Skip to main content

മദ്‌റസാ വിദ്യാഭ്യാസം: ഒരു സമീപനരേഖ



ല്ലാ
മുസ്ലിം സംഘടനകളും മദ്രസകള്‍ വ്യവസ്ഥാപിതമായിത്തന്നെ നടത്തുന്നുണ്ട്. മദ്‌റസയില്‍പോവാത്ത ഒരു മുസ്ലിം കുട്ടിയും ഉണ്ടാവില്ല. പക്ഷെ അതിന്റെ ഗുണം സമൂഹത്തില്‍ കാണുന്നില്ലെന്ന്മാത്രമല്ല, അക്രമ-അധാര്‍മിക ജീവിതം മുസ്ലിം യുവാക്കളില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്കൂടുതലുമാണ്. കുറ്റക്യത്യങ്ങളില്‍ മുസ്ലിം സാന്നിധ്യം ഭീകരമായിത്തീരുന്നുവെന്ന് ഓരോ ദിവസവുംമാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ദുരവസ്ഥക്ക് കാരണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ചിരിക്കും.. പിന്നെ മദ്റസകള്‍ എന്താണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും നിങ്ങള്‍ചോദിച്ചേക്കാം... അതു തന്നെയാണ് എന്റെയും ചോദ്യം...
ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മുടെ നാട്ടിലെ മദ്രസാപാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതി.
ലൊകത്തുണ്ടായ മാറ്റങ്ങളോ പുരോഗതിയൊ വിദ്യാഭ്യാസ ബോര്‍ഡുകളൊന്നും അറിഞ്ഞിട്ടില്ല. വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള പുതിയ ചിന്തകളോ കാഴ്ച്ചപ്പാടുകളൊ ഇടപെടലുകളൊ സാധുക്കള്‍ അറിഞ്ഞിട്ടേയില്ല...
വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കൊന്നും കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ പോലുമില്ല. സമീപനരേഖയോ അതെന്താ സാധനമെന്നാണ് ചിലര്‍ ചോദിക്കുന്നത്..
മത-മദ്‌റസാ വിദ്യാഭ്യസ രംഗത്തെ ദുരവസ്ഥ തിരിച്ചറിയുകയും കാര്യക്ഷമവും ഫലപ്രദവുമായിമദ്റസാ വിദ്യാഭ്യാസത്തെ മാറ്റിപ്പണിയാനും വേണ്ടി രൂപമെടുത്ത കൂട്ടായ്മയാണ് സി ആര്‍ . കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍മദ്റസാവിദ്യാഭ്യസം അര്‍ഥവത്താക്കിത്തീര്‍ക്കുമെന്ന്അനുഭവങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...
ആദ്യമായി കുറ്റമറ്റ ഒരു വിദ്യാഭ്യാസ സമീപനരേഖ തയ്യാറാക്കിയ മതവിദ്യാഭ്യാസ ബോര്‍ഡും സി ആര്‍ ആണ്. സി ആറിന്റെ വിദ്യാഭ്യാസ സമീപനരേഖ അവലംബിച്ച് തയ്യാറാക്കിയപ്രസന്റേഷന്റെ പി ഡി എഫ് ഫയലാണ് താഴെ...


matha vidyaabhyaasam.


vew mode- scroll ആക്കി മൗസ് മുകളില്‍ വെച്ച് scroll ചെയ്താല്‍ പി ഡി എഫ് ഫയലിന്റെ മുഴുവന്‍ പേജും കാണാം... ഫയലില്‍ ആകെ 65 പേജുകളുണ്ട്.

Comments

  1. ഉം ഇപ്പൊ നടന്നത് തന്നെ ഇതൊക്കെ വായിച്ചാല്‍ നമ്മുടെ മുസ്ലിയാക്കന്മാര്‍ക്ക് മനസ്സിലാവുമോ എന്നിട്ടല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്‌ .

    മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ ഒരു മുഖ്യ കാരണം ഈ മദ്രസ്സകളാണ് .മുസ്ലിം കുട്ടികളുടെ പഠനഭാരം കുറച്ചൊന്നുമല്ല,എന്തെങ്കിലും ഒരു ഉപകാരം
    ഉണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു !

    പലരും ഹൈസ്കൂള്‍ വരെ ഒരു വിധം തള്ളി നീക്കി വേഗം ഗള്‍ഫിലേക്ക് ഓടുന്നത് ബാല്ല്യകാലം
    തന്നെ പഠനം അസഹനീയമാകുന്നത് കൊണ്ടാണ്
    ഇപ്പോള്‍ പല മദ്രസ്സകളും പ്ലസ്‌ ടു വരെയുണ്ട് ഇനി എന്നാണാവോ
    ഡിഗ്രിയും മറ്റും തുടങ്ങുന്നത് കുട്ടികളെ പഠിക്കാന്‍ സമ്മതിക്കില്ല എന്ന വാശിയിലാണ് മുസ്ലിയാക്ക്ന്മാര്‍ .
    എല്ലാം ഇങ്ങനെ ഒന്നിച്ചു അണ്ണാക്കില്‍ തിരുകാതെ അല്പാല്പമായി കൊടുക്കാനുള്ള വല്ല പദ്ധതികളും തയ്യാറാക്കു സുഹൃത്തേ .

    ReplyDelete
  2. @Anonymous,
    "മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ ഒരു മുഖ്യ കാരണം ഈ മദ്രസ്സകളാണ് ."
    എന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു.. നിങ്ങള്‍ കരുതും പോലെ മദ്‌റസകളില്‍ അത്ര വലിയ കാര്യങ്ങളൊന്നും നടക്കുന്നില്ല. ക്രിയാത്മകമായ സമീപനത്തിന്റെ കമ്മിയുണ്ട്. മദ്‌റസകളുടെ സമയമാണ് ചിലയിടത്ത് പ്രശ്നമാവുന്നത്. ഭൗതിക പഠനത്തിന് തടസ്സമാവാത്ത വിധം സമയ പുനക്രമീകരണം പലയിടത്തും ആവശ്യമാണ്. എന്ത് പഠിപ്പിക്കണം എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് വല്ല്യ ധാരണയൊന്നും 90% മദ്റസാധ്യാപകര്‍ക്കുമില്ല.. ഈ കുറവുകള്‍ നികത്തി മതപഠനത്തിന്റെ ഭാരം കുറക്കുകയും ഗുണം കൂട്ടുകയുമാണ് സി ഐ ഇ ആര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്...
    "എല്ലാം ഇങ്ങനെ ഒന്നിച്ചു അണ്ണാക്കില്‍ തിരുകാതെ അല്പാല്പമായി കൊടുക്കാനുള്ള വല്ല പദ്ധതികളും തയ്യാറാക്കു സുഹൃത്തേ ."
    അതെ അതിനുള്ള ശ്രമമാണ് സി ഐ ഇ ആര്‍ നടത്തിക്കൊണ്ടിരിക്കുന്നത്... സി ഐ ഇ ആര്‍ പാഠപുസ്തകങ്ങളും അധ്യാപക സഹായികളും പരിശോധിച്ചാല്‍ താങ്ങളുടെ ആശങ്ക മാറുമെന്ന് തോന്നുന്നു... സി ഐ ഇ ആര്‍ സിലബസനുസരിച്ച് നടത്തുന്ന ഒരു മദ്‌റസ സന്ദര്‍‌ശിച്ചാലും മതി.


    കുമാരന്‍ | kumaran,Prinsad,
    നന്ദി..
    ഇവിടെ വന്നതിനും കമന്റിയതിനും...

    ReplyDelete
  3. തീർച്ചയായും മദ്രസ്സ വിദ്യാഭ്യാസ പരിഷ്കരണം അനിവാര്ര്യമായ ഒരു കാല ഘട്ടമാണ് ഇത്...മത സൌഹാർദ്ദത്തിന്റെയും മുസ്ലീം മതം ചെയ്യേണ്ട നന്മകളേയും ..ഒരു പൌരൻ എന്ന നിലയിലുള്ള കടമകളൂം വിദ്യാർത്ഥിയെ
    പഠിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ

    ReplyDelete
  4. നന്ദി,
    bijue kottila...

    ഇവിടെ വന്നതിനും
    അര്‍ഥവത്തായ അഭിപ്രായം കുറിച്ചതിനും..

    ReplyDelete
  5. പലരും വിട്ടുപോകുന്ന കാര്യങ്ങൾ നന്നായി അവതരിപ്പിചു.. വളരെ നന്നയിരിക്കുന്നു.. പ്രതെയ്കിചും സ്ലൈഡുകൽ..

    ReplyDelete

Post a Comment

Popular posts from this blog

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ബ്ലോഗെഴുത്തുകാരെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനത്തിന് പറയാനുള്ളത്

ബ്ലോ ഗെഴുത്തിന്റെ കാലം വന്നതോടുകൂടി സര്‍ഗാത്മക സാഹിത്യം അതിന്റെ തൂലികത്തുമ്പില്‍ നിന്ന്‌ സാങ്കേതികമായ അര്‍ഥത്തില്‍ അവസാനിച്ചുപോയേക്കാം.  പുതിയ എഴുത്തുകാര്‍ പേനക്കു പകരം മൗസ്‌ ഉപയോഗിക്കുന്നു. സി. രാധാകൃഷ്‌ണനെപ്പോലുള്ള എഴുത്തുകാര്‍ വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സര്‍ഗാത്മക രചനകള്‍ രചിക്കാന്‍ വേണ്ടി ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. സമയനഷ്‌ടം ഇല്ലാതാക്കാന്‍ സാങ്കേതികതകള്‍ എഴുത്തുകാരന്‌ വളരെ പ്രയോജനപ്പെടുന്നുണ്ട്‌.  പക്ഷെ, സൈബര്‍സ്‌പെയ്‌സിന്റെ വലയില്‍ കുടുങ്ങി അവസാനിക്കാന്‍ മാത്രം ദുര്‍ബലനായ ഒരു നിഷ്‌കളങ്ക മൃഗമല്ല സാഹിത്യം. ബ്ലോഗെഴുത്ത്‌ സര്‍ഗാത്മക സാഹിത്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഒരു ഘടകമായി മാറുമെന്ന്‌ ഞാന്‍ ഒരിക്കലും കരുതുന്നില്ല. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്‌. പെട്ടെന്ന്‌ കത്തിപ്പൊലിഞ്ഞുപോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മക വെളിച്ചം മാത്രമേ അവരുടെ എഴുത്തുകളില്‍ ഉള്ളൂ. എങ്കിലും നല്ല രചനകള്‍ ബ്ലോഗില്‍ വരാറുണ്ട്‌. പക്ഷെ എഴുത്തിനെ ആത്മാവുപോലെ കൊണ്ടുനടക്കാനുള്ള ഒരു ആര്‍ജവം ബ്ലോഗെഴുത്തുകാര്‍ കാണിക്കുന്നുണ്ടോ എന്നുള്ളത്‌ സംശയമാണ്‌. -പ്രശസ്...