Skip to main content

പോ... പോ... ബൃര്‍ര്‍ര്‍...!ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു.

പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു.

ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌.


അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. സ്‌കൂളിലും മദ്‌റസയിലുമൊന്നും ചേര്‍ത്തിട്ടില്ല. ള്ളേ... ള്ളേ... ന്നുള്ള കരച്ചിലോടു കരച്ചില്‍ മാത്രമാണവന്റെ പണി.

ഉപ്പയാണ്‌ മദ്‌റസയിലെ വല്ല്യുസ്‌താദ്‌.

ഉപ്പ മദ്‌റസയില്‍ പെരും ചൂടനാണ്‌. ഒന്നൊച്ചയിട്ടാല്‍ മതി മദ്‌റസ കുലുങ്ങും. കുട്ടികള്‍ നടുങ്ങും. കുട്ടികളൊക്കെ തൊള്ള തുറക്കാന്‍ പിന്നെ മദ്‌റസ വിടണം. എല്ലാവര്‍ക്കും ഉപ്പയെ ഭയങ്കര പേടിയാണ്‌. തലമണ്ടക്ക്‌ നല്ല മേട്ടം കിട്ടും.

ഞാന്‍ രണ്ടിലും കുഞ്ഞാണി ഒന്നിലുമാണ്‌ പഠിത്തം. നാട്ടില്‍ വെച്ച്‌ ഒന്നാം ക്ലാസില്‍ കുറച്ച്‌ പഠിച്ചതാണ്‌ ഞാന്‍. അലിഫും ബാഉമൊക്കെ അറിയാം. കുഞ്ഞാണിക്ക്‌ ഒന്നുമറിയില്ല.
മദ്‌റസ വിട്ട്‌ വരുന്ന വഴിക്ക്‌ അവറാക്കാന്റെ പുരയില്‍ നിന്നും പാലുവാങ്ങിയാണ്‌ പോരുക. പാല്‌ അവറാക്കാന്റെ വക ഫ്രീയാണ്‌. വല്യുസ്‌താദിന്റെ മക്കള്‍ക്കല്ലെ... പടച്ചോന്റെ റഹ്‌മത്തുണ്ടാവും! അവറാക്കാന്റെ പുരയില്‌ ഇടക്ക്‌ മൗലൂദുണ്ടാവും. പള്ള നിറച്ചും തിന്നാന്‍ കിട്ടും. സ്വര്‍ണ നിറത്തിലുള്ള ഇരുപത്‌ പൈസയും കിട്ടും.

തുണിയഴിച്ച്‌ തലയില്‍ കെട്ടി ഒറ്റപ്പാച്ചിലാണ്‌ പുരയിലേക്ക്‌. ഇത്തിരി മണ്ടണം. വഴിയില്‍ വെച്ച്‌ പാത്താന്‍ മുട്ടിയാല്‍ ഞാനും കുഞ്ഞാണിയും ബാബുവുമൊക്കെ വഴിയരികിലെ ചാലിലേക്ക്‌ സുറുസുറാന്നങ്ങ്‌ പാത്തും. വഴിയിലൊരു വീട്ടുമുറ്റത്ത്‌ സപ്പോട്ട മരമുണ്ട്‌. അതിന്റെ ചോട്ടിലൊന്ന്‌ തെരയും. ചെലപ്പം ആവല്‍ കൊത്തിയിട്ട ഒന്നോ രണ്ടോ സപ്പോട്ട കിട്ടും. പിന്നെ അതിന്നുള്ള കടിപിടിയാണ്‌.

ഉമ്മ പാലുകാച്ചി കോഴിമുട്ട പുഴുങ്ങിത്തരും. മുട്ടതൊലികളഞ്ഞ്‌ വായിലേക്കൊരേറാണ്‌.
ച്‌ളും പ്‌ളും ക്യാപ്‌ പ്രര്‍ര്‍ര്‍...!

പാലും മോന്തിയൊരു പാച്ചിലാണ്‌ സ്‌കൂളിലേക്ക്‌. ചില്ലറ ബുക്കുകളേയുള്ളു. അത്‌ കിറ്റില്‍ നിന്നെടുക്കാറില്ല. ചോറും കൂട്ടാനും നിറച്ച തൂക്കുപാത്രം കിറ്റിനകത്ത്‌ കുലുകുളൂന്ന്‌ കിലുങ്ങും.

ബാബുവിന്‌ ഹലാക്കിന്റെയൊരു വെള്ളപ്പാത്രമുണ്ട്‌. വലിയതെന്നു പറഞ്ഞാല്‍ വലിയതു തന്നെ. ഒരു മിനി വാട്ടര്‍ടാങ്ക്‌. രണ്ടു രണ്ടര ബക്കറ്റ്‌ വെള്ളം കൊള്ളും. അവന്റെ ഉപ്പ വാങ്ങിക്കൊടുത്തതാണ്‌. അവര്‍ വലിയ ആള്‍ക്കാരാണ്‌.

അവരുടെ പുര വാര്‍പ്പാണ്‌... ടറസ്സ്‌...! വെള്ളമടിക്കുന്ന മോട്ടറും പൈപ്പുമുണ്ട്‌. ഫ്രിഡ്‌ജുണ്ട്‌. ലോറിയുണ്ട്‌. അവന്റെ ഉപ്പ ലോറി ഡ്രൈവറാണ്‌. ബാബുവും ബേബിയും ഞാനും അനിയനും ചോറ്റു പാത്രം കഴുകിയിരുന്നതും കുടിച്ചിരുന്നതുമൊക്കെ ബാബുവിന്റെ ആ ബഹുമാനപ്പെട്ട വെള്ളപ്പാത്രത്തില്‍ നിന്നായിരുന്നു.

ഒരു ചെറിയ റബ്ബര്‍ തോട്ടത്തിന്‌ നടുക്കാണ്‌ ഞങ്ങള്‍ പാര്‍ക്കുന്ന പുര. വലുതെന്ന്‌ പറയാന്‍ വയ്യെങ്കിലും ചെറുതായിരുന്നില്ല. പുരയ്‌ക്ക്‌ രണ്ട്‌ ഭാഗങ്ങളുണ്ട. ഒരു ഭാഗത്താണ്‌ ഞങ്ങള്‍ പാര്‍ക്കുന്നത്‌. മറ്റൊരു ഭാഗം അടച്ചിട്ടിരിക്കുകയാണ്‌. അതിനകത്ത്‌ ജിന്നുകള്‍ പാര്‍ക്കുന്നുണ്ടെന്നാണ്‌ അടുത്ത വീട്ടിലെ കുട്ടികള്‍ പറയുന്നത്‌. ഞങ്ങള്‍ക്കങ്ങോട്ട്‌ നോക്കാന്‍ തന്നെ പേടിയാണ്‌.

ആള്‍പ്പാര്‍പ്പില്ലാതെ കുറെനാള്‍ കിടന്നതു കൊണ്ടാവാം മുറ്റമൊക്കെ കാട്‌ പിടിച്ച്‌ കിടന്നിരുന്നു. അതൊക്കെ വെട്ടി വെടിപ്പാക്കി. മുറ്റം ചെത്തി മിനുക്കി. അയലോക്കത്തെ കുട്ടികളൊക്കെ മുറ്റത്ത്‌ യൂണിയനുണ്ടാക്കി. അണ്ടി, കക്ക്‌, കോട്ടി, കൊത്തക്കല്ല്‌, കെട്ടുപന്ത്‌ എന്നിത്യാദി കളികള്‍... ഒച്ചയും ബഹളവും...!

മുറ്റത്തിന്റെ അരികിലും സൈഡിലുമൊക്കെയായി പയര്‍, മത്തന്‍, കുമ്പളം, ചുരങ്ങ, വെണ്ട, പടവലം, കൈപ്പ, മഞ്ഞള്‍, ഇഞ്ചി... സകല ജാതിയിലും മതത്തിലും പെട്ട പച്ചക്കറികള്‍ നട്ടു.

പറമ്പില്‍ കക്കൂസുണ്ടായിരുന്നില്ല. തൊടിയിലെവിടെയെങ്കിലും മറഞ്ഞിരുന്നായിരുന്നു കാര്യം സാധിച്ചിരുന്നത്‌. പുല്ലിന്റെയും കുറ്റിച്ചെടികളുടെയും മറപറ്റി കാറ്റും കൊണ്ട്‌ ആകാശവും നോക്കിയിരുന്ന്‌ തൂറാന്‍ രസമൊന്ന്‌ വേറെതന്നെയാണ്‌. ഏപ്പിന്‍ പുല്ല്‌ ചന്തിയില്‍ തട്ടുമ്പോള്‍ ഇക്കിളിയുണ്ടാവും... ഹ...! ചൊറിയാന്‍ തോന്നും. കൊതുകു കടിയാണ്‌ ബോറ്‌. ദേശ്യം വരും. മഴപെയ്‌താല്‍ ചെളിയിലിരിക്കണം. പുല്ലും ചെടിയുമൊക്കെ ആകെ നനക്കും. മഴപെയ്യുമ്പോഴെങ്ങാനും മുട്ടിയാല്‍ ഗതികെട്ടതു തന്നെ. കുടയും ചൂടി കുത്തിരിയിരിക്കാനുള്ള പാട്‌...!

ഉപ്പ തൊടിയിലൊരു കുഴിയുണ്ടാക്കി. അതിനു മുകളില്‍ പനയുടെ പാത്തിയിട്ട്‌ ഓല കൊണ്ട്‌ മറച്ച്‌ ഒരു സ്‌പെഷ്യല്‍ കക്കൂസുണ്ടാക്കി.

പറമ്പില്‍ കിണറില്ലായിരുന്നു. കുറച്ച്‌ താഴോട്ടിറങ്ങണം. താഴെ വീട്ടില്‍ കിണറുണ്ട്‌. താഴോട്ടിറങ്ങാന്‍ സുഖമാണ്‌. കയറാനാണ്‌ പ്രയാസം. ഏന്തിവലിക്കും... ഹ്‌... ഹ്രാ...!
ഞങ്ങളവിടെ വണ്ടി വിട്ട്‌ കളിക്കും...

പോ... പോ... ബ്ര്‌ര്‍ര്‍ര്‍...!

ഉമ്മ വെള്ളം കോരിക്കൊണ്ടു വന്ന്‌ പാത്രങ്ങളില്‍ നിറക്കും. മഴപെയ്യുമ്പോള്‍ ഇറയത്ത്‌ പാത്രം വെക്കും. പാത്രം നിറഞ്ഞ്‌ മറിയും. ഞാനും അനിയന്‍മാരും അതില്‌ കയ്യും കാലുമിട്ട്‌ കളിക്കും. ഉമ്മ കണ്ടാല്‍ ആട്ടും.

``ടായ്‌... പൊയീം ബലാലാളെ... വെള്ളത്തിലാ കളി...!''

താഴത്തെ വീട്ടിലെ കിണറ്റില്‍ നിന്ന്‌ വെള്ളം കോരിയാണ്‌ കുളി. ചിലപ്പോള്‍ ബാബുവിന്റെ പുരയില്‍ പോവും. അവിടെ പൈപ്പുണ്ട്‌. കുളിമുറിയുണ്ട്‌. കുളിമുറിയില്‍ മോളിലെ പൈപ്പുണ്ട്‌. `ഷവര്‍' എന്നാണ്‌ ബാബുവതിന്‌ പറയുന്നത്‌. എന്ത്‌ തന്നായാലും മഴയത്ത്‌ കുളിക്കണ മാതിരി കുളിക്കാം... ഹായ്‌... കൂയ്‌... പൂയ്‌...!

പുരക്ക്‌ മുമ്പില്‍ ഹലാക്കിന്റെയൊരു മൂച്ചിയുണ്ടായിരുന്നു. അതിനുമേല്‍ പരുത്ത മാങ്ങകളുണ്ടാവും. പരുത്തതെന്നു പറഞ്ഞാല്‍ പരുത്തതു തന്നെ. ഹൈലസാന്ന്‌ താങ്ങിപ്പിടിക്കണം. കുഞ്ഞിമോന്‌ പൊന്തില്ല. കുഞ്ഞാണി താങ്ങിയൊക്കെ നോക്കും. മാങ്ങകള്‍ പരപരേന്ന്‌ വീഴും. ഞാന്‍ പാഞ്ഞു ചെന്നെടുത്ത്‌ കടിച്ചു തിന്നും.

``ബലാലാളെ നോക്കിത്തിന്നീം... പൂജ്ജുണ്ടാവും...'' ഉമ്മ വിളിച്ചു കൂവും.

അതാണ്‌ പ്രശ്‌നം. ചോറിന്‍ വറ്റു പോലത്തെ പുഴുക്കളുണ്ടാവും മാങ്ങക്കുള്ളില്‍. പുഴുവില്ലാത്തതൊരെണ്ണം പോലും കാണില്ല. ഈ പുഴുക്കളൊക്കെ എവിടുന്നു വരുന്നുവെന്നറിയില്ല.
നല്ല മധുരമായിരുന്നുവതിന്‌. തേനുറ്റി വീഴും. പഴുക്കുന്നതിന്‌ മുമ്പെ പറിച്ച്‌ മഞ്ചയില്‍ വെക്കും. എന്നാലും പഴുത്തു കഴിഞ്ഞാല്‍ പുഴുവുണ്ടാവും.

``മാങ്ങീത്തിം ചക്കീത്തിം പുജ്ജ്‌നെത്തിന്നാ ചൊറ്‌ക്ക്‌ കൂടും... പുദ്ദീം...!'' ഉപ്പ കളി പറയും.
കുഞ്ഞിമോന്‌ പുഴുവൊന്നും പ്രശ്‌നമല്ല. അവന്‍ തൊലിപോലും ബാക്കിവെക്കില്ല.
വയറുവേദനയും പേറ്റുനോവുമൊക്കെയുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചൂതിക്കാനും പിഞ്ഞാണത്തിലെഴുതിക്കാനുമൊക്കെ ഉപ്പയുടെ അടുത്ത്‌ വരും. ഞാന്‍ ചിത്രം വരക്കുന്ന കളര്‍പെന്നെടുത്ത്‌ ഉപ്പ പിഞ്ഞാണത്തിലെഴുതിക്കൊടുക്കും. എന്തൊക്കെയോ അറബി അക്ഷരങ്ങള്‍ കുത്തിക്കുറിക്കുന്നതു കാണാം. പെണ്ണുങ്ങള്‍ തെറ്റില്ലാത്തൊരു സംഖ്യ `കൈമടക്ക്‌' കൊടുക്കും. ഉപ്പയുടെ മുഖം തെളിയും. ഉമ്മ മറഞ്ഞ്‌ നിന്ന്‌ തട്ടം കൊണ്ട്‌ മുഖം മറച്ചൊന്ന്‌ മന്ദഹസിക്കും.

പിഞ്ഞാണത്തിലെഴുതിയ മഷി കലക്കിക്കുടിച്ചിട്ട്‌ വയറുവേദനമാറിയവരും, സുഖപ്രസവം നടന്നവരും, മന്ത്രിച്ചൂതിയിട്ട്‌ മറ്റു രോഗങ്ങള്‍ മാറിയവരും ഏറെപ്പേരുണ്ടത്രെ... ഞാന്‍ വെറുതെ ചിത്രം വരച്ചുകൊണ്ടിരുന്ന കളര്‍പെന്നിന്‌ ഇത്തരം അത്ഭുത കഴിവുകളുള്ളത്‌ എനിക്കറിയില്ലായിരുന്നു. ആരുമത്‌ പറഞ്ഞുതന്നിട്ടുമില്ല. രോഗം മാറ്റാന്‍ കഴിവുള്ള ആ അത്ഭുത പേന കൊണ്ട്‌ പിന്നെ ഞാന്‍ ചിത്രം വരച്ചില്ല. ആദരവോടെ സൂക്ഷിച്ചുവെച്ചു.
ഒരു ദിവസം, എനിക്കു നല്ല വയറുവേദന. ഞാനൊരു പിഞ്ഞാണമെടുത്ത്‌ അത്ഭുത ശക്തിയുള്ള പേനകൊണ്ട്‌ എനിക്കറിയാവുന്ന അറബി അക്ഷരങ്ങളൊക്കെ കുത്തിക്കുറിച്ച്‌ കലക്കിയങ്ങ്‌ കുടിച്ചു... ഹാഊ! വയറിനുള്ളില്‍ ബദ്‌ര്‍യുദ്ധം! പിറ്റേന്ന്‌ തൂറലോട്‌ തൂറല്‍... ഹലാക്കിന്റെ വയറ്റിന്ന്‌ പോക്ക്‌...!

ഏതാണ്ട്‌ മൂന്ന്‌ മൂന്നര മുക്കാലരക്കാല്‌ മാസത്തോളം ഞങ്ങളവിടെ ശുജായികളായി വിലസി. അതിന്നിടക്ക്‌ ഉപ്പക്കൊരു വിസ ശരിയായി. നല്ല ശബളമുള്ള പണിയാണ്‌. സ്‌കൂളില്‍ എന്റടുത്തിരിക്കുന്ന ഫിറോസിന്റെ ഉപ്പ ഗള്‍ഫിലാണ്‌. അവനെന്തൊക്കെയാണുള്ളത്‌. വാര്‍പ്പിന്റെ പുര, ഫ്രിഡ്‌ജ്‌, ടി.വി, വെള്ളമടിക്കുന്ന മോട്ടറ്‌, പൈപ്പ്‌, സ്‌കെയിലും കോമ്പസുമൊക്കെയുള്ള മഞ്ചമാതിരിയൊരു ബോക്‌സ്‌, കളര്‍പെട്ടി, ചിത്രം വരക്കുന്ന ബുക്ക്‌, ഇസ്‌പതിനായിരം കള്ളികളും അറകളുമുള്ള ബേഗ്‌, വെള്ളപ്പാത്രം, മൂന്ന്‌ മടക്കുള്ള കുട, മഷി നിറക്കുന്ന പേന, ലങ്കുന്ന കുപ്പായം, ജീന്‍സിന്റെ പേന്റ്‌, മുട്ടായി വാങ്ങാന്‍ പൈസ... അങ്ങനെ എന്തെന്തൊക്കെ. ഒക്കെ അവന്റെ ഉപ്പ ഗള്‍ഫിലായതോണ്ടാണ്‌. എന്റെ ഉപ്പയും ഗള്‍ഫിലേക്കു പോവാണ്‌.

ഞങ്ങള്‍ക്കും ഫിറോസിന്റെയും ബാബുവിന്റെയുമൊക്കെ പുരമാതിരി വാര്‍പ്പിന്റെ പുരകേറ്റണം. വെള്ളം വലിക്കുന്ന മോട്ടറും പൈപ്പും വെക്കണം. കുളിമുറിയുണ്ടാക്കണം. ഷവര്‍ വെക്കണം. ഫ്രിഡ്‌ജും ടി.വിയും ബോക്‌സും കളര്‍പെട്ടിയും ചിത്രം വരക്കുന്ന ബുക്കും ബേഗും വെള്ളപ്പാത്രവും മൂന്ന്‌ മടക്കുള്ള കുടയും മഷി നിറക്കുന്ന പേനയും ലങ്കിമറിയുന്ന കുപ്പായവും ജീന്‍സിന്റെ പേന്റും മുട്ടായി വാങ്ങാന്‍ പൈസയും... ഒക്കെ ഞങ്ങള്‍ക്കു മുണ്ടാവാന്‍ പോവാണ്‌... ഓര്‍ത്തപ്പോള്‍ തന്നെ വമ്പ്‌ തോന്നി.

കോട്ടപ്പുഴയിലെ സ്ഥലവും തറയും വിറ്റും കുറച്ച്‌ കടവും കള്ളിയുമൊക്കെയായി വിസക്ക്‌ പണം കൊടുത്തു. ആ `പീറത്തറ' ഇനിയാര്‍ക്കുവേണം. ഞങ്ങള്‍ വാര്‍പ്പിന്റെ അടിപൊളി പുരയുണ്ടാക്കാന്‍ പോവല്ലെ.

അയലോക്കക്കാരോടും കൂട്ടുകാരോടും യാത്ര പറഞ്ഞ്‌ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു.
"ഇപ്പ പോയി വന്നിട്ട്‌ ഞങ്ങളിങ്ങട്ട്‌ വരണ്ട്‌ട്ടോ... അപ്പൊ ഇങ്ങക്ക്‌ രണ്ടാക്കും ചൊങ്കുള്ള രണ്ട്‌ ഗള്‍ഫ്‌ പെന്ന്‌ തരണ്ട്‌...''
ബാബുവിനോടും ബേബിയോടും ഞാന്‍ പറഞ്ഞു.

ഉപ്പ ഗള്‍ഫിലേക്ക്‌ പറക്കാന്‍ പോവാണ്‌. ബോംബെയില്‍ നിന്നാണ്‌ വിമാനം. ഉപ്പ ബോംബെയിലേക്ക്‌ പോയി. രണ്ടുമാസത്തോളമവിടെ നിന്ന്‌ ടിക്കറ്റ്‌ ഓക്കെയായിട്ടില്ലെന്നും പറഞ്ഞ്‌ തിരിച്ചു വന്നു. രണ്ടുമാസത്തിനിടക്ക്‌ പിന്നെയും ബോംബെയിലേക്ക്‌. രണ്ടു മാസങ്ങള്‍ക്കുശേഷം വീണ്ടും തിരിച്ച്‌ നാട്ടിലേക്ക.്‌ കലികയറിയ ഉപ്പ കുറച്ചാളുകളെയും കൂട്ടി ഏജന്റിനെ ചെന്നു കണ്ടു.

ആളുകള്‍ കൂടി ഒച്ചയും ബഹളവും കയ്യാങ്കളിയിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടും കുറച്ച്‌ പണവും തിരിച്ചു കിട്ടി. വലിയൊരു തുക ബോംബെയില്‍ ചെലവായതാണെന്നും പറഞ്ഞ്‌ ഏജന്റ്‌ മുക്കി. കള്ളവിസ കാണിച്ച്‌ ഉപ്പയെ പറ്റിക്കുകയായിരുന്നു അയാള്‍.

.

ഈ കഥ എഴുത്തുപുരയില്‍ മുന്‍പ് വന്നിട്ടുണ്ട്.


.......................................................................................................................

Comments

 1. ബാബുവിനോടും ബേബിയോടും ഞാന്‍ എന്തു പറയും?

  ReplyDelete
 2. മോഹം തോന്നുന്ന ഒരു ബാല്യകാലം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചങ്ങാത്തം, മനോഹരമായി എഴുതി. ഇത്ര നിഷ്‌കളങ്കമായ എഴുത്ത് വായിച്ചാല്‍ ഒരിക്കലും മനസ്സില്‍ നിന്ന് പോവില്ല. ...ച്‌ളും പ്‌ളും ക്യാപ്‌ പ്രര്‍ര്‍ര്‍...!... പോ... പോ... ബ്ര്‌ര്‍ര്‍ര്‍...!എന്താ ഒരു സൌണ്ട് ഏഫക്റ്റ്!! മ്മടെ റസൂല്‍ പൂക്കുട്ടി തോറ്റു പോവും!! ഓര്‍മ്മകള്‍ ഇനിയും തുറന്നുവിടുക കഥപറയാന്‍ പറ്റിയ നല്ല ശൈലി വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും. നന്മകള്‍ നേരുന്നു.....

  ReplyDelete
 3. മാണിക്യേച്ചീ..

  ആദ്യ കമന്റിന് നന്ദി..
  നല്ല വാക്കുകള്‍ക്കും..

  ReplyDelete
 4. നല്ല പോസ്റ്റ്... നന്നായി എഴുതി.

  ReplyDelete
 5. ബാല്യം നന്നായി അവതരിപ്പിച്ചു,കേട്ടോ!!!

  ReplyDelete
 6. ഈ കൂതറ ഫോണ്ട് മാറ്റ്..
  എനിക്കു വായിക്കാന്‍ തോനുന്നില്ലാ.. അതോണ്ട് വെക്കം മാറ്റ്

  ReplyDelete
 7. നല്ല രസം വായിക്കാൻ.

  (പിന്നെ ഒരു കാര്യം സ്രദ്ധിച്ചോ? നമ്മുടെ രണ്ടാളൂടെയും ബ്ലോഗിന് ഒരേ പേരാണ്! നേരത്തെ ‘എന്റെ കഥകൾ’ തന്നെ ആയിരുന്നോ?)

  ReplyDelete
 8. ബാബുവും ബേബിയും ഞാനും....
  പേരുകളുടെ തെരഞ്ഞെടുപ്പില്‍ തന്നെ കഥാകാരന്റെ
  മനസ്സിനെ കാണാന്‍ പറ്റുന്നുണ്ട്.
  ലളിതമായ ശൈലി.

  ReplyDelete
 9. @ ശ്രീ,
  നന്ദി.
  നല്ല വാക്കുകള്‍ക്ക്..

  @ krishnakumar,
  നന്നായെന്ന് പറഞ്ഞതിന് നന്ദി.

  @ കൂതറHashimܓ ,
  കൂതറ ഫോണ്ടോ...
  ഫോണ്ടിന് എന്താ പ്രശ്‌നം..
  ഫോണ്ടിന്റെ വലിപ്പമാണോ പ്രശ്‌നം..
  കൂതറക്കു വേണ്ടി ഫോണ്ടിന്റെ വലിപ്പം കുറച്ചിരിക്കുന്നു...
  ഇനി വായിച്ച് അഭിപ്രായം പറയൂ...

  @ jayanEvoor,
  വായിക്കാൻ രസമുണ്ടെന്ന്
  പറഞ്ഞതിന് നന്ദി...

  ശ്രദ്ധിച്ചു.
  നേരത്തെ ‘എന്റെ കഥകൾ’ തന്നെ ആയിരുന്നു.
  അതു സാരമില്ല.
  പേരെന്തായാലും കഥകള്‍ നന്നായാല്‍ പോരെ.

  ReplyDelete
 10. @ പട്ടേപ്പാടം റാംജി,
  കഥാകാരാ
  നന്ദി.
  സന്തോഷം

  ReplyDelete
 11. ഇവിടെ വന്ന് കഥ വായിക്കുമ്മ്പോ അത് എന്റെ വീട്ടിലും അടുത്ത വീട്ടിലും ഒക്കെ നടക്കുന്നതായി തോന്നും
  നല്ല അവതരണം, രസായി വായിച്ചു

  “ഹാഊ! വയറിനുള്ളില്‍ ബദ്‌ര്‍യുദ്ധം! പിറ്റേന്ന്‌ തൂറലോട്‌ തൂറല്‍... ഹലാക്കിന്റെ വയറ്റിന്ന്‌ പോക്ക്‌...!” ചിരിപ്പിച്ചു :)
  ചിരിച്ചതില്‍ കൂടുതല്‍ ചെറുപ്പ കാലതേക്കുള്ള മടക്കമാ എനിക്കിഷ്ട്ടായെ

  ReplyDelete
 12. ഒരു ദിവസം, എനിക്കു നല്ല വയറുവേദന. ഞാനൊരു പിഞ്ഞാണമെടുത്ത്‌ അത്ഭുത ശക്തിയുള്ള പേനകൊണ്ട്‌ എനിക്കറിയാവുന്ന അറബി അക്ഷരങ്ങളൊക്കെ കുത്തിക്കുറിച്ച്‌ കലക്കിയങ്ങ്‌ കുടിച്ചു... ഹാഊ! വയറിനുള്ളില്‍ ബദ്‌ര്‍യുദ്ധം! പിറ്റേന്ന്‌ തൂറലോട്‌ തൂറല്‍... ഹലാക്കിന്റെ വയറ്റിന്ന്‌ പോക്ക്‌...!

  എന്നെ അങ്ങട്ട് കൊല്ല് മുഖ്താറെ….

  വായിച്ചാലും വായിച്ചാലും പൂതി തീരൂല… നിശ്കളങ്കമായ ആ കുട്ടിക്കാലം . തുറന്നു കാണിക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ചിലപ്പോള്‍ ‍ ഇതെല്ലാം അന്യമായിരിക്കും. അനുഭവങ്ങള്‍ കഥകളായി കേള്‍ക്കുമ്പോള്‍ അത് വല്ലാത്ത ഒരു സുഖം പകരുന്നു.

  ReplyDelete
 13. മുക്താറേ.... ഇങ്ങഌ ഒരു വമ്പന്‍ തന്നെ....... പിടിച്ചിരുത്തുന്ന കഥ പറച്ചില്... പെരുത്തിഷ്ടായി.... ഇനിയും എയ്ത്.... അഭിനന്ദനങ്ങള്‍

  ReplyDelete
 14. മനസ്സില്‍ നിന്ന് ഇനിയും പടിയിറങ്ങി പോവാത്ത ബാല്യകാലത്തിന്റെ കുളിര് വരികളില്‍ നിന്ന് അറിയാനുണ്ട്...
  എഴുത്ത് എനിക്ക് ഇഷ്ടായിട്ടോ

  ReplyDelete
 15. കുട്ടിക്കാലം....!!
  ദാരിദ്ര്യത്തിന്റേയും കഷ്ടപാടുകളൂടേയും ഇടക്ക് ഒരു മുറി മാത്രമുള്ള ഒരു വയ്ക്കോൽ പുരയിൽ ഞാനും അഛനും അമ്മയും കൂടി കഴിഞ്ഞിരുന്നത്, എന്തു കൊണ്ടൊ താങ്കളുടെ കഥ വായിച്ചപ്പോൾ ഓർത്തു പോയി....!
  എത്രയോ കാലമായി ഇതൊന്നും എന്റെ മനസ്സിൽ വരാറേയില്ലായിരുന്നു.....

  ആ ഓർമ്മകൾ തിരിച്ചു തന്നതിന് വളരെ നന്ദി സുഹൃത്തെ....!

  ReplyDelete
 16. മുക്താറെ,
  ആദ്യമായിട്ടാണ് ഇത്ര നിഷ്കളങ്കമായ പൊടിപ്പും തോങ്ങലുമില്ലാതെ ഒരു കഥ വായിക്കുന്നത്...
  അത് വായിച്ചപ്പം ആ തൊടിയിലുള്ള 'മടക്കിയിരുപ്പിന്റെ' അതേ സുഖം കെട്ടോ...
  എന്‍റെ മനസ്സിലും ഒരു കഥയുടെ കാറ്റും കോളും അടിക്കുന്നു...പെയ്തിറങ്ങുമോ ആവൊ ?

  ReplyDelete
 17. @ കൂതറHashimܓ ,
  നന്ദി,
  നല്ല വാക്കുകള്‍ക്ക്..
  പിന്നെയും പിന്നെയും
  വന്നുകൊണ്ടിരിക്കുന്നതിന്ന്...

  @ ഹംസ,
  കഥ വായിക്കാന്‍ സുഖമുണ്ടെന്ന് പറഞ്ഞതിനു നന്ദി..
  മറ്റൊരു കഥയെഴുത്തുകാരന്‍ ഇമ്മാതിരി അഭിപ്രായം പറയുമ്പോള്‍
  ഞമ്മക്കും ഒരു സുഖം..
  നന്ദി.


  @ thalayambalath,
  കഥ പെരുത്തിഷ്ടായി എന്ന് പറഞ്ഞതില്‍ പെരുത്ത് സന്തോഷം.
  നന്ദി, നല്ല വാക്കുകള്‍ക്ക്..

  @കണ്ണനുണ്ണി,
  എഴുത്ത് ഇഷ്ടായിട്ടോന്ന് പറഞ്ഞതില്‍ സന്തോഷം.
  നന്ദി, കഥ വായിച്ചതിന്..
  നല്ല വാക്കുകള്‍ക്ക്...


  @ വീ കെ,
  നന്ദിക്കു നന്ദി.
  അതുകൂടാതെ മറ്റൊരു നന്ദി കൂടി,
  ഇവിടെ വന്നതിന്ന്
  നല്ല വാക്കുകള്‍ക്ക്...

  @ Saleem EP
  ഹ ഹ
  നന്ദി. നല്ല വാക്കുകള്‍ക്ക്..
  പെയ്തിറങ്ങുമ്പോള്‍ പറയണേ..

  ReplyDelete
 18. വായനക്കാരേവരുടേയും ബാല്യകാല സ്മരണകൾ തൊട്ടുണർത്തുന്ന ഒരു നർമ്മക്കച്ചേരി തന്നെയായി ഈ അവതരണം.ഒപ്പം അന്നത്തെ വിസാതട്ടിപ്പുകളുടെ നേരുകളും...
  എല്ലാം കൊണ്ടും നന്നായിരിക്കുന്നു..കേട്ടൊ മുക്തർ.

  ReplyDelete
 19. അപ്പൊ ചിത്രരചന പാരമ്പര്യമായി കിട്ടിയതാണല്ലേ ? :))

  രസകരമായ അവതരണം വായന ആസ്വാദ്യകരമാക്കി. അഭിനന്ദനങ്ങള്‍.

  ReplyDelete
 20. വളരെ നന്നായിട്ടുണ്ട്. പഴയകല ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോയതിനു ഒരുപാടു അഭിനന്ദനങള്‍

  ReplyDelete
 21. ജഗ്ജിത്സിംഗ് പാടിയത് ഓര്‍മ്മ വരുന്നു....
  എന്റെ സമ്പാദ്യവും പ്രശസ്തിയും ഒക്കെ തരാം. പകരം എന്റെ ബാല്യം തിരിച്ചു തരൂ..ആ മഴവെള്ളം..കടലാസുവഞ്ചി ...

  ReplyDelete
 22. ബാല്യകാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഈ എഴുത്ത്.
  നല്ല എഴുത്ത്, അഭിനന്ദനങ്ങള്‍.

  ReplyDelete
 23. വായിക്കാന്‍ രസമുള്ള നല്ലൊരു കഥ
  മലപ്പുറം ഭാഷ..ആസ്വദിച്ചു തന്നെ വായിച്ചു
  നന്നായിട്ടുണ്ട്
  ശരിക്കും ഇഷ്ട്ടായി

  ReplyDelete
 24. നേരത്തെ വായിച്ചിരുന്നു.

  ReplyDelete
 25. @ ബിലാത്തിപട്ടണം / Bilatthipattanam ,
  നന്നായെന്നു പറഞ്ഞതിനു റൊമ്പ നന്ദി.
  വന്നതിന്നും... വായിച്ചതിന്നും...

  @ ശ്രദ്ധേയന്‍ | shradheyan,
  ഹ ഹ
  ആ അങ്ങനെയും പറയാം..
  അഭിനന്ദനത്തിനു നന്ദി.


  @ noor ,
  നന്ദി.
  ഇവിടെ വന്നതിന്നും നല്ല വാക്കുകള്‍ കുറിച്ചതിന്നും..

  @ ഇസ്മായില്‍ കുറുമ്പടി ( തണല്‍) ,
  അതെ,
  ബാല്യം തിരിച്ചു തരൂ..ആ മഴവെള്ളം..കടലാസുവഞ്ചി ...
  നന്ദി.

  @ തെച്ചിക്കോടന്‍,
  നല്ല എഴുത്തെന്ന് പറഞ്ഞതിന്നും അഭിനന്ദനങ്ങള്‍ക്കും നന്ദി.

  @ സിനു,
  ആസ്വദിച്ചു തന്നെ വായിച്ചു
  എന്നു പറഞ്ഞതിനും ശരിക്കും ഇഷ്ട്ടായി എന്നു പറഞ്ഞതിനും
  ഒത്തിരി നന്ദി.

  ReplyDelete
 26. @ പട്ടേപ്പാടം റാംജി,
  നന്ദി. കഥാകാരാ..

  ReplyDelete
 27. നല്ല വിവരണം മുഖ് താർ.. അഭിനന്ദനങ്ങൾ

  ReplyDelete
 28. ഈ വടക്കന്‍ ശൈലിയിലുള്ള എഴുത്ത് നല്ല ഇഷ്ടപ്പെട്ടു. എന്നാലും ചില വാക്കുകള്‍ മനസ്സിലായില്ല ( മൌലൂദ്, മഞ്ച ...) അര്‍ത്ഥം പറഞ്ഞു തരണേ. ബാക്കി വായിക്കാനും ധൃതിയുണ്ട്.

  ReplyDelete
 29. വളരെ നന്നായിട്ടുണ്ട്.....അഭിനന്ദനങ്ങൾ

  ReplyDelete
 30. എനിക്ക് ഇമ്മിണി ബെല്യ ഒരു സംശയം. കോയൊക്കോട്ടായതുകൊണ്ടാണോ ആ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ശൈലി. പെരുത്ത് ഇഷ്ടായി.

  ReplyDelete
 31. മുക്താർ ഭായി,

  ഇങ്ങട്ട്‌ള്ള ബസ്സ്‌ കിട്ടാൻ വെകി.

  കുട്ടികാലം എന്നും, എല്ലാവർക്കും നോസ്റ്റാൾജിയാണ്‌.

  തുടരുക.

  ആശംസകൾ

  Sulthan | സുൽത്താൻ

  ReplyDelete
 32. മുക്താര്‍,
  താങ്കളുടെ കുറിപ്പുകളിലേത് മനോഹരമായ വര്‍ണ്ണനയാണ്. വായിച്ച് ഇരുന്നു പോകും.
  Palakkattettan.

  ReplyDelete
 33. @ Manoraj ,
  അഭിനന്ദനത്തുനു നന്ദി.

  @ ഗീത ,
  നന്ദി.
  മൌലൂദ്-
  മുസ്ലിംകള്‍ക്കിടയിലെ യാഥസ്ഥിതികര്‍ ആചരിക്കുന്ന ഒരു കര്‍മം.മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രാര്‍ഥനകളും അന്നദാനവും..മുന്‍പ് വളരെ ജോറായി നടന്നിരുന്നു.. ഇന്ന് വളരെ വിരളമാണ്. മുസ്ലിം പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതൊരു അനാചാരമാണെന്ന ചിന്താഗതിക്കാരാണ്. മൗലൂദിന്റെ ഭാഗമായി ചൊല്ലുന്ന നബിയെക്കുറിച്ചുള്ള ചില ഗീതങ്ങളില്‍ നബിയെ അതിരു വിട്ട് വര്‍ണിക്കുന്നതായും നബിയോടുള്ള പ്രാര്‍ഥനയുള്ളതായും അവര്‍ ആരോപിക്കുന്നു.

  മഞ്ച-
  കുറച്ചു മുന്‍പു വരെ വീടകങ്ങളില്‍ അലമാരകള്‍ക്കു പകരമായി ഉപയോഗിച്ചിരുന്ന മരം കൊണ്ടുണ്ടാക്കുന്ന അടക്കുകയും തുറക്കുകയും ചെയ്യാവുന്ന ഒരു പെട്ടി. എല്ലായിടത്തും ഇതുണ്ടായിരുന്നിരിക്കാം.. മറ്റൊരു പേരില്‍..ചില പഴയ വീടുകളില്‍ ഇന്നും മഞ്ചകള്‍ കാണാം..
  ഭക്ഷണ സാധനങ്ങളും പാത്രങ്ങളും ഭരണികളുമൊക്കെ ഇതിനകത്താണ് പലരും അടുക്കി വെച്ചിരുന്നത്.. പണ്ട് പലചരക്കു കടകളില്‍ ഉപ്പു വെക്കാന്‍ ഇത്തരം പെട്ടികളുണ്ടായിരുന്നു..

  മുഴുവന്‍ വായിച്ചാല്‍ അഭിപ്രായം അറിയിക്കണേ..

  @ Micky Mathew,
  അഭിനന്ദനത്തിനു നന്ദി.

  @mini//മിനി,
  കോഴിക്കോട്ടല്ല, മലപ്പുറത്താണ് വീട്. പിന്നെ, കോഴിക്കോട്ട് പത്തു പന്ത്രണ്ട് കൊല്ലമുണ്ടായിരുന്നു..
  വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലി ഉണ്ടോ, എനിക്കറിയില്ല. ബഷീറിന്റെ എഴുത്ത് ഏറെ ഇഷ്ടപ്പെടുന്ന ആളാണ്.
  പെരുത്ത് ഇഷ്ടായിയെന്ന് പറഞ്ഞതില്‍ സന്തോഷം..
  നന്ദി.


  @ Sulthan | സുൽത്താൻ,
  വൈകിയാലും വന്നല്ലോ..
  സന്തോഷം..
  ആശംസകൾക്കു നന്ദി.

  @ keraladasanunni ,
  പാലക്കാട്ടേട്ടാ
  നന്ദി, നല്ല വാക്കുകള്‍ക്ക്..

  ReplyDelete
 34. ഒരു പക്ഷെ ഇക്കഥ അതിന്റെ ഒര്‍ജിനല്‍ സ്പ്രിറ്റോടെ വായിക്കാന്‍ എനിക്കാവും കൂടുതല്‍ കഴിയുക! കാരണം കോട്ടപ്പുഴ, വണ്ടൂര്‍, അയനിക്കോട് ഒക്കെ എന്റെ കാല്‍ പാദങ്ങള്‍ പതിഞ്ഞ മണ്ണല്ലെ?

  അതിനാല്‍ ഞാന്‍ ഒരു സ്കൂള്‍ കുട്ടിയായി, ദുബായീക്ക് പോവുന്ന ബാപ്പയുടെ മകനായി നിന്നോടൊപ്പമുണ്ടായിരുന്നു, മുക്താര്‍!
  അഭിനന്ദനങ്ങളോടെ...

  ReplyDelete
 35. ur good writer if u got any chance to write in famouse book u will many awards. this is not silly words it is my real oppinion.

  ReplyDelete
 36. നന്നായിട്ടുണ്ട്.

  ReplyDelete
 37. കഥയോ അനുഭവമോ എന്തായാലും വളരെ സ്വാഭാവികമായ വിവരണം. നന്നായി എഴുതി. ഒട്ടും മുഷിപ്പിക്കാത്ത വായന നല്‍കി. അഭിനന്ദനങ്ങള്‍ മുകതാര്‍.

  ReplyDelete
 38. അസ്സലാമു അലൈക്കും എന്റെയൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി ....ഇപ്പോ എനിക്കും തോന്ന്യാ... എന്റെ കുട്ടി ക്കാലം ഞാനും ഒന്ന് പൊടിതട്ടിയെട്ത്താലോന്ന്... എന്ത് അക്ഷരങ്ങളെ അടുക്കും ചിട്ടയോടും പെറുക്കി വെക്കാൻ അറിയില്ല അതാ പ്രശ്നം... അടിപൊളി ആയിട്ടുണ്ട് ട്ടോ...........ആശംസകൾ..പ്രാർഥനകൾ

  ReplyDelete
 39. ബാബുവിനോടും ബേബിയോടും ഞാന്‍ എന്തു പറയും?... എന്ത് പറയാനാ?

  ReplyDelete
 40. >>ചില്ലറ ബുക്കുകളേയുള്ളു. അത്‌ കിറ്റില്‍ നിന്നെടുക്കാറില്ല. <<

  ഇവിടെ ഞാൻ കുറെ നിന്നു. കാരണം അവിടെ ഞാനുമുണ്ടായിരുന്നു :)

  മാണിക്യം ചേച്ചി പറഞ്ഞപോലെ ഹൌ .. ബയങ്കര സമിണ്ടുകൾ തന്നെ പഹയാ :)

  കുട്ടിക്കാലത്തേക്ക് വീണ്ടു കൂട്ടി കൊണ്ടു പോയതിനു ഒരായിരം നന്ദി.. :)

  ReplyDelete
 41. Mukthar, I enjoyed the original Malappuram slang. Your writings are have the warmth of originality and sincerity. Good.

  ReplyDelete
 42. ഏറനാട്ടില്‍ നിന്നും ബ്ലോഗില്‍ വിലസുന്ന മുഖ്താര്‍ നന്നായി പറയുന്നുണ്ട്. ഭാവുകങ്ങള്‍..

  ReplyDelete
 43. മുഖ്താറിന്റെ മദ്്റസാ ബാല്യം
  പെരുത്ത് ഇഷ്ടായി
  എല്ലാവര്ക്കുമുണ്ടാവും ഇങ്ങനെയുള്ളൊരു ബാല്യം.
  മദ്റസയും ഉസ്താദും അടിയും സ്കൂളിലേക്കുള്ള പാച്ചിലും..
  പച്ചയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.....

  ReplyDelete
 44. ഹയ്യട ഹുയ്യാ ഹൂയ്‌....
  ഹായ്‌ ..കുട്ടിക്കാലം..
  ഹയ്യട ഹുയ്യാ ഹൂയ്‌..
  എന്തൊരു സുഖം അതോര്‍ക്കാന്‍..
  ഹയ്യട ഹുയ്യാ ഹൂയ്‌...

  ReplyDelete
 45. @ OAB/ഒഎബി,
  നന്ദി.
  ഒത്തിരി നന്ദി..
  നല്ല വാക്കുകള്‍ക്ക്..
  വന്നുകൊണ്ടിരിക്കുന്നതിന്...

  @ salim chaliam,
  മാഷേ, നന്ദി..
  വാക്കുകള്‍ അര്‍ഥവത്തായിത്തീരട്ടെ..


  @ Radhika Nair,
  നന്നായിട്ടുണ്ടെന്നു പറഞ്ഞതിന് നന്ദി.

  @ Akbar,
  കഥയനുഭവം!
  നല്ല വാക്കുകള്‍ക്ക് നന്ദി.

  @ ഉമ്മുഅമ്മാർ,
  വസ്സാലാം.
  നന്ദി, വന്നതിന്
  നല്ല വാക്കുകള്‍ക്ക്..
  കവിതയൊക്കെ എഴുതുന്ന ആളല്ലെ, ഒന്നു ശ്രമിച്ചു നോക്കൂ..

  ReplyDelete
 46. @ ഒഴാക്കന്‍.,
  എന്തു പറയും?
  അതെ, എന്ത് പറയാനാ?
  നന്ദി. വന്നതിന്..

  @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
  തിരിച്ചും ഒരായിരം നന്ദി.
  വന്നതിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്...

  @ Vinodkumar Thallasseri,
  നന്ദി.
  വന്നതിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..

  @ ഏറനാടന്‍,
  ഹ ഹ
  നന്ദി..
  ഏറനാട്ടുകാരുടെ മുഴുവന്‍ കുത്തക ഇയാള്‍ ഏറ്റെടുത്തിരിക്കല്ലെ..
  അവാര്‍ഡിതനായതറിഞ്ഞു. ആശംസകള്‍..

  @ vazhithoni,
  പെരുത്ത് ഇഷ്ടായി എന്നു പറഞ്ഞതിനു പെരുത്തു നന്ദി.
  അതെ, എല്ലാവര്‍ക്കുമുണ്ടാവും ഇങ്ങനെയുള്ളൊരു ബാല്യം.
  മദ്റസയും ഉസ്താദും അടിയും സ്കൂളിലേക്കുള്ള പാച്ചിലും..

  @ സിദ്ധീക്ക് തൊഴിയൂര്‍,
  നന്ദി വന്നതിന്
  വായനക്ക്
  നല്ല വാക്കുകള്‍ക്ക്..


  വന്നിട്ട് മിണ്ടാതെ പോയവര്‍ക്കും നന്ദി..
  ഹയ്യട ഹുയ്യാ ഹൂയ്‌....

  ReplyDelete
 47. ഭംഗിയായി അവതരിപ്പിച്ചു...രസിച്ച് വായിച്ചു..നന്ദി..!


  അഭിനന്ദനങ്ങള്‍..

  ReplyDelete
 48. muktharinte katha vayichu malappuram bashayil valarey nannayitundu abbas ali

  ReplyDelete
 49. തനി നാടന്‍ നിഷ്കളങ്കമാ‍യ വരികള്‍.

  ReplyDelete
 50. നല്ല അവതരണം ...ആ‍ശംസകൾ.

  ReplyDelete
 51. മലബാറൻ കഥകൾ എഴുതാൻ നിങ്ങളെയും ഹം സയെയും കഴിഞ്ഞെ ഉള്ളൂ

  ReplyDelete
 52. മാഷേ ഒരു ബാല്യകാലം കൂടി കഴിഞ്ഞ പോലെ!

  ReplyDelete
 53. ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം.ഈ പേജ് സെറ്റിംഗ് സ്വന്തമാണോ, എനിക്കും ഇതു പടി ചെയ്യാന്‍ സഹായിക്കൂമോ?

  ReplyDelete
 54. “ഉപ്പ മദ്രസ്സയിൽ പേരും ചൂടനാണ്.ഒന്നൊച്ചയിട്ടാൽ മദ്രസ്സ കുലുങും” എന്റെ മനസ്സും
  കുലുങി സന്തോഷം കൊൻട്... എന്റെ ബാല്യകാലം തിരികെ തന്നതിനു. നല്ല രസികൻ അവതരണം.

  ReplyDelete
 55. Hi Mr. Mukthar, we are really proud of you for dedicating such heart touching story especially for us (Thani Malayalies).....so keep it up and awaiting another great one.....
  By Noufal Q8.....

  ReplyDelete
 56. മുക്താര്‍! വളരെ ബംഗിയുള്ള ഒരു അവതരണം, അതിനു ആദ്യമായി നന്ദി, അഭിനന്ദനങ്ങള്‍ !!
  തുടര്ന്നും ഇത്തരത്തിലുള്ള തനി മലപ്പുറം സ്ലാന്ഗിലുള്ള നോവലുകള്‍ പോസ്റ്റ്‌ ചെയ്യണം എന്ന് വിനീതമായി അഭ്യര്തി കുന്നു,
  ഈ കഥ ശരിക്കും മനസ്സിലെ എവിടെയോ മറങ്ങിരികുന്ന ചെറുപ്പകാലത്തെ തട്ടിയുണര്ത്തിമ എന്റെ പ്രിയ സുഹൃത്ത് മുക്താര്‍ !!!! നന്ദി നന്ദി നന്ദി
  എന്ന്,
  നൗഫല്‍ മോന്‍,
  കുവൈറ്റ്‌.

  ReplyDelete
 57. മുക്താറിക്കാ.. ഞാൻ വായിക്കുകയായിരുന്നില്ല.., പിന്നിട്ട ആ പഴയ കാലം ഒരു സ്ക്രീനിൽ കാണുന്ന പോലെ ദേ മുന്നിൽ.. വായന ഒരു അനുഭവമാകുന്നത് ഇത്തരം രചനകളിലൂടെയാണു.., ശരിക്കും ഹ്രദയസ്പർശിയായ അവതരണം.., സത്യം പറയാലോ..ഇതൊക്കെ വായിച്ച് അവസാനം എന്റെ കൺകോണീൽ ഒരു കണ്ണ് നീർ തുള്ളി ദേ ഉരുണ്ട് കൂടി കിടക്കുന്നു..,എന്തിനാന്നെറിയില്ല.., ഒരു വിങ്ങൽ,വല്ലാത്ത ഒരു നഷ്ടബോധം..
  അത് പോട്ടേ..
  മുഖതാറിക്കാ എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 58. വൈകിയെത്തി വായിച്ചു.

  ReplyDelete
 59. ബാല്യ കാലസ്മരണയിലേക്ക് മനസ്സ് കൊണ്ട് പോയ പോസ്റ്റ്

  ReplyDelete
 60. വളരെ നിഷ്‌കളങ്കമായ എഴുത്ത്‌. മനസ്സില്‍ ബാല്യം സൂക്ഷിക്കുന്നവര്‍ക്കേ ഇങ്ങിനെയെഴുതാന്‍ സധിക്കൂ..കുട്ടിക്കാലം എന്തു രസമാണല്ലേ? നഷ്ടബോധം തോന്നുന്നു.

  ReplyDelete
 61. അപ്പൊ നമ്മള്‍ ഒക്കെ നാട്ടുകാരാണല്ലേ..ഞാന്‍ വണ്ടൂര്‍ നിന്നും ...നല്ല രസം ഉണ്ട് ഈ പൊ പൊ ബ്ര്‍ വായിക്കാന്‍ :D

  ReplyDelete
 62. കിടിലന്‍ പോസ്റ്റ്‌...
  മലയാളിത്തമുള്ള മനോഹരമായ കഥ.
  ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍ നേര്‍ന്നുകൊണ്ട്...
  സസ്നേഹം...
  അനിത
  JunctionKerala.com

  ReplyDelete
 63. മുഖ്ത്താര്‍ ബായീ.
  അടിപൊളി...

  ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.