Skip to main content

Posts

Showing posts from April, 2012

മലപ്പുറത്തിന്റെ വായനയില്‍ ഒരു സ്ത്രീയുടെ ഇടപെടലുകള്‍

രുഗ്മിണി സ്ത്രീകള്‍ അധികമൊന്നും കടന്നുവരാത്ത മേഖലയാണ് പുസ്തക വില്പന. എന്നാല്‍ മലപ്പുറം കുന്നുമ്മലുള്ള പുസ്തകസരസ്സെന്ന പുസ്തകശാല കഴിഞ്ഞ ഇരുപത് വര്‍ഷമായി നടത്തുന്നത് ഒരു സ്ത്രീയാണ്. ആനക്കയം സ്വദേശിനി രുഗ്മിണി. മലപ്പുറത്തെ ആദ്യ പുസ്തകശാലകളിലൊന്നാണ് കുന്നുമ്മലുള്ള പുസ്തകസരസ്സ്. 1992 മാര്‍ച്ചില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറാണ് ഈ പുസ്തകശാല ഉദ്ഘാടനം ചെയ്തത്. രുഗ്മിണിയുടെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയതാണ് പുസ്തകശാല. ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ തനിച്ചാവുന്ന രുഗ്മിണി പുസ്തകശാലയില്‍ ഇരിക്കാന്‍ തയ്യാറായി. ആദ്യം അതൊരു ആശ്വാസമായിരുന്നു. പുസ്തകങ്ങളോടുള്ള ഇഷ്ടവും വായനയിലുള്ള താല്‍പര്യവും ഏറിയപ്പോള്‍ അതൊരു ആവേശമായി. ഒരു വര്‍ഷം കഴിയും മുന്‍പേ പുസ്തകസരസ്സ് രുഗ്മിണി സ്വന്തമാക്കി. സഹായവും പ്രേല്‍സാഹനവുമായി ഡി.ഡി ഓഫീസില്‍ ക്ലാര്‍ക്കായിരുന്ന ചന്ദ്രശേഖരന്‍ കൂടെനിന്നു. 20 വര്‍ഷമായി മലപ്പുറത്തിന്റെ വളര്‍ച്ച കണ്ടും കേട്ടും രുഗ്മിണി തന്റെ പുസ്തകശാലയിലുണ്ട്. അന്ന് മലപ്പുറം ഇത്ര വികസിച്ചിട്ടില്ല. വികസനം വന്നത് വളരെ പെട്