നമ്മുടെ കുട്ടികളെ ഏത് വിദ്യാഭ്യാസമാണ് രക്ഷപ്പെടുത്തുക ? ''ഞാനിതൊരിക്കലും നിന്നോട് പറയാറില്ലെങ്കിലും എന്റെ അമ്മേ... ഈ ഇരുട്ടിനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു ആള്‍ക്കൂട്ടത്തിലെന്നെ ഒറ്റക്ക് വിട്ട് നീ പോയ്ക്കളയരുതേ എന്റെ അമ്മേ... തിരിച്ചു വീട്ടിലെത്താന്‍ തന്നെ എനിക്കു കഴിഞ്ഞില്ലെന്നുവരും ഒരു പക്ഷേ, ഞാന്‍ അത്രക്കൊരു ചീത്ത കുട്ടിയാണോ എന്റെ അമ്മേ...'' താരേ സമീന്‍ പര്‍(മണ്ണില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍) എന്ന സിനിമയിലെ ഒരു ഗാനമാണിത്. ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യം ബാധിച്ച എട്ടു വയസ്സുകാരന്‍ ഇഷാന്‍ അവസ്തിയുടെ ദയനീയമായ മാനസികാവസ്ഥയും വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ഈ കഥാപാത്രം തുടരെ നേരിടുന്ന ദുഃഖാനുഭവങ്ങളുമാണ് 2008ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ പ്രമേയം. ഇഷാനെ ബാധിച്ചിരിക്കുന്ന, അത്ര ഗൗരവതരമല്ലെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട പഠന സംബന്ധിയായ വൈകല്യത്തെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കോ കൂട്ടുകാര്‍ക്കോ സ്വന്തം മാതാപിതാക്കള്‍ക്കു പോലുമോ കഴിയുന്നില്ല; അവരതിന് ശ്രമിക്കുന്നുമില്ല. വായിക്കാന്‍ ശ്രമിക്കുന്ന ഇഷാന് അക്ഷരങ്ങള്‍ തിളങ്ങി നൃത്തം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. പുറം ലോകത...
mukthar udarampoyil's blog