കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...
mukthar udarampoyil's blog
അതെ, പച്ച വെറുമൊരു നിറമല്ല...
ReplyDeleteഎങ്ങനെയാ ഇങ്ങനെ വരക്കാന്‍ പറ്റണേ, കാണാന്‍ എന്തു രസം!
ReplyDeleteകൊള്ളാം .. ഭംഗിയുള്ള ചിത്രം
ReplyDeleteപുതുവത്സരാശംസകള്‍!!
പൂതുവത്സരാശംസകൾ
ReplyDeletehappy new year
ReplyDeleteഎല്ലാ നിറങ്ങളും നിറങ്ങള്‍ തന്നെ.
ReplyDeleteഅതിമനോഹരം.
നവവത്സരാശംസകള്‍.
അല്ല, ഒരു ചിത്രകാരന്റെ ബ്രഷില്‍കൂടി എഴുതുമ്പോള്‍
ReplyDeleteആശംസകള്‍
നിറങ്ങൾ നിറങ്ങായി തന്നെ മാറട്ടേ...അതിനു ജാതിയുടെയും മതത്തിന്റെയും നിറമാക്കാതെ ....പ്രകൃതിയുടെ നിറമായി മാറട്ടേ..എല്ലാവിധ ആശംസകളും ചിത്രത്തിനു പിന്നെ പുതുവർഷാശംസയും
ReplyDeleteYes.green is not only a colour
ReplyDeleteനല്ല ചിത്രം..പിന്നെ ഒരു സംശയം..ഈ "അനാമല്‍ പെയിന്‍റിംഗ്" എന്നു വച്ചാല്‍ എന്താണ്..?
ReplyDeleteനല്ല ചിത്രം
ReplyDeleteപുതുവത്സര ഭൂതാശംസകള്‍
ഇത് വരച്ച ചിത്രമാണാ?
ReplyDeleteഭംഗിയുള്ള പച്ച
ReplyDelete@ Typist | എഴുത്തുകാരി ,
ReplyDeleteപരമ രഹസ്യാ..പറയൂല.
@ Dethan Punalur ,
മോഹനം ,
ശ്രദ്ധേയന്‍ ,
നന്ദി.
@ pattepadamramji,
എല്ലാ നിറങ്ങളും നിറങ്ങള്‍ തന്നെ.
പക്ഷെ, പച്ച...
@ OAB/ഒഎബി,
അതെ..
അതിനുമപ്പുറം..
പച്ചയുടെ രാഷ്ട്രീയം...
(ലീഗിന്റെയല്ല).
പ്രക്യതിയുടെ.. പച്ച..
@ bijue kottila,
നിറങ്ങള്‍ക്കും മതമോ..
അതോ മതങ്ങള്‍ക്കാണോ നിറം...
പച്ച ഏതു മതത്തിന്റെ നിറമാണ്.
അതെ, പച്ച
പ്രകൃതിയുടെ നിറം തന്നെ...
അതുതന്നെയാണ് പച്ചയുടെ മതം, രാഷ്ട്രീയവും!
@ sherriff kottarakara,
അതെ,പച്ച വെറുമൊരു നിറമല്ല.
@ Deepa Bijo Alexander ,
ഓയില്‍ പെയ്ന്റിങ് എന്ന് കേട്ടിട്ടുണ്ടോ... ഒരു മാതിരി അതു തന്നെ. അനാമല്‍ പെയ്ന്റ് എന്നൊരു കൂട്ടം പെയ്ന്റുണ്ട്. നമ്മുടെ വീട്ടില്‍ (ചേച്ചിപ്പെണ്ണിനു വീടുണ്ടോ..) ജനലില്നും വാതിലിനും മതിലിലും ഗെയ്റ്റിലുമൊക്കെ അടിക്കുന്ന പെയ്‌ന്റ് കണ്ടിട്ടില്ലേ. ആ അതു തന്നെ സാധനം. മണ്ണെണ്ണ, ടെര്‍പന്റോയില്‍, ടിന്നര്‍ ഒക്കെയാണ് കൂട്ടു മീഡിയം. റോട്ട് വക്കിലൊക്കെ പരസ്യചിത്രങ്ങള്‍ വരച്ചു വെച്ചത് കണ്ടിട്ടുണ്ടോ(ഇപ്പൊ ഒക്കെ ഫ്ലക്സാ അല്ലേ..). അതാണ് അനാമല്‍ പെയ്ന്റിംഗ്. ഓയില്‍ പെയ്ന്റിങ് രീതി തന്നെ. പൊതുവെ ചിലവു കുറഞ്ഞ രീതിയാണിത്.
@ഭൂതത്താന്‍ ,
നന്ദി.
@ Aisha Noura /ലുലു
അതെ, എന്താ സംശയം..
@ jyo ,
നന്ദി.
അതെ, പച്ച വെറുമൊരു നിറമല്ല.
അതിന്നൊരു രാഷ്ട്രീയമുണ്ട്...
പച്ചയാശംസകള്‍...
വർണ്ണഭാവങ്ങൾ..!
ReplyDeleteവരയിലാണല്ലൊ കേമൻ!