Skip to main content

Posts

Showing posts from May, 2012

ചിത്രകാരന്റെ വിഷാദനിറങ്ങളില്‍ എഴുത്തുകാരന്‍ തൊടുന്നു

ഗുജാര്‍ണിക്ക പുസ്തത്തിന്റെ കവര്‍ കലാപഠനങ്ങള്‍ പലപ്പോഴും ഉപരിപ്ലവമായ വാക്കസര്‍ത്തുകളായിത്തീരുകയാണ് പതിവ്. കലയെ അറിഞ്ഞും അനുഭവിച്ചും എഴുതാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ പഠനങ്ങളേറെയും ആസ്വാദ്യകരവുമല്ല. കലകളെ കൂടുതല്‍ സങ്കീര്‍ണമാക്കുയാണ് അത്തരം പഠനങ്ങള്‍ ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് കലാകാരന്‍മാരെ പുറത്തുനിന്ന് പരിചയപ്പെടുത്തുന്ന ഗൈഡ് തരത്തിലുള്ളതാണ് നമ്മുടെ പഠനഗ്രന്ഥങ്ങള്‍. അക്കാദമിക്കായ ജാഡകള്‍ക്കപ്പുറം ആത്മാര്‍ഥമായ പഠനവും അന്വേഷണവും അവയിലൊന്നും കാണാനാവില്ല. എന്നാല്‍ എല്ലാ നിലക്കും വ്യത്യസ്തമായൊരു പഠന ഗ്രന്ഥമാണ് പ്രശസ്ത കലാകാരന്‍ യൂസുഫ് അറക്കലിന്റെ കലയും ജീവിതവും സൂക്ഷ്മമായി വിലയിരുത്തി കഥാകൃത്തും നോവലിസ്റ്റും കലാവിമര്‍ശകനുമായ പി സുരേന്ദ്രന്‍ എഴുതിയ വെളിച്ചത്തിന്റെ പര്യായങ്ങള്‍. സാമ്പ്രദായിക കലാപഠനങ്ങളുടെ സങ്കീര്‍ണതകളില്ലാതെ കഥയെഴുതുന്ന പോലെ സുന്ദരമായി നിറങ്ങളിലേക്കിറങ്ങിച്ചെല്ലുന്നു സുരേന്ദ്രന്‍. പി സുരേന്ദ്രന്റെ തന്നെ രാമചന്ദ്രന്റെ കല എന്ന പഠനഗ്രന്ഥംപോലെത്തന്നെ ആത്മാര്‍ഥമായൊരു പരിശ്രമമാണിതും. ഇരുളും വെളിച്ചവും കാണിക്കുന്ന സാമൂഹിക രാഷ്ട്രീയ ഭാവങ്ങ

ഇംഗ്ലീഷ് എഴുത്തുകാരി. 14 വയസ്സ്.

ഇംഗ്ലീഷ് എഴുത്തിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയരുന്ന  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യ ടി അനീഷിനെക്കുറിച്ച്. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഐശ്വര്യ. പതിനാലു വയസ്സുള്ള ഈ പെണ്‍കുട്ടി രാജ്യാന്തരപ്രശസ്തിയിലേക്കുയരുകയാണ്. കൊച്ചുപ്രായത്തിനിടക്ക് നാനൂറിലധികം കവിതകളും മൂന്ന്‌നോവലുകളും നൂറിലധികം ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഇവള്‍. ഒക്കെ ഇംഗ്ലീഷില്‍. ഇന്ത്യക്ക് പുറത്ത് സ്വന്തമായി വായനക്കാരുള്ള ഓണ്‍ലൈന്‍ എഴുത്തുകാരി. മുതിര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരോടൊപ്പം വെബിലും ഇംഗ്ലീഷ് മാഗസിനുകളിലും ശ്രദ്ധേയമായ സ്ഥാനം.  കുട്ടിത്തമായി എഴുതിത്തള്ളാന്‍ പറ്റാത്ത ചിന്തകളും കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ കൊച്ചു എഴുത്തുകാരിയുടെ രചനകളില്‍ മുഴുവനും. സാമൂഹിക പ്രശ്‌നങ്ങളെ തന്റേതായ വീക്ഷണകോണിലൂടെ അവള്‍ സമീപിക്കുന്നുണ്ട്. തന്റെ അനുഭവങ്ങളെയും കാഴ്ചകളെയും ലളിത സുന്ദരമായി അവള്‍ കാവ്യവല്‍ക്കരിക്കുന്നു. ശത്കവും സുന്ദരവുമായ രചനകള്‍. പോയം ഹണ്ടര്‍ സൈറ്റില്‍ എഴുതിയ ഏഴില്‍ അഞ്ചു കവിതകളും ടോപ് 500 പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലീഷിലെ മുതിര്‍ന്ന എഴുത്തുകാരുടെ രചനകളെ പിന്