Skip to main content

അഴിച്ചുപണിക്കാരാ... ഒരു രക്ഷാകവചം താങ്കള്‍ക്കുമാവാം...(ഇതിനകം സ്വന്തമാക്കിയിട്ടില്ലെങ്കില്‍...)




കൈരളി ചാനലില്‍ ഒരു പുതിയ പംക്തി, 'അഴിച്ചുപണി'..!


ആലംദുനിയാവിലെ മാധ്യമങ്ങളെ മുഴുവന്‍ അടിച്ചുടച്ച്‌ അഴിച്ചുപണിയാനിറങ്ങിയ അഴിച്ചുപണിക്കാരനോട്‌ 'ദൃഷ്ടിദോഷ രക്ഷാകവച'ത്തെക്കുറിച്ച്‌....

അഴിച്ചുപണിക്കാരനും ദൃഷ്ടിദോഷ രക്ഷാകവചവും തമ്മിലെന്ത്‌ എന്നാവും...., പറയാം...

കഴിഞ്ഞ ചൊവ്വാഴ്‌ച യാദൃച്ഛികമായാണ്‌ 'അഴിച്ചുപണി' കണ്ടത്‌. അഴിച്ചുപണിക്കാരന്റെ പ്രധാന ഇര 'ഇന്ത്യാവിഷന്‍' ചാനലാണ്‌. ഇന്ത്യാവിഷനിലെ 'പൊളിട്രിക്‌്‌സും' 'വാരാന്ത്യവു'മാണ്‌ ഇതിയാന്റെ ഹാലിളക്കിയിരിക്കുന്നത്‌.


തൊഴിലാളികള്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ നട്ടം തിരിയുന്ന, ഗതികെട്ട്‌, തൊഴിലാളികള്‍ അടുത്ത വീട്ടിലെ ചക്കയും മാങ്ങയുമൊക്കെ പറിച്ച്‌ തിന്ന്‌ (ഒതളങ്ങയെന്ന്‌ അഴിച്ചുപണിക്കാരന്‍... ) വിശപ്പടക്കുന്നവരുടെ പാവം ചാനലിനെ, ഈ 'ഭൂര്‍ഷ്വ ചാനല്‍' എന്തിനാണിത്ര ഭയപ്പെടുന്നതെന്നാണ്‌ മനസ്സിലാവാത്തത്‌.


ലക്ഷണമൊത്ത ഒരു 'വാര്‍ത്താ ചാനല്‍'(!) എങ്ങനെയാവണമെന്ന്‌ 'പീപ്പിള്‍' കണ്ട്‌ പഠിച്ചോ എന്നാണ്‌ അഴിച്ചുപണിക്കാരന്‍ പറയുന്നത്‌.


ടി വി പരസ്യങ്ങളിലും അഴിച്ചുപണി വേണമെന്നാണ്‌ അഴിച്ചുപണിക്കാരന്റെ സൂപ്പര്‍ ഡയലോഗ്‌! വികല മലയാളമാണ്‌ പരസ്യമലയാളമെന്ന്‌ തെളിയിക്കാന്‍ മനോരമ ചാനലിലെ പരസ്യമാണ്‌ കാണിച്ചത്‌. ഇത്തരം പരസ്യങ്ങള്‍ ആവശ്യത്തിലധികം കൈരളിയിലും പീപ്പിളിലും വി യിലുമൊക്കെ തിരഞ്ഞാല്‍ കിട്ടുമായിരുന്നില്ലെ...


എമ്മാന്തരത്തിന്‌, അന്നു രാവിലെ കൈരളിയുടെ സ്വന്തം 'വി' ചാനലില്‍ഒരു പരസ്യം കണ്ട ഈര്‍ഷ്യം മാറും മുമ്പാണ്‌ അഴിച്ചുപണി കണ്ടത്‌.


അത്യാവശ്യം വിസ്‌തരിച്ചു തന്നെയായിരുന്നു പരസ്യം. ദൃഷ്ടിദോഷം എന്നൊരു മഹാസംഭവമുണ്ടെന്നും... നമ്മുടെ സകല വിഷമങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ഏക കാരണം ഈ ദൃഷ്ടിദോഷമാണെന്നും അതിന്ന്‌ ഉത്തമ പരിഹാരമായി അത്യത്ഭുത രക്ഷാകവചം കണ്ടെത്തിയിട്ടുണ്ടെന്നും വെറും 2375 രൂപക്ക്‌ ഈ അത്യപൂര്‍വ 'സംഭവം' സ്വന്തമാക്കാമെന്നുമൊക്കെയാണ്‌ പരസ്യ ഉള്ളടക്കം....പോരിശയുറപ്പിക്കാന്‍ അനുഭവ വിവരണങ്ങളും... തീര്‍ന്നില്ല, ദൃഷ്ടിദോഷവും അതുകൊണ്ടുണ്ടാവുന്ന മുസീബത്തുകളും ബൈബിളിലും ഖുര്‍ആനിലുമൊക്കെ സവിസ്‌തരം പറഞ്ഞിട്ടുണ്ടത്രെ...(അതേത്‌ ഖുര്‍ആനാണാവോ... ഈ കവചത്തെക്കുറിച്ചും ബൈബിളിലും ഖുര്‍ആനിലുമൊക്കെ പറഞ്ഞിട്ടുണ്ടാവോ..) ശാസ്‌ത്രവും ഇതംഗീകരിക്കുന്നുണ്ടത്രെ... (പരസ്യമേ....?!)


കണ്ണുതട്ടലിനെ പ്രതിരോധിക്കാന്‍ പഴമക്കാര്‍ ചെയ്‌തിരുന്ന എല്ലാ മന്ത്രകുതന്ത്രങ്ങളെയും പരസ്യം ശരിവെക്കുന്നു. എന്നാല്‍ ആ പഴഞ്ചന്‍ ശീലങ്ങള്‍ കൊണ്ട്‌ ഇന്നൊരു ഗുണവുമില്ലെന്നും, ഈ രക്ഷാകവചം മാത്രമാണ്‌ ഏക പരിഹാരമെന്നുമാണ്‌ പരസ്യം സ്ഥാപിക്കുന്നത്‌.


അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയും- മാനസിക, സാമ്പത്തിക ചൂഷണം പരസ്യമായി നടത്തുകയും ചെയ്യുന്ന ഇത്തരം പരസ്യങ്ങള്‍ അഴിച്ചുപണിക്കാരന്റെ പരിധിയില്‍ പെടുമോ എന്നറിയില്ല. ഏറെക്കാലം കൈരളിയിലെ ഒരു പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്‌തിരുന്നത്‌ ഒരു 'അറബിമാന്ത്രികക്കാരനാ'യിരുന്നല്ലോ...


കൈരളിയിലെ എല്ലാ തൊഴിലാളികളും ഇതിനകം തന്നെ ഈ രക്ഷാകവചം സ്വന്തമാക്കിയിരിക്കും, ഇല്ലെങ്കില്‍ വൈകാതെ അതുണ്ടാവണം.. കൈരളിയുടെ മെയിന്‍ വാതിലിനു മുകളിലും ഒരു കവചം തൂക്കിയിടാം...


എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഈ കവചം നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന്‌ പി ബി കൂടി പ്രമേയമിറക്കാം... പാര്‍ട്ടിയുടെ ഉപതെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ സ്‌പെഷ്യല്‍ തന്നെ ആയ്‌ക്കോട്ടെ..


അഴിച്ചുപണിക്കാരാ... ഒരു രക്ഷാകവചം താങ്കള്‍ക്കുമാവാം...(ഇതിനകം സ്വന്തമാക്കിയിട്ടില്ലെങ്കില്‍...)




കൂട്ടിവായിക്കുക...


ടീച്ചര്‍ക്കും മരുമകള്‍ക്കും ഈ രക്ഷാകവചം രക്ഷയാകുമോ ആവോ....

Comments

  1. സ്വയമേ ചികിൽസിക്കൂ വൈദ്യരേ! എന്നു ചുരുക്കം

    ReplyDelete
  2. athe karilaikku addhyam chikilsa vendathaanu.........

    ReplyDelete
  3. Anonymous പറഞ്ഞത്,

    (വളരെഅര്‍ത്ഥവത്താണ്‌ ) എന്നാണ്.


    അതെ, നല്ലപോസ്റ്റ്...

    ReplyDelete
  4. kairaliyil irunnu kondu kairaliye theri paranjal ithiyante paripadi avar 'azichu pani'yum. programe njanum kandirunnu. veritta oru shailiyundu.

    ReplyDelete
  5. aa raksha kavachamano lavalinil ninnum pinarayiye rakshichathu ...............

    ReplyDelete
  6. ...നമുക്ക് കിട്ടണം പണം എന്നല്ലെ.
    നല്ല ലേഖനങ്ങള്‍ എഴുന്നതിന് ആശംസകള്‍.
    സ്ത്രീധനത്തെ കുറിച്ചെഴുതിയതും വായിച്ചിരുന്നു. അതിപ്പോള്‍ തെരഞ്ഞിട്ട് കാണുന്നില്ല.

    ഓ:ടോ: ഇടക്ക് മറ്റുള്ളതും ഒന്ന് സന്ദര്‍ശിച്ച് ഒരു സ്മൈലിയെങ്കിലുമിട്ടേച്ച് പോവുക.
    -ഒരു അയല്‍കാരന്‍

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഈ പോസ്റ്റ്‌ ഒരു ആവശ്യമായിരുന്നില്ല. അത്യാവശ്യമായിരുന്നു. മറ്റു ചാനലുകള്‍ക്ക് ഒന്നും മിണ്ടി പ്പോകാന്‍ പാടില്ല എന്ന നിലപാടാണ് അഴിച്ചു പണിക്കാരന്. മൂപ്പര്‍ കരഞ്ഞു കൊണ്ടാണ് അഴിച്ചു പണിയുന്നത്‌. പണ്ട് കൈരളി ചാനലില്‍ ഒരു ഒറ്റക്കണ്ണന്‍ സാക്ഷി ഉണ്ടായിരുന്നു. അതിന്‍റെ നിലവാരത്തകര്‍ച്ച സ്വയം മനസ്സിലായത്‌ കൊണ്ടോ എന്തോ അത് നിര്‍ത്തി.അഴിച്ചു പണിക്കാരന്റെ കരച്ചില്‍ പോലെ ഇരിക്കും ഇതിന്റെ ആയുസ്സും.ചിലതൊക്കെ പറയണം. പക്ഷെ കുറ്റം പറച്ചില്‍ തന്നെ ഒരു തൊഴിലാക്കിയാല്‍ എന്താ പറയാ. പഴയ "പാട്ട് വിസ്താരം" പോലെ. താങ്കളുടെ പോസ്റ്റ്‌ അവസരോചിതം. ആശംസകള്‍

    ReplyDelete
  9. അഴിച്ച്‌പണിയുടെ നിലവാരം, സമ്മതിക്കണം!!

    ഇതൊന്നും നടത്തിപ്പ്‌കാർ കണുന്നില്ലേ?

    ReplyDelete
  10. അഴിച്ച് പണി കൊണ്ട് ഒരു മിച്ചമുണ്ട്, കാണുവാന് വിട്ടുപോയ/സാധിക്കഞ 'പൊളിട്രിക്സ്' എപ്പിസോഢ് കൈരളീല് പോയി കാണുവാന് സാധിക്കും

    ReplyDelete
  11. പ്രിയ മുഖ്താര്‍,
    ഈ അഴിച്ചു പണിക്കാരന്റെ പരിപാടി
    കാണുമ്പോഴെല്ലാം ചൊറിഞ്ഞു വരാറുണ്ട്
    താങ്കളുടെ പോസ്റ്റ്‌ വാഴിച്ചപ്പോള്‍ ഇച്ചിരി സമാധാനം.
    അര മണിക്കൂര്‍ നേരം ലവന്‍ നടത്തുന്ന
    'മറ്റവളുടെ' ചാരിത്ര്യ പ്രസംഗമുണ്ടല്ലോ...
    ഫൂ.......
    ഈയിടെ ലവന്മാര്‍ തന്നെ ഈ അഴിച്ചു പരിപാടിക്ക്
    ലവന് ഒരു ഒരു അവാര്‍ഡും കൊടുത്തു
    കലികാലം !

    ഒരു കുബേര്‍ കുഞ്ച് വാങ്ങി ജപിച്ചു കെട്ടാം
    ഇങ്കുലാബ് സിന്ദാബാദ്
    അമ്മേടെ നായര്...

    ReplyDelete
  12. എല്ലാവര്‍ക്കും
    നന്ദി..
    നല്ല വാക്കുകള്‍ക്ക്...
    അര്‍ഥവത്തായ
    പ്രതികരണങ്ങള്‍ക്ക്...

    ReplyDelete
  13. കൈരളി പീപ്പിള്‍ ടീവിയെ നന്നാക്കാന്‍ ഇറങ്ങിയ എല്ലാവര്ക്കും നന്ദി .. ഇതില്‍ എഴുതിയിരിക്കുന്നത് എന്ത് സത്യമാണ് നമുക്ക് പറഞ്ഞു തരുന്നത് എന്ന് മാത്രം മനസിലാകുന്നില ... ഒരു ചാനലില്‍ പരസ്യം കിട്ടുന്നതും ,അത് കൊടുക്കുന്നതും മുന്പേ പറഞ്ഞ - മാധ്യമ ധര്മത്തിന്റെ - പേരിലാണെങ്കില്‍ -- ഇന്ത്യവിഷന്‍ പല മത - പാര്‍ട്ടി മീറ്റിങ്ങുകളും ലൈവ് കാണിക്കുന്നത് എന്തിനാണ് .. മനോരമ "നവ-ഇന്ത്യ" രക്തത്തെ ഒരു ദിവസം മുഴുവന്‍ പിന്നാലെ നടന്നു മരോടനക്കുന്നത് എന്തിനാണ് ... അപ്പോള്‍ എല്ലാവര്ക്കും പക്ഷപാതം ഉണ്ട് ... പരസ്യം പക്ഷെ ഏതെങ്കിലും പക്ഷം പിടിക്കണം എന്ന് പറയാന്‍ പറ്റുമോ ? പിന്നെ മാന്ത്രിക എലസിന്റെ പരസ്യം ഒഴിവാക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം .. പക്ഷെ മനോരമ-പത്രത്തില്‍ വന്നത് പരസ്യമല്ല .. അവരുടെ സപ്പ്ളിമേന്റില്‍ ഉള്ള ഒന്നാണ് വിഷയം .. "പെണ്മ" എന്ന മലയാളത്തെ കൊന്നു .. പകരം "ണ" യുടെ താഴെ "മ" ചേര്‍ത്ത് അച്ചായന്‍ .. നിസ്സാന്‍ പത്ത്‌ ഫയന്ടെര്‍ എന്ന "മുസ്ലിം ഭീകരനെ" ആഘോഷിക്കുന്നു ... ഇന്നും തിരുത്തല്‍ ഇല്ലാതെ മാന്യതയോടെ ആളുകളെ ഇമ്മാതിരി പൊട്ടന്മാരക്കുന്നു .. പിന്നെ "സാക്ഷി " പരിപടി നിര്‍ത്തുന്നതിനു മുന്പ് അതില്‍ തന്നെ സ്വയം - സ്വന്തം ചാനലിനെ വിമര്സിച്ചിട്ടുണ്ട് കൈരളി ... മനോരമാദി മാന്യന്മാര്‍ "ഇന്റെഗ്രറ്റെഡ് " നടത്തി "ലതൂര് " ജനത്തിനിടയിലേക്ക് വ്യപിപ്പിച്ചപ്പോള്‍ ഇപ്പറഞ്ഞ ആര്‍ക്കും എഴുന്നു നില്‍ക്കാത്ത രോമം പക്ഷെ ഒരു പരസ്യത്തിന്റെ ,ഒരു ചാനല്‍ വിമര്സന പരിപാടി കാണുമ്പോള്‍ ചാടി എനിക്കുന്നത് എന്താണ് ? ഏതോ കാലത്ത് പോലും "വിശ്വസിച്ചാലും അല്ലെങ്കിലും " നടത്താത ഒന്ന് ഈ 2010 ല്‍ നടത്തി ആളുകളെ മണ്ടന്മാരും,അടിമുടി "അന്ധന്‍ മരുമാക്കുന്ന " ഒന്നിനെ കാണാതിരിക്കുകയും ,തടി വെക്കാനും കുറക്കാന്നും .. കൊച്ചമ്മമാരെ,കൊചെട്ടന്മാരെ അഭാസതരം കൊണ്ട് കോള്‍മയിര്‍ കൊളളിക്കാനും പറ്റുമ്പോള്‍ അതൊക്കെ ഒരുതരം "മധ്യ വര്‍ഗ" പുറം ചൊറിയല്‍ മാത്രമായി കാണാന്‍ പറ്റുന്നത് ഇന്നടിന്റെ പ്രശ്നമാണോ ? --- അതിനു പക്ഷെ വേദ ഗ്രന്ഥം കൂട്ടിനു വേണ്ട ആര്‍ക്കും .. അഴിച്ചു പണി പോലെ ഒന്ന് എല്ലാവരും ആരംഭിക്കൂ .. അതില്‍ കൈരളിയെ വിമര്സിക്കം .. അഴിച്ചു പണിക്കു കിട്ടുന്ന ആദരവ് കേവലം ഒന്നല്ല .. പിന്നെ മറ്റു ചാനലു കാര്‍ (പ്രത്യേകിച്ച് ആളുകളെ -രാഷ്ട്രീയക്കാരെ -വ്യക്തി ഹത്യ -പൂജ -തേജോ വാദം നടത്തി ആത്മരതി സുഖം കൊള്ളുന്ന "വാരാന്ത്യം ","പൊളിട്രിക്സ് " പുണ്യവാളന്‍മാര്‍ക്ക് ) അതിനു പറ്റാതെ വരുമ്പോള്‍ പതിവ് കെട്ടി കാഴ്ച നടത്താം ... അതില്‍ ജാതി - മത -പിതാ ബോധം ഉണര്തം ...

    ReplyDelete
  14. വിചാരണ യോട് യോജിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.

മഞ്ഞുകാലം

മഞ്ഞുകാലം മുകളില്‍ നിഴല്‍ വിരിച്ച് മഞ്ഞിനെ വരയന്‍ കുതിരകളാക്കുന്ന പൈന്‍ മരങ്ങള്‍! - ഡോണ മയൂര . ഇറച്ചിക്കറിയില്‍ ചതച്ചിടാതെ പോകുന്ന ഇഞ്ചിക്കഷ്ണങ്ങളും ഡിസംബര്‍ കാലത്തെ മഞ്ഞിന്‍പുലര്‍ച്ചകളും കാണുമ്പോള്‍ അസൈനാര്‍ക്കയെ ഓര്‍മവരും, എനിക്കും. മൂന്നുമാസം ഭ്രാന്തിലും ഒമ്പതുമാസം സമനിലയിലും ജീവിച്ച അസൈനാര്‍ക്കയെ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മഞ്ഞുകാലം എന്ന കഥയിലെ അസൈനാര്‍ക്കയെ. മഞ്ഞിന്റെ തണുപ്പ് എന്നെ അസ്വസ്ഥപ്പെടുത്തിത്തുടങ്ങിയത് ആ കഥ വായിച്ചതില്‍ പിന്നെയാണ്. 'മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കക്ക് ഭ്രാന്തിളകുന്ന കാലമാണിത്. പലര്‍ക്കും ആശ്വാസമോ, നഷ്ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും. മഞ്ഞുകാലം ആരംഭിക്കുന്ന ഒരു പാതിരാവിലാണ് അയാള്‍ തന്റെ കൂര വിട്ടിറങ്ങുക. ആര്‍ക്കും തടയാനോ തടുക്കാനോ ആവാത്ത ഒരു യാത്രക്കെന്നപോലെ അസൈനാര്‍ക്ക പഴമയുടെ നാറ്റം വമിക്കുന്ന തന്റെ പെട്ടിയില്‍നിന്ന് ഒരു കോട്ടും തൊപ്പിയുമണിഞ്ഞു പുറത്തിറങ്ങും. അയാള്‍ ഊന്നുവടിയുപേക്ഷിക്കും. സ്വതേ നിവര്‍ന്ന ആ നെഞ്ച് കുറച്ചുകൂടി നിവര്‍ന്നു പരക്കും. പാതിരാവിന്റെ മഞ്ഞാര്‍ന്ന വയല്‍വരമ്പിന്റെ കണ്ണെത്താഭൂമി. അതിനു നടുവില്