ബാ ലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന് പാടവരമ്പിലൂടെ നടന്ന് കണ്ടിക്കുളത്തിന് ചാരിയുള്ള പാറപ്പുറത്ത് ചെന്നുരുന്ന് ഇച്ചിരി് നേരം സൊള്ളാം. പാടത്തിപ്പോഴും ചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്. വരമ്പിനോട് ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്ന്നിറങ്ങും, കൂട്ടം കൂട്ടമായി. ഇടവഴിയിലേക്ക് കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക് കയറുന്നു. വരവര ചോക്ക ചെമ്പരത്തിച്ചോക്ക ജനപുസ്.. ജനപുസ്... തൊട്ടാവാടി മുല്ലപ്പൂ...!’’ സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു. സൂറാ...” ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞ് നോക്കി. ടാ.. ഇജ്ജോ...” സൂറ അടുത്തേക്ക് വന്നു. ശുജായികളൊക്കെയുണ്ടല്ലോ...” എന്താ സൂറാ വര്‍ത്താനം..” എന്ത് ബര്‍ത്താനം... ഞാനും ആടാളും.... അങ്ങനെ...!” അന്റെ കുട്ടി?” ഓള് ബാലവാടീലാ... ങ്ങക്കൊക്കെ...?” ആടുകള്‍ അടുത്ത പറമ്പിലേക്ക് നുഴഞ്ഞ് കയറുന്നു. സൂറാ അന്റെ ആട്...” ആടേ നിക്കവ്‌ടെ... ടീ കുഞ്ഞീനാാ...” സൂറ ആടിന് പിന്നാലെ പാഞ്ഞു. പാവം. സൂറ, നാലാം ക്ലാസ് വരെ ഒപ്പം പഠിച്ചതാണ്. സ്‌കൂളു മുഴുവന്‍ പാട്ടും പാടി നടക്കുന്ന, കുട്ടികളുട...