Skip to main content

തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍



ബ്ലോഗ് ... ബ്ലോഗ്...


കേട്ടും വായിച്ചും അറിഞ്ഞിട്ടുണ്ട്.. അതിനപ്പുറം.. ഒന്നുമറിയില്ല.
എനിക്കും വേണം സ്വന്തമായൊരു ബ്ലോഗ്.. പക്ഷേ എങ്ങനെ.
മെയില്‍ എടുക്കാനും അയക്കാനും അറിയല്‍ മാത്രമായിരുന്നു നെറ്റ് പരിചയം. അല്പസ്വല്പം ചാറ്റിംഗുംഓര്‍ക്കൂട്ടിംഗും..

മാത്യഭൂമില്‍ ഭൂലോകത്തിന്റെ പോരിശകള്‍ വന്നതും വായിച്ചു.
ആദ്യമായി വായിച്ച മലയാളം ബ്ലോഗ് മൈനയുടേതാണ്. ഓര്‍ക്കുട്ട് വഴി മൈന എന്നും പോസ്റ്റ് ലിങ്കുകള്‍അയച്ചിരുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന അല്‍ഭുതം.. മലയാളത്തില്‍..

ആദ്യമായി ഒരു ബ്ലോഗ് നിര്‍മിച്ചു തന്നത് സുഹ്യത്ത് പി എം എ ഗഫൂറാണ്.. പോസ്റ്റിംഗുംപഠിപ്പിച്ചുതന്നു...
ചില ഫോട്ടോകള്‍ പോസ്റ്റു ചെയ്തു.. ചെറിയ കുറെ കുറിപ്പുകളും..
ആരും തിരിഞ്ഞുനോക്കിയില്ല.. എന്നാലും പോസ്റ്റിംഗ് തുടര്‍ന്നു..

അതിന്നിടക്കാണ് സഊദി അറേബ്യയിലേക്ക് പോന്നത്. ഇവിടെ നെറ്റ് ഉപയോഗിക്കാന്‍ കൂടുതല്‍അവസരങ്ങള്‍ കിട്ടി. പഴയ ബ്ലോഗ് പൊടിതട്ടിയെടുത്തു.. കുറെ ബ്ലോഗുകള്‍ കണ്ടു,വായിച്ചു.

പുതിയ കുറെ പോസ്റ്റുകള്‍.. ലിങ്ക് കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്തു.. ഒത്തിരിയാളുകള്‍ ബ്ലോഗിലെത്തി. കമന്റുകളും വന്നു തുടങ്ങി..

സുഹ്യത്ത്
മലയാളിയാണ് ചിന്ത അഗ്രഗേറ്ററിനെക്കുറിച്ച് പറഞ്ഞത്..
പുതിയ കുറെ അറിവുകള്‍..

ചില ബ്ലോഗുകള്‍ എന്നെ അല്‍ഭുതപ്പെടുത്തി. ചിലതെന്നെ വല്ലാതെ കൊതിപ്പിച്ചു.. ചിലവയുടെ കെട്ടുംമട്ടും കണ്ട് ഞാന്‍ അന്തം വിട്ടു. അവരോടൊക്കെ എനിക്ക് മൂത്തഅസൂയ.

ഇതിന്റെയൊക്കെ ഗുട്ടന്‍സ് എന്താണ്..

സുഹ്യത്ത്
മലയാളിയോട് ഞാന്‍ ചോദിച്ചു, എന്റെ ബ്ലോഗൊന്ന് മൊഞ്ചനാക്കിത്തരുമോ...
ഇന്‍ശാഅല്ലാ.. മലയാളി പരിഗണിക്കാമെന്ന് പറഞ്ഞു. പഹയന്‍ വല്ല്യെരു ബ്ലോഗു കുണാണ്ടറാണ്.

അതിന്നിടക്കാണ് ഒരു ബ്ലോഗില്‍ നിന്ന്
ആദ്യാക്ഷരിയുടെ ലിങ്ക് കിട്ടിയത്.
ന്റെ പടച്ചോണെ.. ഇത്രയും കാലം ഞാനെവിടെ നോക്കി നടക്കായിരുന്നു.. ഇതാ കയ്യെത്തും ദൂരത്ത്...

പിന്നെ മുന്നും പിന്നും നോക്കിയില്ല..

പരീക്ഷണങ്ങള്‍ എച്ച് ടി എമ്മില്‍ വരെ തുടങ്ങി.. ചിലര്‍ മെയില്‍ അയക്കുന്നു..
മുഖ്‌താര്‍ കുട്ടാ എങ്ങനെയിതൊക്കെ...
അതോ അതൊക്കെ.. ആ ഞാന്‍ പറയൂല..

ചിലര്‍ എന്നോട് പറയുന്നു.. എന്റെ ബ്ലോഗും.. പാവങ്ങള്‍...!
അവര്‍ക്കറിയില്ലല്ലോ..
എല്ലാവര്‍ക്കും ഞാന്‍ ആദ്യാക്ഷരിയുടെ ലിങ്ക് അയച്ചു കൊടുത്തു. യു.ആ‍ര്‍.എല്‍
www.bloghelpline.blogspot.com
.

വളരെ ലളിതമായി, സമഗ്രമായിത്തന്നെ കാര്യങ്ങള്‍ വിവരിക്കുന്നു ആദ്യാക്ഷരി. അതുകൊണ്ടുതന്നെകെട്ടുകുടുക്കില്ല. എടങ്ങേറായതുമില്ല.
എല്ലാവര്‍ക്കും മനസ്സിലാവുന്ന തരത്തില്‍ വിശദമായി സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെയാണ്‌ ഈബ്ലോഗിലെ അദ്ധ്യായങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്‌.
ഇന്റര്‍നെറ്റ് മലയാളത്തെപ്പറ്റിയും, അതിന്റെ ഉപയോഗങ്ങളെപ്പറ്റിയും, ബ്ലോഗുകളെപ്പറ്റിയുംആദ്യാക്ഷരിയിൽ വായിക്കാം.
എന്നെപ്പോലുള്ള ബ്ലോഗര്‍മാര്‍ക്ക് (പ്രത്യേകിച്ച് നവാഗതര്‍ക്ക്) ഈ ബ്ലോഗ് വലിയ സഹായമാവും..

വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി കം‌പ്യൂട്ടറില്‍ മലയാളഭാഷ ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നവരെഉദ്ദേശിച്ചാണ് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്; പ്രത്യേകിച്ച് ബ്ലോഗ് എന്നമാധ്യമത്തില്‍ തുടക്കക്കാരായവര്‍ക്കുവേണ്ടി, എന്നാണ് ഷിബു പറയുന്നത്. തുടക്കക്കാര്‍ക്ക് മാത്രമല്ല , ബ്ലോഗിത്തെളിഞ്ഞവര്‍ക്കും വലിയ സഹായമാണീ ബ്ലോഗ്.
ബ്ലോഗറിൽ ഗൂഗിൾ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾക്കനുസൃതമായി ഈ ബ്ലോഗിലെ വിവരങ്ങൾ അപ്ഡേറ്റ്ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ട്. ബ്ലോഗ് എഴുതുന്നവർക്ക് ഏറ്റവും അത്യാവശ്യമായ വിവരങ്ങളെല്ലാംതന്നെഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .


ഈ ബ്ലോഗ് ഒരുക്കിയിരിക്കുന്നത് ഷിബു(അപ്പു)വാണ്.


My Photo
ഷിബു |~SHIBU~
ബ്ലോഗര്‍നാമം അപ്പു. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുടശ്ശനാട് എന്നഗ്രാമത്തില്‍. ജോലി / താമസം ദുബായ് നഗരത്തില്‍ appusviews@gmail.com
ആദ്യാക്ഷരിക്ക് ഉമ്മ. അപ്പുവിനും...(ഷിബുവിന്).
ഇനിയും ആദ്യാക്ഷരി കാണാത്തവര്‍ ഇവിടെ ക്ലിക്കുക..

ആദ്യാക്ഷരിയിലെ പോസ്റ്റുകള്‍ താഴെ..



എന്നെ ഹെല്പിയ, ഹെല്പിക്കൊണ്ടിരിക്കുന്ന കുറെ ബ്ലോഗ് ഹെല്പുമാരുണ്ട്.. ആരെയും മറക്കില്ല.
എല്ലാവര്‍ക്കും നന്ദി.


ഇന്‍ഫ്യൂഷനിലെ ബ്ലോഗ് ടിപ്സുകള്‍

ടൈം പാസിലെ ബ്ലോഗ് ടിപ്സുകള്‍




ഇന്ദ്രധനുസിലെ ബ്ലോഗ് ടിപ്സുകള്‍




  • ബ്ലോഗ് തുടങ്ങാം.



  • ബ്ലോഗ് തുടങ്ങുന്നതെങ്ങിനെ??


    ബ്ലോഗ്‌ സെറ്റിങ്ങ്സുകള്‍.


    ഇനി നമുക്കു പോസ്റ്റ് ചെയ്യാം.


    ബ്ലോഗ് ലേയൌട്ട് / അറേഞ്ച് പേജ് എലെമെന്റ്സ്


    ഡാഷ് ബോര്‍ഡും പ്രൊഫയല്‍ എഡിറ്റിങ്ങും


    ബ്ലോഗ് പോസ്റ്റില്‍ ചിത്രങ്ങള്‍ നല്‍കാന്‍.





  • ബ്ലോഗ് ടെംപ്ലറ്റുകള്‍.



  • 3 കോളം ബ്ലോഗര്‍ ടെംപ്ലറ്റുകള്‍


    5 കോളങ്ങളുള്ള ബ്ലോഗ്ഗര്‍ ടെംപ്ലറ്റുകള്‍


    1 കോളം / 2 കോളം ടെംപ്ലറ്റുകള്‍


    കൂടുതല്‍ ബ്ലോഗ് ടെംപ്ലറ്റുകള്‍




  • ബ്ലോഗ് ടിപ്സ്‍.



  • ബ്ലോഗിലേക്കായി ഒരു ഇ-മെയില്‍ ലിങ്ക്


    ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിന്‍ HTML കോഡ്


    ബ്ലോഗ് ക്ലോക്ക്..


    സ്ക്രോളിംഗ് ടെക്സ്റ്റുകള്‍......


    ബ്ലോഗില്‍ മറ്റൊരു website ന്റെ ലിങ്ക് നല്‍കാന്‍?


    ബ്ലോഗിലേക്കായി ഒരു സ്ക്രോള്‍ ബോക്സ്...


    പല നിറങ്ങളിലും വലുപ്പത്തിലും രൂപത്തിലുമുള്ള ടെക്സ്റ്റുകള്‍?


    നിറങ്ങളും കോഡുകളും


    നിറങ്ങളും കോഡുകളും 2


    മൗസ് ഓവര്‍ ബോള്‍ഡ്(Bold) ടെക്സ്റ്റുകള്‍


    എച്ച് ടി എം എല്‍ (HTML Tags) ടാഗുകള്‍


    വെബ് ബ്രൌസറുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍....


    നിങ്ങളുടെ ബ്ലോഗില്‍ ടേബിള്‍ ഉണ്ടാക്കാന്‍...


    മലയാളം എളുപ്പത്തില്‍ ടൈപ് ചെയ്യാന്‍


    ബാക്ക് റ്റു ടോപ്പ് ബട്ടണ്‍


    ഡ്രോപ്പ് ഡൌണ്‍ ലിങ്ക് ബോക്സ്


    ബ്ലോഗില്‍ HTML കോഡ് ഡിസ്‌പ്ലേ ചെയ്യിക്കാന്‍


    എളുപ്പത്തില്‍ HTML കോഡുകള്‍ നിര്‍മ്മിക്കാന്‍/ടെസ്റ്റ് ചെയ്യാന്‍


    സെല്‍ഫോണിലേക്ക് സൌജന്യമായി SMS ചെയ്യൂ..


    കമന്റുകള്‍ മറ്റൊരു കോളത്തില്‍ കാണാം..


    ബ്ലോഗിലേക്കായി മൗസ് ഓവര്‍ നാവിഗേഷന്‍ ബാര്‍


    ബ്ലോഗ് പോസ്റ്റ് ടൈറ്റില്‍ലിങ്കുകള്‍ മറ്റൊരു കോളത്തില്‍


    ബ്ലോഗ് പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈഡ് ചെയ്യാന്‍ / വീണ്ടും കാണാന്‍.‍


    പോസ്റ്റ് ഏരിയയില്‍ ഒരു ടെക്സ്റ്റ് ബോക്സ്‍


    കമന്റിന്റെ കൂടെ മറ്റൊരു ബ്ലോഗിന്റെ / ബ്ലോഗ് പോസ്റ്റിന്റെ / വെബ്സൈറ്റിന്റെ ലിങ്ക് നല്‍കാന്‍


    പോസ്റ്റ് കണ്ടന്റ് സെപ്പറേറ്റര്‍ ( Colored lines )


    ബ്ലോഗ് പോസ്റ്റില്‍ ചിത്രങ്ങള്‍ URL കോഡ് ഉപയോഗിച്ച്


    ബ്ലോഗ് ബാക്ക് ഗ്രൗണ്ടില്‍ (Back Ground) ചിത്രങ്ങള്‍ നല്‍കാന്‍.


    ബ്ലോഗില്‍ വിവിധ രീതിയിലുള്ള ലിസ്റ്റുകള്‍ നല്‍കാന്‍.


    നിങ്ങളുടെ ബ്ലോഗില്‍ ഇന്നത്തെ ദിവസം, മാസം, ഡേറ്റ്, വര്ഷം എന്നിവ കാണിക്കാന്‍.


    ബ്ലോഗില്‍ നിന്നു തന്നെ ആ ബ്ലോഗിന്റെ ലിങ്ക് മറ്റുള്ളവര്‍ക്ക് മെയില്‍ ചെയ്യാം.


    ബ്ലോഗില്‍, സെലക്ഷന്‍ - റൈറ്റ് ക്ലിക്ക് - കോപ്പി എന്നിവ തടയാം.


    ചിത്രങ്ങള്‍ അപ്-ലോഡ് ചേയ്യാന്‍/ഫോര്‍മാറ്റ് മാറ്റാന്‍, ഡോകുമെന്റുകള്‍ PDF ആക്കാന്‍.


    മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.


    Older Post - Newer Post ലിങ്കുകള്‍ ഒഴിവാക്കാന്‍.


    ബ്ലോഗിലേക്കായി MP3 പ്ലെയറുകള്‍


    ഓഡിയോ പോഡ്കാസ്റ്റിംഗ് (Audio Podcasting)


    ബ്ലോഗില്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ നല്‍കാം.


    ബ്ലോഗിലേക്കായി ഫാളിംഗ് ഹേര്‍ട്ട്സ്‌.


    ബോഗ് പോസ്റ്റുകളില്‍ സബ് ലിങ്ക് നല്‍കാം


    മൗസ് ഓവര്‍ ഹൈലൈറ്റഡ് ഹൈപ്പര്‍ ലിങ്കുകള്‍


    നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലറ്റുകള്‍ മാറ്റുന്നതെങ്ങിനെ?


    അഡ്രസ്സ് ബാറിലെ / വിന്‍ഡോ ടാബിലെ ബ്ലോഗ്ഗര്‍ ലോഗോ മാറ്റാം



    ലൈവ് മലയാളത്തിലെ ബ്ലോഗ് ടിപ്സുകള്‍




    ഒരു ബ്ലോഗ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതൊക്കെ ഇവിടെ നിന്ന് ലഭിക്കും.
    നിങ്ങളുടെ ബ്ലോഗ് മൊഞ്ചുകൂട്ടണോ(ബ്ലോഗെങ്കിലും കുറച്ച് മൊഞ്ചുണ്ടായിക്കോട്ടേന്ന്..), കലക്കന്‍ ഗഡ്ജറ്റ്ചേര്‍ക്കണോ, എച്ച് ടി എമ്മില്‍ / ബ്ലോഗില്‍ പരീക്ഷണം നടത്തനാഗ്രഹമുണ്ടോ...

    അവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്.
    എന്റെ ബ്ലോഗുകള്‍ക്ക് എന്തെങ്കിലും ഗുമ്മാല്‍റ്റിയുണ്ടെങ്കില്‍ ഞാന്‍ ഇവരോടൊക്കെ കടപ്പെട്ടിരിക്കുന്നു..

    Comments

    1. മുഖ്താർ, നന്ദി ഈ പരിചയപ്പെടുത്തലിന്. :-)

      ReplyDelete
    2. @ അപ്പു,

      ആദ്യ കമന്റിന് നന്ദി.
      ആദ്യ കമന്റ് അപ്പുവിന്റേതായതില്‍
      ഏറെ സന്തോഷം..

      നന്ദി. ഒത്തിരി.

      ReplyDelete
    3. പുതുമുഖങ്ങള്‍ക്ക് ഉപകാരപ്പെടും, ഈ പരിചയപ്പെടുത്തല്‍.

      ReplyDelete
    4. കൊള്ളാലോ ഈ പരിചയപ്പെടുത്തല്‍ .. മുഖ്താരിന്റെ ബ്ലോഗിലെ പരീക്ഷണങ്ങള്‍ കണ്ടപ്പോള്‍ എനിക്കും കൊതി തോന്നിയിരുന്നു. ഈ പഹയനു നന്നായി എഴുതാന്‍മാത്രമല്ല നല്ല സാങ്കേതിക വിവരവും ഉണ്ട് എന്ന് ഉറപ്പിച്ചു. ഇപ്പോള്‍ സംഗതി പിടി കിട്ടി.. പൂ ഹോ യ്......

      ReplyDelete
    5. അഭിനന്ദനങ്ങൾ ഈ നല്ല വർക്കിന്, ഇത് ബൂലോഗത്തിനൊരു മുതൽക്കൂട്ടായിരിക്കും..!

      ReplyDelete
    6. ഉണ്ടംപൊരി മുക്താറേ ഓഹ്.. സോറി മുഖ്‌താര്‍ ഉദരം‌പൊയില്‍,
      കൊള്ളാം അഞ്ച് ബ്ലോഗുകൽ ഒന്നിച്ച് കണ്ടതിൽ സന്തോഷം. :)

      ReplyDelete
    7. അതിന്നിടക്കാണ് ഒരു ബ്ലോഗില്‍ നിന്ന് ആദ്യാക്ഷരിയുടെ ലിങ്ക് കിട്ടിയത്.
      ന്റെ പടച്ചോണെ.. ഇത്രയും കാലം ഞാനെവിടെ നോക്കി നടക്കായിരുന്നു.. ഇതാ കയ്യെത്തും ദൂരത്ത്...

      ഇത് തന്നെയാണ് ഞാനും ആദ്യാക്ഷരി കണ്ടപ്പോള്‍ chinthichathu .

      ശബാബ് വാരിക(april 24 2009 ) യില്‍ കണ്ട ഫീഡ് ബാക്ക് എന്നാ ലാസ്റ്റ് പേജില്‍ 'ബ്ലോഗ്ഗെഴുതിന്റെ കാലം' എന്നാ ലേഖനമാണ് ബ്ലോഗ്‌ എന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത് .സമയം കുറവായതിനാല്‍ mobile-ല്‍ നെറ്റ് എടുത്തു ബ്ലോഗ്‌ വായന തുടങ്ങി .പിന്നെ കഫെ യില്‍ പോയിത്തുടങ്ങി . പിന്നെ ഒരു കമ്പ്യൂട്ടര്‍ വാങ്ങി .ഇപ്പോള്‍ ഇതാ അക്ഷയ ഇ കേന്ദ്രം അനുവദിച്ചു കിട്ടി .ഇന്ഷാ അല്ലഹ് ദിവസങ്ങള്‍ക്കകം ആരംഭിക്കും .
      'ഒരു ലേഖനം നല്‍കിയ പ്രചോദനം ................'
      ഇത്തരത്തിലുള്ള ബ്ലോഗ്‌ സഹായികളുടെ സാന്നിധ്യം മലയാളീ ബ്ലോഗ്ഗര്‍ മാരില്‍ ഒരു പുതിയ ഉണര്വുണ്ടാക്കും എന്നതില്‍ സംശയമില്ല .മലയാളത്തിലെ അധിക ബ്ലോഗുകളും വാഗ്വാദങ്ങള്‍ക്ക് വേണ്ടി മാത്രമാണോ എന്ന് അവയിലെ കാമന്റ്റ് കല്‍ വായിച്ചാല്‍ തോന്നിപ്പോകും .എന്നാല്‍ വള്ളിക്കുന്ന് ,മുക്താര്‍ ,പാറായി അങ്ങനെ നല്ല ബ്ലോഗ്ഗര്‍ മാര്‍ വിവിധ വിഭാഗങ്ങളില്‍ കാണുന്നുണ്ട് . (എല്ലാവരുടെയും പേര്‍ എഴുതുവാന്‍ ഇപ്പോള്‍ കഴിയുന്നില്ല ക്ഷമിക്കുക എല്ലാ വിധ ആസംഷകളും .)
      (ന്നാലും ചോദിക്കട്ടെ ഏതാ ഈ ടെമ്പ്ലേറ്റ് ? Bright Pink!!!!!!!!!!!!!!?????????????? )

      ReplyDelete
    8. എന്റെ ബ്ലോഗ്‌ സഹായിയിലും മെച്ചപ്പെട്ടതാണ് ഇത് കേട്ടോ .. :) താങ്കളെ സഹായിച്ച അപ്പു മാഷ്‌ ഇപ്പോള്‍ നാട്ടിലുണ്ടോ ?orkut ലോ face book ലോ ഉണ്ടോ ?
      എന്റെ ബ്ലോഗ്‌ ഇതാണ് ഒന്ന് കയറി നോക്കണേ .......!
      ഈ ബ്ലോഗ്‌ ടെമ്പ്ലേറ്റ് alvaris falcon ന്റെ മികച്ച ഒന്ന് കൂടിയാണ് പക്ഷെ ഇപ്പോള്‍ മൂപ്പര് variety ഒന്നും ചെയ്യുന്നില്ല .എല്ലാം ഒരേ മാതിരി .റീഡ് മോര്‍ ഇല്ലാത്ത template ചെയ്യുന്നുമില്ല
      ennalum template
      peruth ഇഷ്ടമായി കേട്ടോ ;)

      ReplyDelete
    9. good ,..keep it up,..nammude sahayikale enganeokkeyalle,..anumodikkan pattu,..avar arhikkunna anumodhanam,..

      ReplyDelete
    10. മുക്താരുടെ ബ്ലോഗ്‌ comment കല്‍ വായിച്ചു കണ്ണ് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് വായിച്ചു പരിഹരിക്കാം

      ReplyDelete
    11. @ ശ്രീ,
      അതെ, അതു തന്നെയാണ് ലക്ഷ്യം.

      @ ബഷീര്‍ Vallikkunnu,
      സംഗതി പിടി കിട്ടി അല്ലെ.
      ഹ ഹ ഹ!
      പൂ ഹോ യ്......

      @ കുഞ്ഞൻ,
      നന്ദി. നല്ല വാക്കുകള്‍ക്ക്.

      @ കൂതറHashimܓ ,
      ഉണ്ടംപൊരി മുക്താറേ! ഹ ഹ!
      നന്ദി.

      @ Noushad Vadakkel,
      നന്ദി, നല്ല വാക്കുകള്‍ക്ക്.
      comment കല്‍ വായിച്ചു കണ്ണ് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പരിഹരിക്കാം നിര്‍ദേശിച്ചതിന് പ്രത്യേക നന്ദി.
      താങ്ങളുടെ ബ്ലോഗും ബ്ലോഗര്‍മാര്‍ക്കൊരു സഹായകമാവും..
      ലിങ്ക് അവര്‍ക്ക് ഉപയോഗമാവും..
      അപ്പുവിനെ മെയില്‍ വഴി ബന്ധപ്പെടൂ..
      പോസ്റ്റില്‍ മെയില്‍ ഐ ഡി യുണ്ട്.


      @ ശ്രീജിത്ത്‌ കുമാര്‍ വി.എസ്‌ ,
      നന്ദി. അതാണ് നേര്. അവരെ മറന്ന് നമ്മള്‍ ആളാവണ്ട!

      ReplyDelete
    12. വളരെ നന്നായി ഈ ശ്രമം.

      ReplyDelete
    13. @ കുമാരന്‍ | kumaran,

      നന്ദി. നല്ല വാക്കുകള്‍ക്ക്.

      ReplyDelete
    14. mukthar bai ningal oru maha sambavam thanne..!

      ReplyDelete
    15. ഈ ശ്രമത്തിന്‌ അഭിനന്ദനങ്ങള്‍

      ReplyDelete
    16. മുതുമുഖങ്ങള്‍ക്ക് വഴി തെറ്റരുതല്ലോ..
      മുക്താരിന്റെ ശ്രമങ്ങള്‍ക്ക് നന്ദി .... നന്ദി ..

      ReplyDelete
    17. പരിചയപ്പെടുത്തലിനു നന്ദി

      ReplyDelete
    18. എല്ലാവര്‍ക്കും നന്ദി.
      നല്ല നമസ്കാരം..


      @ Salim Groad,
      പ്രസ്ഥാനം!
      ഹ ഹ ഹ!
      നന്ദി.
      ഇവിടെ വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും..

      @ മൈന,
      നന്ദി.
      ഇവിടെ വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും..

      @ SABITH.K.P
      നന്ദി.
      വന്നതിനും കമന്റിയതിനുമല്ല.
      ലൈവ് മലയാളത്തിലൂടെ സഹായിച്ചുകൊണ്ടിരിക്കുന്നതിന്.

      @ രാഹുല്‍ കടയ്ക്കല്‍
      നന്ദി.
      വന്നതിനും കമന്റിയതിനുമല്ല.
      ഇന്‍ഫ്യൂഷനിലൂടെ സഹായിച്ചുകൊണ്ടിരിക്കുന്നതിന്.

      ReplyDelete
    19. ഇതു വായിച്ച്‌ എന്റെ തീം ഞാൻ മൊത്തം മാറ്റി

      ReplyDelete
    20. മുക്താര്‍ ഈ വിവരങ്ങള്‍ക്ക് ആദ്യമേ നന്ദി പറയട്ടെ.
      മുന്‍പ് ഇവിടെ വന്നിരുന്നു, പൊട്ടത്തി സൂറാന്റെ കഥ വായിക്കാന്‍, അന്നിങ്ങനെയൊന്നും അല്ലായിരുന്നു.
      ഒരുപാട് മാറ്റങ്ങള്‍, നല്ല മാറ്റങ്ങള്‍.
      ആശംസകള്‍

      ReplyDelete
    21. നല്ല ഉപകാരമായി ഈ പരിജയപ്പെടുത്തല്‍

      ആശംസകള്‍

      ReplyDelete
    22. മുഖ്താര്‍, നിങ്ങളുടെ കഥകള്‍ സൈറ്റ് തുറന്നാല്‍ ഉടന്‍ കട്ടായി പോവുന്നു അത് എന്‍റെ മാത്രം കുഴപ്പമാണോ എന്നെനിക്കറിയില്ല ഞാന്‍ എത്ര ശ്രമിച്ചിട്ടും ആ സൈറ്റുകല്‍ തുറന്ന് കാണാന്‍ കഴിയുന്നില്ല.

      ReplyDelete
    23. വളരെ നന്നായിരിക്കുന്നു....
      ആദ്യാക്ഷരിയില്‍ പോയി നോക്കുന്നതിലും എളുപ്പത്തില്‍ തിരയാന്‍ സാധിക്കുന്നു...
      Thanks to u and Adyakshari...

      ReplyDelete
    24. @ തെച്ചിക്കോടന്‍,
      നന്ദി..
      നല്ല വാക്കുകള്‍ക്ക്..


      @ഹംസ,
      നന്ദി..
      നല്ല വാക്കുകള്‍ക്ക്..
      എന്താണ് പ്രശ്‌നമെന്നറിയില്ല. ഞാന്‍ നോക്കിയിട്ട് പ്രശ്‌നമൊന്നും കാണുന്നില്ല..
      ആരും ഇങ്ങനെയൊരു പ്രശ്‌നമുള്ളതായി പറഞ്ഞിട്ടില്ല ഇതുവരെ..
      അവിടുത്തെ പ്രശ്‌നമാണോ.. ഒന്നൂടെ നോക്കൂ..

      @ Naseef U Areacode,
      നന്ദി, നസീഫ്.
      നല്ല വാക്കുകള്‍ക്ക്...

      ReplyDelete
    25. mukthar pls change your feedjit widget width to 250 px :)
      muslim politics kerala blogil pizhavu choondi kaanichathinu prathyekam nandhi. ente puthiya work onnu nokkumallo :)


      http://malayalambloghelp.megabyet.net

      ReplyDelete
    26. @ Noushad Vadakkel,
      അഭിപ്രായം
      പരിഗണിക്കാം..

      നോക്കാം..
      നന്ദി...

      @ എറക്കാടൻ / Erakkadan,
      നന്ദി.
      പറയാന്‍
      വിട്ട് പോയതില്‍
      ക്ഷമ ചോദിക്കുന്നു...
      വൈകിയെങ്കിലും
      നല്ല നന്ദി...
      തീം മാറ്റാന്‍
      ഈ പോസ്റ്റ്
      പ്രചോദനമായതില്‍
      അഭിമാനിക്കുന്നു..

      ReplyDelete
    27. ഇന്‍ഫ്യൂഷന്‍ - രാഹുല്‍
      < മെയിലില്‍ വന്നത് >

      സുഹ്രുത്തേ,

      ഞാന്‍ എന്റെ ബ്ലോഗ് ഇന്‍ഫ്യൂഷന്‍ ബ്ലോഗറില്‍ നിന്ന് വേര്‍ഡ്പ്രസിലേക്ക് മാറ്റി.http://infution.com ഇതാണ് എന്റെ പുതിയ ബ്ലോഗ് അഡ്രസ്,ബ്ലോഗറില്‍ നിന്ന് മാറ്റിയപ്പോള്‍ ചില ലിങ്കുകള്‍ക്ക് വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.നിങ്ങളുടെ ശ്രദ്ദയില്‍ വരുന്ന തെറ്റുകള്‍ ദയവായി ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷിക്കുന്നു.തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

      മുന്‍പ് എന്റെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയിട്ടുള്ള സുഹ്രുത്തുക്കള്‍ ബ്ലോഗ് അഡ്രസ് http://infution.com ലേക്ക് ദയവാ‍യി മാറ്റുക.

      നന്ദി

      സ്നേഹപൂര്‍വ്വം
      രാഹുല്‍

      ReplyDelete
    28. ഞാൻ പുതുമുഖമാണേ,വല്ലാത്തൊരു വലയിൽ വീണതുപോലെ. ഇങ്ങനെയുള്ള ഉപകാരപ്രദമായ സാഹസത്തിന് ഇറങ്ങിയത് ആ മനസ്സിൽ നന്മയുള്ളതുകൊണ്ടാണ്. ഇടവേളയിൽ എന്നെയൊന്നു നോക്കണേ. പഠിച്ചുതുടങ്ങുന്നതിനുമുമ്പ് എടുത്തുചാടിപ്പോയി, ഇനി ഞാനും വരുന്നു, താങ്കളുടെകൂടെ...

      ReplyDelete

    Post a Comment

    Popular posts from this blog

    കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

    അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

    മൈലാഞ്ചി മണമുള്ള പെരുന്നാള്‍

    കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

    കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

    പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.