Skip to main content

Posts

Showing posts from September, 2012

കിറ്ക്കത്തി

വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ. ഇനിയും വായിക്കാന്‍ കഴിയാത്തവര്‍ക്കായി... . വാടകല്ലാത്ത പൊര ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പൊരപ്പണി തുടങ്ങാനായി മങ്കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കവുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പൊരകെട്ടാനൊരുങ്ങി നിക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ, അടുത്തുതന്നെ താമസിക്കാനൊരു പൊരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്താദല്ലെ. വാടകയൊന്നും തരേണ്ടെന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. പീക്കിരിച്ചെക്കനും കിള്ളക്കുട്ടിയും അടുത്ത പൊരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്ന് ആളൊരു പാവത്താനായിരുന്നു, പീക്കിരിചെക്കന്