Skip to main content

Posts

Showing posts from October, 2009

വിവാഹം സ്വര്‍ഗത്തിലോ നരകത്തിലോ...

നിലമ്പൂര്‍ പഞ്ചായത്തില്‍ ഒരു വര്‍ഷം സ്‌ത്രീധനയിനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ 24 കോടി രൂപ! ഒരാഴ്‌ച ഏകദേശം 50 ലക്ഷം. സ്‌ത്രീധനം, കോഞ്ഞാട്ടയാക്കിയ നിലമ്പൂരിലെ പെണ്‍ജീവിതങ്ങളെക്കുറിച്ച്‌ ഇന്ത്യാവിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കഴിഞ്ഞ വാസ്‌തവത്തില്‍ കണ്ടു. അതിലാണ്‌ ഞാന്‍ ഈ 'ഭീകര കണക്ക്‌ ' കേട്ട്‌ ഞെട്ടിയത്‌. പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും ബാങ്ക്‌ വായ്‌പയെടുത്തും വട്ടിപ്പലിശ വാങ്ങിയും വഴിയാധാരമായ മാതാപിതാക്കള്‍.. പക്ഷേ, ഹൃദയത്തില്‍ വിങ്ങല്‍ ബാക്കി..... സ്‌ത്രീധനത്തുകയും പുട്ടടിച്ച,്‌ പണ്ടം മുഴുവനും വിറ്റ്‌ മുടിച്ച്‌, രതിയുടെ പൂതിയും തീര്‍ത്ത്‌, ഒന്നോ രണ്ടോ കുട്ടികളെയും സമ്മാനിച്ച്‌ മുങ്ങുന്ന ബഡുക്കൂസുകളുടെ ചതിക്കിരയായ സഹോദരിമാരെ ഓര്‍ത്ത്‌... അവരുടെ പാവം മക്കളെയോര്‍ത്ത്‌.... ഉപേക്ഷിക്കപ്പെടുന്ന സ്‌ത്രീകളും അനാഥരാവുന്ന കുട്ടികളും... സ്‌തീധനത്തെപ്പേടിച്ച്‌ വകതിരിവെത്തും മുന്‍പ്‌ പെണ്‍മക്കളെ കെട്ടിച്ചു വിടാന്‍ നിര്‍ബന്ധിതരാവുന്നു ചിലര്‍, ഇന്നും. പ്രായം കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീധനത്തുകയും കൂടുമത്രെ. അല്ലെങ്കില്‍ വല്ല കിളവന്‍മാരോ കല്ല്യാണവീരന്‍മാ

മരങ്ങള്‍ക്കിടയില്‍

അനാമല്‍ പെയ്ന്റിംഗ് , ചുമരില്‍ വരച്ചത് . 2 മീറ്റര്‍ നീളം, 4 മീറ്റര്‍ വീതി. pls visit >>> www.muktharuda.blogspot.com

അഴിച്ചുപണിക്കാരാ... ഒരു രക്ഷാകവചം താങ്കള്‍ക്കുമാവാം...(ഇതിനകം സ്വന്തമാക്കിയിട്ടില്ലെങ്കില്‍...)

കൈരളി ചാനലില്‍ ഒരു പുതിയ പംക്തി, 'അഴിച്ചുപണി'..! ആലംദുനിയാവിലെ മാധ്യമങ്ങളെ മുഴുവന്‍ അടിച്ചുടച്ച്‌ അഴിച്ചുപണിയാനിറങ്ങിയ അഴിച്ചുപണിക്കാരനോട്‌ 'ദൃഷ്ടിദോഷ രക്ഷാകവച'ത്തെക്കുറിച്ച്‌.... അഴിച്ചുപണിക്കാരനും ദൃഷ്ടിദോഷ രക്ഷാകവചവും തമ്മിലെന്ത്‌ എന്നാവും...., പറയാം... കഴിഞ്ഞ ചൊവ്വാഴ്‌ച യാദൃച്ഛികമായാണ്‌ 'അഴിച്ചുപണി' കണ്ടത്‌. അഴിച്ച ുപണിക്കാരന്റെ പ്രധാന ഇര 'ഇന്ത്യാവിഷന്‍' ചാനലാണ്‌. ഇന്ത്യാവിഷനിലെ 'പൊ ളിട്രിക്‌്‌സും ' 'വാരാന്ത്യവു'മാണ്‌ ഇതി യാന്റെ ഹാലിളക്കിയിരിക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ നട്ടം തിരിയുന്ന, ഗതികെട്ട്‌, തൊഴിലാളികള്‍ അടുത്ത വീട്ടിലെ ചക്കയും മാങ്ങയുമൊക്കെ പറിച്ച്‌ തിന്ന്‌ (ഒതളങ്ങയെന്ന്‌ അഴിച്ചുപണിക്കാരന്‍... ) വിശപ്പടക്കുന്നവരുടെ പാവം ചാനലിനെ, ഈ 'ഭൂര്‍ഷ്വ ചാനല്‍' എന്തിനാണിത്ര ഭയപ്പെടുന്നതെന്നാണ്‌ മനസ്സിലാവാത്തത്‌. ലക്ഷണമൊത്ത ഒരു 'വാര്‍ത്താ ചാനല്‍'(!) എങ്ങനെയാവണമെന്ന്‌ 'പീപ്പിള്‍' കണ്ട്‌ പഠിച്ചോ എന്നാണ്‌ അഴിച്ചുപണിക്കാരന്‍ പറയുന്നത്‌. ടി വി പരസ്യങ്ങളിലും അഴിച്ചുപണി വേണമെന്നാണ്‌ അഴി

അനാഥശാലകള്‍ അടച്ചുപൂട്ടുക!

ശബാബ്‌ വാരിക, ലക്കം 50 ലെ കവര്‍‌സ്റ്റോറി -മലബാറിലെ അനാഥശാല പ്രസ്ഥാനം -ചരിത്രം,ഭാവി, വര്‍ത്തമാനം- കാലികവും പ്രസക്തവുമായി. അനാഥശാലകള്‍ സ്‌ഥാപിക്കപ്പെടാനുണ്ടായ സാമൂഹിക സാഹചര്യവും ചരിത്രവും, അതിന്നായി പ്രയത്‌നിച്ച മഹാരഥന്‍മാരും സ്‌മരിക്കപ്പെടേണ്ടതു തന്നെ. എ പി ഇസ്‌മാഈലിനു നന്ദി, എ അസ്‌ഗറലി സാഹിബിനും. എ അസ്‌ഗറലിയുടെ ലേഖനത്തില്‍ അനാഥശാലകളില്‍ അനിവാര്യമായ ചില മാറ്റങ്ങളെക്കുറിച്ചുള്ള ശക്തമായ ചില സൂചനകളുണ്ട്‌. അനാഥശാലകളുടെ ഭാവിയും വര്‍ത്തമാനവുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍, അനാഥാലയത്തില്‍ അന്തേവാസികളായിരുന്നവര്‍ക്കും ചിലതൊക്കെ പറയാനുണ്ടാവ ില്ലെ. രണ്ടു വര്‍ഷം ഒരനാഥാലയത്തില്‍ അന്തേവാസിയായിരുന്ന ഒരാ ളെന്ന നിലയില്‍ ചില കാര്യങ്ങള്‍... അനാഥശാലകളെക്കുറിച്ചുള്ള ഓര്‍മ ഒത്തിരി പൊള്ളുന്ന അനുഭവങ്ങളാണ്‌. അനാഥകളെ ആദരിക്കണമെന്നാണ്‌ ഇസ്‌്‌ലാമിന്റെ നിലപാട്‌. ഖുര്‍ആന്‍ വളരെ വ്യക്തമായിത്തന്നെ അക്കാര്യം പറഞ്ഞിട്ടുള്ളതാണ്‌. അന്തേവാസികള്‍ക്ക്‌ ആവശ്യാനുസരണം സ്‌നേഹവും വാല്‍സല്യവും ആദരവും നല്‌കുന്ന എത്ര അനാഥശാലകള്‍ ഇവിടെയുണ്ട്‌ ? കുട്ടികളുടെ പ്രായവും പ്രകൃതവുമറിഞ്ഞ്‌ കുട്ടികളോട്‌ ഇടപഴകുവാനും സ്‌നേഹവും സാന്ത്വനവും ആ