പത്താമത്തെ നോമ്പിനാണ് സൗദിയിലേക്ക് വിമാനം കേറുന്നത്. പെരുന്നാള്‍ കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നായിരുന്നു ആഗ്രഹം. പറ്റില്ല, പെട്ടെന്ന് എത്തണമെന്ന്അറബി പറഞ്ഞിട്ടുണ്ടത്രെ. സ്‌കൂളിലാണ് പണി. അവിടെ വെക്കേഷനാണ്. സ്‌കൂള്‍ തുറക്കും മുന്‍പ് കുറെ പണി തീരാനുണ്ട് പോലും. ഗള്‍ഫിലേക്കല്ലേ.. ആദ്യത്തെ പോക്കാണ്. പോക്കുറച്ചപ്പോഴോ മനസ്സില്‍ ഒരു കൊട്ട സ്വപ്നങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്. ഉപ്പയുടെ കുറച്ച് കടങ്ങല്‍ വീട്ടണം (ഉപ്പയുടെ കടം മക്കളുടെ കൂടെ കടമാണല്ലോ). അഞ്ച് സെന്റ് സ്ഥലം വാങ്ങണം. ഒരു കൊച്ചു വീടു വെക്കണം (ആ സ്വപ്നം ഇനിയും ബാക്കി). ഒരു ചെറിയ വരുമാന മാര്‍ഗം നാട്ടിലുണ്ടാക്കി തിരിച്ചു പോരണം. സ്വപ്നങ്ങള്‍ എന്തും കാണാമല്ലോ. നല്ല പണിയാണെന്നാണ് വിസ ശരിയാക്കിത്തന്ന റിയാസ്‌ക്ക പറഞ്ഞത്. വിസക്ക് പണമൊന്നും വേണ്ട, ടിക്കറ്റിന്റെ കായി മാത്രം ഉണ്ടാക്കിയാല്‍ മതിയെന്നു പറഞ്ഞപ്പോഴാണ് പോകാന്‍ കെട്ടുമുറുക്കിയത്. റിയാദിലാണ് സ്‌കൂളുകള്‍. ചെന്നു രണ്ടു ദിവസം കഴിഞ്ഞാണ് പണി തുടങ്ങിയത്. ആദ്യം കയറ്റിറക്കായിരുന്നു. ഒരു സ്‌കൂളില്‍ നിന്നും മേശകളും കസേരകളും ലോറിയില്‍ കേറ്റി മറ്റൊരു സ്‌കൂളില്‍ കൊണ്ടുപോയി ഇറക്കുക. നോമ്പ് തലയില്‍ ...
mukthar udarampoyil's blog