Skip to main content

Posts

വൈറല്‍ ക്രൈം: ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌

ഇത്‌ എല്ലാം വൈറലാകുന്ന കാലമാണ്‌. വൈറല്‍ ഹിറ്റുകളുടെ കാലം. വളരെ പെട്ടെന്ന്‌ വ്യാപകമാകുന്നത്‌ എന്നേ വൈറല്‍ എന്ന വാക്കിന്‌ അര്‍ത്ഥമുള്ളൂ. വൈറല്‍ ഹിറ്റുകളുടെ വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയക്ക്‌ പുറത്തും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക്‌ ചെയ്യുകയും കമന്റെഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പോസ്റ്റാണ്‌ വൈറല്‍ ഹിറ്റ്‌. സോഷ്യല്‍ മീഡിയകളിലെ വൈറല്‍ ഹിറ്റുകള്‍ അതുപയോഗിക്കാത്ത കുട്ടികളുടെ നാവിന്‍തുമ്പിലുമെത്തും. അതാണ്‌ ലോകം. `മാഹീത്തെ പെമ്പിള്ളാരെ കണ്ട്‌ക്കാ' എന്ന്‌ കുട്ടികള്‍ പാടുന്നതും `അടുക്കളയില്‍ പാടിയ' ചന്ദ്രലേഖ പാട്ടുകാരിയായതും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമക്കാരനായതും വൈറല്‍ ഹിറ്റുകളിലൂടെയാണ്‌. എന്നാല്‍ സൈബര്‍ ലോകത്ത്‌ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്‌ ഹിറ്റുകളല്ല, ക്രൈം ആണ്‌. സൈബര്‍ ക്രൈം. ഈ വ്യാപനത്തെ `വൈറല്‍ ക്രൈം' എന്ന്‌ പറയാമോ എന്നറിയില്ല.  സോഷ്യല്‍ മീഡിയ തുറന്നിടുന്ന വലിയ സാധ്യതകളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്‌ത വാര്‍ത്തകളെയും സംഭവങ്ങളെയും സജീവ ചര്‍ച്ചയാക്കാന്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെട്ടിട്ടുണ്ട്‌. മാധ്യമ ജാഗ്രത ഏറെയുള്ള...

മേരി പൗലോസിന്റെ മണം

A   new generation story ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു അബ്ബാസ് അലിയുടെ മോഹം. ക്രിസ്ത്യന്‍ പെണ്ണിന് വല്ലാത്തൊരു മണമാണെന്നാണ് അബ്ബാസ് അലിയുടെ നിരീക്ഷണം. ലഹരി പിടിപ്പിക്കുന്ന മണം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ബെല്ലിന്റെ നേരത്ത് കൂട്ടുകാരന്റെ കയ്യിലെ കോല്‍ഐസ് തട്ടിപ്പറിക്കാന്‍ ഓടുമ്പോള്‍ എതിരെ വന്ന മേരി പൗലോസുമായി കൂട്ടിയിടിച്ച സമയത്താണ് അവന് ആദ്യമായി ആ മണമടിച്ചത്. പിന്നീട് പലപ്പോഴും ആ മണം അവനില്‍ ലഹരിയായി വീശിയിട്ടുണ്ട്. ചിലപ്പോള്‍ ഒറ്റക്കിരുന്ന് പലതും ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അവനെ ആ മണം വന്നുമൂടും. അപ്പോള്‍ അവന് മേരി പൗലോസിനോട് പ്രണയം വരും. അവളെ കാണണമെന്ന് ആഗ്രഹം തോന്നും. പക്ഷേ, എന്തു ചെയ്യാന്‍, നാലാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ അവളെ കണ്ടിട്ടില്ല. ഹൈസ്‌കൂള്‍ കാലത്തും കോളെജു കാലത്തും ഒരു ക്രിസ്ത്യന്‍ പെണ്ണിനെ പ്രണയിക്കാനുള്ള ആശ നിറവേറിയില്ല. ഫെയ്‌സ്ബുക്കില്‍ അവന്‍ ഫെയ്ക് ഐഡിയുണ്ടാക്കി ഇറങ്ങിയതു തന്നെ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വളച്ചെടുക്കാനായിരുന്നു. പക്ഷേ, ഒരു ക്രിസ്ത്യന്‍ സുന്ദരിയും അവന്റെ വലയില്‍ വീണില്ല. വിവാ...

charlie chaplin out of pencil strokes (illustrated feature by mukthar udarampoyil)

. i l l u s t r a t e d  f e a t u r e . b y . m u k t h a r  u d a r a m p o y i l . ചാപ്ലിന്‍ സിനിമകള്‍ നമ്മെ ഒരുപാട് ചിരിപ്പിച്ചു, അതിലേറെ കരയിപ്പിക്കുകയും ചെയ്തു. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിക്കുന്ന ചിത്രങ്ങളായിരുന്നു ചാപ്ലിന്റേത്. കൃത്യമായ രാഷ്ട്രീയം ചാപ്ലിന്‍ സിനിമകളിലുണ്ടായിരുന്നു. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങള്‍ അതിലടങ്ങിയിരുന്നു. വെറുമൊരു തമാശപ്പടമായിരുന്നില്ല ചാപ്ലിന്‍ ചിത്രങ്ങളൊന്നും. ചാര്‍ളി ചാപ്ലിന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 25ന് 36 വര്‍ഷം കരഞ്ഞു ചിരിച്ച ദിനങ്ങള്‍ കറുപ്പിലും വെളുപ്പിലും വരയും എഴുത്തും മുഖ്താര്‍ ഉദരംപൊയില്‍ മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം ക്ലേശവും ദു:ഖവും അനുഭവിക്കുന്നതുകൊണ്ടാവാം മനുഷ്യന്‍ ചിരി കണ്ടുപിടിച്ചത്. - ഫ്രെഡറിക് വില്‍ഹെം നീത്‌ഷേ ചാര്‍ളി ചാപ്ലിന് ഇങ്ങനെ മനസ്സുതുറന്നു ചിരിപ്പിക്കാനായാത് ചെറുപ്പകാലത്ത് അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളുടെ കയ്പ്പ് ഉള്ളില്‍ വേവാതെ കിടക്കുന്നതുകൊണ്ടാവാം. ഓരോ ചിരിക്ക് പിന്നിലും വലിയ ദു:ഖങ്ങളുടെ വേദന ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠിപ്പിച്ചതും ചാര്‍...

മഞ്ഞുകാലം

മഞ്ഞുകാലം മുകളില്‍ നിഴല്‍ വിരിച്ച് മഞ്ഞിനെ വരയന്‍ കുതിരകളാക്കുന്ന പൈന്‍ മരങ്ങള്‍! - ഡോണ മയൂര . ഇറച്ചിക്കറിയില്‍ ചതച്ചിടാതെ പോകുന്ന ഇഞ്ചിക്കഷ്ണങ്ങളും ഡിസംബര്‍ കാലത്തെ മഞ്ഞിന്‍പുലര്‍ച്ചകളും കാണുമ്പോള്‍ അസൈനാര്‍ക്കയെ ഓര്‍മവരും, എനിക്കും. മൂന്നുമാസം ഭ്രാന്തിലും ഒമ്പതുമാസം സമനിലയിലും ജീവിച്ച അസൈനാര്‍ക്കയെ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മഞ്ഞുകാലം എന്ന കഥയിലെ അസൈനാര്‍ക്കയെ. മഞ്ഞിന്റെ തണുപ്പ് എന്നെ അസ്വസ്ഥപ്പെടുത്തിത്തുടങ്ങിയത് ആ കഥ വായിച്ചതില്‍ പിന്നെയാണ്. 'മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കക്ക് ഭ്രാന്തിളകുന്ന കാലമാണിത്. പലര്‍ക്കും ആശ്വാസമോ, നഷ്ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും. മഞ്ഞുകാലം ആരംഭിക്കുന്ന ഒരു പാതിരാവിലാണ് അയാള്‍ തന്റെ കൂര വിട്ടിറങ്ങുക. ആര്‍ക്കും തടയാനോ തടുക്കാനോ ആവാത്ത ഒരു യാത്രക്കെന്നപോലെ അസൈനാര്‍ക്ക പഴമയുടെ നാറ്റം വമിക്കുന്ന തന്റെ പെട്ടിയില്‍നിന്ന് ഒരു കോട്ടും തൊപ്പിയുമണിഞ്ഞു പുറത്തിറങ്ങും. അയാള്‍ ഊന്നുവടിയുപേക്ഷിക്കും. സ്വതേ നിവര്‍ന്ന ആ നെഞ്ച് കുറച്ചുകൂടി നിവര്‍ന്നു പരക്കും. പാതിരാവിന്റെ മഞ്ഞാര്‍ന്ന വയല്‍വരമ്പിന്റെ കണ്ണെത്താഭൂമി. അതിനു നടുവില്...

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കണോ?

പതിനെട്ട് അത്ര വലിയ പ്രായമാണോ  മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക്  മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് കുറക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംസംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അതിന്നായി കോഴിക്കോട്ട് യോഗം ചേര്‍ന്നെന്നും പ്രത്യേക സമിതി രൂപവത്ക്കരിച്ചെന്നുമാണ് പുതിയ വാര്‍ത്ത. ഇത്തരമൊരു വാര്‍ത്ത ഏറെ ആശങ്ക വളര്‍ത്തിയിരിക്കുക സമുദായത്തിനകത്തെ പെണ്‍കുട്ടികളുടെ മനസ്സില്‍ തന്നെയാവും.  മുസ്‌ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ തന്നെ മാനസിക ഉന്നമനത്തിന് തടയിടുന്ന തീരുമാനമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ ഉന്നതിയിലേക്ക് കുതിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ മനസ്സും വിചാരവും മനസ്സിലാക്കാനാവാത്ത നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നത് മറക്കരുത്. മുസ്‌ലിം സമുദായത്തിന്റെ പൊതുധാരണകള്‍ പോലും വകവെക്കാതെ നേതൃത്വം കാണിക്കുന്ന അവിവേകങ്ങള്‍ ഈയിടെയായി പലനിലക്കും സമുദായത്തിന് ദോശം വരുത്തുന്നുണ്ട്. വ്യത്കിപരമായ ഗുണങ്ങള്‍ക്കും സംഘടനാ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഒരു മതത്തിന്റെ മഹനീയ ദര്‍ശനങ്ങളെ അപകീര്‍ത്തിപ്പെടുത...

ഓര്‍മകളുണ്ടായിരിക്കണം മറക്കാതിരിക്കാന്‍

രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്‌കരന്‍ മാഷിനെ കാണാന്‍ എസ്.ജാനകിക്കൊപ്പം പോയ അനുഭവം ഗാനനിരൂപകനായ രവി മേനോന്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്‌കരന്‍ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്. ജവഹര്‍ നഗറിലെ വീട്ടിലെത്തുമ്പോള്‍ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തില്‍. ഏതോ ഒരു സ്ത്രീ എന്ന കൗതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു, ആരാ മനസ്സിലായില്ലല്ലോ! വിതുമ്പല്‍ അടക്കി നിര്‍ത്താനായില്ല എസ്.ജാനകിക്ക്. മാസ്റ്ററുടെ കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് വിതുമ്പലോടെ അവര്‍ പതുക്കെ ഉരുവിട്ടു മാസ്റ്ററേ ഇത് ഞാനാണ്... ജാനകി. മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കെ പറഞ്ഞു, ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാതിലില്‍ ചാരിയിരുന്ന് ജാനകി പാടാന്‍ തുടങ്ങി, ഭാസ്‌കരന്‍ മാഷുടെ മനോഹരമായ ഗാനം ...

കൊട്ടന്‍ചുക്കാദി

സ്‌കൂളടച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഉമ്മ കുട്ടികളെയും കൂട്ടി സീയെന്നക്കോ മങ്കരക്കോ കാത്തുനില്‍ക്കും, പൊടിപാറുന്ന റോട്ടുവക്കത്ത്. രണ്ടു ബസ്സുകളേ അന്ന് മാളിയേക്കലേക്ക് ഉണ്ടായിരുന്നുള്ളു. അവിടെയാണ് ഉമ്മയുടെ വീട്. മഴക്കാലത്ത് ചെളിപിളിയായി കിടക്കുന്ന റോഡാണ്. കടുത്ത വേനലില്‍ ചുവന്ന പൊടിക്കാറ്റാവും റോഡ്.  ഉമ്മയുടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ തന്നെ മൂക്കില്‍ കൊട്ടന്‍ചുക്കാദി തൈലത്തിന്റെ മണമടിക്കും. ഉമ്മയുടെ ബാപ്പാക്ക് കൊട്ടന്‍ചുക്കാദിയുടെ മണമാണ്.  ഞങ്ങള്‍ വന്നെന്നറിഞ്ഞാല്‍ മാളിയേക്കലങ്ങാടിയിലെ ചായപ്പീടികയില്‍ നിന്ന് മുട്ടപ്പവും വാങ്ങി കോന്തലയില്‍ കെട്ടിയാവും വല്ല്യുമ്മ വരിക. പൈക്കളെ തീറ്റാനോ പുല്ലരിയാനോ പോയതായിരിക്കും. മൂത്തമ്മയുടെ മക്കളാരെങ്കിലും ചെന്നു പറയും.  ഇമ്മും കുട്ട്യാളും വന്ന്ക്ക്ണ്.. മുട്ടപ്പവും പാല്‍ച്ചായയും കുടിച്ചിട്ടാണ് കളിക്കാനിറങ്ങുക. ബാപ്പയുടെ ലോകം കോലായയാണ്. കോലായയിലാണ് ബാപ്പയുടെ ഇരിപ്പും കിടപ്പുമെല്ലാം. കട്ടിലിനു ചാരിയുള്ള ജനല്‍പ്പടിയില്‍ കുഴമ്പും അരിഷ്ടവും കഷായവുമൊക്കെയാണ്. വീട്ടിലെത്തിയാല്‍ ബാപ്പ കയ്യിലും കാലിലും കുഴമ്പു പുരട്ടുന്നത് കാണാം...

സ്‌കൂള്‍ തുറക്കുകയാണ് വീണ്ടും

നമ്മുടെ കുട്ടികളെ ഏത് വിദ്യാഭ്യാസമാണ് രക്ഷപ്പെടുത്തുക ? ''ഞാനിതൊരിക്കലും നിന്നോട് പറയാറില്ലെങ്കിലും എന്റെ അമ്മേ... ഈ ഇരുട്ടിനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു ആള്‍ക്കൂട്ടത്തിലെന്നെ ഒറ്റക്ക് വിട്ട് നീ പോയ്ക്കളയരുതേ എന്റെ അമ്മേ... തിരിച്ചു വീട്ടിലെത്താന്‍ തന്നെ എനിക്കു കഴിഞ്ഞില്ലെന്നുവരും ഒരു പക്ഷേ, ഞാന്‍ അത്രക്കൊരു ചീത്ത കുട്ടിയാണോ എന്റെ അമ്മേ...'' താരേ സമീന്‍ പര്‍(മണ്ണില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍) എന്ന സിനിമയിലെ ഒരു ഗാനമാണിത്. ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യം ബാധിച്ച എട്ടു വയസ്സുകാരന്‍ ഇഷാന്‍ അവസ്തിയുടെ ദയനീയമായ മാനസികാവസ്ഥയും വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ഈ കഥാപാത്രം തുടരെ നേരിടുന്ന ദുഃഖാനുഭവങ്ങളുമാണ് 2008ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ പ്രമേയം. ഇഷാനെ ബാധിച്ചിരിക്കുന്ന, അത്ര ഗൗരവതരമല്ലെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട പഠന സംബന്ധിയായ വൈകല്യത്തെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കോ കൂട്ടുകാര്‍ക്കോ സ്വന്തം മാതാപിതാക്കള്‍ക്കു പോലുമോ കഴിയുന്നില്ല; അവരതിന് ശ്രമിക്കുന്നുമില്ല. വായിക്കാന്‍ ശ്രമിക്കുന്ന ഇഷാന് അക്ഷരങ്ങള്‍ തിളങ്ങി നൃത്തം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. പുറം ലോകത...