത്തിലും നാല് പെണ്ണുങ്ങളുടെ കുന്നും മലയും കാണിച്ചാലേ സംഗതി ജോറാവൂ.  ഇന്നലെ ഈ 'ആഴ്ചക്കാഴ്ച'യില്‍ ഒരു അടിവസ്ത്രക്കാഴ്ചയും മറ്റൊരു ബിക്കിനിക്കാഴ്ചയും കണ്ട് രോമാഞ്ചകഞ്ചുകിതനായിപ്പോയി, ഞാനും. ഹാ! ഒന്ന് പുതിയ അടിവസ്ത്ര ഡിസൈനിങ്ങിന്റെ വൈവിധ്യങ്ങളുമായി നടന്ന ഒരു ഫാഷന്‍ ഷോ. മറ്റൊന്ന് ബിക്കിനി സൗന്ദര്യ മല്‍സരക്കാഴ്ച. പടച്ചോനെ അതെന്ത് കുന്തമെന്ന് ബേജാറാവണ്ട. ബിക്കിനി മാത്രമിട്ട പെണ്ണുങ്ങള്‍ക്കു വേണ്ടിയുള്ള സൗന്ദര്യ(?) മല്‍സരം. ഒന്നും പറയണ്ട, കലക്കന്‍ കാഴ്ചകള്‍.

'CHICKEN ALA CARTE' കാണും മുന്‍പ്...

വാക്കിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മെയ് 25 മുതൽ 31 വരെ നടത്തപ്പെടുന്ന Short Film Fest -ന് ഇന്ന് തിരശ്ശീല ഉയര്‍ന്നിരിക്കുന്നു. ഇന്ന്, (25 മെയ്യ് 2010) - ല്‍ മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 1.  CHICKEN ALA CARTE         Directed By: Ferdinand Dimadura 2. THE CRISIS         Directed By: PKR Kumar. 3.  CaSSandra        Directed By: Ranjeet Sankar. 'CHICKEN ALA CARTE' എന്ന ചിത്രം കണ്ട് വല്ലാത്ത വേദനയോടെ കണ്ണു നിറഞ്ഞിരിക്കുമ്പോഴാണ് സുഹൃത്ത് ഹംസ യുടെ മെയില്‍. ഒരു വീഡിയോ. 'Saudi man has spend more than 1 million riyals in Dubai Night Club on last week .....' എന്ന അടിക്കുറിപ്പോടെ. കണ്ടപ്പോള്‍ വല്ലാത്ത അരിശം തോന്നി. ആ പഹയനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍..

ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും

ബൂലോകത്തു നടക്കുന്ന മത സം‌വാദങ്ങളെ ഭീതിയോടെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത്  മതേതര സം‌രക്ഷണത്തിന്റെ ആവശ്യമാണെന്ന് ബൂലോകത്തെ 'ബുദ്ധിജീവികള്‍(!)‍' പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും  പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.. അതു മതപരമായ ചേരിതിരിവുണ്ടാക്കുമെന്നും അസഹിഷ്ണുത വളര്‍ത്തുമെന്നും ബൂലോകത്തു ഭയങ്കര പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. ഇത്തരം സം‌വാദങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും  വളർത്തുമെന്നും അതുകൊണ്ടു തന്നെ ഇത് അനാരോഗ്യകരമാണെന്നും എത്രയും പെട്ടെന്ന് ഇതു നിര്‍ത്തണമെന്നും അവര്‍ പറയുന്നു.. ഏറ്റവും ഒടുവില്‍ ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... എന്ന ബ്ലൊഗിലെ 'ബൂലോകത്തെ “മദ” പാടുകള്‍ ' എന്ന പോസ്റ്റില്‍ ആ ബേജാറുകള്‍ ആക്ഷേപഹാസ്യമായി (ആക്ഷേപമുണ്ട്. ഹാസ്യം എങ്ങും കണ്ടില്ല. ഈ പോസ്റ്റു തന്നെ ഒരു ഹാസ്യമാണെന്നാവുമോ..) വിവരിച്ചിരിക്കുന്നു..

പെയ്തൊഴിയാത്ത മഴകള്‍

അവള്‍ പറഞ്ഞു നീയെന്നെ പുല്‍കും മുന്‍പ് ഞാന്‍ നിന്നില്‍ പെയ്തിറങ്ങാം ഞാന്‍ പറഞ്ഞു വേണ്ട... നീയെന്നില്‍ പെയ്തിറങ്ങും മുന്‍പ് ഞാന്‍ നിന്നെപ്പുണരാം ഒന്നിച്ച് ഒന്നായി നമുക്ക് പെയ്തു തുടങ്ങാം.. കാടും മലയുമില്ലാത്ത പുഴയും തോടുമില്ലാത്ത മരവും കിളികളുമില്ലാത്ത പൂവും പൂമ്പാറ്റയുമില്ലാത്ത ചത്ത മണ്ണിലേക്ക്... കോളാക്കമ്പനിക്കാര്‍ മഴ സംഭരണി നിറക്കട്ടെ മാഫിയക്കാര്‍ മരം നട്ടോട്ടെ പാവം 'മനുഷ്യര്‍' ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ... .

പണം തരൂ.. കലാപം നടത്താം!

ഈ മുത്തലിക്കിനെ എവിടെച്ചെന്നാ കാണാന്‍ പറ്റും... ഞാനുമൊരു ചിത്രകാരനാണ്. എനിക്കുമൊന്ന് പ്രശസ്തനായാല്‍ കൊള്ളാമെന്നുണ്ട്.. ഞാന്‍ പ്രണയ ജിഹാദോ എന്ത് കുണ്ടാമണ്ടിയെങ്കിലും പ്രമേയമാക്കി ചിത്രങ്ങള്‍ വരക്കാം. നിങ്ങള്‍ പറയുന്ന സ്ഥലത്ത് ഒരു ചിത്ര പ്രദര്‍ശനം നടത്താം.  ഒരു കലാപം നടത്തി എന്നെയൊന്നു പ്രശസ്തനാക്കിത്തരുമോ.. അല്ല, ഒരു കലാപത്തിനിപ്പോ എന്താ റേറ്റ്.. അതിച്ചിരി കൂടുതല്ലെ.. ഒരു ചിന്ന കലാപം മതീന്നേ.. കര്‍ണാടകയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ കലാപം നടത്താന്‍ ശ്രീരാമസേനാ ദേശീയ അധ്യക്ഷന്‍ പ്രമോദ് മുത്തലിക്കും മറ്റു മുതിര്‍ന്ന നേതാക്കളും പണം ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു.. കലാപം നടത്താന്‍ അറുപത് ലക്ഷം ആവശ്യപ്പെട്ട മുത്തലിക്ക് ആദ്യ ഗഡുവായി പതിനായിരം രൂപ കൈപ്പറ്റുകയും ചെയ്തു.. ടെഹല്‍ക വാരികയും ഒരു ഇംഗ്ലിഷ് ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും നടത്തിയ  ആറാഴ്ച നീണ്ട ഒളിക്കാമറാ ഓപ്പറേഷനിലാണിവര്‍ കുടുങ്ങിയത്. 

ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!

'നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമയെ സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വിചിത്രകേരളം എന്ന ബ്ലോഗിന്റെ ഉടമയായ ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍ കെ.വിയാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് ഒട്ടേറെ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ശംഖുവരയന്‍ എന്നാണ് ബ്ലോഗില്‍ പ്രൊഫൈല്‍ പേര് നല്‍കിയിരിക്കുന്നത്. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്. 

അരിപ്പോം തിരിപ്പോം

ഇന്റര്‍ബെല്ലിന്റെ നേരത്ത് ശാരദ ടീച്ചര്‍ തങ്കച്ചന്‍ മാഷുടെ കൂടെ ഇടവഴിയിറങ്ങിപ്പോവുമ്പോള്‍ പിന്നിക്കീറിയ ബുക്കുകെട്ടും നരച്ചു പൊട്ടിയ സ്ലേറ്റും ഒക്കത്തു വെച്ച് ആമിനക്കുട്ടി ചിരിച്ചതെന്തിനാവും.. പിന്നീടൊരിക്കല്‍ വാ ഞമ്മക്ക് അരിപ്പോം തിരിപ്പോം കളിക്കാന്നും പറഞ്ഞ് ബഷീറിന്റെ കയ്യും പിടിച്ച് അവള്‍ നടന്നകന്നതും ആ ഇടവഴിയിറങ്ങിയാണല്ലോ...

വൈവാഹിക ജീവിതം മാധുര്യമുള്ളതാവാന്‍

പറഞ്ഞോളൂ, കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌ പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ്‌ ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്‌. രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങ നെയാണ്‌. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ്‌ ജീവിതത്തില്‍ പൊട്ടലും ചീറ്റലുമുണ്ടാവുന്നത്‌ . ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്‌ സ്‌നേഹം ഉരുകിയൊലിക്കുന്നത്‌.