എ ട്ടിലോ ഒമ്പതിലോ പഠിക്കുന്ന സമയത്താണ് എം എഫ് ഹുസൈനെക്കുറിച്ച് ആദ്യം വായിക്കുന്നത്. ഒരു വാര്‍ഷികപ്പതിപ്പില്‍ എം എഫ് ഹുസൈന്റെ ചിത്രങ്ങളുടെ ഒരു വായന. അന്ന് കളറിലും ബ്ലാക് ആന്റ് വൈറ്റിലുമുള്ള ചിത്രങ്ങള്‍ വെട്ടിയെടുത്ത് എന്റെ എഴുത്തുവര പുസ്‌തകത്തില്‍ ഒട്ടിച്ചുവെച്ചിരുന്നു. എം എഫ് ഹുസൈനെപ്പോലെ ഒരു ചിത്രകാരനാവണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. വെട്ടിയൊട്ടിച്ച ഓരോ ഹുസൈന്‍ ചിത്രം നോക്കി വരക്കുമ്പോഴും ഉള്ളില്‍ ആഗ്രഹം പെരുകിക്കൊണ്ടേയിരുന്നു. ബോര്‍ഡും ബാനറുമെഴുതിയും ചിത്രം വരച്ചും നടക്കുമ്പോഴും ഉള്ളില്‍ എം എഫ് ഹുസൈനുണ്ടായിരുന്നു. അദ്ദേഹവും ബോംബെയില്‍ കൊമേഴ്‌സ്യല്‍ വര്‍ക്കു ചെയ്‌തലഞ്ഞതാണ് കുറെ. പിന്നീട് ചിത്രം വര പഠിക്കാന്‍ കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ ചേര്‍ന്നതിന്നു ശേഷമാണ് എം എഫ് ഹുസൈനെയും അദ്ദേഹത്തിന്റെ വര രീതികളെക്കുറിച്ചും കൂടുതല്‍ അറിയാനും പഠിക്കാനുമായത്. കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രൈറിയില്‍ പോയി എം എഫ് ഹുസൈന്‍ വരച്ച ചിത്രം കണ്ടത് സുഹൃത്ത് അനീസുമൊന്നിച്ചാണ്. പിന്നീട് ലൈബ്രറിയില്‍ പോവുമ്പോഴൊക്കെ ആ ചിത്രം കാണും വിധമായിരുന്നു ഇരുന്നിരുന്നത്. വായന...
mukthar udarampoyil's blog