Skip to main content

Posts

Showing posts from April, 2014

വൈറല്‍ ക്രൈം: ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌

ഇത്‌ എല്ലാം വൈറലാകുന്ന കാലമാണ്‌. വൈറല്‍ ഹിറ്റുകളുടെ കാലം. വളരെ പെട്ടെന്ന്‌ വ്യാപകമാകുന്നത്‌ എന്നേ വൈറല്‍ എന്ന വാക്കിന്‌ അര്‍ത്ഥമുള്ളൂ. വൈറല്‍ ഹിറ്റുകളുടെ വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയക്ക്‌ പുറത്തും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക്‌ ചെയ്യുകയും കമന്റെഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പോസ്റ്റാണ്‌ വൈറല്‍ ഹിറ്റ്‌. സോഷ്യല്‍ മീഡിയകളിലെ വൈറല്‍ ഹിറ്റുകള്‍ അതുപയോഗിക്കാത്ത കുട്ടികളുടെ നാവിന്‍തുമ്പിലുമെത്തും. അതാണ്‌ ലോകം. `മാഹീത്തെ പെമ്പിള്ളാരെ കണ്ട്‌ക്കാ' എന്ന്‌ കുട്ടികള്‍ പാടുന്നതും `അടുക്കളയില്‍ പാടിയ' ചന്ദ്രലേഖ പാട്ടുകാരിയായതും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമക്കാരനായതും വൈറല്‍ ഹിറ്റുകളിലൂടെയാണ്‌. എന്നാല്‍ സൈബര്‍ ലോകത്ത്‌ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്‌ ഹിറ്റുകളല്ല, ക്രൈം ആണ്‌. സൈബര്‍ ക്രൈം. ഈ വ്യാപനത്തെ `വൈറല്‍ ക്രൈം' എന്ന്‌ പറയാമോ എന്നറിയില്ല.  സോഷ്യല്‍ മീഡിയ തുറന്നിടുന്ന വലിയ സാധ്യതകളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്‌ത വാര്‍ത്തകളെയും സംഭവങ്ങളെയും സജീവ ചര്‍ച്ചയാക്കാന്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെട്ടിട്ടുണ്ട്‌. മാധ്യമ ജാഗ്രത ഏറെയുള്ള

മേരി പൗലോസിന്റെ മണം

A   new generation story ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു അബ്ബാസ് അലിയുടെ മോഹം. ക്രിസ്ത്യന്‍ പെണ്ണിന് വല്ലാത്തൊരു മണമാണെന്നാണ് അബ്ബാസ് അലിയുടെ നിരീക്ഷണം. ലഹരി പിടിപ്പിക്കുന്ന മണം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ബെല്ലിന്റെ നേരത്ത് കൂട്ടുകാരന്റെ കയ്യിലെ കോല്‍ഐസ് തട്ടിപ്പറിക്കാന്‍ ഓടുമ്പോള്‍ എതിരെ വന്ന മേരി പൗലോസുമായി കൂട്ടിയിടിച്ച സമയത്താണ് അവന് ആദ്യമായി ആ മണമടിച്ചത്. പിന്നീട് പലപ്പോഴും ആ മണം അവനില്‍ ലഹരിയായി വീശിയിട്ടുണ്ട്. ചിലപ്പോള്‍ ഒറ്റക്കിരുന്ന് പലതും ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അവനെ ആ മണം വന്നുമൂടും. അപ്പോള്‍ അവന് മേരി പൗലോസിനോട് പ്രണയം വരും. അവളെ കാണണമെന്ന് ആഗ്രഹം തോന്നും. പക്ഷേ, എന്തു ചെയ്യാന്‍, നാലാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ അവളെ കണ്ടിട്ടില്ല. ഹൈസ്‌കൂള്‍ കാലത്തും കോളെജു കാലത്തും ഒരു ക്രിസ്ത്യന്‍ പെണ്ണിനെ പ്രണയിക്കാനുള്ള ആശ നിറവേറിയില്ല. ഫെയ്‌സ്ബുക്കില്‍ അവന്‍ ഫെയ്ക് ഐഡിയുണ്ടാക്കി ഇറങ്ങിയതു തന്നെ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വളച്ചെടുക്കാനായിരുന്നു. പക്ഷേ, ഒരു ക്രിസ്ത്യന്‍ സുന്ദരിയും അവന്റെ വലയില്‍ വീണില്ല. വിവാഹപ്ര