Skip to main content

Posts

Showing posts from July, 2011

തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...

പൊ തുവിദ്യാലയങ്ങളിലെ കുട്ടികളുടെ തലയെണ്ണിക്കഴിഞ്ഞിരിക്കുന്നു. ഔദ്യോഗികമായി പോക്കുവരവുകണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നമുക്കറിയാം വരവ്‌ കുറയാനാണ്‌ സാധ്യതകളെന്ന്‌. അതിന്റെ ശതമാനക്കണക്കാണ്‌ ഇനി അറിയാനുള്ളത്‌. കണക്കുകള്‍ പുറത്തു വരുന്നതോടെ സ്വാഭാവികമായും പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയിലുള്ള ആശങ്കകളുണരും. അനക്കമില്ലാത്ത ചര്‍ച്ചകളുമുണ്ടായേക്കാം. പറഞ്ഞുമടുത്ത കാരണങ്ങള്‍ ആവര്‍ത്തിച്ചുരുവിടും. ഇംഗ്ലീഷ്‌ മീഡിയത്തിലേക്കുള്ള ഒലിച്ചുപോക്ക്‌... പൊതുവിദ്യാലങ്ങളിലെ ഗുണനിലവാരത്തകര്‍ച്ച... ഏറ്റവും പുതിയതായി തലപ്പത്തുള്ളവര്‍ തലപുകഞ്ഞ്‌ കണ്ടെത്തിയ കാരണങ്ങളും.. പെതുവെ ജനസംഖ്യയിലുണ്ടായ കുറവാണത്രെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ കുറവിന്റെ കാരണം! അങ്ങനെ എത്രയെത്ര കാരണങ്ങള്‍.. എന്നാല്‍ യഥാര്‍ഥ കാരണങ്ങളെ കണ്ടെത്താനോ പരിഹാരമുണ്ടാക്കാനോ ആരും മുതിരാറില്ല. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടത്‌ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാവശ്യമാണെന്ന തിരിച്ചറിവ്‌ ഇനിയും നമുക്കുണ്ടായിട്ടില്ല. വിവിധ ജാതിയിലും മതത്തിലും പെട്ട മനുഷ്യര്‍ സാഹോദര്യത്തിലും ഐക്യത്തിലും കഴിഞ്ഞിരുന്ന നാടാണ്‌ നമ്മുടേത്‌.

മെനുകാര്‍ഡിലെ കവിതകള്‍

ഇന്ത്യന്‍ കോഫീ ഹൗസില്‍ സപ്ലയറാണ്‌ പ്രകാശന്‍ പോത്തുണ്ടി എന്ന കവി. പണികഴിഞ്ഞ്‌ ക്ഷീണിച്ച്‌ കിടക്കുമ്പോഴാണ്‌ മനസ്സില്‍ നിറയുന്ന വിപ്ലവചിന്തകള്‍ കവിതയായ്‌ പെയ്‌തു തുടങ്ങിയത്‌. ജോലിക്കിടയിലുള്ള വിരസതയകറ്റാനാണ്‌ മനസ്സില്‍ തോന്നിയ അക്ഷരങ്ങള്‍ ചേര്‍ത്തു വെക്കാന്‍ തുടങ്ങിയത്‌.                                ഇനിയൊരിക്കലും                               തീന്‍മേശക്കരികിലിരുന്ന്‌                               മെനുകാര്‍ഡ്‌                               തിരിച്ചും മറിച്ചും നോക്കി                               മിനക്കെടേണ്ടതില്ല                               കണ്ണീരും ചോരയും                               നന്നായി                               ആറ്റിക്കുറുക്കിയാല്‍                               നല്ല ചൂടും ചൂരുമുള്ള                               കാപ്പിയും ചായയുമാകും                               കണ്ണുകള്‍                               ചൂഴ്‌ന്നെടുത്തെണ്ണയിലിട്ടാല്‍                               ബുള്‍സെയിന്‍ റെഡി                               മിക്‌സിയില്‍ പൊടിച്ച