മുഖ്‌താര്‍ ഉദരംപൊയില്‍ മലപ്പുറം ജില്ലയില്‍ ചോക്കാട് പഞ്ചായത്തില്‍ ഉദരംപൊയിലില്‍ മുസ്ലിയാരകത്ത് അബ്ദുല്‍ ഗഫൂറിന്റെയും മാട്ടായി മൈമൂനയുടെയും മൂത്ത മകന്‍. കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയിലും പെയ്‌ന്റിംഗിലും പരിശീലനം. കാളികാവ് കളര്‍ മാജിക് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായിരുന്നു. ശലഭം മാസികയില്‍ എഡിറ്ററായും ശബാബ് വാരികയില്‍ പ്രൂഫ് റീഡറായും യുവത ബുക് ഹൗസിലും പുടവ മാസികയിലും വര്‍ത്തമാനം ദിനപത്രത്തിലും സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കാറുണ്ട്. 'ആനമയിലൊട്ടകം' എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഊദി അറേബ്യയില്‍ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷനല്‍ സ്കൂളില്‍(മദാരിസു ഖുര്‍ത്തുബതുല്‍ അഹ്‌ലിയ) ആര്‍ട്ടിസ്റ്റായിരുന്നു. ഇപ്പോള്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററാണ്. നല്ല പാതി: എം പി ഹസനത്ത്. മക്കള്‍: നശ്‌വ മുഖ്‌താര്‍, നിശിന്‍ മുഖ്‌താര്‍, നിഹമുഖ്‌താര്‍. ph: +91-9747275085 email: muktharuda@gmail.com blog: www.muktharuda.co.cc ...
mukthar udarampoyil's blog