Skip to main content

Posts

എഴുത്തില്‍ മരുന്ദ് ചേര്‍ക്കുമ്പോള്‍

പരന്ന വായനയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളുമാണ് എന്‍ വി പുഷ്പരാജന്‍ എന്ന എഴുത്തുകാരന്റെ കരുത്ത്. വാക്കുകളെ ചെത്തിമിനുക്കി കവിത പണിയുകയാണ് കഥാകൃത്ത്. വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ആശയത്തെക്കാള്‍ സുന്ദരമാണ് വാക്കുകള്‍ അടുക്കിവെച്ചതിന്റെ വായനാരസം. അതിനേക്കാള്‍ ആസ്വാദ്യകരമാണ് വരികള്‍ക്കിടയില്‍ പറയാതെ പറഞ്ഞ കഥകളും കവിതകളും. പണ്ടു പണ്ടൊരു രാജ്യത്ത് എന്ന നോവല്‍ അത്ര രസത്തില്‍ വായിച്ചു പോകാവുന്ന കഥയല്ല, കഥകളല്ല.  തീക്ഷ്ണമായ ജീവിതങ്ങളാണ് നോവലില്‍ നിറഞ്ഞു കിടക്കുന്നത്. പാരമ്പര്യ നോവല്‍ സങ്കല്‍പങ്ങളനുസരിച്ച് ഇതൊരു നോവലാവണമെന്നില്ല. അവര്‍ക്ക്, പതിനേഴ് അധ്യായങ്ങളുള്ള ഈ നോവലിനെ പതിനേഴ് കഥകളായും കാണാം. ആ കഥകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരിടനിലക്കാരനായി കഥാനായകനെ സങ്കല്‍പിക്കുകയുമാവാം. എനിക്കും ഇതൊരു നോവലായല്ല അനുഭവപ്പെട്ടതെന്നു തോന്നുന്നു. അത് അക്കാദമിക്കായ നോവല്‍ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലല്ല. കഥകള്‍ക്കുള്ളില്‍ കഥകള്‍ നിറച്ചു വെച്ച കുറെ കഥകളായാണ് എനിക്കീ നോവല്‍ അനുഭവപ്പെട്ടത്. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഓടി വന്ന്, വന്നതുപോലെ മറഞ്ഞു പോയ്‌ക്കൊണ്ടിരുന്നിട്ടും ഒന്നും മനസ്സില്‍ മായാതെ.....

സൂക്ഷിക്കുക, ഇവിടെ റോഡുണ്ട്!

ഗള്‍ഫിലെ റോഡിന്റെ വീതിയും നമ്മുടെ നാട്ടിലെ റോഡിന്റെ നീളവും സമമാണെന്നാണ് ഒരു ഗള്‍ഫ് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു വെച്ചത്. റോഡിന്റെ വീതിയും നീളവുമൊക്കെ അവിടെ നില്‍ക്കട്ടെ നമ്മുടെ നാട്ടിലെ റോഡിലുള്ള കുഴികളുടെ അത്ര ആഴവും വലിപ്പവുമുള്ള ഒരു കുഴിയെങ്കിലും ആ മരുക്കാട്ടിലുണ്ടോടാ എന്നാണ് ഒരു സുഹൃത്ത് അതിനു കൊടുത്ത കമന്റ്. സഊദിയിലെ റോഡുകളുടെ വീതിയും വലിപ്പവും കണ്ട് ഞാന്‍ അന്തം വിട്ടുപോയിട്ടുണ്ട്. മരുഭൂമിപോലെ വിശാലമാണ് അവിടുത്തെ റോഡും. എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി റിയാസ്‌ക്കയുടെ ചൂടുനിറച്ച വാനില്‍ പോവുമ്പോഴാണ് വാനിന്റെ ചില്ലിനുള്ളിലൂടെ പരന്നുനീണ്ട് കിടക്കുന്ന റോഡ് കാണുന്നത്. വിശാലമായ മണല്‍ക്കാട്ടിനുള്ളിലൂടെ അതിവിശാലമായ റോഡ്, കഴുകിത്തുടച്ച പോലെ കിടക്കുന്നു. വഴിയില്‍ ഭക്ഷണം കഴിക്കാന്‍ വാന്‍ നിറുത്തിയിറങ്ങുമ്പോഴും കോഴിതിരിയുന്ന ഹോട്ടലും വലിയ വട്ടപ്പാത്രത്തിന് ചുറ്റുമിരിക്കുന്ന അറബികളും പാത്രത്തില്‍ നിറഞ്ഞുകിടക്കുന്ന കബ്‌സയും കണ്ട് കൗതുകം നിറക്കും മുന്‍പ് നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലൂടെ തലങ്ങും വിലങ്ങും നിറഞ്ഞൊഴുകുന്ന വണ്ടികള്‍ നോക്കി നിന്നുപോയിട്ടുണ്ട്. തലങ്ങും വിലങ്ങും ചുറ്റിപ്പ...

അങ്ങനെ ഒരു നോമ്പുകാലത്ത്

എട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം. അഞ്ചാമത്തെ നോമ്പ്. മഗ്‌രിബ് നമസ്‌കരിച്ച് ഫ്രാന്‍സിസ് റോഡിലെ ഉമര്‍ മസ്ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയതായിരുന്നു അയാള്‍. ഭക്ഷണം ഹോട്ടലിലാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. ഇങ്ങട്ട് ബരീന്നും.... ഞമ്മക്കിന്ന് പൊരീല് കൂടാം. അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ഹോട്ടലീന്നാണോ എന്നും..? ങ്ഹാ...! ഇങ്ങക്ക് എന്നും പൊരീല് പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്ണ്ടാവും... നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന് സ്തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ് താമസം. നാനൂറു രൂപയാണ് മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. ദൈവം വെള്ളം സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍...! വല്ലപ്പോഴും കിട്ടുന...

തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...

പൊ തുവിദ്യാലയങ്ങളിലെ കുട്ടികളുടെ തലയെണ്ണിക്കഴിഞ്ഞിരിക്കുന്നു. ഔദ്യോഗികമായി പോക്കുവരവുകണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നമുക്കറിയാം വരവ്‌ കുറയാനാണ്‌ സാധ്യതകളെന്ന്‌. അതിന്റെ ശതമാനക്കണക്കാണ്‌ ഇനി അറിയാനുള്ളത്‌. കണക്കുകള്‍ പുറത്തു വരുന്നതോടെ സ്വാഭാവികമായും പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയിലുള്ള ആശങ്കകളുണരും. അനക്കമില്ലാത്ത ചര്‍ച്ചകളുമുണ്ടായേക്കാം. പറഞ്ഞുമടുത്ത കാരണങ്ങള്‍ ആവര്‍ത്തിച്ചുരുവിടും. ഇംഗ്ലീഷ്‌ മീഡിയത്തിലേക്കുള്ള ഒലിച്ചുപോക്ക്‌... പൊതുവിദ്യാലങ്ങളിലെ ഗുണനിലവാരത്തകര്‍ച്ച... ഏറ്റവും പുതിയതായി തലപ്പത്തുള്ളവര്‍ തലപുകഞ്ഞ്‌ കണ്ടെത്തിയ കാരണങ്ങളും.. പെതുവെ ജനസംഖ്യയിലുണ്ടായ കുറവാണത്രെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ കുറവിന്റെ കാരണം! അങ്ങനെ എത്രയെത്ര കാരണങ്ങള്‍.. എന്നാല്‍ യഥാര്‍ഥ കാരണങ്ങളെ കണ്ടെത്താനോ പരിഹാരമുണ്ടാക്കാനോ ആരും മുതിരാറില്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടത്‌ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാവശ്യമാണെന്ന തിരിച്ചറിവ്‌ ഇനിയും നമുക്കുണ്ടായിട്ടില്ല. വിവിധ ജാതിയിലും മതത്തിലും പെട്ട മനുഷ്യര്‍ സാഹോദര്യത്തിലും ഐക്യത്തിലും കഴിഞ്ഞിരുന്ന നാടാണ്‌ നമ്മുടേത്‌....

മെനുകാര്‍ഡിലെ കവിതകള്‍

ഇന്ത്യന്‍ കോഫീ ഹൗസില്‍ സപ്ലയറാണ്‌ പ്രകാശന്‍ പോത്തുണ്ടി എന്ന കവി. പണികഴിഞ്ഞ്‌ ക്ഷീണിച്ച്‌ കിടക്കുമ്പോഴാണ്‌ മനസ്സില്‍ നിറയുന്ന വിപ്ലവചിന്തകള്‍ കവിതയായ്‌ പെയ്‌തു തുടങ്ങിയത്‌. ജോലിക്കിടയിലുള്ള വിരസതയകറ്റാനാണ്‌ മനസ്സില്‍ തോന്നിയ അക്ഷരങ്ങള്‍ ചേര്‍ത്തു വെക്കാന്‍ തുടങ്ങിയത്‌.                                ഇനിയൊരിക്കലും                               തീന്‍മേശക്കരികിലിരുന്ന്‌                               മെനുകാര്‍ഡ്‌                      ...