എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നത് എന്ന തലക്കെട്ടില്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ ഇസ്‌ലാം ഇന്ററാക്ടീവ്. ഇന്‍ഫോയില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. ഇസ്‌ലാമില്‍ കലയോടും സര്‍ഗാത്മകതകളോടുമുള്ള പിന്തിരിഞ്ഞു നിര്‍ത്തം കാരണം മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നുവെന്നാണ് സര്‍ദാര്‍ സമര്‍ത്ഥിക്കുന്നത്. മുസ്‌ലിം ആഘോഷങ്ങള്‍ പോലും വിരസമാകുന്നുവെന്നും അതു വിശ്വാസികളെപ്പോലും ബോറടിപ്പിക്കുന്നുവെന്നുമാണ് നിരീക്ഷണം. മുസ്‌ലിംകള്‍ക്ക് ആഘോഷങ്ങള്‍ പ്രാര്‍ത്ഥനയും പ്രസംഗവും മാത്രമാണെന്നും മറ്റു ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആ ദിനങ്ങള്‍ക്ക് പ്രത്യേക പുതുമയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പാട്ടും ആട്ടവുമെല്ലാം ഹറാമാക്കി അരസികന്‍മാരായിത്തീര്‍ന്നിരിക്കുന്നു മുസ്‌ലിംകള്‍ എന്ന്. എങ്ങനെയാണ് ആഘോഷം വേണ്ടതെന്ന് മുസ്‌ലിംകള്‍ക്ക് അറിയാത്തതുകൊണ്ടല്ല, മതം അതിനെല്ലാം തടസ്സമാണെന്ന തോന്നലാണ് ഈ ബോറടിപ്പിക്കലിന് കാരണം. ഇസ്‌ലാമിക ജീവിതം തന്നെ വിരസവും അരസികവുമായിത്തീരുന്നതെങ്ങനെ എന്നു കൂടി അദ്ദേഹം തന്റെ ലേഖനത്തില്‍ അന്വേഷിക്കുന്നുണ്ട്. എന്തുകൊ@ാണ് മുസ്‌ലിംകള്‍ ബോറടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തേക്ക...
mukthar udarampoyil's blog