Skip to main content

Posts

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക...

മുസ് ലിം സംഘടനകള്‍ ബോറടിപ്പിക്കുന്നു

എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നത് എന്ന തലക്കെട്ടില്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ ഇസ്‌ലാം ഇന്ററാക്ടീവ്. ഇന്‍ഫോയില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. ഇസ്‌ലാമില്‍ കലയോടും സര്‍ഗാത്മകതകളോടുമുള്ള പിന്തിരിഞ്ഞു നിര്‍ത്തം കാരണം മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നുവെന്നാണ് സര്‍ദാര്‍ സമര്‍ത്ഥിക്കുന്നത്. മുസ്‌ലിം ആഘോഷങ്ങള്‍ പോലും വിരസമാകുന്നുവെന്നും അതു വിശ്വാസികളെപ്പോലും ബോറടിപ്പിക്കുന്നുവെന്നുമാണ് നിരീക്ഷണം. മുസ്‌ലിംകള്‍ക്ക് ആഘോഷങ്ങള്‍ പ്രാര്‍ത്ഥനയും പ്രസംഗവും മാത്രമാണെന്നും മറ്റു ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആ ദിനങ്ങള്‍ക്ക് പ്രത്യേക പുതുമയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പാട്ടും ആട്ടവുമെല്ലാം ഹറാമാക്കി അരസികന്‍മാരായിത്തീര്‍ന്നിരിക്കുന്നു മുസ്‌ലിംകള്‍ എന്ന്. എങ്ങനെയാണ് ആഘോഷം വേണ്ടതെന്ന് മുസ്‌ലിംകള്‍ക്ക് അറിയാത്തതുകൊണ്ടല്ല, മതം അതിനെല്ലാം തടസ്സമാണെന്ന തോന്നലാണ് ഈ ബോറടിപ്പിക്കലിന് കാരണം. ഇസ്‌ലാമിക ജീവിതം തന്നെ വിരസവും അരസികവുമായിത്തീരുന്നതെങ്ങനെ എന്നു കൂടി അദ്ദേഹം തന്റെ ലേഖനത്തില്‍ അന്വേഷിക്കുന്നുണ്ട്. എന്തുകൊ@ാണ് മുസ്‌ലിംകള്‍ ബോറടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തേക്ക...

മുടിയര്‍

ഒന്ന് . ഞാന്‍ അരി കഴുകി, തിളക്കുന്ന വെള്ളത്തിലേക്കിട്ടു. ഭക്ഷണം റൂമില്‍ തന്നെയാണ് ഉണ്ടാക്കാറ്. സുലൈമാന്‍ കറിക്കുള്ള പച്ചക്കറികള്‍ മുറിക്കുന്നുണ്ട്. റൂമിനു മുകളില്‍ ചെറിയതോതില്‍ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട് ഞങ്ങള്‍. ബാങ്കു വിളിച്ചപ്പോള്‍ അടുത്തുള്ള പള്ളിയിലേക്ക് പുറപ്പെട്ടു. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ കഴിഞ്ഞ് പൂട്ടിയതിനാല്‍ കുറച്ചു ദിവസമായി ഞാന്‍ നാട്ടിലായിരുന്നു. ഇന്ന് വന്നിട്ടേയുള്ളു. പള്ളിയിലേക്ക് പോകാനിറങ്ങിയപ്പോഴാണ് സുലൈമാന്‍ പറഞ്ഞത്, അവനിപ്പോ പള്ളിയില്‍ പോകാറില്ലെന്ന്. റൂമില്‍ വെച്ചാണ് നിസ്‌കാരം. 'ഒരാഴ്ച മുന്‍പാണത്, നിങ്ങള് പോയീന്റെ രണ്ടാമത്തെ ദിവസം. സുബ്ഹി നിസ്‌കരിച്ച് പൊറത്തിറങ്ങാന്‍ നേരം ഒരു താടിക്കാരന്‍ വന്നെന്നെ പിന്നില്‍ നിന്നും തോണ്ടി. ഇയ്യ് മറ്റേ ഗ്രൂപ്പാണോ... കാര്യം മനസ്സിലാവാതെ ഞാന്‍ വാ പൊളിച്ചു നിന്നു പോയി. മറ്റൊരുത്തന്‍ വന്ന് കോളറിനു പിടിച്ചു വലിച്ചു. ഇയ്യല്ലെ ഞങ്ങളെ പോസ്റ്ററ് കീറീത്... വേറെ രണ്ടാളുകള്‍ വന്ന് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കി അടി കിട്ടേണ്ടതായിരുന്നു. അന്ന് ഉച്ചക്ക് വീണ്ടും പള്ളിയില്‍ പ്രശ്‌നമുണ്ടായി. രണ്ടു വിഭാഗവും തമ്മില്‍ പൊരിഞ്ഞ അടി. ര...

കിറ്ക്കത്തി

വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ. ഇനിയും വായിക്കാന്‍ കഴിയാത്തവര്‍ക്കായി... . വാടകല്ലാത്ത പൊര ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പൊരപ്പണി തുടങ്ങാനായി മങ്കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കവുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പൊരകെട്ടാനൊരുങ്ങി നിക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ, അടുത്തുതന്നെ താമസിക്കാനൊരു പൊരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്താദല്ലെ. വാടകയൊന്നും തരേണ്ടെന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. പീക്കിരിച്ചെക്കനും കിള്ളക്കുട്ടിയും അടുത്ത പൊരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്ന് ആളൊരു പാവത്താനായിരുന്നു, പീക്കിരിചെക്കന്...

മണല്‍ക്കാറ്റു വീശുന്ന പ്രവാസപ്പെരുന്നാളുകള്‍

പത്താമത്തെ നോമ്പിനാണ് സൗദിയിലേക്ക് വിമാനം കേറുന്നത്. പെരുന്നാള്‍ കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നായിരുന്നു ആഗ്രഹം. പറ്റില്ല, പെട്ടെന്ന് എത്തണമെന്ന്അറബി പറഞ്ഞിട്ടുണ്ടത്രെ. സ്‌കൂളിലാണ് പണി. അവിടെ വെക്കേഷനാണ്. സ്‌കൂള്‍ തുറക്കും മുന്‍പ് കുറെ പണി തീരാനുണ്ട് പോലും. ഗള്‍ഫിലേക്കല്ലേ.. ആദ്യത്തെ പോക്കാണ്. പോക്കുറച്ചപ്പോഴോ മനസ്സില്‍ ഒരു കൊട്ട സ്വപ്നങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്. ഉപ്പയുടെ കുറച്ച് കടങ്ങല്‍ വീട്ടണം (ഉപ്പയുടെ കടം മക്കളുടെ കൂടെ കടമാണല്ലോ). അഞ്ച് സെന്റ് സ്ഥലം വാങ്ങണം. ഒരു കൊച്ചു വീടു വെക്കണം (ആ സ്വപ്നം ഇനിയും ബാക്കി). ഒരു ചെറിയ വരുമാന മാര്‍ഗം നാട്ടിലുണ്ടാക്കി തിരിച്ചു പോരണം. സ്വപ്നങ്ങള്‍ എന്തും കാണാമല്ലോ. നല്ല പണിയാണെന്നാണ് വിസ ശരിയാക്കിത്തന്ന റിയാസ്‌ക്ക പറഞ്ഞത്. വിസക്ക് പണമൊന്നും വേണ്ട, ടിക്കറ്റിന്റെ കായി മാത്രം ഉണ്ടാക്കിയാല്‍ മതിയെന്നു പറഞ്ഞപ്പോഴാണ് പോകാന്‍ കെട്ടുമുറുക്കിയത്. റിയാദിലാണ് സ്‌കൂളുകള്‍. ചെന്നു രണ്ടു ദിവസം കഴിഞ്ഞാണ് പണി തുടങ്ങിയത്. ആദ്യം കയറ്റിറക്കായിരുന്നു. ഒരു സ്‌കൂളില്‍ നിന്നും മേശകളും കസേരകളും ലോറിയില്‍ കേറ്റി മറ്റൊരു സ്‌കൂളില്‍ കൊണ്ടുപോയി ഇറക്കുക. നോമ്പ് തലയില്‍ ...

പ്രദര്‍ശനം തുടരുന്നു

പ്രദര്‍ശനം തുടരുന്നു colours of madness ......... aRt eXhibitiOn .........  by mukthar udarampoyil പ്രദര്‍ശനം കാണാനും അഭിപ്രായം കുറിക്കാനും   ഇതു വഴി പോകുക >> http://thekeralaartist.blogspot.in /

aRt eXhibitiOn

c o l o u r s  o f  m a d n e s s ......... aRt eXhibitiOn .........  by mukthar udarampoyil ജൂലായ്  25 മുതല്‍ ആഗസ്ത്  25 വരെ ദി കേരള ആര്‍ട്ടിസ്റ്റ് ഓണ്‍ലൈന്‍ ആര്‍ട്ട് ഗാലറിയില്‍ http://thekeralaartist.blogspot.in

മഴയുടെ സ്‌കൂള്‍ക്കാലം

മഴയെ ക്ലാസില്‍ നിന്നും  പുറത്താക്കിയ ടീച്ചറേ.. ടീച്ചര്‍ മഴ കൊണ്ടിട്ടുണ്ടോ... മഴ. കൊടൂര മഴ.. മഴയുടെ വരവു തന്നെ കുളിരാണ്, ഇപ്പഴും. സ്‌കൂളില്‍ പോയിത്തുടങ്ങും മുന്‍പേ മഴയുണ്ടായിരുന്നെങ്കിലും മഴയുമായി കൂട്ടുകൂടുന്നത് സ്‌കൂള്‍ കാലത്താണ്. കുടയെടുക്കാതെ സ്‌കൂളില്‍ പോകുന്ന ദിനങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് പെയ്യുന്ന മഴയില്‍ നനഞ്ഞൊലിച്ച് വീട്ടില്‍ കേറിച്ചെല്ലുമ്പോള്‍ ഉമ്മ വഴക്കു പറയും.  തല തോത്ത്. പനി പുടിച്ചും. ഒറ്റ മടക്കുപോലുമില്ലാത്ത, തുണിയുടെ നീളന്‍ കുടയായിരുന്നു, എല്‍ പി ക്കാലത്ത് ഉണ്ടായിരുന്നത്. ചെറിയ ഓട്ടകളിലൂടെ മഴച്ചാറ്റല്‍ പെയ്യും. ചിലപ്പോള്‍ ഇറ്റിറ്റി വീഴും. ചിലപ്പോള്‍ കാറ്റ് വന്ന് കുടയെ ആമ്പലം മറിക്കും. നല്ല രസമാണ്. കാറ്റും മഴയും നനച്ചും തെളിച്ചും..  ടാറിടാത്ത റോഡില്‍ കുഴികളില്‍ വെള്ളം നിറയും. റോഡ് ചളിപിളിയാകും. നടക്കുമ്പോള്‍ ചെളിതെറിക്കാതിരിക്കാന്‍ ഹയാവ് ചെരുപ്പിന്റെ വാറിലുള്ളിലൂടെ റബര്‍ബാന്റിട്ട് വള്ളിച്ചെരുപ്പുണ്ടാക്കും. ചളിയില്‍ കാലു പൂണ്ട് ചെരിപ്പിന്റെ വാറ് ഈരിത്തെറിക്കും. ചുവന്ന മണ്‍ പുള്ളികള്‍ പുറത്ത് ചിത്രം വരക്കും. കെട്ടിക്കിടക്കുന്ന ചുവന്ന...