Skip to main content

Posts

മഴയുടെ സ്‌കൂള്‍ക്കാലം

മഴയെ ക്ലാസില്‍ നിന്നും  പുറത്താക്കിയ ടീച്ചറേ.. ടീച്ചര്‍ മഴ കൊണ്ടിട്ടുണ്ടോ... മഴ. കൊടൂര മഴ.. മഴയുടെ വരവു തന്നെ കുളിരാണ്, ഇപ്പഴും. സ്‌കൂളില്‍ പോയിത്തുടങ്ങും മുന്‍പേ മഴയുണ്ടായിരുന്നെങ്കിലും മഴയുമായി കൂട്ടുകൂടുന്നത് സ്‌കൂള്‍ കാലത്താണ്. കുടയെടുക്കാതെ സ്‌കൂളില്‍ പോകുന്ന ദിനങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് പെയ്യുന്ന മഴയില്‍ നനഞ്ഞൊലിച്ച് വീട്ടില്‍ കേറിച്ചെല്ലുമ്പോള്‍ ഉമ്മ വഴക്കു പറയും.  തല തോത്ത്. പനി പുടിച്ചും. ഒറ്റ മടക്കുപോലുമില്ലാത്ത, തുണിയുടെ നീളന്‍ കുടയായിരുന്നു, എല്‍ പി ക്കാലത്ത് ഉണ്ടായിരുന്നത്. ചെറിയ ഓട്ടകളിലൂടെ മഴച്ചാറ്റല്‍ പെയ്യും. ചിലപ്പോള്‍ ഇറ്റിറ്റി വീഴും. ചിലപ്പോള്‍ കാറ്റ് വന്ന് കുടയെ ആമ്പലം മറിക്കും. നല്ല രസമാണ്. കാറ്റും മഴയും നനച്ചും തെളിച്ചും..  ടാറിടാത്ത റോഡില്‍ കുഴികളില്‍ വെള്ളം നിറയും. റോഡ് ചളിപിളിയാകും. നടക്കുമ്പോള്‍ ചെളിതെറിക്കാതിരിക്കാന്‍ ഹയാവ് ചെരുപ്പിന്റെ വാറിലുള്ളിലൂടെ റബര്‍ബാന്റിട്ട് വള്ളിച്ചെരുപ്പുണ്ടാക്കും. ചളിയില്‍ കാലു പൂണ്ട് ചെരിപ്പിന്റെ വാറ് ഈരിത്തെറിക്കും. ചുവന്ന മണ്‍ പുള്ളികള്‍ പുറത്ത് ചിത്രം വരക്കും. കെട്ടിക്കിടക്കുന്ന ചുവന്ന...

ചിത്രകാരന്റെ വിഷാദനിറങ്ങളില്‍ എഴുത്തുകാരന്‍ തൊടുന്നു

ഗുജാര്‍ണിക്ക പുസ്തത്തിന്റെ കവര്‍ കലാപഠനങ്ങള്‍ പലപ്പോഴും ഉപരിപ്ലവമായ വാക്കസര്‍ത്തുകളായിത്തീരുകയാണ് പതിവ്. കലയെ അറിഞ്ഞും അനുഭവിച്ചും എഴുതാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ പഠനങ്ങളേറെയും ആസ്വാദ്യകരവുമല്ല. കലകളെ കൂടുതല്‍ സങ്കീര്‍ണമാക്കുയാണ് അത്തരം പഠനങ്ങള്‍ ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് കലാകാരന്‍മാരെ പുറത്തുനിന്ന് പരിചയപ്പെടുത്തുന്ന ഗൈഡ് തരത്തിലുള്ളതാണ് നമ്മുടെ പഠനഗ്രന്ഥങ്ങള്‍. അക്കാദമിക്കായ ജാഡകള്‍ക്കപ്പുറം ആത്മാര്‍ഥമായ പഠനവും അന്വേഷണവും അവയിലൊന്നും കാണാനാവില്ല. എന്നാല്‍ എല്ലാ നിലക്കും വ്യത്യസ്തമായൊരു പഠന ഗ്രന്ഥമാണ് പ്രശസ്ത കലാകാരന്‍ യൂസുഫ് അറക്കലിന്റെ കലയും ജീവിതവും സൂക്ഷ്മമായി വിലയിരുത്തി കഥാകൃത്തും നോവലിസ്റ്റും കലാവിമര്‍ശകനുമായ പി സുരേന്ദ്രന്‍ എഴുതിയ വെളിച്ചത്തിന്റെ പര്യായങ്ങള്‍. സാമ്പ്രദായിക കലാപഠനങ്ങളുടെ സങ്കീര്‍ണതകളില്ലാതെ കഥയെഴുതുന്ന പോലെ സുന്ദരമായി നിറങ്ങളിലേക്കിറങ്ങിച്ചെല്ലുന്നു സുരേന്ദ്രന്‍. പി സുരേന്ദ്രന്റെ തന്നെ രാമചന്ദ്രന്റെ കല എന്ന പഠനഗ്രന്ഥംപോലെത്തന്നെ ആത്മാര്‍ഥമായൊരു പരിശ്രമമാണിതും. ഇരുളും വെളിച്ചവും കാണിക്കുന്ന സാമൂഹിക രാഷ്ട്രീയ ഭാവങ്ങ...

ഇംഗ്ലീഷ് എഴുത്തുകാരി. 14 വയസ്സ്.

ഇംഗ്ലീഷ് എഴുത്തിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയരുന്ന  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യ ടി അനീഷിനെക്കുറിച്ച്. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഐശ്വര്യ. പതിനാലു വയസ്സുള്ള ഈ പെണ്‍കുട്ടി രാജ്യാന്തരപ്രശസ്തിയിലേക്കുയരുകയാണ്. കൊച്ചുപ്രായത്തിനിടക്ക് നാനൂറിലധികം കവിതകളും മൂന്ന്‌നോവലുകളും നൂറിലധികം ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഇവള്‍. ഒക്കെ ഇംഗ്ലീഷില്‍. ഇന്ത്യക്ക് പുറത്ത് സ്വന്തമായി വായനക്കാരുള്ള ഓണ്‍ലൈന്‍ എഴുത്തുകാരി. മുതിര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരോടൊപ്പം വെബിലും ഇംഗ്ലീഷ് മാഗസിനുകളിലും ശ്രദ്ധേയമായ സ്ഥാനം.  കുട്ടിത്തമായി എഴുതിത്തള്ളാന്‍ പറ്റാത്ത ചിന്തകളും കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ കൊച്ചു എഴുത്തുകാരിയുടെ രചനകളില്‍ മുഴുവനും. സാമൂഹിക പ്രശ്‌നങ്ങളെ തന്റേതായ വീക്ഷണകോണിലൂടെ അവള്‍ സമീപിക്കുന്നുണ്ട്. തന്റെ അനുഭവങ്ങളെയും കാഴ്ചകളെയും ലളിത സുന്ദരമായി അവള്‍ കാവ്യവല്‍ക്കരിക്കുന്നു. ശത്കവും സുന്ദരവുമായ രചനകള്‍. പോയം ഹണ്ടര്‍ സൈറ്റില്‍ എഴുതിയ ഏഴില്‍ അഞ്ചു കവിതകളും ടോപ് 500 പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലീഷിലെ മുതിര്‍ന്ന എഴുത്തുകാരുടെ രച...

മലപ്പുറത്തിന്റെ വായനയില്‍ ഒരു സ്ത്രീയുടെ ഇടപെടലുകള്‍

രുഗ്മിണി സ്ത്രീകള്‍ അധികമൊന്നും കടന്നുവരാത്ത മേഖലയാണ് പുസ്തക വില്പന. എന്നാല്‍ മലപ്പുറം കുന്നുമ്മലുള്ള പുസ്തകസരസ്സെന്ന പുസ്തകശാല കഴിഞ്ഞ ഇരുപത് വര്‍ഷമായി നടത്തുന്നത് ഒരു സ്ത്രീയാണ്. ആനക്കയം സ്വദേശിനി രുഗ്മിണി. മലപ്പുറത്തെ ആദ്യ പുസ്തകശാലകളിലൊന്നാണ് കുന്നുമ്മലുള്ള പുസ്തകസരസ്സ്. 1992 മാര്‍ച്ചില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറാണ് ഈ പുസ്തകശാല ഉദ്ഘാടനം ചെയ്തത്. രുഗ്മിണിയുടെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയതാണ് പുസ്തകശാല. ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ തനിച്ചാവുന്ന രുഗ്മിണി പുസ്തകശാലയില്‍ ഇരിക്കാന്‍ തയ്യാറായി. ആദ്യം അതൊരു ആശ്വാസമായിരുന്നു. പുസ്തകങ്ങളോടുള്ള ഇഷ്ടവും വായനയിലുള്ള താല്‍പര്യവും ഏറിയപ്പോള്‍ അതൊരു ആവേശമായി. ഒരു വര്‍ഷം കഴിയും മുന്‍പേ പുസ്തകസരസ്സ് രുഗ്മിണി സ്വന്തമാക്കി. സഹായവും പ്രേല്‍സാഹനവുമായി ഡി.ഡി ഓഫീസില്‍ ക്ലാര്‍ക്കായിരുന്ന ചന്ദ്രശേഖരന്‍ കൂടെനിന്നു. 20 വര്‍ഷമായി മലപ്പുറത്തിന്റെ വളര്‍ച്ച കണ്ടും കേട്ടും രുഗ്മിണി തന്റെ പുസ്തകശാലയിലുണ്ട്. അന്ന് മലപ്പുറം ഇത്ര വികസിച്ചിട്ടില്ല. വികസനം വന്നത് വളരെ ...

വാങ്ങിത്തീര്‍ക്കരുത് ജീവിതം

എത്രപെട്ടെന്നാണ ് ഒരു വര്‍ഷം കൊഴിഞ്ഞു പോയത്, വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൂരം. പുതുവര്‍ഷം എന്നും പുതിയ പ്രതീക്ഷകളുടേതാണ്. എടുത്താല്‍ പൊങ്ങാത്ത സ്വപ്നങ്ങളിനിയും ബാക്കി കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷാരംഭത്തില്‍ മനസ്സില്‍ കുറിച്ചുവെച്ച പുതു പ്രതിജ്ഞകള്‍, അതങ്ങനെത്തന്നെ വേവാതെ കിടപ്പുണ്ട്. ഇനിയും പുതിയ ചില കണക്കുകൂട്ടലുകളും തീരുമാനങ്ങളും... ഒക്കെ പരിധിക്കുപുറത്താവുന്നത് എന്നുമുതലാണെന്ന് മാത്രം അറിയുന്നില്ല. ആഘോഷങ്ങള്‍ക്കും അതൃപ്പങ്ങള്‍ക്കുമപ്പുറം എന്ത് ബാക്കിയെന്ന കണക്കെടുപ്പിനാകും പ്രസക്തി. ലാഭ ചേദങ്ങള്‍ വിലയിരുത്തി വേണമല്ലോ പുതിയ തീരുമാനങ്ങളെടുക്കാന്‍. തിരിഞ്ഞുനോട്ടം നമ്മില്‍ നിന്നു തന്നെ തുടങ്ങണമല്ലോ. ജീവിതത്തിലും ശീലങ്ങളിലും കാതലായ ചില മാറ്റങ്ങള്‍ വരുത്താന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നത് അപ്പോഴാണ്. നമ്മെക്കുറിച്ച് സ്വയം വിലയിരുത്താനുള്ള കഴിവു നേടുമ്പോഴാണ് അയാള്‍ വിജയത്തിലെത്തുന്നത്. അത് ഭൗതികമായാലും ആത്മീയമായാലും ശരി. പലര്‍ക്കും പല തിരുത്തുകളാവും വേണ്ടി വരിക. പ്രശ്‌നങ്ങളും പരിഹാരങ്ങളും ഭിന്നമായിരിക്കാം. സ്വന്തം കഴിവുകളെക്കുറിച്ച് ബോധ്യമ...

വരാഞ്ജലി

ചെറിയ വായനയുടെ വലുപ്പങ്ങള്‍

മുകുന്ദന്‍ വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറുമ്പോഴും സാഹിത്യരചനകള്‍ക്ക് വായനക്കാര്‍ കുറയുന്നുണ്ടെന്ന ആശങ്കയില്‍ നിന്നാണ് ഹരിതം ബുക്‌സ് 2010 ലഘുനോവല്‍ വര്‍ഷമായി ആചരിച്ചത്. വലിയ നോവലുകള്‍ വായിക്കാനുള്ള ക്ഷമയും മാനസികാവസ്ഥയും മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണമാണ് സാഹിത്യ വായനയെ തിരിച്ചു പിടിക്കാനുള്ള ഉപാധി കൂടിയായിക്കണ്ട് ലഘുനോവലുകളുടെ പ്രസാധനത്തിനായി ഒരു വര്‍ഷത്തെ മാറ്റിവെച്ചത്. പുതിയതും പഴയതുമായ എഴുത്തുകാരുടെ 63 ലഘുനോവലുകളാണ് ഹരിതം പുറത്തിറക്കിയത്. വായന സങ്കീര്‍ണമായ ഒരു കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന ആശങ്കയോടെയാണ് ലഘുനോവലുകള്‍ ആരംഭിക്കുന്നത്. നോവലിനും കഥക്കുമിടയിലൂടെയുള്ള സുന്ദരമായ യാത്രകളാണ് ഓരോ ലഘുനോവലും സമ്മാനിക്കുന്നത്. ഒറ്റയിരുപ്പിന് വായിക്കാനാവുന്ന ഈ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന്റെ ഒരു ഓരത്തെയല്ല പ്രകടമാക്കുന്നത്. എഴുത്തിലും വായനയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നവീനതയെയും അഭിരുചിമാറ്റങ്ങളെയുമാണ്. എം മുകുന്ദന്റെ മൂന്ന് ലഘു നോവലുകള്‍ ഇതില്‍ വളരെ ശ്രദ്ധേയമാണ്. കണ്ണന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍, ഗ്രീന്‍ഹില്‍ കോണ്‍വെന്റ്, സഞ്ചാരി പറ...

നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!

ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്. മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു... മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം... പക്ഷെ, എനിക്ക് പേടിയാണ്. ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്..., എടോ ഇങ്ങനെ നടന്നാല്‍ മതിയോ.. മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്. പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്... ഖബറ്! ഒറ്റക്ക്... പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍ വല്ലതും കരുതി വച്ചിട്ടുണ്ടോ...? കഴിഞ്ഞ ഒരു വര്‍ഷം നീ എന്ത് ചെയ്യുകയായിരുന്നു...?! അതു കൊണ്ട് തന്നെ ഞാനാര്‍ക്കും പുതുവര്‍ഷം ആശംസിക്കാറില്ല... . സമയത്തെക്കുറിച്ചെഴുതിയ കൊച്ചുകവിത ക്കു വന്ന ഒരു കമന്റിന് പ്രതികരിക്കാനെഴുതിയ വരികള്‍ ന്യൂ ഇയര്‍ സ്പെഷ്യലായി പോസ്റ്റുന്നു.

മഞ്ഞീല്

. ദേശാഭിമാനി വാരിക(2011 ഡിസംബര്‍ 18 )യില്‍ പ്രസിദ്ധീകരിച്ച കഥ.      ..............................................................................................................................................   മഞ്ഞീല് ഞങ്ങളന്ന് ചെലമ്പില്‍ കുന്നിലാണ് താമസം. കുന്നെന്ന് പറഞ്ഞാല്‍ വലിയ കുന്നൊന്നുമല്ല. നാലു വീടാണ് അവിടെ തൊട്ടടുത്തായി കൂട്ടുകൂടി നിന്നിരുന്നത്, ഒറ്റ വീടുപോലെ. കുറച്ചപ്പുറത്ത് മാറി രണ്ടു വീടുകളും. അതിനപ്പുറം മലയാണ്. അവിടെയാണ് ശരിക്കും കുന്ന്. കുന്ന് കയറിയാല്‍ ചോലയാണ്. ചോലയില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകും. അപ്പോള്‍ കുളിയും അലക്കുമൊക്കെ അവിടെയാണ്. അതിനപ്പുറത്താണ് കടിഞ്ചീരിയന്‍ മല. പുല്ലങ്കോട് എസ്റ്റേറ്റിന്റെ ഭാഗമാണത്. ആനയുടെ എരമ്പല്‍ കേള്‍ക്കാം മുകളില്‍ നിന്നും. വീടിനുമുന്നില്‍ പരന്നു കിടക്കുന്ന വയലാണ്. വയല്‍ ചെന്നുമുട്ടുന്നത് കരമ്പത്തോട്ടിലാണ്. കരമ്പത്തോട്ടിനിപ്പുറമാണ് കണ്ടിക്കുളം. കണ്ടിക്കുളത്തിനിപ്പുറവും കരമ്പത്തോടിനപ്പുറവും നിറയെ കൈതമരമാണ്. കൈതമരത്തിനുള്ളില്‍ കാട്ടുകോഴികളുണ്ടാവും. തോട്ടിലും കുളത്തിലും നിറയെ മീനാണ്. പാടത്ത് കൊക്കുകള്‍ നിസ്‌ക...

വിദ്യാഭ്യാസ വകുപ്പ്, സഊദി അറേബ്യയില്‍ നിന്ന് പഠിക്കേണ്ടത്‌

റിയാദിലെ ഖുര്‍തുബ ഇന്റര്‍നാഷണല്‍ സ്‌കൂള്‍സില്‍ ആര്‍ട്ടിസ്റ്റായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. അഞ്ച് സ്‌കൂളുകളുണ്ട്, മൂന്നെണ്ണം പെണ്‍കുട്ടികളുടെതും രണ്ടെണ്ണം ആണ്‍കുട്ടികളുടെതും. മൂന്നുമാസം പ്രായമായ കുട്ടികള്‍ മുതല്‍ പതിനാറ്  പതിനേഴ് വയസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന ഹദാന, തമീദി, ഇബ്തിദാഇ, മുതവസ്സിത്, താനവി.. ക്ലാസ് മുറിക്കകവും പുറവും ചുറ്റുമതിലിലും ചിത്രങ്ങള്‍ വരക്കുകയും അല്ലറ ചില്ലറ എഴുത്തു കുത്തുകളുമൊക്കെയാണ് പണി. പ്രകൃതി ദ്യശ്യങ്ങളും പഠനത്തിനുപകരിക്കുന്നതും പഠനവുമായി ബന്ധപ്പെട്ടതും പഠനസാഹചര്യമൊരുക്കുന്നതുമായ ചിത്രങ്ങളാണ് വരക്കേണ്ടത്. ഓരോ മദ്‌റസയും ഓരോ ആര്‍ട്ട് ഗാലറിയുടെ പ്രതീതി... തലങ്ങും വിലങ്ങും ചിത്രങ്ങള്‍.... 'തമീതി'യില്‍ കുട്ടികള്‍ക്ക് മണ്ണില്‍ കളിക്കാനുള്ള ഒരിടമുണ്ട് (മണ്ണില്‍ തൊടരുത്.. രോഗം വരും എന്നത് നമ്മുടെ നിലപാട്). ചെറിയ മതിലു കെട്ടി, മണ്ണു നിറച്ച് സജ്ജീകരിച്ചിരിക്കുന്ന കളിസ്ഥലം. അതിന്നടുത്ത് കുട്ടികള്‍ മണ്ണില്‍ കളിക്കുന്ന ചിത്രമാണ് വരക്കേണ്ടത്. കാറും സൈക്കിളും ഓട്ടിക്കളിക്കാനുള്ള സ്ഥലമുണ്ട്. ചതുരത്തില്‍ ഇഷ്ടിക കെട്ടി നിര്‍മിച്ചിരിക്കുന്ന റോഡ്. രണ്ടുവരിപ്...