Skip to main content

Posts

സ്‌കൂള്‍ തുറക്കുകയാണ് വീണ്ടും

നമ്മുടെ കുട്ടികളെ ഏത് വിദ്യാഭ്യാസമാണ് രക്ഷപ്പെടുത്തുക ? ''ഞാനിതൊരിക്കലും നിന്നോട് പറയാറില്ലെങ്കിലും എന്റെ അമ്മേ... ഈ ഇരുട്ടിനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു ആള്‍ക്കൂട്ടത്തിലെന്നെ ഒറ്റക്ക് വിട്ട് നീ പോയ്ക്കളയരുതേ എന്റെ അമ്മേ... തിരിച്ചു വീട്ടിലെത്താന്‍ തന്നെ എനിക്കു കഴിഞ്ഞില്ലെന്നുവരും ഒരു പക്ഷേ, ഞാന്‍ അത്രക്കൊരു ചീത്ത കുട്ടിയാണോ എന്റെ അമ്മേ...'' താരേ സമീന്‍ പര്‍(മണ്ണില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍) എന്ന സിനിമയിലെ ഒരു ഗാനമാണിത്. ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യം ബാധിച്ച എട്ടു വയസ്സുകാരന്‍ ഇഷാന്‍ അവസ്തിയുടെ ദയനീയമായ മാനസികാവസ്ഥയും വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ഈ കഥാപാത്രം തുടരെ നേരിടുന്ന ദുഃഖാനുഭവങ്ങളുമാണ് 2008ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ പ്രമേയം. ഇഷാനെ ബാധിച്ചിരിക്കുന്ന, അത്ര ഗൗരവതരമല്ലെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട പഠന സംബന്ധിയായ വൈകല്യത്തെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കോ കൂട്ടുകാര്‍ക്കോ സ്വന്തം മാതാപിതാക്കള്‍ക്കു പോലുമോ കഴിയുന്നില്ല; അവരതിന് ശ്രമിക്കുന്നുമില്ല. വായിക്കാന്‍ ശ്രമിക്കുന്ന ഇഷാന് അക്ഷരങ്ങള്‍ തിളങ്ങി നൃത്തം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. പുറം ലോകത...

വിരുന്ന്‌ പൂത്തകാലത്ത്‌ കടുത്ത വേനലായിരുന്നു എന്നിട്ടും മനസ്സില്‍ തോരാത്ത മഴയുണ്ടായിരുന്നു

വിരുന്ന്‌ പൂത്തകാലത്ത്‌ കടുത്ത വേനലായിരുന്നു  എന്നിട്ടും മനസ്സില്‍ തോരാത്ത മഴയുണ്ടായിരുന്നു അവധിക്കാലം വരുന്നത്‌ എന്നും വലിയ ഊറ്റമായിരുന്നു. മുതിര്‍ന്നപ്പോഴുണ്ടായ വലിയ നഷ്‌ടങ്ങളിലൊന്ന്‌ അവധിക്കാലങ്ങളില്ലാതായി എന്നതാണ്‌. അവധിക്കാലത്തെ അര്‍മാദങ്ങള്‍ മനസ്സിലിപ്പോഴും ആലിപ്പഴമാണ്‌. കളിച്ച്‌ കളിച്ച്‌ മതിവരാത്ത അവധിക്കാലങ്ങള്‍. മുറ്റത്തും പറമ്പിലും റോട്ടിലും നിറയെ കുട്ടികളാവും. ആര്‍പ്പുവിളിച്ച്‌, കലക്കിമറിച്ച്‌…അവധിക്കാലങ്ങളിലാണല്ലോ വിരുന്നുകള്‍ പൂക്കുക. കടുത്ത വേനലിലും മനസ്സില്‍ നിലക്കാത്ത മഴ ചാറുന്നുണ്ടാവും അപ്പോള്‍. കുടുംബ വീടുകളിലേക്ക്‌ വിരുന്നു പോവും. കുടുംബവീടുകളില്‍ നിന്ന്‌ വിരുന്നു വരും. ഒന്നും രണ്ടും ദിവസമൊന്നുമല്ല, ആഴ്‌ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന വിരുന്നു പോക്കുകളും വരവുകളും. ഉമ്മയുടെ വീട്ടിലേക്കാണ്‌ വലിയ വിരുന്നുപോക്കുകള്‍. സ്‌കൂളടച്ച്‌ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഉമ്മ കുട്ടികളെയും കൂട്ടി സീയെന്നക്കോ മങ്കരക്കോ കാത്തുനില്‍ക്കും, പൊടിപാറുന്ന റോട്ടുവക്കത്ത്‌. രണ്ടു ബസ്സുകളേ അന്ന്‌ മാളിയേക്കലേക്ക്‌ ഉണ്ടായിരുന്നുള്ളു. അവിടെയാണ്‌ ഉമ്മയുടെ വീട്‌. മഴക്കാലത്ത്‌ ചെളിപ...

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക...

മുസ് ലിം സംഘടനകള്‍ ബോറടിപ്പിക്കുന്നു

എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നത് എന്ന തലക്കെട്ടില്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ ഇസ്‌ലാം ഇന്ററാക്ടീവ്. ഇന്‍ഫോയില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. ഇസ്‌ലാമില്‍ കലയോടും സര്‍ഗാത്മകതകളോടുമുള്ള പിന്തിരിഞ്ഞു നിര്‍ത്തം കാരണം മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നുവെന്നാണ് സര്‍ദാര്‍ സമര്‍ത്ഥിക്കുന്നത്. മുസ്‌ലിം ആഘോഷങ്ങള്‍ പോലും വിരസമാകുന്നുവെന്നും അതു വിശ്വാസികളെപ്പോലും ബോറടിപ്പിക്കുന്നുവെന്നുമാണ് നിരീക്ഷണം. മുസ്‌ലിംകള്‍ക്ക് ആഘോഷങ്ങള്‍ പ്രാര്‍ത്ഥനയും പ്രസംഗവും മാത്രമാണെന്നും മറ്റു ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആ ദിനങ്ങള്‍ക്ക് പ്രത്യേക പുതുമയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പാട്ടും ആട്ടവുമെല്ലാം ഹറാമാക്കി അരസികന്‍മാരായിത്തീര്‍ന്നിരിക്കുന്നു മുസ്‌ലിംകള്‍ എന്ന്. എങ്ങനെയാണ് ആഘോഷം വേണ്ടതെന്ന് മുസ്‌ലിംകള്‍ക്ക് അറിയാത്തതുകൊണ്ടല്ല, മതം അതിനെല്ലാം തടസ്സമാണെന്ന തോന്നലാണ് ഈ ബോറടിപ്പിക്കലിന് കാരണം. ഇസ്‌ലാമിക ജീവിതം തന്നെ വിരസവും അരസികവുമായിത്തീരുന്നതെങ്ങനെ എന്നു കൂടി അദ്ദേഹം തന്റെ ലേഖനത്തില്‍ അന്വേഷിക്കുന്നുണ്ട്. എന്തുകൊ@ാണ് മുസ്‌ലിംകള്‍ ബോറടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തേക്ക...

മുടിയര്‍

ഒന്ന് . ഞാന്‍ അരി കഴുകി, തിളക്കുന്ന വെള്ളത്തിലേക്കിട്ടു. ഭക്ഷണം റൂമില്‍ തന്നെയാണ് ഉണ്ടാക്കാറ്. സുലൈമാന്‍ കറിക്കുള്ള പച്ചക്കറികള്‍ മുറിക്കുന്നുണ്ട്. റൂമിനു മുകളില്‍ ചെറിയതോതില്‍ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട് ഞങ്ങള്‍. ബാങ്കു വിളിച്ചപ്പോള്‍ അടുത്തുള്ള പള്ളിയിലേക്ക് പുറപ്പെട്ടു. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ കഴിഞ്ഞ് പൂട്ടിയതിനാല്‍ കുറച്ചു ദിവസമായി ഞാന്‍ നാട്ടിലായിരുന്നു. ഇന്ന് വന്നിട്ടേയുള്ളു. പള്ളിയിലേക്ക് പോകാനിറങ്ങിയപ്പോഴാണ് സുലൈമാന്‍ പറഞ്ഞത്, അവനിപ്പോ പള്ളിയില്‍ പോകാറില്ലെന്ന്. റൂമില്‍ വെച്ചാണ് നിസ്‌കാരം. 'ഒരാഴ്ച മുന്‍പാണത്, നിങ്ങള് പോയീന്റെ രണ്ടാമത്തെ ദിവസം. സുബ്ഹി നിസ്‌കരിച്ച് പൊറത്തിറങ്ങാന്‍ നേരം ഒരു താടിക്കാരന്‍ വന്നെന്നെ പിന്നില്‍ നിന്നും തോണ്ടി. ഇയ്യ് മറ്റേ ഗ്രൂപ്പാണോ... കാര്യം മനസ്സിലാവാതെ ഞാന്‍ വാ പൊളിച്ചു നിന്നു പോയി. മറ്റൊരുത്തന്‍ വന്ന് കോളറിനു പിടിച്ചു വലിച്ചു. ഇയ്യല്ലെ ഞങ്ങളെ പോസ്റ്ററ് കീറീത്... വേറെ രണ്ടാളുകള്‍ വന്ന് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കി അടി കിട്ടേണ്ടതായിരുന്നു. അന്ന് ഉച്ചക്ക് വീണ്ടും പള്ളിയില്‍ പ്രശ്‌നമുണ്ടായി. രണ്ടു വിഭാഗവും തമ്മില്‍ പൊരിഞ്ഞ അടി. ര...

കിറ്ക്കത്തി

വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ. ഇനിയും വായിക്കാന്‍ കഴിയാത്തവര്‍ക്കായി... . വാടകല്ലാത്ത പൊര ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പൊരപ്പണി തുടങ്ങാനായി മങ്കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കവുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പൊരകെട്ടാനൊരുങ്ങി നിക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ, അടുത്തുതന്നെ താമസിക്കാനൊരു പൊരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്താദല്ലെ. വാടകയൊന്നും തരേണ്ടെന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. പീക്കിരിച്ചെക്കനും കിള്ളക്കുട്ടിയും അടുത്ത പൊരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്ന് ആളൊരു പാവത്താനായിരുന്നു, പീക്കിരിചെക്കന്...