Skip to main content

Posts

Showing posts from December, 2011

നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!

ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു. ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്. മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു... മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം... പക്ഷെ, എനിക്ക് പേടിയാണ്. ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്..., എടോ ഇങ്ങനെ നടന്നാല്‍ മതിയോ.. മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്. പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്... ഖബറ്! ഒറ്റക്ക്... പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍ വല്ലതും കരുതി വച്ചിട്ടുണ്ടോ...? കഴിഞ്ഞ ഒരു വര്‍ഷം നീ എന്ത് ചെയ്യുകയായിരുന്നു...?! അതു കൊണ്ട് തന്നെ ഞാനാര്‍ക്കും പുതുവര്‍ഷം ആശംസിക്കാറില്ല... . സമയത്തെക്കുറിച്ചെഴുതിയ കൊച്ചുകവിത ക്കു വന്ന ഒരു കമന്റിന് പ്രതികരിക്കാനെഴുതിയ വരികള്‍ ന്യൂ ഇയര്‍ സ്പെഷ്യലായി പോസ്റ്റുന്നു.

മഞ്ഞീല്

. ദേശാഭിമാനി വാരിക(2011 ഡിസംബര്‍ 18 )യില്‍ പ്രസിദ്ധീകരിച്ച കഥ.      ..............................................................................................................................................   മഞ്ഞീല് ഞങ്ങളന്ന് ചെലമ്പില്‍ കുന്നിലാണ് താമസം. കുന്നെന്ന് പറഞ്ഞാല്‍ വലിയ കുന്നൊന്നുമല്ല. നാലു വീടാണ് അവിടെ തൊട്ടടുത്തായി കൂട്ടുകൂടി നിന്നിരുന്നത്, ഒറ്റ വീടുപോലെ. കുറച്ചപ്പുറത്ത് മാറി രണ്ടു വീടുകളും. അതിനപ്പുറം മലയാണ്. അവിടെയാണ് ശരിക്കും കുന്ന്. കുന്ന് കയറിയാല്‍ ചോലയാണ്. ചോലയില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകും. അപ്പോള്‍ കുളിയും അലക്കുമൊക്കെ അവിടെയാണ്. അതിനപ്പുറത്താണ് കടിഞ്ചീരിയന്‍ മല. പുല്ലങ്കോട് എസ്റ്റേറ്റിന്റെ ഭാഗമാണത്. ആനയുടെ എരമ്പല്‍ കേള്‍ക്കാം മുകളില്‍ നിന്നും. വീടിനുമുന്നില്‍ പരന്നു കിടക്കുന്ന വയലാണ്. വയല്‍ ചെന്നുമുട്ടുന്നത് കരമ്പത്തോട്ടിലാണ്. കരമ്പത്തോട്ടിനിപ്പുറമാണ് കണ്ടിക്കുളം. കണ്ടിക്കുളത്തിനിപ്പുറവും കരമ്പത്തോടിനപ്പുറവും നിറയെ കൈതമരമാണ്. കൈതമരത്തിനുള്ളില്‍ കാട്ടുകോഴികളുണ്ടാവും. തോട്ടിലും കുളത്തിലും നിറയെ മീനാണ്. പാടത്ത് കൊക്കുകള്‍ നിസ്‌കരിക്കുന്നുണ്ടാവും.

വിദ്യാഭ്യാസ വകുപ്പ്, സഊദി അറേബ്യയില്‍ നിന്ന് പഠിക്കേണ്ടത്‌

റിയാദിലെ ഖുര്‍തുബ ഇന്റര്‍നാഷണല്‍ സ്‌കൂള്‍സില്‍ ആര്‍ട്ടിസ്റ്റായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. അഞ്ച് സ്‌കൂളുകളുണ്ട്, മൂന്നെണ്ണം പെണ്‍കുട്ടികളുടെതും രണ്ടെണ്ണം ആണ്‍കുട്ടികളുടെതും. മൂന്നുമാസം പ്രായമായ കുട്ടികള്‍ മുതല്‍ പതിനാറ്  പതിനേഴ് വയസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന ഹദാന, തമീദി, ഇബ്തിദാഇ, മുതവസ്സിത്, താനവി.. ക്ലാസ് മുറിക്കകവും പുറവും ചുറ്റുമതിലിലും ചിത്രങ്ങള്‍ വരക്കുകയും അല്ലറ ചില്ലറ എഴുത്തു കുത്തുകളുമൊക്കെയാണ് പണി. പ്രകൃതി ദ്യശ്യങ്ങളും പഠനത്തിനുപകരിക്കുന്നതും പഠനവുമായി ബന്ധപ്പെട്ടതും പഠനസാഹചര്യമൊരുക്കുന്നതുമായ ചിത്രങ്ങളാണ് വരക്കേണ്ടത്. ഓരോ മദ്‌റസയും ഓരോ ആര്‍ട്ട് ഗാലറിയുടെ പ്രതീതി... തലങ്ങും വിലങ്ങും ചിത്രങ്ങള്‍.... 'തമീതി'യില്‍ കുട്ടികള്‍ക്ക് മണ്ണില്‍ കളിക്കാനുള്ള ഒരിടമുണ്ട് (മണ്ണില്‍ തൊടരുത്.. രോഗം വരും എന്നത് നമ്മുടെ നിലപാട്). ചെറിയ മതിലു കെട്ടി, മണ്ണു നിറച്ച് സജ്ജീകരിച്ചിരിക്കുന്ന കളിസ്ഥലം. അതിന്നടുത്ത് കുട്ടികള്‍ മണ്ണില്‍ കളിക്കുന്ന ചിത്രമാണ് വരക്കേണ്ടത്. കാറും സൈക്കിളും ഓട്ടിക്കളിക്കാനുള്ള സ്ഥലമുണ്ട്. ചതുരത്തില്‍ ഇഷ്ടിക കെട്ടി നിര്‍മിച്ചിരിക്കുന്ന റോഡ്. രണ്ടുവരിപ്

ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്

ഇന്റര്‍നെറ്റ് ഇന്ന് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ജീവിതം തന്നെ ഓണ്‍ലൈനായ കാലത്താണ് നാമുള്ളത്. ഇന്റര്‍നെറ്റില്‍ എന്താണിത്ര സംഭവമെന്ന് വ്യാകുലപ്പെടുന്നവര്‍ പോലും കംപ്യൂട്ടറിനുമുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത്, ഇന്‍ര്‍നെറ്റിലൂടെ മൗസ് ചലിപ്പിച്ചാണ്. സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും അവനവന്‍പ്രകാശനത്തിന്റെ സൈബര്‍സ്‌പെയിസിലും സമയം കളയുന്നവരില്‍ മലയാളികളുടെ എണ്ണം കുറവല്ല. മൊബൈലിലും ഇന്റര്‍നെറ്റ് സാധ്യമായപ്പോള്‍, മൊബൈലില്‍ ഗെയിം കളിച്ച് നേരം പോക്കിയിരുന്നവര്‍ പോലും, ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വാള്‍പോസ്റ്റ് ചെയ്യുകയോ യൂടൂബില്‍ വീഡിയോ കാണുകയോ ചെയ്യുകയാണ്, ഒഴിവുസമയത്തും അല്ലാത്തപ്പോഴും. അടിമുടി സൈബര്‍വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു നമ്മുടെ പുതുതലമുറ. ഇതിന്റെ ഗുണപരവും ദോശകരവുമായ പരിണതികള്‍ സമൂഹത്തില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഈ ഓണ്‍ലൈന്‍ ഇടപാടുകാരില്‍ സ്ത്രീസാന്നിധ്യവും ഏറിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റിനെ ആശങ്കയോടെയും ഭീതിയോടെയും സമീപിച്ചിരുന്നവരുടെ നിലപാടുകളില്‍ മാറ്റമുണ്ടായി. ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വര്‍ധിക്കുന്നതോടൊപ്പം തന്നെ അതിന്റെ ഗുണപരമായ ഉപയോഗവും സാധ്യതതകളും വര്‍ധിച