Skip to main content

Posts

എം എഫ് ഹുസൈന്‍- ഓര്‍മച്ചിത്രം.

എ ട്ടിലോ ഒമ്പതിലോ പഠിക്കുന്ന സമയത്താണ്‌ എം എഫ്‌ ഹുസൈനെക്കുറിച്ച്‌ ആദ്യം വായിക്കുന്നത്‌. ഒരു വാര്‍ഷികപ്പതിപ്പില്‍ എം എഫ്‌ ഹുസൈന്റെ ചിത്രങ്ങളുടെ ഒരു വായന. അന്ന്‌ കളറിലും ബ്ലാക്‌ ആന്റ്‌ വൈറ്റിലുമുള്ള ചിത്രങ്ങള്‍ വെട്ടിയെടുത്ത്‌ എന്റെ എഴുത്തുവര പുസ്‌തകത്തില്‍ ഒട്ടിച്ചുവെച്ചിരുന്നു. എം എഫ്‌ ഹുസൈനെപ്പോലെ ഒരു ചിത്രകാരനാവണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. വെട്ടിയൊട്ടിച്ച ഓരോ ഹുസൈന്‍ ചിത്രം നോക്കി വരക്കുമ്പോഴും ഉള്ളില്‍ ആഗ്രഹം പെരുകിക്കൊണ്ടേയിരുന്നു. ബോര്‍ഡും ബാനറുമെഴുതിയും ചിത്രം വരച്ചും നടക്കുമ്പോഴും ഉള്ളില്‍ എം എഫ്‌ ഹുസൈനുണ്ടായിരുന്നു. അദ്ദേഹവും ബോംബെയില്‍ കൊമേഴ്‌സ്യല്‍ വര്‍ക്കു ചെയ്‌തലഞ്ഞതാണ്‌ കുറെ. പിന്നീട്‌ ചിത്രം വര പഠിക്കാന്‍ കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ ചേര്‍ന്നതിന്നു ശേഷമാണ്‌ എം എഫ്‌ ഹുസൈനെയും അദ്ദേഹത്തിന്റെ വര രീതികളെക്കുറിച്ചും കൂടുതല്‍ അറിയാനും പഠിക്കാനുമായത്‌. കോഴിക്കോട്‌ സെന്‍ട്രല്‍ ലൈബ്രൈറിയില്‍ പോയി എം എഫ്‌ ഹുസൈന്‍ വരച്ച ചിത്രം കണ്ടത്‌ സുഹൃത്ത്‌ അനീസുമൊന്നിച്ചാണ്‌. പിന്നീട്‌ ലൈബ്രറിയില്‍ പോവുമ്പോഴൊക്കെ ആ ചിത്രം കാണും വിധമായിരുന്നു ഇരുന്നിരുന്നത്‌. വായന...

ദേശാഭിമാനിക്കൊരുമ്മ!

ദേശാഭിമാനി വാരിക യില്‍ (2011 may22, ലക്കം 52) എന്റെ ഹായ് കൂയ് പൂയ് എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍.. കഥ വായിക്കാത്തവര്‍ക്ക് ഇവിടെ ക്ലിക്കി വായിക്കാം. ഹായ് കൂയ് പൂയ്

നിരോധനത്തിലൊടുങ്ങാത്ത നിലവിളികള്‍

സുജാത ജ നീവയില്‍ ഇന്ത്യ നാണംകെട്ട ദിവസമാണ്‌ ഞങ്ങള്‍ കാസര്‍കോട്ടെത്തുന്നത്‌. പുതിയ സ്റ്റാന്റിനടുത്തെ ഒപ്പ്‌ മരച്ചോട്ടില്‍ ചെന്ന്‌ എന്‍ഡോസള്‍ഫാനെതിരെ ഒപ്പു ചാര്‍ത്തി. എന്‍വിസാഗ്‌ (endosulfan victim support aid group) എന്ന കൂട്ടായ്‌മയാണ്‌ ഇങ്ങനെയൊരു സമരമാര്‍ഗവുമായി രംഗത്തുണ്ടായിരുന്നത്‌. ദിവസവും ഒപ്പുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഐക്യരാഷ്‌ട്രസഭയിലേക്കും എത്തിച്ചിരുന്നു. കുറച്ചപ്പുറത്ത്‌, പോസ്റ്റോഫീസിനടുത്ത്‌ നിരാഹാരപ്പന്തലിലെത്തി ആശംസകള്‍ നേര്‍ന്ന ശേഷം, തലേ ദിവസം ആശുപത്രിയില്‍ അഡ്‌മിറ്റു ചെയ്‌ത രാമന്‍കുഞ്ഞിയെ കാണാന്‍ പോയി. രാമന്‍കുഞ്ഞി രാമന്‍കുഞ്ഞി, പതിനൊന്ന്‌ വര്‍ഷത്തോളം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ തൊഴിലാളിയായിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ചുതുടങ്ങുന്ന കാലത്ത്‌ രാമന്‍കുഞ്ഞി അവിടുത്തെ തൊഴിലാളിയാണ്‌. എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട്‌ കലക്കിയിട്ടുണ്ട്‌, രാമന്‍കുഞ്ഞി, കയ്യുറ പോലും ധരിക്കാതെ. അതായിരുന്നു ജോലി. പലവട്ടം തലകറങ്ങി വീണിട്ടുണ്ടത്രെ. അന്ന്‌, അറിയില്ലായിരുന്നു മാരക വിഷം കൊണ്ടാണീ കളികളെന്ന്‌. ഇപ്പോള്‍ ശരീരം മൊത്തം വേദനയാണ്‌. കയ്യും കാലും അനക്ക...

വലക്കണ്ണികളില്‍ ഉലയുന്ന പ്രവാസി കുടും‌ബങ്ങള്‍!

സാ ങ്കേതിക വിദ്യകള്‍ വികസിക്കുകയും ആധുനിക സൗകര്യങ്ങള്‍ വളരുകയും ചെയ്തപ്പോള്‍ പ്രവാസിയുടെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിസ്സാരമല്ല. പണ്ട്, ഒന്ന് ഫോണ്‍ ചെയ്യാന്‍ മണിക്കൂറുകളോളം നാണയത്തുട്ടുകളുമായി വരിനില്‍ക്കേണ്ടതുണ്ടായിരുന്നു. മുന്‍കൂട്ടി പറഞ്ഞുവെക്കണം ഇന്ന ദിവസം ഇന്ന സമയം വിളിക്കുമെന്ന്, പലരുടെയും വീട്ടില്‍ അന്ന് ഫോണില്ലായിരുന്നു. ഫോണുള്ള വീടുകള്‍ നന്നേ കുറവായിരുന്നു. അടുത്ത്, ഫോണുള്ള വീട്ടില്‍ ചെന്ന് കാത്തിരിക്കണം, വിളിയും പ്രതീക്ഷിച്ച്. മണിക്കൂറുകള്‍ വരി നിന്ന് ഫോണ്‍ കയ്യില്‍ കിട്ടിയാലോ ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിക്കാനായേക്കാം. പിന്നെ അടുത്തൊരു ദിവസം വിളിക്കാമെന്നും പറഞ്ഞ്... എന്നാലും ആ ഒന്നോ രണ്ടോ മിനിട്ട് നീളുന്ന സംസാരം മനസ്സു നിറച്ചിരുന്നു. അന്ന് ആശയവിനിമയത്തിന് കത്തെഴുത്തുമാത്രമായിരുന്നു ഏക മാര്‍ഗം. ആരെങ്കിലും നാട്ടില്‍ പോകുന്നെന്ന് കേട്ടാല്‍ കത്തുകെട്ടുമായി അവിടെ പാഞ്ഞെത്തും. നാട്ടില്‍ നിന്നാരെങ്കിലും വന്നെന്ന് കേട്ടാല്‍ ഒഴിവു ദിവസത്തെ കൂടിച്ചേരല്‍ ഇടങ്ങളില്‍ മണ്ടിപ്പാഞ്ഞെത്തും. ഈ ഒഴിവു ദിനങ്ങളിലെ കൂടിച്ചേരലുകളായിരുന്നു അന്ന്, പ്രവാസിയുടെ മനസ്സ് തണുപ്പിച്ചിരുന്നത്....

ബ്ലോഗര്‍ ഹംസ ആലുങ്ങലിന്‌ അഭിനന്ദനങ്ങള്‍!

സു ഹൃത്തും ബ്ലോഗറും സിറാജ് പത്രത്തിലെ സബ് എഡിറ്ററുമായ ഹംസ ആലുങ്ങല്‍ നോര്‍ക്കാ റൂട്ട്‌സ്‌ ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നു. മാനുഷിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരമാണിത്. എടുത്തു പറയാന്‍ അക്കാദമിക യോഗ്യതകളൊന്നുമില്ലാത്ത ഹംസക്കു കിട്ടുന്ന ഏതൊരംഗീകാരവും ഏറെ സന്തോഷം നല്‍കുന്നതാണ്. 2010 ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ്‌ അവാര്‍ഡ്‌. പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്‌ക്ക്‌ രോഗങ്ങളുമായി ഇക്കരയ്‌ക്ക്‌` എന്ന ലേഖന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ്‌ ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.

കോര്‍പറേഷനെത്ര കനാലു കണ്ടതാ!

കോഴിക്കോട്ട്‌ കനോലി കനാലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയപ്പോള്‍ (2011 feb 1) കോ ഴിക്കോട്‌ നഗരത്തെ പ്ലാസ്റ്റിക്‌ മാലിന്യമുക്തമായി പ്രഖ്യാപിച്ച്‌ രണ്ടു ദിവസം കഴിയും മുന്‍പാണ്‌ കനോലി കനാലില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്‌ . മാലിന്യം നിറഞ്ഞ്‌ കറുത്ത നിറത്തില്‍ കനോലി കനാലും കല്ലായിപ്പുഴവും മരണം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഇടക്കിടക്ക്‌ ഇവിടെ മീനുകള്‍ ചത്തുപൊങ്ങാറുണ്ട്‌. മീനുകള്‍ ചത്തുപൊങ്ങിയ ഫോട്ടോകള്‍ പത്രങ്ങളില്‍ കണ്ടെങ്കിലും വല്ല നടപടികളുമുണ്ടാവുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കൊക്കെത്ര കനാല്‍ കണ്ടതാ കനാലെത്ര മാലിന്യം കണ്ടതാ! പാലം കുലുങ്ങിയാലും കനാല്‍ വറ്റിയാലും മാനം തന്നെ ഇടിഞ്ഞുവീണാലും ഞാനിന്നാട്ടുകാരനല്ലേ, എന്ന മട്ടില്‍ കുത്തിയിരിക്കുന്നവര്‍ക്കിതൊന്നും ഒരു വാര്‍ത്തയാവില്ല. പരിസ്ഥിതി പ്രവര്‍ത്തകരാരും കനോലി കനാല്‍ കണ്ടിട്ടില്ലേ.

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ബ്ലോഗെഴുത്തുകാരെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനത്തിന് പറയാനുള്ളത്

ബ്ലോ ഗെഴുത്തിന്റെ കാലം വന്നതോടുകൂടി സര്‍ഗാത്മക സാഹിത്യം അതിന്റെ തൂലികത്തുമ്പില്‍ നിന്ന്‌ സാങ്കേതികമായ അര്‍ഥത്തില്‍ അവസാനിച്ചുപോയേക്കാം.  പുതിയ എഴുത്തുകാര്‍ പേനക്കു പകരം മൗസ്‌ ഉപയോഗിക്കുന്നു. സി. രാധാകൃഷ്‌ണനെപ്പോലുള്ള എഴുത്തുകാര്‍ വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സര്‍ഗാത്മക രചനകള്‍ രചിക്കാന്‍ വേണ്ടി ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. സമയനഷ്‌ടം ഇല്ലാതാക്കാന്‍ സാങ്കേതികതകള്‍ എഴുത്തുകാരന്‌ വളരെ പ്രയോജനപ്പെടുന്നുണ്ട്‌.  പക്ഷെ, സൈബര്‍സ്‌പെയ്‌സിന്റെ വലയില്‍ കുടുങ്ങി അവസാനിക്കാന്‍ മാത്രം ദുര്‍ബലനായ ഒരു നിഷ്‌കളങ്ക മൃഗമല്ല സാഹിത്യം. ബ്ലോഗെഴുത്ത്‌ സര്‍ഗാത്മക സാഹിത്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഒരു ഘടകമായി മാറുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതുന്നില്ല. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്‌. പെട്ടെന്ന്‌ കത്തിപ്പൊലിഞ്ഞുപോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മക വെളിച്ചം മാത്രമേ അവരുടെ എഴുത്തുകളില്‍ ഉള്ളൂ. എങ്കിലും നല്ല രചനകള്‍ ബ്ലോഗില്‍ വരാറുണ്ട്‌. പക്ഷെ എഴുത്തിനെ ആത്മാവുപോലെ കൊണ്ടുനടക്കാനുള്ള ഒരു ആര്‍ജവം ബ്ലോഗെഴുത്തുകാര്‍ കാണിക്കുന്നുണ്ടോ എന്നുള്ളത്‌ സംശയമാണ്‌. -പ്രശസ്...

3ജി കാലത്തെ അശുഭവാര്‍ത്തകള്‍

മൊ ബൈലിലേക്ക്‌ വഴിതെറ്റിവന്ന ഒരു ആണ്‍ശബ്ദം. പിന്നീട്‌ പലവട്ടം നേരം തെറ്റിയ നേരത്ത്‌ ആ ശബ്ദം ജമീലയുടെ ഫോണില്‍ വന്നു. ഒരു ദിവസം നേരംപുലരും മുന്‍പ്‌ അവള്‍ ആ ശബ്ദവും അന്വേഷിച്ച്‌ പോയി. രണ്ടു മാസം കഴിഞ്ഞ്‌, ടിവിയില്‍ ഒരു പെണ്‍വാണിഭ വാര്‍ത്തക്കിടയില്‍ കണ്ട ഒരു സ്‌ത്രീക്ക്‌ ജമീലയുടെ മുഖമായിരുന്നു. കോ ഴിക്കോട്ടെ ഒരു കോളെജ്‌ വിദ്യാര്‍ഥിനിയാണ്‌ അനിത. ഇന്റര്‍നെറ്റ്‌ കഫെയുടെ കറുത്ത അറയില്‍, ചാറ്റ്‌റൂമില്‍ വെച്ചാണ്‌ അവനെ കണ്ടുമുട്ടിയത്‌. വിനീത്‌, എറണാകുളത്തെ ഒരു പരസ്യകമ്പനിയില്‍ ജോലി. ചാറ്റ്‌റൂമിന്റെ കോണില്‍ അവള്‍ അവനെയും അവന്‍ അവളെയും കാത്തിരുന്നു. വീഡിയോ ചാറ്റിംഗിന്റെയും ഹരം കെട്ടപ്പോഴാണ്‌ നേരില്‍ കാണണമെന്ന്‌ തോന്നിയത്‌. ആദ്യം പൂതി അറിയിച്ചത്‌ അനിതയാണ്‌. ഇപ്പോള്‍ യൂടൂബിലും പലരുടെയും മൊബൈല്‍ ഫോണിലും അനിതയുടെ `സിനിമ'യുണ്ടത്രെ. ദൃ ശ്യ മാധ്യമങ്ങള്‍ സാംസ്‌കാരിക ജീവിതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അപകടകരമായ ഇടപെടലുകളുടെ പരിണിതഫലം നാമനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കുടുംബ ജീവിതത്തിനകത്ത്‌ അസ്വാരസ്യങ്ങളുണ്ടാക്കുകയും കുടുംബ- സാമൂഹിക ജീവിതത്തില്‍ ഛിദ്രതയുണ്ടാക്കുകയും ചെയ്യുന്നതില്‍ ദ...

സത്യത്തില്‍ എനിക്കെത്ര വയസ്സായി?

മുന്നും പിന്നും നോക്കാതെ പലരും എന്നെക്കേറി ഇക്കാന്ന് വിളിക്കുന്നു. അവരുടെയൊക്കെ പ്രൊഫൈലില്‍ ചെന്നു നോക്കുമ്പോഴല്ലേ രസം... ഞാന്‍ കുത്തിയിരുന്ന് ചിരിയോട് ചിരിയാണ്, അല്ലാതെന്ത് ചെയ്യും? ഇന്നു രാവിലെ, ഞമ്മളെ മിഴിനീര്‍ത്തുള്ളിയും എന്നെ ഇക്കാന്ന് വിളിച്ചു. നോക്കുമ്പോള്‍ മൂപ്പരെ ഞാന്‍ രണ്ടുവട്ടം ഇക്കാന്ന് വിളിക്കാനും മാത്രം മൂപ്പുണ്ട് റിയാസിക്കാക്ക്! കൂട്ടരേ, എനിക്കത്ര പ്രായമോന്നും ആയിട്ടില്ല. എന്നെക്കണ്ടാല്‍ പത്തു പന്ത്രണ്ട് വയസ്സേ തോന്നിക്കുമെങ്കിലും, സത്യത്തില്‍ എനിക്ക് 29 വയസ്സ് ആകുന്നേയുള്ളൂ, പടച്ചോനാണ് നേര്. വിശ്വാസം വരുന്നില്ലെന്നോ, എന്തു ചെയ്യും.. നോക്കിം, 11-04-1982 ലാണ് ഞാന്‍ ഭൂജാതനായത്. ബൂലോകത്തു മാത്രമല്ല, ഭൂലോകമാകെ ഈ തെറ്റിദ്ധാരണ പടര്‍ന്നിരിക്കുന്നു. ഞാനിത്രേയുള്ളൂന്ന് പറഞ്ഞാല്‍, കേള്‍ക്കുന്നവരൊക്കെ, ഇജ്ജൊന്ന് പോ കോയാ എന്നാണ് പറയുന്നത്. ഇനിയും സംശയമുള്ളവര്‍ക്ക് ഞാന്‍ പ്രൂഫ് തരാം.. പാസ്പോര്‍ട്ടിന്റെ കോപ്പിയോ എസ് എസ് എല്‍ സി ബുക്കിന്റെ മുന്‍പേജോ (ഉള്‍പേജ് ചോദിക്കരുത്) എന്താ മാണ്ടീത്..? ഇതാ ഇപ്പോ, ഒരു 45 കാരന്‍ എന്നെക്കേറി ഇക്കാന്ന് വിളിച്ചിരിക്കുന്നു. അല്ല, സത്യത്തില്‍ നി...

എരണംകെട്ട ഒരു അനോണിയും ചില ഹോട്ട് ലിങ്കുകളും!

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്! എന്ന പോസ്റ്റ് ഏതോ തന്തയില്ലാത്ത അനോണിക്ക് ക്ഷ പിടിച്ചിരിക്കുന്നു. കുറെ നാളായി അവന്‍ കമന്റ് ബോക്സില്‍ അവന്റെ .......ടെ സിനിമാ പരസ്യങ്ങള്‍ പതിപ്പിച്ചു കൊണ്ടിരിക്കുന്നു. താന്‍ എന്നും കാണാറുള്ള ചില സൈറ്റുകളുടെ ലിങ്കുകളാണ് പഹയന്‍ എനിക്ക് കമന്റായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാഗ്യത്തിന് കമന്റുകളെല്ലാം ചെന്ന് സ്പാമില്‍ വീണതു കൊണ്ട് മാനം പോകാതെ കഴിച്ചിലായിക്കൊണ്ടിരിക്കെ, ഇന്നു രാവിലെ മെയില്‍ തുറന്നതും കണി അതായിരുന്നു. പഹയന്റെ ഒരൊന്നൊന്നര ലിങ്ക്. ചില്ലറ സൈറ്റുകളിലേക്കുള്ള വഴികളല്ല, ഇവന്‍ കാണിച്ചു തരുന്നത്, ഒക്കെ ഗംഭീരന്‍ സൈറ്റുകള്‍. സൗജന്യമായി കാണാനും ആസ്വദിക്കാനും പറ്റുന്ന ചൂടന്‍ ചിത്രങ്ങളും വീഡിയോകളും.. പഹയനെ സമ്മതിക്കണം. ഈ എരണം കെട്ട അനോണിക്ക് ഈ കമന്റലുകള്‍ നല്‍കുന്ന ആത്മസംതൃപ്തി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മനോരോഗികളോട് എനിക്ക് സഹതാപമാണ്. പക്ഷേ എന്തു ചെയ്യാം, നിരവധി മാന്യന്മാര്‍ എന്റെ ബ്ലോഗില്‍ ദിവസവും വന്നു പോകുന്നുണ്ട്. അതിനാല്‍ എന്നോട് ക്ഷമിക്കുക. അനോണിമാര്‍ക്ക് വിലക്ക് കല്പ്പിച്ചാലോ എന്ന് ഈ മണുങ്ങൂസ് അനോണിയുടെ കമന്റുകള്...

എന്‍ഡോസള്‍ഫാന്‍; ഇരകള്‍ക്ക്‌ നീതി ലഭിക്കണം

കാ സര്‍കോട്‌ കശുമാവിന്‍ തോട്ടങ്ങളില്‍ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ കേന്ദ്രം അറിയാതെയെന്ന്‌ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സത്യവാങ്‌മൂലം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യന്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി ആസഫലി സമര്‍മിപ്പിച്ച ഹര്‍ജിയിലാണ്‌്‌ കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം.  ദുരിതബാധിതര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയില്ലെന്ന സത്യവാങ്‌മൂലമാണ്‌ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയിട്ടുള്ളത്‌. കാസര്‍കോട്ടെ കശുമാവില്‍ തോട്ടങ്ങളില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 1992 നു ശേഷം ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ അനുമതിയില്ലാതെയെന്നാണ്‌ കേന്ദ്ര കൃഷിമന്ത്രാലയം പറയുന്നത്‌. എന്നാല്‍ ബന്ധപ്പെട്ട എല്ലാവകുപ്പുകളുടെയും അനുമതിയോടെ നടപടികളെല്ലാം പാലിച്ചാണ്‌ 1983 മുതല്‍ 2000 വരെ കാസര്‍കോടില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്ന കോര്‍പറേഷന്റെ സത്യവാങ്‌മൂലത്തിലെ വാദമാണ്‌ കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തോടെ തകര്‍ന്നിരിക്കുന്നത്‌. 1992ന്‌ ശേഷം കേന്ദ്ര ഇന്‍സ...

ഹൗ.. ഇനി കോഴിക്കോട്ടേക്ക്‌ ഭാര്യയെ കൊണ്ടു വരാം!

ഇ പ്പഴാണ്‌ സമാധാനായത്‌. കുറെ നാളായി ഭാര്യയും മക്കളും പറയുന്നു, കോഴിക്കോട്ടേക്ക്‌ പോരണമെന്ന്‌. എങ്ങനെ കൊണ്ടുപോരും. ഒക്കെ സഹിക്കാം, ഒന്നിനോ രണ്ടിനോ മുട്ടിക്കഴിഞ്ഞാല്‍ എന്ത്‌ ചെയ്യും. മനസ്സാമാധാനത്തോടെ കാര്യം സാധിക്കാന്‍ വല്ല വഴിയുമുണ്ടോ. ഏതെങ്കിലും ഹോട്ടലിലോ, മറ്റോ കേറി കാര്യം നടത്താമെന്ന്‌ പറഞ്ഞാല്‍ അവളുടെ കണ്ണ്‌ വലുതാകും, വല്ല ഒളിക്ക്യാമറയും... പൊതുനിരത്തിനടുത്തുള്ള വല്ല സംവിധാനത്തിലും കേറാമെന്ന്‌ വെച്ചാലോ, വൃത്തിഹീനമായിക്കിടക്കുന്നയിടത്തേക്ക്‌ കാലെടുത്തുവെക്കാനാവില്ല. പിന്നെ അശ്ലീല കലാവിരുതുകളും... ഓക്കാനം ഛര്‍ദി.. 

നാസര്‍മാഷും കുട്ടികളും ഇനിയേതു കഞ്ഞി കുടിക്കും!

ഉ ച്ചച്ചോറും തിന്ന്‌ സ്റ്റാഫ്‌ റൂമില്‍ കുത്തിയിരിക്കുമ്പോഴാണ്‌ നാസര്‍ മാഷ്‌, എന്‍ഡോസള്‍ഫാനില്‍ നിന്ന്‌ നേന്ത്രപ്പഴവും ഫ്യൂരഡാനും എന്ന വിഷയത്തിലേക്ക്‌ വഴുതി വീണത്‌. നേന്ത്രവാഴക്കന്ന്‌ നടും മുന്‍പ്‌ കുഴിയില്‍ ഫ്യൂരഡാന്‍ ഇട്ട്‌ പഴം പരുത്തതായി പരുവപ്പെടുത്തുന്ന കഥ നാലാം ക്‌ളാസിലെ പരിസ്ഥിതി പഠനത്തിലുമുണ്ടത്രെ.  അരിയില്‍ ചുവന്നകാവിയും മെഴുകും പുരട്ടി(മെഴുക്കു പുരട്ടിയല്ലാട്ടോ) സൂപ്പര്‍ മട്ട അരിയാക്കുന്നതിന്റെ ഗുട്ടന്‍സും പറഞ്ഞതു ഈ മാഷു തന്നെ. ഉപ്പിട്ട വെള്ളത്തില്‍ അരിയിലെ മെഴുകിളക്കുന്ന വിദ്യ പറഞ്ഞു കൊടുത്തത്‌ ഒരു സുഹൃത്താണ്‌. പെണ്ണുംപിള്ളയെ സഹായിക്കാന്‍ അടുക്കളയില്‍ കേറിയ മാഷുടെ കയ്യില്‍ ഒരു മെഴുകുതിരിക്കുള്ള മെഴുക്‌. ഭക്ഷ്യ വസ്‌തുക്കളില്‍ മുഴുവനും മായവും വിഷവും. നാമെല്ലാം അതിനോട്‌ സമരസപ്പെട്ടു കഴിഞ്ഞു. മായം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്‌തുക്കളാണ്‌ സപ്ലൈകോ വിറ്റഴിക്കുന്നതെന്ന്‌ വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ വരുമ്പോള്‍ നാം ഞെട്ടാത്തത്‌ അതുകൊണ്ടാണ്‌. സ്‌കൂള്‍ കുട്ടികളുടെ ഉച്ചച്ചോറിലും(ഉച്ചക്കഞ്ഞി ഒരു പഴകിയ പ്രയോഗമാണ്‌. ഇപ്പോ ഏത്‌ സ്‌കൂളിലാണാവോ ഉച്ചക...