Skip to main content

Posts

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്!

അ ന്‍‌വര്‍ എന്ന സിനിമ മുസ്ലിം വിരുദ്ധമെന്ന ആരോപണം ശരിയല്ലെന്നും അന്‍‌വറും അന്‍‌വാറുശ്ശേരിയുമായി യാതൊരു ബന്ധവുമില്ലെന്നും സം‌വിധായകന്‍ അമല്‍ നീരദ്. സിനിമ ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയം കോയമ്പത്തൂര്‍ സ്‌ഫോടനമല്ല. ഒരു മുഖ്യധാര സിനിമയെ സംബന്ധിച്ചിടത്തോളം കോയമ്പത്തൂര്‍ സ്‌ഫോടനം പറഞ്ഞുപഴകിയ വിഷയമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയിലൂടെ ആരുമായും സാദൃശ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു. ലതീ­ഷ്‌ മോ­ഹന്‍ മാ­ധ്യ­മം ആഴ്ച­പ്പ­തി­പ്പില്‍ എഴുതിയ ലേഖനമാണ് സിനിമ മുസ്ലിം വിരുദ്ധമെന്ന് നിരീക്ഷിക്കുന്നത്. വില്ലന്‍ കഥാപാത്രമായ ബാബുസേട്ടിന്റെ(ലാല്‍) രൂപം മഅദനിയുടേതിനോട് സാമ്യമുള്ളതാവുകയും, ആ വില്ലന്‍ കോയമ്പത്തൂര്‍ കലാപത്തിലെ പ്രതിയാവുകയും ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. ലേഖനത്തിലെ  പ്രസക്തമായ ചില വരികള്‍.. >> ബി­രി­യാ­ണി, ഒപ്പ­ന, സ്വ­വര്‍­ഗ­ലൈം­ഗി­ക­ത, ഭീ­ക­ര­വാ­ദം എന്നീ നാ­ലു മി­ത്തു­ക­ളി­ലാ­ണ്‌ മല­യാള സി­നിമ പൊ­തു­വേ മു­സ്‌­ലീം­ക­ളെ ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌ ..... << >> പക്ഷേ, ഇക്ക­ണ്ട­തൊ­ന്നും കളി­യ­ല്ലെ­ന്നും ഷാ­ജി കൈ...

മന്ത്രത്തിലെ ഗുട്ടന്‍സ്

അനിയന് കൊടൂര പനി. ' ടാ.. ഇജ്ജാ മോല്യാരട്‌ത്ത് പോയി ഒരു നൂലൂതിക്കൊണ്ടുവാ...' ചുരുട്ടിയ നോട്ടുകള്‍ രണ്ടുമൂന്നെണ്ണം എന്റെ കയ്യില്‍ തന്നിട്ട് ഉമ്മച്ചി പറഞ്ഞു. ഞാന്‍ പള്ളിയിലേക്ക് പാഞ്ഞു. മിനിഞ്ഞാന്ന് വല്യുമ്മാക്ക് 'പള്ളീലെരുത്തം' വന്നപ്പോഴും ഞാനാണ് മോല്യാരട്ത്ത് പോയി നൂലൂതിക്കൊണ്ടു വന്നത്. ഒരു ചെറിയ നൂല്‍ക്കഷ്ണത്തില്‍ മൂന്നാല് കെട്ടുകളിട്ട് എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞ് തുപ്പല് തെറുപ്പിച്ചോണ്ട് മൂപ്പര് രണ്ട് മൂന്ന് ഊത്തൂതും. ' ന്നാ കൊണ്ടോയി കെട്ടിക്കൊട്. പുടിച്ച് വെച്ച മാതിരി ബെര്ത്തം അവ്ടെ നിക്കും. ഹാ.. ' ഞാന്‍ ഉമ്മച്ചി  തന്ന നോട്ടുകള്‍ നിവര്‍ത്തി നോക്കി. രണ്ട് പത്ത് രൂപാ നോട്ടുകളും ഒരഞ്ച് രൂപാ നോട്ടും. മൊത്തം ഇരുപത്തഞ്ച് രൂപ. ബാവാക്കാന്റെ മക്കാനീന്ന് *പൊറോട്ട 'പെയ്ന്റടിച്ച്' തിന്നാച്ചാല്‍ നാല് രൂപ വെച്ച്.. ആറ് നാല് ഇരുപത്തിനാല്.. ഹായ് കൂയ് പൂയ്! ആറ് ദിവസം ഈരണ്ട് പൊറോട്ട വീതം തിന്നാലും ഒരു രൂപ ബാക്കി. ക്രാ.. ക്രീ.. ക്രൂ..! ആ ഇരുപത്തഞ്ച് രൂപ ചുരുട്ടിക്കൂട്ടി പാന്റിന്റെ പോക്കറ്റില്‍ തിരുകി. പാന്റിന്റെ ബേക്കിലെ പോക്കറ്റില്‍ നിന്നും കിട്ടിയ ഇര...

അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം

'അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം' എന്ന ലഘു പുസ്തകം, മതസ്പര്‍ദ്ധ യുണ്ടാക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ പുസ്തകമാണെന്നും പറഞ്ഞൊരു കോലാഹലമുണ്ടായപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അതിനോടനുബന്ധിച്ച് ചില അന്തംകമ്മികള്‍ പടച്ചുവിട്ട വിവാദങ്ങളും സം‌വാദങ്ങളും തുടരുമ്പോഴും എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഞാനാ പുസ്തകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചിട്ടുള്ളതാണ്. പത്തു വര്‍ഷം മുന്‍പ്, കോഴിക്കോട് മാനാഞ്ചിറയില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്തുനിന്നാണ്  1936 ല്‍ കേരള തിയ്യ യൂത്ത്‌ലീഗ് പുറത്തിറക്കിയ ഒന്നാം പതിപ്പിന്റെ 'ചില പേജുകള്‍' കിട്ടിയത്. പിന്നെ ബഹുജന്‍ സാഹിത്യ അക്കാദമി പുറത്തിറക്കിയ  മൂന്നാം പതിപ്പ് 2007 മാര്‍ച്ചില്‍ ഒരു ബുക്ക്സ്റ്റാളില്‍ നിന്നും കായി കൊടുത്തു വാങ്ങി. ഈ പുസ്തകം ഒരു വട്ടം പോലും ഒന്ന് മറിച്ചു നോക്കുക പോലും ചെയ്യാത്തവരാണ് പുസ്തകത്തിന് തീവ്രവാദ പുറംചട്ട തീര്‍ത്തത്. കൈവെട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന റെയ്ഡുകളില്‍ ദേശവിരുദ്ധ ആശയം പ്രചരിപ്പിക്കുന്ന പുസ്തകമെന്നും പറഞ്ഞ് കണ്ടുകെട്ടിയതും ഈ പുസ്തകമായിരുന്നു. 2007 ഏപ്രില്‍ 20 ന...

ഓട്ടമുണ്ടേല്‍ വിളിക്കാന്‍ മറക്കരുത്‌!

സ്വപ്‌നങ്ങളിലേക്കൊരു ടാക്‌സി യാത്ര കു റച്ച്‌ നാള്‍ മുന്‍പാണ്‌ തിരുവല്ലക്കാരന്‍ രാജുവിനെ പരിചയപ്പെട്ടത്‌. അസീസിയയില്‍ നിന്നും ശിഫയിലേക്ക്‌ പോരാന്‍ ഉത്തൈമിനു മുന്‍പിലെ കൊടും ചൂടില്‍ നില്‍ക്കുമ്പോഴാണ്‌ രാജുവിന്റെ ടാക്‌സി മുന്നില്‍ വന്ന്‌ നിന്നത്‌. നിറഞ്ഞ ചിരിയുമായി രാജു ചേദിച്ചു, എങ്ങോട്ടാ? പതിനഞ്ചു വര്‍ഷമായി രാജു രാജു സൗദിയിലുണ്ട്‌. ടാക്‌സി മെക്കാനിക്കായി വന്നതാണ്‌. അഞ്ചുവര്‍ഷത്തോളം മെക്കാനിക്കായിരുന്നു. പിന്നെ ഡ്രൈവറായി. അന്ന്‌ ടാക്‌സി ഡ്രൈവര്‍ക്ക പ്രത്ത്യേക വിസയുണ്ടായിരുന്നു. അന്ന്, ‌ ആ വിസയില്‍ ഒത്തിരി മലയാളികള്‍ വന്നിരുന്നു. താന്‍ ജോലി ചെയ്യുന്നിടത്തു തന്നെ ഒരുപാട്‌ മലയാളികളുണ്ടായിരുന്നു. എല്ലാവരും പോയി. ഇനി ബാക്കിയുള്ളത്‌ താന്‍ മാത്രമാണ്‌, ഇന്ത്യക്കാരനായി. ഇന്ന്‌ ടാക്‌സി ഡ്രൈവര്‍ വിസ അടിക്കുന്നില്ല. മറ്റു വിസകളിലെത്തുന്നവര്‍ ഇവിടെ എത്തിയ ശേഷം തനാസില്‍ മാറുകയാണ്‌ ചെയ്യുന്നത്‌. പാക്കിസ്‌താനികളാണ്‌ ടാക്‌സി ഓട്ടുന്നതില്‍ കൂടുതലും, ബംഗ്ലാദേശികളും കുറവല്ല. മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. രണ്ടു വര്‍ഷത്തെ പ്രവാസത്തിനിടക്ക്‌ ആകെ കണ്ടിട്ടുള്ളത്‌ മൂന്ന്‌്‌ മലയാളി ഡ്രൈവ...

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും

രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ റൂമില്‍ നിന്നാണ് ജനുവരി ലക്കം ഗള്‍ഫ് രിസാല കണ്ടത്. ' ഒരേ വാര്‍ത്തയിലെ പല വാര്‍ത്തകള് ‍' എന്നാണു കവര്‍. വാര്‍ത്താമാധ്യമമെന്ന നിലയില്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍ പരാജയപ്പെടുകയാണോ എന്ന അന്വേഷണമാണ് എന്‍. മാധവന്‍ കുട്ടി, എന്‍ പി രാജേന്ദ്രന്‍, കെ. രാജഗോപാല്‍, രാജീവ് ശങ്കര്‍, ഒ. അബ്ദുല്ല തുടങ്ങിയവര്‍ നടത്തുന്നത്. കാലികവും പ്രസക്തവുമായ എഴുത്തുകള്‍. 2007ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ നിന്ന് അസോസിയേറ്റ് എഡിറ്ററായി വിരമിച്ച, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടിയുമായുള്ള സംസാരമാണ് ശ്രദ്ധേയം. >> തീര്‍ച്ചയായും വാര്‍ത്ത വിനോദമല്ല. വിനോദ വാര്‍ത്തകളുണ്ടാവാം. പക്ഷേ, വാര്‍ത്ത വിനോദമായിക്കൂടാ. ഇവിടെ നടക്കുന്നത് നരേറ്റീവുകളാണ്. കഥ പറച്ചിലുകള്‍, നാണം കെട്ട കഥ പറച്ചില്‍. എല്ലാം ലളിതവല്‍ക്കരിച്ച്, എല്ലാം വൈകാരികവല്‍ക്കരിച്ച് പായസം പോലെ കഴിക്കാന്‍ പാകത്തിലാക്കുന്നു. ഇത് നിലവാരം കുറഞ്ഞ ഏതു സമൂഹത്തിന്റെയും ദുര്യോഗമാണ്. ഇതിന്റെ ഭാഗമായാണ് ഈ റിയാലിറ്റിഷോകളൊക്കെയുണ്ടാവുന് നത്. കുട്ടികളെ യോദ്ധാക്കളാക്കുകയാണ്. ചെറിയ കുട്ടികളെപ്പോല...

കടലാസുതോണികള്‍ എവിടെപ്പോയി?

കനത്ത ഇടിയില്‍ കരണ്ട്‌ പോയപ്പോഴാണ്‌ കൊച്ചുമകന്‍ കമ്പ്യൂട്ടറിനുള്ളില്‍ നിന്നും ഇറങ്ങിവന്നത്‌. ``ശ്ശോ... നശിച്ച റൈന്‍...'' വല്യുമ്മ മഴയും നോക്കിയിരിക്കുകയായിരുന്നു. ``മഴയുടെ ചന്തമൊക്കെ പോയി'' പണ്ട്‌, മഴയുടെ വരവ്‌ കുളിര്‍മയുടെ ആരവമായിരുന്നു. തൊടിയിലും പാടത്തും നിറഞ്ഞൊഴുകുന്ന വെള്ളം. ചൂണ്ടയുമായിറങ്ങുന്ന കുട്ടികള്‍. ഇറയത്തേക്കിറ്റി വീഴുന്ന വെള്ളത്തുള്ളികള്‍ കയ്യിലൊതുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലം. കടലാസുതോണികളുടെ നിറഞ്ഞൊഴുക്ക്‌. ``എന്താ ഗ്രാന്‍മാ യീ കടലാസുതോണി?'' ഇംഗ്ലീഷ്‌ മീഡിയം കൊച്ചുമകന്റെ ജിജ്ഞാസ.

കൈവെട്ടിന്റെ രാഷ്ട്രീയം

കേരളത്തില്‍ തീവ്രവാദ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തി വിടുന്ന ഭീതി വിട്ടുമാറുന്നില്ല. ഒടുവില്‍ ഇതാ കണ്ണൂരില്‍ നിന്നും ബോംബും വടിവാളുമൊക്കെ കണ്ടെത്തിയിരിക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അന്വേഷണണങ്ങള്‍ ശരിയായ വിധമാണെങ്കില്‍ കൂടുതല്‍ ജാഗ്രതകള്‍ ആവശ്യമാണെന്ന് ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളാണ് നമുക്കു മുന്‍പില്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നത്.  അധ്യാപകന്റെ കൈ വെട്ടിയ പ്രവര്‍ത്തനത്തെ എല്ലാവരും അപലപിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും ഇതു കാടത്തമെന്നു വിളിച്ചു പറയുന്നു. മുസ്ലിം സംഘടനകള്‍ ശക്തമായിത്തന്നെ പ്രതികരിച്ചിരിക്കുന്നു. എന്നാല്‍, ഈ തീവ്രവാദ ഗ്രൂപ്പുകള്‍ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചുണ്ടായതല്ലല്ലോ. തീവ്രവാദികള്‍ക്ക് ഇങ്ങനെ അഴിഞ്ഞാടാന്‍ തക്ക വിധം കേരളത്തെ പാകപ്പെടുത്തിക്കൊടുത്തതാരാണ്. ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇവരെ വളര്‍ത്തുന്നതില്‍ പങ്കില്ലായിരുന്നൊ.?

കാമ്പസില്‍ രാഷ്ട്രീയക്കാര്‍ക്കെന്താണു കാര്യം!

കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനം സുഗമമാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരിക്കുന്നു. എല്ലാ വിഭാഗത്തിലും ജാതിയിലും പെട്ട കുട്ടിരാഷ്ട്രീയക്കാര്‍ വളരെ സന്തോഷത്തോടെയാണ് കോടിയേരിയുടെ വാക്കുകളെ സ്വീകരിച്ചത്. എന്നാല്‍ ചിലര്‍  ഈ വാക്കുകളെ എതിരിടാന്‍ വാളും പരിചയുമായി ഇറങ്ങിയിരിക്കുകയാണ്. കാമ്പസ് രാഷ്ട്രീയമെന്നാല്‍ പഠിപ്പുമുടക്കലും അക്രമവും ഗുണ്ടായിസവുമാണെന്നും, വിദ്യാഭ്യാസ പ്രക്രിയയാണ് സുഗമമായി നടക്കേണ്ടതെന്നും അവര്‍ പറയുന്നു. രാഷ്ട്രീയം കാമ്പസിനകത്തും ആകാമെന്നല്ല, ആവശ്യമാണ് എന്നിടത്താണു ഞാന്‍. അതു കൊണ്ടു തന്നെ നിയമനിര്‍മാണത്തെ ഞാനും സന്തോഷത്തോടെ കാത്തിരിക്കുന്നു. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, മനുഷ്യരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു തരം ബ്രോയിലര്‍ പൗരന്മാരെയാണ് ഇന്ന് കാമ്പസുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം നിര്‍ജീവമായ ഒരഭ്യാസമായിരിക്കുന്നു. ഉയര്‍ന്ന മാര്‍ക്കുകളും ഗ്രേഡുകളും വാങ്ങുക എന്നതിനപ്പുറത്ത് മാനസികവും ബൗദ്ധികവുമായ ഉണര്‍‌വും വളര്‍ച്ചയും സാധ്യമാകുന്നിടത്തേക്ക് വിദ്യാഭ്യാസം ഇന്നു വികസിക്കുന്...

പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍

മഴ പെരും മഴ രണ്ടുമൂന്നു ദിവസമായി മഴയോടു മഴ! ഈ മഴക്ക്‌ പ്രവാസത്തിന്റെ ചൂടു കുറക്കാനാവുമോ? റൂമിനകത്ത്‌ നിറച്ചും വെള്ളം. നാട്ടിലേക്ക്‌ കെട്ടാന്‍ പെട്ടിയിലാക്കി കട്ടിലിനടിയില്‍ വെച്ചിരുന്ന സാധനങ്ങളൊക്കെ വെള്ളത്തില്‍.. എല്ലാമെടുത്ത്‌ അലമാരക്കു മുകളിലേക്ക്‌ കയറ്റി വെച്ചു. നിലത്തു കാലു കുത്താതെ കട്ടിലില്‍ കയറിയിരുന്നു. സലാം കട്ടന്‍ചായക്കു വെള്ളം വെച്ചു. നല്ല എരിവുള്ള മിച്ചര്‍ കിട്ടിയിരുന്നെങ്കില്‍... പുറത്ത്‌ മഴ കനക്കുകയാണ്‌. കാറ്റടിച്ചുതകര്‍ക്കുന്നു.

അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!

അനില്‍ കുമാറും ഗീതയും ഭാര്യാഭര്‍ത്താക്കന്മാരാണ്. രണ്ട് പെണ്‍കുഞ്ഞുങ്ങളുമുണ്ട് അവര്‍ക്ക്. അനില്‍ കുമാറും ഭാര്യയും തമ്മില്‍ പിരിഞ്ഞ് മാസങ്ങളായി വേറേയാണു താമസം. അനില്‍ കുമാറില്‍ ഭാര്യ ഗീത, അവിഹിതബന്ധങ്ങള്‍ ആരോപിക്കുന്നു.. അതെല്ലാം കെട്ടുകഥകളാണെന്ന് അനില്‍ കുമാര്‍ പറയുന്നു..  ഉറക്ക ഗുളിക തന്ന് ഗീത തന്നെ  മനോരോഗിയാക്കിയെന്ന് അയാള്‍ ആരോപിക്കുന്നു..   അമൃത ചാനലില്‍ പുതിയൊരു പരിപാടി, 'കഥയല്ലിതു ജീവിതം.' ! യാദൃശ്ചികമായാണ് കണ്ടത്. അനില്‍ കുമാറും ഗീതയും തമ്മിലുള്ള പോര്. അതിന്നിടയില്‍ നിസ്സഹയരായി രണ്ടു കുട്ടികള്‍.. ഒന്നാം ദിവസം തീര്‍ന്നില്ല. രണ്ടാം ദിവസം കാത്തിരുന്നു കണ്ടു, ബാക്കി ഭാഗം. അവര്‍ ഒന്നിക്കുമോ. അതോ തമ്മില്‍ തല്ലി... ഒന്നും നടന്നില്ല. ആരോപണങ്ങളും പ്രതിരോധങ്ങളുമായി ഒരെപ്പിസോഡു കൂടി.. ഒടുക്കം എല്ലാരും ചോദിക്കുന്നു, ഈ കുട്ടികളെ ഓര്‍ത്ത്... അവള്‍ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണ്. പക്ഷേ, അയാള്‍.. ഈ പരിപാടി വളരെ അമര്‍ശത്തോടെയാണ് ഞാന്‍ കണ്ടത്. കാരണം കുടുംബ കലഹങ്ങളും ദാമ്പത്യ പ്രശ്നങ്ങളുമൊക്കെ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും ഈ വിധത്തിലാണൊ എന്നൊരു ചിന്ത....

ഭോപ്പാലിന്റെ ദുര്‍‌'വിധി'!

കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന ഭോപാല്‍ വിഷവാതകച്ചോര്‍ച്ചക്ക് ഉത്തരവാദികളായ ഏഴുപേര്‍ക്ക് രണ്ടു വര്‍ഷം തടവ്. ഒരു ലക്ഷം രൂപവീതം പിഴ. ദുരന്തത്തിന്റെ ഇരകളെ അപമാനിക്കുന്ന വിധിയാണ്‌ കേസില്‍ ഉണ്ടായിരിക്കുന്നത്. 26 വര്‍ഷത്തെ വിചാരണക്കും കാത്തിരിപ്പിനുമൊടുവിലാണ് ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസിലെ വിധി വന്നിരിക്കുന്നത്‌. 1984 ഡിസംബര്‍ 2നാണ്‌ ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ്‌ പ്‌ളാന്റിലുണ്ടായ വാതകച്ചോര്‍ച്ച ആയിരങ്ങളുടെ ജീവനെടുത്തത്‌. വാതകടാങ്ക്‌ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന്‌ മീതൈല്‍ ഐസോസൈനേഡ്‌ അന്തരീക്ഷമാകെ വ്യാപിക്കുകയായിരുന്നു. പതിനായിരങ്ങളാണ്‌ അപകടത്തെത്തുടര്‍ന്ന്‌ നിത്യരോഗികളായി മാറിയത്‌. ഇന്നും നിലക്കാത്ത ദുരിതങ്ങള്‍.. എന്നിട്ടും.. ഈ വിധി, വ്യക്തമായ നീതി നിഷേധവും ഇരകളോടുള്ള അവഗണയുമാണ്. നീതിപീഠങ്ങള്‍ പോലും സാമ്രാജ്യത്ത്വത്തിനു വഴിപ്പെടുന്ന കാഴ്ച. കുഴിച്ചു മൂടപ്പെട്ട നീതി. വളരെ വൈകിയാണ് വിധി വരുന്നത് എന്നതു പോട്ടെ, നീതിയുടെ ഒരംശമെങ്കിലും വിധിയിലുണ്ടായിരുന്നെങ്കില്‍..

കൈരളി ചാനലിലെ ബിക്കിനിക്കാഴ്ചകൾ

കൈരളി പീപ്പിൾ ചാനലിൽ ആഴ്ചകൾ തോറുമുള്ള കാഴ്ചയാണ് 'ആഴ്ചക്കാഴ്ച'. സം‌ഗതി തെരക്കേടില്ലാത്ത ഒരു പ്രോഗമാണ്. പക്ഷേ ഓരോ ലക്കത്തിലും ഒന്നോ രണ്ടോ ബിക്കിനിക്കാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തിയാലേ അവര്‍ക്ക് തൃപ്പതിയാവൂ. കൗതുകവും രസകരവുമായ നല്ല ചില കാഴ്ചകള്‍ക്കിടയില്‍ ഒരിത്തിരി എരിവും പുളിയും.. സൗന്ദര്യ മല്‍സരം, ഫാഷന്‍ ഷോ എന്നൊക്കെപ്പറഞ്ഞ് ഓരോ ലക്കത്തിലും നാല് പെണ്ണുങ്ങളുടെ കുന്നും മലയും കാണിച്ചാലേ സംഗതി ജോറാവൂ.  ഇന്നലെ ഈ 'ആഴ്ചക്കാഴ്ച'യില്‍ ഒരു അടിവസ്ത്രക്കാഴ്ചയും മറ്റൊരു ബിക്കിനിക്കാഴ്ചയും കണ്ട് രോമാഞ്ചകഞ്ചുകിതനായിപ്പോയി, ഞാനും. ഹാ! ഒന്ന് പുതിയ അടിവസ്ത്ര ഡിസൈനിങ്ങിന്റെ വൈവിധ്യങ്ങളുമായി നടന്ന ഒരു ഫാഷന്‍ ഷോ. മറ്റൊന്ന് ബിക്കിനി സൗന്ദര്യ മല്‍സരക്കാഴ്ച. പടച്ചോനെ അതെന്ത് കുന്തമെന്ന് ബേജാറാവണ്ട. ബിക്കിനി മാത്രമിട്ട പെണ്ണുങ്ങള്‍ക്കു വേണ്ടിയുള്ള സൗന്ദര്യ(?) മല്‍സരം. ഒന്നും പറയണ്ട, കലക്കന്‍ കാഴ്ചകള്‍.

'CHICKEN ALA CARTE' കാണും മുന്‍പ്...

വാക്കിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മെയ് 25 മുതൽ 31 വരെ നടത്തപ്പെടുന്ന Short Film Fest -ന് ഇന്ന് തിരശ്ശീല ഉയര്‍ന്നിരിക്കുന്നു. ഇന്ന്, (25 മെയ്യ് 2010) - ല്‍ മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 1.  CHICKEN ALA CARTE         Directed By: Ferdinand Dimadura 2. THE CRISIS         Directed By: PKR Kumar. 3.  CaSSandra        Directed By: Ranjeet Sankar. 'CHICKEN ALA CARTE' എന്ന ചിത്രം കണ്ട് വല്ലാത്ത വേദനയോടെ കണ്ണു നിറഞ്ഞിരിക്കുമ്പോഴാണ് സുഹൃത്ത് ഹംസ യുടെ മെയില്‍. ഒരു വീഡിയോ. 'Saudi man has spend more than 1 million riyals in Dubai Night Club on last week .....' എന്ന അടിക്കുറിപ്പോടെ. കണ്ടപ്പോള്‍ വല്ലാത്ത അരിശം തോന്നി. ആ പഹയനെ എങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍..

ബൂലോകത്തെ മതസം‌വാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും

ബൂലോകത്തു നടക്കുന്ന മത സം‌വാദങ്ങളെ ഭീതിയോടെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത്  മതേതര സം‌രക്ഷണത്തിന്റെ ആവശ്യമാണെന്ന് ബൂലോകത്തെ 'ബുദ്ധിജീവികള്‍(!)‍' പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും  പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.. അതു മതപരമായ ചേരിതിരിവുണ്ടാക്കുമെന്നും അസഹിഷ്ണുത വളര്‍ത്തുമെന്നും ബൂലോകത്തു ഭയങ്കര പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. ഇത്തരം സം‌വാദങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും  വളർത്തുമെന്നും അതുകൊണ്ടു തന്നെ ഇത് അനാരോഗ്യകരമാണെന്നും എത്രയും പെട്ടെന്ന് ഇതു നിര്‍ത്തണമെന്നും അവര്‍ പറയുന്നു.. ഏറ്റവും ഒടുവില്‍ ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... എന്ന ബ്ലൊഗിലെ 'ബൂലോകത്തെ “മദ” പാടുകള്‍ ' എന്ന പോസ്റ്റില്‍ ആ ബേജാറുകള്‍ ആക്ഷേപഹാസ്യമായി (ആക്ഷേപമുണ്ട്. ഹാസ്യം എങ്ങും കണ്ടില്ല. ഈ പോസ്റ്റു തന്നെ ഒരു ഹാസ്യമാണെന്നാവുമോ..) വിവരിച്ചിരിക്കുന്നു..

പെയ്തൊഴിയാത്ത മഴകള്‍

അവള്‍ പറഞ്ഞു നീയെന്നെ പുല്‍കും മുന്‍പ് ഞാന്‍ നിന്നില്‍ പെയ്തിറങ്ങാം ഞാന്‍ പറഞ്ഞു വേണ്ട... നീയെന്നില്‍ പെയ്തിറങ്ങും മുന്‍പ് ഞാന്‍ നിന്നെപ്പുണരാം ഒന്നിച്ച് ഒന്നായി നമുക്ക് പെയ്തു തുടങ്ങാം.. കാടും മലയുമില്ലാത്ത പുഴയും തോടുമില്ലാത്ത മരവും കിളികളുമില്ലാത്ത പൂവും പൂമ്പാറ്റയുമില്ലാത്ത ചത്ത മണ്ണിലേക്ക്... കോളാക്കമ്പനിക്കാര്‍ മഴ സംഭരണി നിറക്കട്ടെ മാഫിയക്കാര്‍ മരം നട്ടോട്ടെ പാവം 'മനുഷ്യര്‍' ചാകും മുന്‍പൊന്നു ചങ്കു നനച്ചോട്ടെ... .

പണം തരൂ.. കലാപം നടത്താം!

ഈ മുത്തലിക്കിനെ എവിടെച്ചെന്നാ കാണാന്‍ പറ്റും... ഞാനുമൊരു ചിത്രകാരനാണ്. എനിക്കുമൊന്ന് പ്രശസ്തനായാല്‍ കൊള്ളാമെന്നുണ്ട്.. ഞാന്‍ പ്രണയ ജിഹാദോ എന്ത് കുണ്ടാമണ്ടിയെങ്കിലും പ്രമേയമാക്കി ചിത്രങ്ങള്‍ വരക്കാം. നിങ്ങള്‍ പറയുന്ന സ്ഥലത്ത് ഒരു ചിത്ര പ്രദര്‍ശനം നടത്താം.  ഒരു കലാപം നടത്തി എന്നെയൊന്നു പ്രശസ്തനാക്കിത്തരുമോ.. അല്ല, ഒരു കലാപത്തിനിപ്പോ എന്താ റേറ്റ്.. അതിച്ചിരി കൂടുതല്ലെ.. ഒരു ചിന്ന കലാപം മതീന്നേ.. കര്‍ണാടകയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ കലാപം നടത്താന്‍ ശ്രീരാമസേനാ ദേശീയ അധ്യക്ഷന്‍ പ്രമോദ് മുത്തലിക്കും മറ്റു മുതിര്‍ന്ന നേതാക്കളും പണം ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു.. കലാപം നടത്താന്‍ അറുപത് ലക്ഷം ആവശ്യപ്പെട്ട മുത്തലിക്ക് ആദ്യ ഗഡുവായി പതിനായിരം രൂപ കൈപ്പറ്റുകയും ചെയ്തു.. ടെഹല്‍ക വാരികയും ഒരു ഇംഗ്ലിഷ് ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും നടത്തിയ  ആറാഴ്ച നീണ്ട ഒളിക്കാമറാ ഓപ്പറേഷനിലാണിവര്‍ കുടുങ്ങിയത്. 

ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!

'നായര്‍ സമുദായത്തിനെ അവഹേളിക്കുന്നതരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഉടമയെ സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് ഹൈടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വിചിത്രകേരളം എന്ന ബ്ലോഗിന്റെ ഉടമയായ ചേര്‍ത്തല തുറവൂര്‍ സ്വദേശി ഷൈന്‍ കെ.വിയാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി നായര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച് ഒട്ടേറെ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ശംഖുവരയന്‍ എന്നാണ് ബ്ലോഗില്‍ പ്രൊഫൈല്‍ പേര് നല്‍കിയിരിക്കുന്നത്. നായര്‍ എന്ന പദത്തിന്റെ അര്‍ത്ഥം, നായര്‍ പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ അപകീര്‍ത്തിയുണ്ടാക്കത്തക്കവിധമുള്ള ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്. 

അരിപ്പോം തിരിപ്പോം

ഇന്റര്‍ബെല്ലിന്റെ നേരത്ത് ശാരദ ടീച്ചര്‍ തങ്കച്ചന്‍ മാഷുടെ കൂടെ ഇടവഴിയിറങ്ങിപ്പോവുമ്പോള്‍ പിന്നിക്കീറിയ ബുക്കുകെട്ടും നരച്ചു പൊട്ടിയ സ്ലേറ്റും ഒക്കത്തു വെച്ച് ആമിനക്കുട്ടി ചിരിച്ചതെന്തിനാവും.. പിന്നീടൊരിക്കല്‍ വാ ഞമ്മക്ക് അരിപ്പോം തിരിപ്പോം കളിക്കാന്നും പറഞ്ഞ് ബഷീറിന്റെ കയ്യും പിടിച്ച് അവള്‍ നടന്നകന്നതും ആ ഇടവഴിയിറങ്ങിയാണല്ലോ...