Oct 29, 2009

വിവാഹം സ്വര്‍ഗത്തിലോ നരകത്തിലോ...നിലമ്പൂര്‍ പഞ്ചായത്തില്‍ ഒരു വര്‍ഷം സ്‌ത്രീധനയിനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ 24 കോടി രൂപ!
ഒരാഴ്‌ച ഏകദേശം 50 ലക്ഷം.

സ്‌ത്രീധനം, കോഞ്ഞാട്ടയാക്കിയ നിലമ്പൂരിലെ പെണ്‍ജീവിതങ്ങളെക്കുറിച്ച്‌ ഇന്ത്യാവിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കഴിഞ്ഞ വാസ്‌തവത്തില്‍ കണ്ടു. അതിലാണ്‌ ഞാന്‍ ഈ 'ഭീകര കണക്ക്‌ ' കേട്ട്‌ ഞെട്ടിയത്‌.

പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും ബാങ്ക്‌ വായ്‌പയെടുത്തും വട്ടിപ്പലിശ വാങ്ങിയും വഴിയാധാരമായ മാതാപിതാക്കള്‍..
പക്ഷേ, ഹൃദയത്തില്‍ വിങ്ങല്‍ ബാക്കി.....
സ്‌ത്രീധനത്തുകയും പുട്ടടിച്ച,്‌ പണ്ടം മുഴുവനും വിറ്റ്‌ മുടിച്ച്‌, രതിയുടെ പൂതിയും തീര്‍ത്ത്‌, ഒന്നോ രണ്ടോ കുട്ടികളെയും സമ്മാനിച്ച്‌ മുങ്ങുന്ന ബഡുക്കൂസുകളുടെ ചതിക്കിരയായ സഹോദരിമാരെ ഓര്‍ത്ത്‌... അവരുടെ പാവം മക്കളെയോര്‍ത്ത്‌....
ഉപേക്ഷിക്കപ്പെടുന്ന സ്‌ത്രീകളും അനാഥരാവുന്ന കുട്ടികളും...


സ്‌തീധനത്തെപ്പേടിച്ച്‌ വകതിരിവെത്തും മുന്‍പ്‌ പെണ്‍മക്കളെ കെട്ടിച്ചു വിടാന്‍ നിര്‍ബന്ധിതരാവുന്നു ചിലര്‍, ഇന്നും. പ്രായം കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീധനത്തുകയും കൂടുമത്രെ. അല്ലെങ്കില്‍ വല്ല കിളവന്‍മാരോ കല്ല്യാണവീരന്‍മാരോ വരണം. ഒരു പ്രായം കഴിഞ്ഞാല്‍ വിധി അതുതന്നെയെന്നാണ്‌ അനുഭവ കഥകള്‍...


കളിപ്രായം മാറും മുന്‍പെ അമ്മയാകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍....
തകര്‍ന്ന മനസ്സുകളും തകര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതങ്ങളും...


എന്തായാലും ആണിനൊരു ചേദവുമില്ല, അവനു വേറെ പെണ്ണു കിട്ടും... തകരുന്നത്‌ എപ്പോഴും പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്‌.

ഇത്‌ ഒരു പഞ്ചായത്തിന്റെ മാത്രം വിശേഷമല്ല.
ഓരോ ഗ്രാമത്തിന്റെയും ഇടനെഞ്ചില്‍ നിന്നുയരുന്ന നെടുവീര്‍പ്പുകള്‍ക്ക്‌ ഒരേ ചൂട്‌. പെണ്‍കുട്ടികളുടെ നിലവിളികള്‍ക്കും എവിടെയും ഒരേ താളം....

നിലമ്പൂര്‍ പഞ്ചായത്തില്‍ മാത്രം ഒരു വര്‍ഷം 24 കോടി. അപ്പോ കേരള സംസ്ഥാനത്ത്‌ ഒരു വര്‍ഷം സ്‌്‌ത്രീധനയിനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ എത്ര കോടികളാവും...

എന്നിട്ടും,
പെണ്‍കുട്ടികളുടെ തേങ്ങലുകളടങ്ങുന്നില്ല...
ഉപേക്ഷിക്കപ്പെടുന്ന സ്‌ത്രീകളും അനാഥരാവുന്ന കുട്ടികളും...
വേദനകള്‍ മാത്രം ബാക്കിയാവുന്നു.....
.

4 comments:

 1. hmmmmmmmmmmmmmmm!

  അഭിന്ദനങ്ങള്‍!
  സാമൂഹികമായ ഇത്തരം തിന്മകള്‍ക്കെതിരെയുള്ള ഈ ‘ഒച്ചവെക്കലിന്’!!

  :)

  ReplyDelete
 2. വിശ്വാസികള്‍ക്കു വിവാഹം,എത്രയും എളുപ്പമുള്ള ഒരു പ്രക്രിയാണെന്ന
  രീതിയാണു ദൈവവും അവന്‍റെ പ്രവാചകനും നിശ്ചയിച്ചു തന്നിട്ടുള്ളതു!
  പക്ഷെ സ്വാര്‍ത്ഥത മാത്രം ജീവിതലക്ഷിയമാക്കിയ മതപുരോഹിതപ്പരിഷകള്‍
  ഈ പരിപാവനമായ ദൈവീകസം‌വിധാനം അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുന്നു!
  സ്ത്രീധനം ഒരു പാപമേയല്ല എന്ന കാശ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഇത്തരം
  മതമൊത്തക്കച്ചവടക്കാരില്‍ നിന്നു,നമ്മുടെ ഖാദി/ഖത്വീബുമാരെ ബോധ
  വല്‍ക്കരണം നടത്തി സംസ്കരിച്ചെടുക്കാതെ ഈ ദുരന്തബാധയില്‍
  സമൂലം ആപതിച്ചുപോയ സമൂഹത്തെ മോചിപ്പിക്കുക സാധ്യമേയല്ല!
  അത്യന്തം ശ്രമകരമായ ഈ സുപ്രധാനവിഷയം നമ്മുടെ യുവസമൂഹം
  ഒരു ദൌത്യമായി ഏറ്റെടുത്തെങ്കില്‍!
  സഹോദരാ ഇതൊരു നിലമ്പൂരിന്‍റെ മാത്രം പ്രശ്നമല്ല!നമ്മുടെ മൊത്തം
  ശാപമാണു.ഇതിനെതിരെ ശക്തമായൊരു മുന്നേറ്റത്തിനു നാം തയ്യാറാവുക!അതിന്‍റെ വിജയത്തിനായി യുവജന സംഘങ്ങളെയെല്ലാം
  ഇക്കാര്യത്തില്‍ പ്രത്യേകം ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്,
  നമ്മുടെ കാക്കത്തൊള്ളായിരം യുവസംഘടനാ നേതാക്കന്മാര്‍
  അവരുടെ തമ്മിലടിയും മിമിക്രിയുമൊഴിവാക്കി,ക്രിയാത്മകമായി
  അവരവരുടെ കുഞ്ഞാടുകളെയെങ്കിലും ഈ മഹത്തായ കാര്യത്തിനായി
  ബോധവല്‍ക്കരിക്കാന്‍ ചെറിയൊരു ശ്രമമെങ്കിലും നടത്താനുള്ള
  സല്‍ബുദ്ധിയും സൌഭാഗ്യവും ദൈവംതമ്പുരാന്‍ നല്‍കുമാറാകട്ടെയെന്ന്
  പ്രാര്‍ത്ഥിക്കുകയേ നിവര്‍ത്തിയുള്ളു!!

  ReplyDelete
 3. മകന് കല്യാണപ്രായമായപ്പോള്‍ പെണ്ണന്വേഷണം തുടങ്ങി. ഒരു പരസ്യം 
  കണ്ട് വിളിച്ചതാണ്. മറുവശത്ത് നിന്ന് ഒരു ചോദ്യം" എന്താ നിങ്ങളുടെ
  ഡിമാന്‍റ് ". ഒരു നിമിഷം ഞാനൊന്നു പകച്ചു. പിന്നീട് പറഞ്ഞു ' വരുന്ന പെണ്‍കുട്ടി ഞങ്ങള്‍ക്ക് മകളായിരിക്കും. എന്‍റെ മകനോട് നിങ്ങള്‍ ആ വിധത്തില്‍ പെരുമാറിയാല്‍ മതി '. മറുവശത്ത് എന്‍റീശ്വരാ എന്ന് പറയുന്നത് ഞാന്‍ കേട്ടു.

  സ്ത്രിധനത്തിന്‍റെ പേരില്‍ സങ്കടപ്പെടേണ്ടി വരുന്ന പെണ്‍മക്കളെ ചൊല്ലി ഖേദിക്കുന്നു.

  നല്ല പോസ്റ്റ്.

  ReplyDelete
 4. നട്ടെല്ലുള്ള യുവാക്കള്‍ ഈ പിച്ചക്കാശു വാങ്ങരുത്

  ReplyDelete