Skip to main content

Posts

Showing posts from October, 2011

എഴുത്തില്‍ മരുന്ദ് ചേര്‍ക്കുമ്പോള്‍

പരന്ന വായനയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളുമാണ് എന്‍ വി പുഷ്പരാജന്‍ എന്ന എഴുത്തുകാരന്റെ കരുത്ത്. വാക്കുകളെ ചെത്തിമിനുക്കി കവിത പണിയുകയാണ് കഥാകൃത്ത്. വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ആശയത്തെക്കാള്‍ സുന്ദരമാണ് വാക്കുകള്‍ അടുക്കിവെച്ചതിന്റെ വായനാരസം. അതിനേക്കാള്‍ ആസ്വാദ്യകരമാണ് വരികള്‍ക്കിടയില്‍ പറയാതെ പറഞ്ഞ കഥകളും കവിതകളും. പണ്ടു പണ്ടൊരു രാജ്യത്ത് എന്ന നോവല്‍ അത്ര രസത്തില്‍ വായിച്ചു പോകാവുന്ന കഥയല്ല, കഥകളല്ല.  തീക്ഷ്ണമായ ജീവിതങ്ങളാണ് നോവലില്‍ നിറഞ്ഞു കിടക്കുന്നത്. പാരമ്പര്യ നോവല്‍ സങ്കല്‍പങ്ങളനുസരിച്ച് ഇതൊരു നോവലാവണമെന്നില്ല. അവര്‍ക്ക്, പതിനേഴ് അധ്യായങ്ങളുള്ള ഈ നോവലിനെ പതിനേഴ് കഥകളായും കാണാം. ആ കഥകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരിടനിലക്കാരനായി കഥാനായകനെ സങ്കല്‍പിക്കുകയുമാവാം. എനിക്കും ഇതൊരു നോവലായല്ല അനുഭവപ്പെട്ടതെന്നു തോന്നുന്നു. അത് അക്കാദമിക്കായ നോവല്‍ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലല്ല. കഥകള്‍ക്കുള്ളില്‍ കഥകള്‍ നിറച്ചു വെച്ച കുറെ കഥകളായാണ് എനിക്കീ നോവല്‍ അനുഭവപ്പെട്ടത്. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഓടി വന്ന്, വന്നതുപോലെ മറഞ്ഞു പോയ്‌ക്കൊണ്ടിരുന്നിട്ടും ഒന്നും മനസ്സില്‍ മായാതെ... ഓര