Skip to main content

പച്ച വെറുമൊരു നിറമല്ല!

വീതി 6m, നീളം 2m. അനാമല്‍ പെയ്‌ന്റിങ്. ചുമരില്‍ വരച്ചത്.
.

Comments

  1. അതെ, പച്ച വെറുമൊരു നിറമല്ല...

    ReplyDelete
  2. എങ്ങനെയാ ഇങ്ങനെ വരക്കാന്‍ പറ്റണേ, കാണാന്‍ എന്തു രസം!

    ReplyDelete
  3. കൊള്ളാം .. ഭംഗിയുള്ള ചിത്രം
    പുതുവത്സരാശംസകള്‍!!

    ReplyDelete
  4. പൂതുവത്സരാശംസകൾ

    ReplyDelete
  5. എല്ലാ നിറങ്ങളും നിറങ്ങള്‍ തന്നെ.
    അതിമനോഹരം.

    നവവത്സരാശംസകള്‍.

    ReplyDelete
  6. അല്ല, ഒരു ചിത്രകാരന്റെ ബ്രഷില്‍കൂടി എഴുതുമ്പോള്‍
    ആശംസകള്‍

    ReplyDelete
  7. നിറങ്ങൾ നിറങ്ങായി തന്നെ മാറട്ടേ...അതിനു ജാതിയുടെയും മതത്തിന്റെയും നിറമാക്കാതെ ....പ്രകൃതിയുടെ നിറമായി മാറട്ടേ..എല്ലാവിധ ആശംസകളും ചിത്രത്തിനു പിന്നെ പുതുവർഷാശംസയും

    ReplyDelete
  8. നല്ല ചിത്രം..പിന്നെ ഒരു സംശയം..ഈ "അനാമല്‍ പെയിന്‍റിംഗ്" എന്നു വച്ചാല്‍ എന്താണ്..?

    ReplyDelete
  9. നല്ല ചിത്രം

    പുതുവത്സര ഭൂതാശംസകള്‍

    ReplyDelete
  10. ഇത് വരച്ച ചിത്രമാണാ?

    ReplyDelete
  11. ഭംഗിയുള്ള പച്ച

    ReplyDelete
  12. @ Typist | എഴുത്തുകാരി ,
    പരമ രഹസ്യാ..പറയൂല.

    @ Dethan Punalur ,
    മോഹനം ,
    ശ്രദ്ധേയന്‍ ,
    നന്ദി.

    @ pattepadamramji,
    എല്ലാ നിറങ്ങളും നിറങ്ങള്‍ തന്നെ.
    പക്ഷെ, പച്ച...

    @ OAB/ഒഎബി,
    അതെ..
    അതിനുമപ്പുറം..
    പച്ചയുടെ രാഷ്ട്രീയം...
    (ലീഗിന്റെയല്ല).
    പ്രക്യതിയുടെ.. പച്ച..

    @ bijue kottila,
    നിറങ്ങള്‍ക്കും മതമോ..
    അതോ മതങ്ങള്‍ക്കാണോ നിറം...
    പച്ച ഏതു മതത്തിന്റെ നിറമാണ്.

    അതെ, പച്ച
    പ്രകൃതിയുടെ നിറം തന്നെ...
    അതുതന്നെയാണ് പച്ചയുടെ മതം, രാഷ്ട്രീയവും!

    @ sherriff kottarakara,
    അതെ,പച്ച വെറുമൊരു നിറമല്ല.

    @ Deepa Bijo Alexander ,

    ഓയില്‍ പെയ്ന്റിങ് എന്ന് കേട്ടിട്ടുണ്ടോ... ഒരു മാതിരി അതു തന്നെ. അനാമല്‍ പെയ്ന്റ് എന്നൊരു കൂട്ടം പെയ്ന്റുണ്ട്. നമ്മുടെ വീട്ടില്‍ (ചേച്ചിപ്പെണ്ണിനു വീടുണ്ടോ..) ജനലില്നും വാതിലിനും മതിലിലും ഗെയ്റ്റിലുമൊക്കെ അടിക്കുന്ന പെയ്‌ന്റ് കണ്ടിട്ടില്ലേ. ആ അതു തന്നെ സാധനം. മണ്ണെണ്ണ, ടെര്‍പന്റോയില്‍, ടിന്നര്‍ ഒക്കെയാണ് കൂട്ടു മീഡിയം. റോട്ട് വക്കിലൊക്കെ പരസ്യചിത്രങ്ങള്‍ വരച്ചു വെച്ചത് കണ്ടിട്ടുണ്ടോ(ഇപ്പൊ ഒക്കെ ഫ്ലക്സാ അല്ലേ..). അതാണ് അനാമല്‍ പെയ്ന്റിംഗ്. ഓയില്‍ പെയ്ന്റിങ് രീതി തന്നെ. പൊതുവെ ചിലവു കുറഞ്ഞ രീതിയാണിത്.

    @ഭൂതത്താന്‍ ,
    നന്ദി.

    @ Aisha Noura /ലുലു
    അതെ, എന്താ സംശയം..

    @ jyo ,
    നന്ദി.

    അതെ, പച്ച വെറുമൊരു നിറമല്ല.
    അതിന്നൊരു രാഷ്ട്രീയമുണ്ട്...
    പച്ചയാശംസകള്‍...

    ReplyDelete

Post a Comment

Popular posts from this blog

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌....

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.