നോമ്പും പെരുന്നാളും കഴിഞ്ഞു. ഇക്കഴിഞ്ഞത് സഊദി അറേബ്യയിലെ രണ്ടാമത്തെനോമ്പുകാലം. ഒരു ഓര്‍മക്കുറിപ്പ്. നനവൂറുന്ന നോമ്പുകാലത്തേക്കുള്ള തിരിച്ചുപോക്കിനായി മനസ്സ്‌പ്രാര്‍ഥിച്ചു തുടങ്ങുന്നു.... കഴിഞ്ഞ റമദാന്‍ പത്തിനാണ് വിമാനം കയറിയത്. എയര്‍പോര്‍ട്ടില്‍ റിയാസ്‌ക കാത്തു നില്‍പ്പുണ്ടായിരുന്നു. ഒരുമണി കഴിഞ്ഞിട്ടുണ്ട് റൂമിലെത്തുമ്പോള്‍. മൂന്നു മണിക്കു മുന്‍പ് ബഷീര്‍ അത്താഴത്തിനുള്ള വകയുമായി വന്നു. ഏതോ കേരള ഹോട്ടലില്‍ നിന്നും വാങ്ങിയ ചോറും കോഴിക്കറിയും. സുബ്‌ഹി കഴിഞ്ഞാണ് കിടന്നത്. ഉറക്കം വരുന്നില്ല. ഭാര്യയുടെ നിറഞ്ഞ കണ്ണുകള്‍... നാശി മോളുടെ വിതുമ്പുന്ന ചുണ്ടുകള്‍... നിച്ചുമോന്‍, പാവം. അവന്‍ നല്ല ഉറക്കമായിരുന്നു. ഇറങ്ങാന്‍നേരം ഒരു മുത്തം കൊടുക്കാന്‍ പോലും മറന്നു പോയോ... ഉച്ച കഴിഞ്ഞപ്പോള്‍ കൂടെ വന്നവരുടെ ജേഷ്ടന്‍മാരും നാട്ടുകാരുമായ ചിലര്‍ വന്നു. അവര്‍ ഫ്രൂട്‌സും സമൂസയും ജ്യൂസുമൊക്കെ വാങ്ങി വന്ന്, എല്ലാവരും കൂടി റൂമില്‍ വെച്ച് നോമ്പ് തുറന്നു. സഊദിയിലെ ആദ്യത്തെ നോമ്പുതുറ. അന്നും അത്താഴത്തിനുള്ള വക ബഷീര്‍ കൊണ്ടു വന്നു. നോമ്പു തുറക്കാന് അടുത്തുള്ള പള്ളിയില്‍ പോയി. കാരക്ക, വെ...
mukthar udarampoyil's blog