Skip to main content

കച്ചവടക്കാരിയായ ഖദീജ


നി ങ്ങള്‍ ഹിറാ ഗുഹ കണ്ടിട്ടുണ്ടോ? 
നൂര്‍ പര്‍വതത്തിന്റെ മുകളിലേക്ക് കുത്തനെ കയറിയിട്ടുണ്ടോ? 
മക്കയില്‍ പോയപ്പോള്‍ നൂര്‍മല കാണാന്‍ പോയി. ഹിറ കാണേണ്ടവര്‍ക്ക് പര്‍വതം കയറാമെന്ന് പറഞ്ഞു. ഞാനും സുഹൃത്ത് അലിയും കയറാന്‍ തന്നെ നിശ്ചയിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാഹസമായിരുന്നുവത്. മുട്ടുകാല്‍ കഴച്ചു. ശരീരം വിറച്ചു. മുകളിലേക്ക് കല്ലുവെച്ച് നിര്‍മിച്ച വഴിയില്‍ പല തവണ ഇരുന്ന് ക്ഷീണം തീര്‍ത്തു... കരുതിയിരുന്ന വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു.
മുകളിലെത്തി ഹിറയിലേക്ക് നൂഴ്ന്നപ്പോള്‍ മനസ്സില്‍ മുഴുവന്‍ ഖദീജയായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ).
പ്രവാചകന്‍ വിവാഹം കഴിക്കുമ്പോള്‍ ബീവി ഖദീജാക്ക് 40 വയസ്സ്. പ്രവാചകര്‍ക്ക് 25. നാല്‍പതാം വയസ്സിലാണ് മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലായിരിക്കെ ജിബ്‌രീലിന്റെ വരവ്. ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം. അന്ന് ഖദീജാക്ക് 55 വയസുകാണും. 
ഹിറാ ഗുഹയിലിരിക്കുന്ന പ്രവാചകര്‍ക്ക് വെള്ളവും ഭക്ഷണവുമായി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്ന് ഒട്ടകപ്പുറത്തേറി നൂര്‍ പര്‍വതത്തിന്റെ ചോട്ടിലെത്തുകയും ഒട്ടകത്തെ താഴെ നിര്‍ത്തി പര്‍വത മുകളിലേക്ക് നടന്നു കയറുകയും ചെയ്യുന്ന ഖദീജ(റ)യെ അല്ലാതെ മറ്റാരെ ഓര്‍മ വരും ആ മലകയറ്റത്തിന്റെ ക്ഷീണത്തിനിടക്ക്. 
ബീവി ഖദീജയുടെ ആ മനക്കരുത്തും സ്ഥൈര്യവും എന്നും അത്ഭുതമാണ് മനസ്സില്‍ നിറക്കാറ്. 
പെണ്‍കുട്ടികള്‍ ജനിക്കുന്നത് മാനക്കേടായി കാണുകയും അവരെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന ജാഹിലിയ്യത്തില്‍ നിന്നാണ് ഖദീജ വരുന്നത്. എന്നിട്ടും അപാരമായ വ്യക്തിവിശേഷണങ്ങള്‍ കൊണ്ട് ധന്യയായിരുന്നു അവര്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുത്ത കരുത്താവാമത്.
മക്കയിലെ പ്രമുഖ കച്ചവടക്കാരിയായിരുന്നു ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്തിമ ബിന്‍ത് സായിദിന്റെയും മകളായ ഖദീജ. 
ഇന്നത്തെ സാമൂഹിക ചുറ്റുപാടല്ലല്ലോ അന്നുണ്ടായിരുന്നത്. ഒരു കച്ചവടസ്ഥാപനം തുടങ്ങി അവിടെയിരുന്ന് കച്ചവടം നടത്തുന്ന രീതി അന്നില്ലായിരുന്നു. ആളുകള്‍ കൂടുന്നിടത്തേക്ക് കച്ചവടച്ചരക്കുകളുമായി ചെന്ന് കച്ചവടം ചെയ്യുന്ന രീതിയാണ് നിലനിന്നിരുന്നത്. വലിയ ഖാഫില സംഘങ്ങളായാണ് കച്ചവട സംഘം പുറപ്പെടുക. ദിവസങ്ങള്‍ നീണ്ട യാത്ര. 
യമന്‍, ശാം തുടങ്ങിയ നാടുകളിലേക്ക് വന്‍ ഖാഫില സംഘങ്ങളെയാണ് ഖദീജ ബീവി അയച്ചിരുന്നത്. കച്ചവടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മേല്‍നോട്ടവും അവര്‍ നേരിട്ടായിരുന്നു നിര്‍വഹിച്ചിരുന്നത്. കച്ചവടച്ചരക്കുകള്‍ ശേഖരിക്കുന്നതിലും കച്ചവട സംഘത്തെ അയക്കുന്നതിലും സംഘത്തിലേക്ക് ആവശ്യമായ ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിലും ഖദീജ നേരിട്ട് ഇടപെട്ടിരുന്നു. 
ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം നന്നേ കുറവായ കാലത്താണ് ഖദീജ അറിയപ്പെടുന്ന വര്‍ത്തക പ്രമുഖയായത്. സ്വന്തമായി കച്ചവടം ചെയ്യുന്നതിന് പുറമേ പണമിറക്കി കൂട്ടുകച്ചവടം ചെയ്യുന്ന പതിവും അവര്‍ക്കുണ്ടായിരുന്നു. ഒരു കച്ചവടസ്ഥാപനം തുടങ്ങി അവിടെയിരുന്ന് കച്ചവടം നടത്തുന്ന പോലെ എളുപ്പമല്ല കച്ചവട സംഘങ്ങളെ അയച്ചുള്ള വാണിഭം. പണമിറക്കാനുള്ള സാമ്പത്തിക സ്ഥിതി മാത്രം പോര. ബുദ്ധിപൂര്‍വമായ ഇടപെടലുകള്‍ വേണം. കച്ചവട സാധ്യതകള്‍ മനസ്സിലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്തണം. ചരക്കുകളില്‍ വൈവിധ്യം ഉറപ്പുവരുത്തണം. ഉപഭോക്താക്കളുടെ മനസ്സറിയണം. ചരക്കുമായി പോകുന്ന നാട്ടിലെ സാമൂഹിക സാമ്പത്തിക സ്ഥിതികള്‍ മനസ്സിലാക്കണം. എല്ലാം മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് ചരക്കുകള്‍ ശേഖരിക്കാനും സംഘത്തെ രൂപപ്പെടുത്താനും കഴിയണം. 


ഒരു സ്ത്രീക്ക് വിജയകരമായി ഇടപെടാന്‍ പ്രയാസമുള്ള സാമൂഹികാവസ്ഥയിലാണ് ഖദീജയുടെ വിജയ വളര്‍ച്ച.
തികഞ്ഞ സാമൂഹിക ബോധം ആവശ്യമായിരുന്നു. നാട്ടിലും മറുനാട്ടിലും നടക്കുന്ന സംഭവ വികാസങ്ങള്‍ മനസ്സിലാക്കണം. കച്ചവട സംഘത്തിലേക്ക് വിശ്വസ്തരായ തൊഴിലാളികളെ കണ്ടെത്താന്‍ പൊതുജനത്തെക്കുറിച്ചുള്ള അറിവുണ്ടാവണം. 
അല്‍അമീനായ മുഹമ്മദിനെ തന്റെ കച്ചവട സംഘത്തിലേക്ക് ക്ഷണിക്കുന്നത് നാട്ടുകാരെക്കുറിച്ചും അവിടത്തെ സാമൂഹിക ജീവിതത്തെക്കുറിച്ചും അറിവുള്ളതുകൊണ്ടാണല്ലോ...
തന്റെ അടിമയായ മൈസറ മുഖേനയാണ് ഖദീജ ബീവി മുഹമ്മദിനെ തന്റെ കച്ചവട സഹായിയായി ലഭിക്കാനുള്ള താല്‍പര്യം അറിയിക്കുന്നത്. ഖദീജക്ക് മാത്രം സാധ്യമായ ഒരു തെരഞ്ഞെടുപ്പായിരുന്നുവത്. ആ ആവശ്യം വളരെ സന്തോഷത്തോടെയാണ് പ്രവാചകന്‍ സ്വീകരിച്ചത്. ഖദീജ ആരാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നല്ലോ... ആ സമയം തന്നെ ശാമിലേക്കുള്ള കച്ചവട സംഘത്തില്‍ നബി തിരുമേനി അംഗമാവുകയും ചെയ്തു. 
നമുക്ക് അറിയുന്ന കഥയാണ്. ആ കച്ചവടത്തില്‍ ഖദീജക്ക് ഇരട്ടിലാഭമായിരുന്നു. മുഹമ്മദിന്റെ സത്യസന്ധതയും കച്ചവടത്തിലുള്ള മിടുക്കും ലാഭത്തിന്റെ വര്‍ദ്ധനവിന് കാരണമായി. മുഹമ്മദില്‍ ഖജീദാബീവിക്ക് മുഹബ്ബത്ത് വരുന്നത് അതോടെയാണല്ലോ... മൈസറ തന്റെ കച്ചവടയാത്രാനുഭവം യജമാനക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. മുഹമ്മദിന്റെ മദ്ഹുകള്‍ ഏറെയുണ്ടായിരുന്നു മൈസറക്ക് പറയാന്‍. ഉത്കൃഷ്ടമായ ഒരാദരവ് നിറഞ്ഞ അനുരാഗമായി അത് വളര്‍ന്നു. ഖദീജ തന്റെ പിതൃസഹോദരനെ വിട്ട് കല്യാണാലോചന നടത്തുകയായിരുന്നു. 
പ്രവാചകനെ വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ടു തവണ ഖദീജാ ബീവിയുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടു ഭര്‍ത്താക്കന്‍മാരും മരണപ്പെടുകയായിരുന്നു. വിധവയും തന്നേക്കാള്‍ പ്രായവുമുള്ള ഖദീജയെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ തയ്യാറായത് അവരുടെ സമ്പത്ത് കണ്ടുകൊണ്ടായിരുന്നില്ല. അവരുടെ വ്യക്തിത്വ വിശുദ്ധിയും മഹിമയും തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. 
വിവാഹശേഷവും ഖദീജ തന്റെ കച്ചവടം തുടര്‍ന്നിരുന്നു. അവരുടെ സാന്നിധ്യവും സമ്പത്തും പ്രവാചകനും ഇസ്‌ലാമിനും ഏറെ സഹായകമായിട്ടുണ്ട്. 


മുസ്‌ലിം സ്ത്രീകള്‍ക്ക് എന്നും ഉത്തമ മാതൃകയാണ് ഖദീജ ബീവി. ഖദീജയും പ്രവാചകരും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ അതിമധുരം ചരിത്രത്തില്‍ സുന്ദരമായ അധ്യായങ്ങളാണ്. 
സ്വന്തം കഴിവും സമ്പത്തുമുപയോഗിച്ച് കച്ചവടം ചെയ്യാനും സാമൂഹിക ഇടപെടലുകള്‍ നടത്താനും അതു വഴി സമ്പാദിക്കാനും ജാഹിലിയ്യ കാലത്തും ഒരു സ്ത്രീക്ക് കഴിയുമെങ്കില്‍, ആ ജീവിതം സ്ത്രീ സമൂഹത്തിന് നല്‍കുന്ന സന്ദേശം ചെറുതല്ല. കഴിവും പ്രാപ്തിയുമുള്ള സ്ത്രീകള്‍ക്ക് സ്വന്തമായി ജോലി സാധ്യതകള്‍ കണ്ടെത്താനും കുടുംബ- ദാമ്പത്യ ജീവിതത്തിലെ ബാധ്യകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ വഴികള്‍ കണ്ടെത്താനും പ്രചോദനം പകരുന്നതു കൂടിയാണ് ഖദീജയുടെ ജീവിതം. 
പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു ഖദീജയുമൊത്തുള്ള ജീവിതമെന്ന് ചരിത്രത്തില്‍ കാണാം. അപാരമായ പക്വതയും ബുദ്ധികൂര്‍മതയുമായിരുന്നു അവരുടെ പ്രത്യേകത. അവസരത്തിനൊത്ത് ഉയരാനും ഇടപെടാനുമുള്ള കഴിവ് ഉജ്വലമായിരുന്നു. പ്രവാചകര്‍ക്ക് താങ്ങും തണലുമായി ഒരു ജീവിതം. 
ഒരു കച്ചവടക്കാരി എന്ന തലത്തിലും തന്റെ സാമൂഹിക ഇടപെടലുകളില്‍ നിന്നും തനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളും അറിവുകളുമാകാം ഉന്നതമായ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ ഖദീജ ബീവിയെ സഹായിച്ചത് എന്ന് നിരീക്ഷിക്കുന്നത് തെറ്റാവുമോ? 
അതല്ലാതെ, അസാധാരണമായ മനക്കരുത്തും തന്റേടവും ഇഛാശക്തിയും എവിടെ നിന്നാണ്, എങ്ങനെയാണ് അവര്‍ ആര്‍ജിച്ചെടുത്തത്?
നൂര്‍ പര്‍വതത്തിന്റെ മുകളില്‍ കയറി ഹിറാ ഗുഹയിലേക്ക് നൂഴ്ന്ന് കയറുമ്പോള്‍, മുകളില്‍ പരന്നു കിടക്കുന്ന ആകാശത്ത് നോക്കി നില്‍ക്കുമ്പോള്‍, താഴെ തീപ്പെട്ടികള്‍ അടുക്കിവെച്ചപോലെ കെട്ടിടങ്ങള്‍ മലര്‍ന്നു കിടക്കുന്ന മക്കയിലേക്ക് നോക്കുമ്പോള്‍... ശാമിലേക്ക് പോകുന്ന ഒരു ഖാഫില സംഘത്തെ നിങ്ങള്‍ക്ക് കാണാനാകുന്നുണ്ടോ. അത് ഖദീജയുടെ കച്ചവടസംഘമാണ്. അതില്‍ മുഹമ്മദ് എന്ന ചെറുപ്പക്കാന്‍ ഒരു കച്ചവടക്കാരനായി ഇരിപ്പുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍  ഖദീജ ഇടം നേടുന്നത് അന്നുമുതലാണ്. പക്ഷേ ഖദീജ അതിനുമുമ്പും മക്കയിലുണ്ടായിരുന്നു; വെറുമൊരു കച്ചവടക്കാരിയായി.        

.........................
pudava monthly - august 2014



Comments

  1. വിസ്മയകരമായ ചരിത്രം

    ReplyDelete
  2. നല്ല എഴുത്ത്‌ വിശമങ്ങള്‍ സഹിക്കാന്‍ നമ്മുടെ ഉമ്മമാര്‍്ക്ക് സഹോദരിമാര്‍ക്ക് ഖദീജ ബീവിയുടെ ചരിത്രം ഓര്‍ത്താല്‍മതി.

    ReplyDelete

Post a Comment

Popular posts from this blog

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

ബ്ലോഗെഴുത്തുകാരെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനത്തിന് പറയാനുള്ളത്

ബ്ലോ ഗെഴുത്തിന്റെ കാലം വന്നതോടുകൂടി സര്‍ഗാത്മക സാഹിത്യം അതിന്റെ തൂലികത്തുമ്പില്‍ നിന്ന്‌ സാങ്കേതികമായ അര്‍ഥത്തില്‍ അവസാനിച്ചുപോയേക്കാം.  പുതിയ എഴുത്തുകാര്‍ പേനക്കു പകരം മൗസ്‌ ഉപയോഗിക്കുന്നു. സി. രാധാകൃഷ്‌ണനെപ്പോലുള്ള എഴുത്തുകാര്‍ വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സര്‍ഗാത്മക രചനകള്‍ രചിക്കാന്‍ വേണ്ടി ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. സമയനഷ്‌ടം ഇല്ലാതാക്കാന്‍ സാങ്കേതികതകള്‍ എഴുത്തുകാരന്‌ വളരെ പ്രയോജനപ്പെടുന്നുണ്ട്‌.  പക്ഷെ, സൈബര്‍സ്‌പെയ്‌സിന്റെ വലയില്‍ കുടുങ്ങി അവസാനിക്കാന്‍ മാത്രം ദുര്‍ബലനായ ഒരു നിഷ്‌കളങ്ക മൃഗമല്ല സാഹിത്യം. ബ്ലോഗെഴുത്ത്‌ സര്‍ഗാത്മക സാഹിത്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഒരു ഘടകമായി മാറുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതുന്നില്ല. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്‌. പെട്ടെന്ന്‌ കത്തിപ്പൊലിഞ്ഞുപോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മക വെളിച്ചം മാത്രമേ അവരുടെ എഴുത്തുകളില്‍ ഉള്ളൂ. എങ്കിലും നല്ല രചനകള്‍ ബ്ലോഗില്‍ വരാറുണ്ട്‌. പക്ഷെ എഴുത്തിനെ ആത്മാവുപോലെ കൊണ്ടുനടക്കാനുള്ള ഒരു ആര്‍ജവം ബ്ലോഗെഴുത്തുകാര്‍ കാണിക്കുന്നുണ്ടോ എന്നുള്ളത്‌ സംശയമാണ്‌. -പ്രശസ്...

എരണംകെട്ട ഒരു അനോണിയും ചില ഹോട്ട് ലിങ്കുകളും!

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്! എന്ന പോസ്റ്റ് ഏതോ തന്തയില്ലാത്ത അനോണിക്ക് ക്ഷ പിടിച്ചിരിക്കുന്നു. കുറെ നാളായി അവന്‍ കമന്റ് ബോക്സില്‍ അവന്റെ .......ടെ സിനിമാ പരസ്യങ്ങള്‍ പതിപ്പിച്ചു കൊണ്ടിരിക്കുന്നു. താന്‍ എന്നും കാണാറുള്ള ചില സൈറ്റുകളുടെ ലിങ്കുകളാണ് പഹയന്‍ എനിക്ക് കമന്റായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാഗ്യത്തിന് കമന്റുകളെല്ലാം ചെന്ന് സ്പാമില്‍ വീണതു കൊണ്ട് മാനം പോകാതെ കഴിച്ചിലായിക്കൊണ്ടിരിക്കെ, ഇന്നു രാവിലെ മെയില്‍ തുറന്നതും കണി അതായിരുന്നു. പഹയന്റെ ഒരൊന്നൊന്നര ലിങ്ക്. ചില്ലറ സൈറ്റുകളിലേക്കുള്ള വഴികളല്ല, ഇവന്‍ കാണിച്ചു തരുന്നത്, ഒക്കെ ഗംഭീരന്‍ സൈറ്റുകള്‍. സൗജന്യമായി കാണാനും ആസ്വദിക്കാനും പറ്റുന്ന ചൂടന്‍ ചിത്രങ്ങളും വീഡിയോകളും.. പഹയനെ സമ്മതിക്കണം. ഈ എരണം കെട്ട അനോണിക്ക് ഈ കമന്റലുകള്‍ നല്‍കുന്ന ആത്മസംതൃപ്തി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മനോരോഗികളോട് എനിക്ക് സഹതാപമാണ്. പക്ഷേ എന്തു ചെയ്യാം, നിരവധി മാന്യന്മാര്‍ എന്റെ ബ്ലോഗില്‍ ദിവസവും വന്നു പോകുന്നുണ്ട്. അതിനാല്‍ എന്നോട് ക്ഷമിക്കുക. അനോണിമാര്‍ക്ക് വിലക്ക് കല്പ്പിച്ചാലോ എന്ന് ഈ മണുങ്ങൂസ് അനോണിയുടെ കമന്റുകള്...