Skip to main content

Posts

Showing posts from September, 2013

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കണോ?

പതിനെട്ട് അത്ര വലിയ പ്രായമാണോ  മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക്  മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് കുറക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംസംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അതിന്നായി കോഴിക്കോട്ട് യോഗം ചേര്‍ന്നെന്നും പ്രത്യേക സമിതി രൂപവത്ക്കരിച്ചെന്നുമാണ് പുതിയ വാര്‍ത്ത. ഇത്തരമൊരു വാര്‍ത്ത ഏറെ ആശങ്ക വളര്‍ത്തിയിരിക്കുക സമുദായത്തിനകത്തെ പെണ്‍കുട്ടികളുടെ മനസ്സില്‍ തന്നെയാവും.  മുസ്‌ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ തന്നെ മാനസിക ഉന്നമനത്തിന് തടയിടുന്ന തീരുമാനമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ ഉന്നതിയിലേക്ക് കുതിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ മനസ്സും വിചാരവും മനസ്സിലാക്കാനാവാത്ത നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നത് മറക്കരുത്. മുസ്‌ലിം സമുദായത്തിന്റെ പൊതുധാരണകള്‍ പോലും വകവെക്കാതെ നേതൃത്വം കാണിക്കുന്ന അവിവേകങ്ങള്‍ ഈയിടെയായി പലനിലക്കും സമുദായത്തിന് ദോശം വരുത്തുന്നുണ്ട്. വ്യത്കിപരമായ ഗുണങ്ങള്‍ക്കും സംഘടനാ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഒരു മതത്തിന്റെ മഹനീയ ദര്‍ശനങ്ങളെ അപകീര്‍ത്തിപ്പെടുത്തരുത്. സാമൂഹി

ഓര്‍മകളുണ്ടായിരിക്കണം മറക്കാതിരിക്കാന്‍

രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്‌കരന്‍ മാഷിനെ കാണാന്‍ എസ്.ജാനകിക്കൊപ്പം പോയ അനുഭവം ഗാനനിരൂപകനായ രവി മേനോന്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്‌കരന്‍ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്. ജവഹര്‍ നഗറിലെ വീട്ടിലെത്തുമ്പോള്‍ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തില്‍. ഏതോ ഒരു സ്ത്രീ എന്ന കൗതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു, ആരാ മനസ്സിലായില്ലല്ലോ! വിതുമ്പല്‍ അടക്കി നിര്‍ത്താനായില്ല എസ്.ജാനകിക്ക്. മാസ്റ്ററുടെ കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് വിതുമ്പലോടെ അവര്‍ പതുക്കെ ഉരുവിട്ടു മാസ്റ്ററേ ഇത് ഞാനാണ്... ജാനകി. മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കെ പറഞ്ഞു, ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാതിലില്‍ ചാരിയിരുന്ന് ജാനകി പാടാന്‍ തുടങ്ങി, ഭാസ്‌കരന്‍ മാഷുടെ മനോഹരമായ ഗാനം &#