സ്വപ്‌നങ്ങളിലേക്കൊരു ടാക്‌സി യാത്ര കു റച്ച് നാള്‍ മുന്‍പാണ് തിരുവല്ലക്കാരന്‍ രാജുവിനെ പരിചയപ്പെട്ടത്. അസീസിയയില്‍ നിന്നും ശിഫയിലേക്ക് പോരാന്‍ ഉത്തൈമിനു മുന്‍പിലെ കൊടും ചൂടില്‍ നില്‍ക്കുമ്പോഴാണ് രാജുവിന്റെ ടാക്‌സി മുന്നില്‍ വന്ന് നിന്നത്. നിറഞ്ഞ ചിരിയുമായി രാജു ചേദിച്ചു, എങ്ങോട്ടാ? പതിനഞ്ചു വര്‍ഷമായി രാജു രാജു സൗദിയിലുണ്ട്. ടാക്‌സി മെക്കാനിക്കായി വന്നതാണ്. അഞ്ചുവര്‍ഷത്തോളം മെക്കാനിക്കായിരുന്നു. പിന്നെ ഡ്രൈവറായി. അന്ന് ടാക്‌സി ഡ്രൈവര്‍ക്ക പ്രത്ത്യേക വിസയുണ്ടായിരുന്നു. അന്ന്, ആ വിസയില്‍ ഒത്തിരി മലയാളികള്‍ വന്നിരുന്നു. താന്‍ ജോലി ചെയ്യുന്നിടത്തു തന്നെ ഒരുപാട് മലയാളികളുണ്ടായിരുന്നു. എല്ലാവരും പോയി. ഇനി ബാക്കിയുള്ളത് താന്‍ മാത്രമാണ്, ഇന്ത്യക്കാരനായി. ഇന്ന് ടാക്‌സി ഡ്രൈവര്‍ വിസ അടിക്കുന്നില്ല. മറ്റു വിസകളിലെത്തുന്നവര്‍ ഇവിടെ എത്തിയ ശേഷം തനാസില്‍ മാറുകയാണ് ചെയ്യുന്നത്. പാക്കിസ്‌താനികളാണ് ടാക്‌സി ഓട്ടുന്നതില്‍ കൂടുതലും, ബംഗ്ലാദേശികളും കുറവല്ല. മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. രണ്ടു വര്‍ഷത്തെ പ്രവാസത്തിനിടക്ക് ആകെ കണ്ടിട്ടുള്ളത് മൂന്ന്‌് മലയാളി ഡ്രൈവ...
mukthar udarampoyil's blog