Skip to main content

Posts

Showing posts from February, 2011

ബ്ലോഗര്‍ ഹംസ ആലുങ്ങലിന്‌ അഭിനന്ദനങ്ങള്‍!

സു ഹൃത്തും ബ്ലോഗറും സിറാജ് പത്രത്തിലെ സബ് എഡിറ്ററുമായ ഹംസ ആലുങ്ങല്‍ നോര്‍ക്കാ റൂട്ട്‌സ്‌ ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നു. മാനുഷിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരമാണിത്. എടുത്തു പറയാന്‍ അക്കാദമിക യോഗ്യതകളൊന്നുമില്ലാത്ത ഹംസക്കു കിട്ടുന്ന ഏതൊരംഗീകാരവും ഏറെ സന്തോഷം നല്‍കുന്നതാണ്. 2010 ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ്‌ അവാര്‍ഡ്‌. പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്‌ക്ക്‌ രോഗങ്ങളുമായി ഇക്കരയ്‌ക്ക്‌` എന്ന ലേഖന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ്‌ ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.

കോര്‍പറേഷനെത്ര കനാലു കണ്ടതാ!

കോഴിക്കോട്ട്‌ കനോലി കനാലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയപ്പോള്‍ (2011 feb 1) കോ ഴിക്കോട്‌ നഗരത്തെ പ്ലാസ്റ്റിക്‌ മാലിന്യമുക്തമായി പ്രഖ്യാപിച്ച്‌ രണ്ടു ദിവസം കഴിയും മുന്‍പാണ്‌ കനോലി കനാലില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്‌ . മാലിന്യം നിറഞ്ഞ്‌ കറുത്ത നിറത്തില്‍ കനോലി കനാലും കല്ലായിപ്പുഴവും മരണം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഇടക്കിടക്ക്‌ ഇവിടെ മീനുകള്‍ ചത്തുപൊങ്ങാറുണ്ട്‌. മീനുകള്‍ ചത്തുപൊങ്ങിയ ഫോട്ടോകള്‍ പത്രങ്ങളില്‍ കണ്ടെങ്കിലും വല്ല നടപടികളുമുണ്ടാവുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കൊക്കെത്ര കനാല്‍ കണ്ടതാ കനാലെത്ര മാലിന്യം കണ്ടതാ! പാലം കുലുങ്ങിയാലും കനാല്‍ വറ്റിയാലും മാനം തന്നെ ഇടിഞ്ഞുവീണാലും ഞാനിന്നാട്ടുകാരനല്ലേ, എന്ന മട്ടില്‍ കുത്തിയിരിക്കുന്നവര്‍ക്കിതൊന്നും ഒരു വാര്‍ത്തയാവില്ല. പരിസ്ഥിതി പ്രവര്‍ത്തകരാരും കനോലി കനാല്‍ കണ്ടിട്ടില്ലേ.

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ബ്ലോഗെഴുത്തുകാരെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനത്തിന് പറയാനുള്ളത്

ബ്ലോ ഗെഴുത്തിന്റെ കാലം വന്നതോടുകൂടി സര്‍ഗാത്മക സാഹിത്യം അതിന്റെ തൂലികത്തുമ്പില്‍ നിന്ന്‌ സാങ്കേതികമായ അര്‍ഥത്തില്‍ അവസാനിച്ചുപോയേക്കാം.  പുതിയ എഴുത്തുകാര്‍ പേനക്കു പകരം മൗസ്‌ ഉപയോഗിക്കുന്നു. സി. രാധാകൃഷ്‌ണനെപ്പോലുള്ള എഴുത്തുകാര്‍ വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സര്‍ഗാത്മക രചനകള്‍ രചിക്കാന്‍ വേണ്ടി ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. സമയനഷ്‌ടം ഇല്ലാതാക്കാന്‍ സാങ്കേതികതകള്‍ എഴുത്തുകാരന്‌ വളരെ പ്രയോജനപ്പെടുന്നുണ്ട്‌.  പക്ഷെ, സൈബര്‍സ്‌പെയ്‌സിന്റെ വലയില്‍ കുടുങ്ങി അവസാനിക്കാന്‍ മാത്രം ദുര്‍ബലനായ ഒരു നിഷ്‌കളങ്ക മൃഗമല്ല സാഹിത്യം. ബ്ലോഗെഴുത്ത്‌ സര്‍ഗാത്മക സാഹിത്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഒരു ഘടകമായി മാറുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതുന്നില്ല. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്‌. പെട്ടെന്ന്‌ കത്തിപ്പൊലിഞ്ഞുപോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മക വെളിച്ചം മാത്രമേ അവരുടെ എഴുത്തുകളില്‍ ഉള്ളൂ. എങ്കിലും നല്ല രചനകള്‍ ബ്ലോഗില്‍ വരാറുണ്ട്‌. പക്ഷെ എഴുത്തിനെ ആത്മാവുപോലെ കൊണ്ടുനടക്കാനുള്ള ഒരു ആര്‍ജവം ബ്ലോഗെഴുത്തുകാര്‍ കാണിക്കുന്നുണ്ടോ എന്നുള്ളത്‌ സംശയമാണ്‌. -പ്രശസ്ത കഥാകൃത്

3ജി കാലത്തെ അശുഭവാര്‍ത്തകള്‍

മൊ ബൈലിലേക്ക്‌ വഴിതെറ്റിവന്ന ഒരു ആണ്‍ശബ്ദം. പിന്നീട്‌ പലവട്ടം നേരം തെറ്റിയ നേരത്ത്‌ ആ ശബ്ദം ജമീലയുടെ ഫോണില്‍ വന്നു. ഒരു ദിവസം നേരംപുലരും മുന്‍പ്‌ അവള്‍ ആ ശബ്ദവും അന്വേഷിച്ച്‌ പോയി. രണ്ടു മാസം കഴിഞ്ഞ്‌, ടിവിയില്‍ ഒരു പെണ്‍വാണിഭ വാര്‍ത്തക്കിടയില്‍ കണ്ട ഒരു സ്‌ത്രീക്ക്‌ ജമീലയുടെ മുഖമായിരുന്നു. കോ ഴിക്കോട്ടെ ഒരു കോളെജ്‌ വിദ്യാര്‍ഥിനിയാണ്‌ അനിത. ഇന്റര്‍നെറ്റ്‌ കഫെയുടെ കറുത്ത അറയില്‍, ചാറ്റ്‌റൂമില്‍ വെച്ചാണ്‌ അവനെ കണ്ടുമുട്ടിയത്‌. വിനീത്‌, എറണാകുളത്തെ ഒരു പരസ്യകമ്പനിയില്‍ ജോലി. ചാറ്റ്‌റൂമിന്റെ കോണില്‍ അവള്‍ അവനെയും അവന്‍ അവളെയും കാത്തിരുന്നു. വീഡിയോ ചാറ്റിംഗിന്റെയും ഹരം കെട്ടപ്പോഴാണ്‌ നേരില്‍ കാണണമെന്ന്‌ തോന്നിയത്‌. ആദ്യം പൂതി അറിയിച്ചത്‌ അനിതയാണ്‌. ഇപ്പോള്‍ യൂടൂബിലും പലരുടെയും മൊബൈല്‍ ഫോണിലും അനിതയുടെ `സിനിമ'യുണ്ടത്രെ. ദൃ ശ്യ മാധ്യമങ്ങള്‍ സാംസ്‌കാരിക ജീവിതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അപകടകരമായ ഇടപെടലുകളുടെ പരിണിതഫലം നാമനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കുടുംബ ജീവിതത്തിനകത്ത്‌ അസ്വാരസ്യങ്ങളുണ്ടാക്കുകയും കുടുംബ- സാമൂഹിക ജീവിതത്തില്‍ ഛിദ്രതയുണ്ടാക്കുകയും ചെയ്യുന്നതില്‍ ദ