Skip to main content

മരങ്ങള്‍ക്കിടയില്‍


അനാമല്‍ പെയ്ന്റിംഗ് , ചുമരില്‍ വരച്ചത് .
2 മീറ്റര്‍ നീളം, 4 മീറ്റര്‍ വീതി.
pls visit >>> www.muktharuda.blogspot.com

Comments

  1. കൊള്ളാം ...ശരിക്കും പോട്ടം പോലെ ഉണ്ട് ട്ടാ .....

    ReplyDelete
  2. വരക്കാരാ നല്ല വരകള്‍.

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു ഈ രചന.
    ആശംസകൾ...

    ReplyDelete
  4. അതിമനോഹരം. ചുമരിക്കാണാന്‍ കൂടുതല്‍ ഭംഗിയുണ്ടായിരിക്കുമല്ലോ ?

    ReplyDelete
  5. @ ഭൂതത്താന്‍ ,sherriff kottarakara,siva // ശിവ, ശിഹാബ് മൊഗ്രാല്‍, കുക്കു.., Thaikaden, OAB/ഒഎബി, പള്ളിക്കരയില്‍,നിരക്ഷരന്‍...

    നന്ദി,
    ഇതു വഴി വന്നതിനും
    കമന്റിയതിനും...

    @ നിരക്ഷരാ..,
    ചുമരിരെ
    വര്‍ക്ക് കാണാന്‍
    ഒരു നാള്‍ വാ...

    ReplyDelete
  6. @ ഭൂതത്താന്‍, sherriff kottarakara, siva // ശിവ, ശിഹാബ് മൊഗ്രാല്‍,കുക്കു..,Thaikaden,OAB/ഒഎബി, പള്ളിക്കരയില്‍, നിരക്ഷരന്‍...

    നന്ദി,
    ഇതു വഴി വന്നതിനും
    കമന്റിയതിനും...

    നിരക്ഷരാ..
    ചുമരിലെ
    വര്‍ക്ക് കാണാന്‍
    ഒരു നാള്‍ വാ...

    ReplyDelete
  7. എവിട വരണമെന്ന് മാത്രം പറഞ്ഞാല്‍ മതി. സ്ഥലം വീട് മുതലായ വിവരങ്ങള്‍ തരൂ. ഒരിക്കല്‍ തീര്‍ച്ചയായും വരാം.

    ReplyDelete
  8. നിരക്ഷരാ..

    ഞാനും ഇങ്ങ് തന്നെ. എണ്ണപ്പാടത്ത്, (പക്ഷെ ഞാനിതുവരെ അങ്ങനെയൊരു പാടം കണ്ടിട്ടില്ലട്ടോ.. വന്ന അന്നു മുതല്‍ തെരയുന്നുണ്ട്.)

    സൗദി അറേബ്യയിലെ റിയാദില്‍ ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ വരച്ച ചിത്രങ്ങളാ ഒക്കെ,
    ഇതു വഴി വരാനൊക്കുമൊ...

    ReplyDelete
  9. സൌദിയില്‍ എന്റെ കമ്പനിക്ക് ജോലി ഉണ്ടെങ്കിലും ഞാന്‍ ആ വഴിക്ക് വന്നിട്ടില്ല ഇതുവരെ. എന്നെങ്കിലും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  10. Ma sha allah... Super... Superb... I have no words to say.. Fantastic Drawing... creativity also very very nice...

    ReplyDelete
  11. You are really a talented person. All the best.

    ReplyDelete

Post a Comment

Popular posts from this blog

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌....

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...