Skip to main content

കള്ളരാമൻ കഥ കേൾക്കാം... വീഡിയോ

ഞാൻ എഴുതിയ കള്ളരാമൻ എന്ന കഥ ഞാൻ തന്നെ വായിക്കുന്നു... കേട്ടോക്കീം...

Comments

Post a Comment

Popular posts from this blog

മേരി പൗലോസിന്റെ മണം

A   new generation story ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു അബ്ബാസ് അലിയുടെ മോഹം. ക്രിസ്ത്യന്‍ പെണ്ണിന് വല്ലാത്തൊരു മണമാണെന്നാണ് അബ്ബാസ് അലിയുടെ നിരീക്ഷണം. ലഹരി പിടിപ്പിക്കുന്ന മണം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ബെല്ലിന്റെ നേരത്ത് കൂട്ടുകാരന്റെ കയ്യിലെ കോല്‍ഐസ് തട്ടിപ്പറിക്കാന്‍ ഓടുമ്പോള്‍ എതിരെ വന്ന മേരി പൗലോസുമായി കൂട്ടിയിടിച്ച സമയത്താണ് അവന് ആദ്യമായി ആ മണമടിച്ചത്. പിന്നീട് പലപ്പോഴും ആ മണം അവനില്‍ ലഹരിയായി വീശിയിട്ടുണ്ട്. ചിലപ്പോള്‍ ഒറ്റക്കിരുന്ന് പലതും ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അവനെ ആ മണം വന്നുമൂടും. അപ്പോള്‍ അവന് മേരി പൗലോസിനോട് പ്രണയം വരും. അവളെ കാണണമെന്ന് ആഗ്രഹം തോന്നും. പക്ഷേ, എന്തു ചെയ്യാന്‍, നാലാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ അവളെ കണ്ടിട്ടില്ല. ഹൈസ്‌കൂള്‍ കാലത്തും കോളെജു കാലത്തും ഒരു ക്രിസ്ത്യന്‍ പെണ്ണിനെ പ്രണയിക്കാനുള്ള ആശ നിറവേറിയില്ല. ഫെയ്‌സ്ബുക്കില്‍ അവന്‍ ഫെയ്ക് ഐഡിയുണ്ടാക്കി ഇറങ്ങിയതു തന്നെ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വളച്ചെടുക്കാനായിരുന്നു. പക്ഷേ, ഒരു ക്രിസ്ത്യന്‍ സുന്ദരിയും അവന്റെ വലയില്‍ വീണില്ല. വിവാഹപ്ര

കച്ചവടക്കാരിയായ ഖദീജ

നി ങ്ങള്‍ ഹിറാ ഗുഹ കണ്ടിട്ടുണ്ടോ?  നൂര്‍ പര്‍വതത്തിന്റെ മുകളിലേക്ക് കുത്തനെ കയറിയിട്ടുണ്ടോ?  മക്കയില്‍ പോയപ്പോള്‍ നൂര്‍മല കാണാന്‍ പോയി. ഹിറ കാണേണ്ടവര്‍ക്ക് പര്‍വതം കയറാമെന്ന് പറഞ്ഞു. ഞാനും സുഹൃത്ത് അലിയും കയറാന്‍ തന്നെ നിശ്ചയിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാഹസമായിരുന്നുവത്. മുട്ടുകാല്‍ കഴച്ചു. ശരീരം വിറച്ചു. മുകളിലേക്ക് കല്ലുവെച്ച് നിര്‍മിച്ച വഴിയില്‍ പല തവണ ഇരുന്ന് ക്ഷീണം തീര്‍ത്തു... കരുതിയിരുന്ന വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു. മുകളിലെത്തി ഹിറയിലേക്ക് നൂഴ്ന്നപ്പോള്‍ മനസ്സില്‍ മുഴുവന്‍ ഖദീജയായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ). പ്രവാചകന്‍ വിവാഹം കഴിക്കുമ്പോള്‍ ബീവി ഖദീജാക്ക് 40 വയസ്സ്. പ്രവാചകര്‍ക്ക് 25. നാല്‍പതാം വയസ്സിലാണ് മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലായിരിക്കെ ജിബ്‌രീലിന്റെ വരവ്. ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം. അന്ന് ഖദീജാക്ക് 55 വയസുകാണും.  ഹിറാ ഗുഹയിലിരിക്കുന്ന പ്രവാചകര്‍ക്ക് വെള്ളവും ഭക്ഷണവുമായി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്ന് ഒട്ടകപ്പുറത്തേറി നൂര്‍ പര്‍വതത്തിന്റെ ചോട്ടിലെത്തുകയും ഒട്ടകത്തെ താഴെ നിര്‍ത്

കുന്നിറങ്ങി വരുന്ന കവിതകള്‍

മുടിക്കല്‍ പുഴ കവിതകള്‍ നന്ദനന്‍ മുള്ളമ്പത്ത് ഡി സി ബുക്‌സ് തൃശൂര്‍ വില: 60 രൂപ കു ന്നിറങ്ങി വരുന്ന കവിതകളാണ് നന്ദനന്‍ മുള്ളമ്പത്തിന്റേത്. കുന്നിന്‍ മുകളിലെ കുട്ടിക്കാലവും കുന്നിന്റെ കവിതയും ഒന്നാവുന്നു. ഗ്രാമീണ ജീവിതത്തിന്റെ തണുപ്പും നിഷ്‌കളങ്കതയും ആ വരികളിലും ഭാഷയിലും കാണാം. നന്മയുള്ള ജീവിതങ്ങളുടെ കഥകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. പ്രകൃതിയും കുടുംബവും ഗ്രാമവും കവിതയും ഒന്നായിത്തീരുന്നു. മാനുഷിക, സാമൂഹിക ബന്ധങ്ങളുടെ കുളിര്‍മയും ആഴവും ചില കവിതകളാവുന്നു. മുടിക്കല്‍ പുഴ എന്നാണ് പുസ്തകത്തിന്റെ പേര്. ഒരു പുഴയും അതിനു ചാരിയൊരു കുന്നും കുന്നുനിറയെ കാടും കാട്ടിലും പുറത്തുമായി കുറേ ജീവികളും ജീവിതങ്ങളും.. കുന്നിറങ്ങി ഗ്രാമത്തിന്റെ ഭാഗമായിട്ടും മനസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലാത്ത ആ കുട്ടിക്കാലമാണ് നന്ദനന്റെ കവിതകള്‍. മൂകനും/  മുടന്തനും/ കുന്നുകയറുമ്പോള്‍/ ഇരുട്ടുവീഴും/ കവിതയൊരു/ കൂന്നാകുന്നു/ ഇരുട്ടിനെ/ പറയുന്നില്ല / അവനൊരു/ കൂലിപ്പണിക്കാരന്‍/ പഠിപ്പുമില്ലാത്തവന്‍/ മൂകനും/ മുടന്തനും/ കുന്നുകയറുമ്പോള്‍/ ചിലവെളിച്ചങ്ങള്‍/ കൈപ്പിടിക്കാന്‍ വരും/ വെളിച്ചത്തെ പറയാം/  അവനൊരു