മുഖ്‌താര്‍ ഉദരംപൊയില്‍
മലപ്പുറം ജില്ലയില്‍ ചോക്കാട് പഞ്ചായത്തില്‍ ഉദരംപൊയിലില്‍ മുസ്ലിയാരകത്ത് അബ്ദുല്‍ ഗഫൂറിന്റെയും മാട്ടായി മൈമൂനയുടെയും മൂത്ത മകന്‍.
കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയിലും പെയ്‌ന്റിംഗിലും പരിശീലനം.
കാളികാവ് കളര്‍ മാജിക് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായിരുന്നു.
ശലഭം മാസികയില്‍ എഡിറ്ററായും ശബാബ് വാരികയില്‍ പ്രൂഫ് റീഡറായും യുവത ബുക് ഹൗസിലും പുടവ മാസികയിലും വര്‍ത്തമാനം ദിനപത്രത്തിലും സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കാറുണ്ട്. 'ആനമയിലൊട്ടകം' എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഊദി അറേബ്യയില്‍ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷനല്‍ സ്കൂളില്‍(മദാരിസു ഖുര്‍ത്തുബതുല്‍ അഹ്‌ലിയ) ആര്‍ട്ടിസ്റ്റായിരുന്നു. ഇപ്പോള്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററാണ്.
നല്ല പാതി: എം പി ഹസനത്ത്.
മക്കള്‍: നശ്‌വ മുഖ്‌താര്‍, നിശിന്‍ മുഖ്‌താര്‍, നിഹമുഖ്‌താര്‍.
ph: +91-9747275085
email: muktharuda@gmail.com
blog: www.muktharuda.co.cc
www.mukthararts.blogspot.com
...............................................................................................................................................
ചില അനര്‍ഘനിമിഷങ്ങള്‍!
(അഥവാ പുളിച്ചിത്തരം)
എന്‍ഡോസള്‍ഫാനെതിരെ ഒരൊപ്പ്!
കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍... (2011 ഏപ്രില്‍ 27)

...............................................................................................................................................
...............................................................................................................................................
മലപ്പുറം ഉമ്മത്തൂര്‍ എ എം യു പി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ശില്പശാലയില്‍ ക്ലാസെടുക്കുന്നു.(26.12.2010)
...............................................................................................................................................
ഹുറൈമലയിലെ ഒരു ഫാമിലേക്ക് അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം നടത്തിയ ഒരു യാത്രയില്‍ നിന്ന്... റിയാദില്‍ (സൗദിഅറേബ്യ) നിന്നും ഏകദേശം 80 കിലോമീറ്ററുണ്ട് ഹുറൈമല എന്ന സ്ഥലത്തേക്ക്.(13.8.2010)
![]() |
സുഹൃത്തുക്കള്‍ക്കൊപ്പം ഫാമിനകത്ത്: ബഷീര്‍ ഒളവണ്ണ, റഹിം പന്നൂര്‍, റസാഖ് മദനി, ഞാന്‍, സാജിദ് കൊച്ചി. |
![]() |
ഫാമിനുള്ളിലെ പരമ്പരാഗത രീതിയില്‍ നിര്‍മിച്ച വിശ്രമസ്ഥലത്തിനു മുമ്പില്‍ നിന്നും: ഷംസുദ്ദീന്‍ കണ്ണുര്‍, ബഷീര്‍ ഒളവണ്ണ, ഷബീര്‍, നസീഫ് യു അരീക്കോട്, ഞാന്‍, റസാഖ് മദനി |
![]() |
ഈന്തപനകള്‍ കണ്ട് നടക്കുമ്പോഴാണ് കുട്ടികള്‍ 4 വീല്‍ ബൈക്കുകള്‍ കണ്ടത്. പിന്നെ കുട്ടികളുടെയും ഞങ്ങളുടെയും ആവേശം ബൈക്കിലേക്കായി... ഞാനും ബഷീര്‍ ഒളവണ്ണയും കുട്ടികളും.. |
![]() |
ഒട്ടകത്തിനടുത്തൊരു ഒട്ടകജീവി. മുകളില്‍ റസാഖ് മദനി. ഞാന്‍ മുകളില്‍ കേറാനൊരുങ്ങിയതും വേണ്ട മോനേന്നും പറഞ്ഞ് ഒട്ടകം വേലിക്കുള്ളിലേക്ക് നീങ്ങി.. |
![]() |
എന്നോട് ചോദിക്കേണ്ട! ഇവിടെ ക്വിസ്സ് മല്‍സരം നടക്കുന്നുണ്ട്. |
![]() |
ഇനി എന്റെ ഊഴം. ഒരു കുസൃതിക്കളിയുമായി സഹയാത്രക്കാരെ ബോറഡിപ്പിക്കുന്നു. |
![]() |
അല്പം വിശ്രമിച്ചിട്ടു തിരിച്ചു പോകാം. |
...............................................................................................................................................
അസീസിയ (സൗദി അറേബ്യ- റിയാദ്) ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍, സഹവാസ ക്യാമ്പില്‍ കുട്ടികളോടൊപ്പം.(12.8.2010)
...............................................................................................................................................
ഉനൈസ ജാലിയാത്തില്‍ (സൗദി അറേബ്യ) നടന്ന മലയാളി സംഗമത്തില്‍ പ്രസംഗിച്ചതിന്റെ റിപ്പോര്‍ട്ട് മലയാളം ന്യൂസില്‍ വന്നപ്പോള്‍. ( 30.04.2010)
...............................................................................................................................................
റിയാദില്‍(സൗദിഅറേബ്യ) ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച 'ധാര്‍മികതയുടെ വീണ്ടെടുപ്പ് കുടുംബങ്ങളിലൂടെ' കാമ്പയിന്‍ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കുന്നു. (19-02-2010)
...............................................................................................................................................
റിയാദില്‍(സൗദിഅറേബ്യ) ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ(അസീസിയ)യിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മദ്‌റസയുടെ ബ്ലോഗ് പ്രകാശനം ചെയ്തപ്പോള്‍ ബ്ലോഗിനെക്കുറിച്ച് സംസാരിക്കുന്നു. ( 27.03.2009)

ഞാനൊരു സംഭവം തന്നെ!
ReplyDeleteഇത്രയും ഭീകരനാണെന്ന് കണ്ടപ്പോള്‍ തോന്നിയില്ല കേട്ടോ..
ReplyDelete