Skip to main content

അവളുടെ മരണത്തില്‍ എനിക്കു പങ്കില്ല!

ഒരു ചിത്രം വരക്കാനുള്ള ഒരുക്കാനത്തിലായിരുന്നു ഞാന്‍.. ചുമരിലാണ് വരക്കേണ്ടത്.. അദ്യം വെള്ളയടിക്കണം(വെള്ളമടിയല്ല).
അപ്പൊഴാണ് മുകളില്‍ നിന്നും അവളുടെ കരച്ചില്‍ കേട്ടത്.
പടച്ചോനെ ഇതെന്തിനുള്ള പുറപ്പാടാ..
താഴോട്ട് ചാടാന്‍ പോവാണോ..
അഞ്ചാറു മീറ്റര്‍ മുകളില്‍ നിന്നും താഴോട്ടു ചാടിയാല്‍ തീര്‍ന്നു...
ആലോചിച്ചു തീര്‍ന്നില്ല, അതാ കിടക്കുന്നു...

മ്യാവൂ....








കഴിഞ്ഞോ..
അനക്കമൊന്നുമില്ല..
പാവം..




മ്മ്യാവൂ...
ഞാന്‍ മുകളിലേക്കു നോക്കി... അതാ നില്‍ക്കുന്നു അവളുടെ ഉമ്മ (സൗദി അറേബ്യയിലെ പൂച്ചയല്ലെ. പൂച്ചക്കുട്ടികള്‍ കരയുന്നത് ഉമ്മീ ഉമ്മീ ന്നാ...).
അവര്‍ കണ്ണുരുട്ടി എന്നെ നോക്കി മുരളുന്നു... പടച്ചോനെ കെണിഞ്ഞോ...
അവര്‍ എന്നെ തെറ്റിദ്ധരിച്ചു കാണുമോ...
ഈ അത്മഹത്യക്കു പിന്നില്‍...
സൗദിയാണ് നാട്.. കൊലക്കുറ്റമാണ്.. തല പോയതു തന്നെ...





മ്യാവൂ...
ഹാവൂ...
ഭാഗ്യം. ചത്തിട്ടില്ല.. അനക്കമുണ്ട്...
മ്യാവൂ...



മുകളില്‍ നിന്നും ഉമ്മപ്പൂച്ചയും മുരളുന്നു..
താഴേക്കിറങ്ങാനുള്ള ശ്രമമാണ്..
ഇനി ഇവിടെ നിന്നാല്‍...
ഞാന്‍ കുറച്ച് മാറി നിന്നു..
ഉമ്മ വന്ന് മകളുടെ പിന്‍കഴുത്തില്‍ കടിച്ചു പിടിച്ചു പോവും...
വീട്ടില്‍, കൊഴിക്കൂടിനു ബേക്കിലൂടെ കുട്ടിയെ പിന്‍കഴുത്തില്‍ കടിച്ചു പിടിച്ചോടുന്ന കണ്ടന്‍ പൂച്ചയെ ഓര്‍മ വന്നു...

തള്ളപ്പൂച്ച മുകളിലൂടെ തലങ്ങും വെലങ്ങും നടക്കുന്നതു കണ്ടു..
പിന്നെ താഴെ കിടക്കുന്ന മകളെ നോക്കി ഒന്നു മുരണ്ടു..
മകള്‍ മ്യാവൂന്ന് കരഞ്ഞുകൊണ്ടേയിരിക്കുന്നു.. തള്ളപ്പൂച്ച കനപ്പിച്ചൊന്നു മുരണ്ട് തിരിഞ്ഞു നടന്നു..
ഇവരെങ്ങോട്ടാണ് പോവുന്നത്...
ഇനി എന്നെ കണ്ടിട്ടാവുമോ...
എന്റെ മണം പോലും കിട്ടാത്ത ഒരിടത്തേക്ക് ഞാന്‍ മാറി.. അവിടെയും വരക്കാനുണ്ടൊരു ചിത്രം...
ചിത്രം വരച്ച് കഴിഞ്ഞു വന്നു നോക്കുമ്പോള്‍ പൂച്ചക്കുട്ടിയെ കാണാനില്ല.
ഹോ.. തള്ളപ്പൂച്ച വന്ന്...



തിരിച്ചു നടക്കുമ്പോള്‍ ...
ചുമരിനോട് ചാരി.. അതാ..
ഞാന്‍ അടുത്തു ചെന്നു നോക്കി..
ഇല്ല.
ഒരനക്കവുമില്ല്ല.
ഞാന്‍ മുകളിലേക്ക് നോക്കി..
തള്ളപ്പൂച്ച അവിടെയെങ്ങുമില്ല...

എന്തു പറയാന്‍ മനുഷ്യരെക്കണ്ടല്ലെ ഇവരൊക്കെ പഠിക്കുന്നത്..

Comments

  1. എന്തു പറയാന്‍ മനുഷ്യരെക്കണ്ടല്ലെ ഇവരൊക്കെ പഠിക്കുന്നത്..

    ReplyDelete
  2. ഒരിക്കല്‍ പൂച്ച വീണപ്പോള്‍ പോസ്റ്റിനുള്ള വക കിട്ടിയെന്ന് വെച്ച് എപ്പോളും മുകളിലേക്കും നോക്കി നില്‍ക്കണ്ട...

    ReplyDelete
  3. @ poor-me/പാവം-ഞാന്‍

    ഹ ഹ ഹ!
    ശരി സാര്‍..
    നന്ദി.
    ആദ്യ കമന്റിന്...

    ReplyDelete
  4. പൂച്ചകുട്ടിയുടെ കിടപ്പുകണ്ടപ്പോള്‍ പാവം തോനി.

    സൌദിഅറേബ്യയാണ് നാട് ശരീഅത്താണ് നിയമം തല പോകും മോനെ.

    നന്നായിട്ടുണ്ട് ..

    ReplyDelete
  5. @ ഹംസ,

    അതെ, തല പോകും..
    ആരോടും പറയല്ലേ..
    ഹ ഹ...
    അഭിപ്രായത്തിന് നന്ദി.

    ReplyDelete
  6. ഒരു ഫോട്ടോയില്‍ ചില അറബി അക്ഷരങ്ങള്‍ കാണുന്നുണ്ട്. സംശയം ഇല്ല. ഇത് ചെയ്തത് ഇന്ത്യന്‍ മുജാഹിദീന്‍ തന്നെയാണ്. ഫ്ലാഷ് ന്യൂസ്‌ കൊടുക്കടെ..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. കഥയില്‍ കൂടുതല്‍ ഇഷ്ട്പ്പെട്ടത്...
    "(സൗദി അറേബ്യയിലെ പൂച്ചയല്ലെ. പൂച്ചക്കുട്ടികള്‍ കരയുന്നത് ഉമ്മീ ഉമ്മീ ന്നാ...)."
    "സൗദിയാണ് നാട്.. കൊലക്കുറ്റമാണ്.. തല പോയതു തന്നെ..."

    പിന്നെ..ഏതായാലും കത്തിവെക്കാണ്.. അപ്പൊ പൂച്ചക്ക് പകരം വല്ല പുലിയൊ, ആനയെയൊ ഒക്കെയല്ലെ നല്ലത്?

    ബഷീര്‍ വള്ളിക്കുന്നിറന്റെ കമന്റ് ഉഗ്രന്‍..

    യാത്ര...

    ReplyDelete
  9. ആ പാവം പൂച്ചക്കുഞ്ഞ് ചാടിയതായിരിക്കില്ല, നിങ്ങളെ കണ്ടു പേടിച്ച് വിറച്ചു വീണതാവാനാണ് സാധ്യത...സൌദിയിലെ പൂച്ചകള്‍ക്ക് ഇത്ര ബുദ്ധിയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

    ReplyDelete
  10. ശിര്‍ഷകം വായിച്ചപ്പോള്‍ വല്ലാത്ത ആകാംക്ഷ തോന്നി. സസ്പെന്സ് കഥയാവുമെന്ന് കരുതി. നോക്കുമ്പോള്‍ ഒരു പാവം പൂച്ചക്കുട്ടി മരിച്ചു കിടക്കുന്നു. അതിലും സങ്കടമുണ്ട് കേട്ടോ.
    palakkattettan

    ReplyDelete
  11. മുക്താരേ,
    തലപോയാല്‍ കാണാന്‍ ഒരു രസവും കാണില്ല.
    പക്ഷേ, താങ്കളുടെ ഈ പോസ്റ്റ് ഏറെ രസിച്ചു.

    ReplyDelete
  12. പൂച്ചേ കണ്ടാലും ങ്ളു്‌ ബെര്‌തെ ബിടൂല ല്ലെ.....

    ReplyDelete
  13. അങ്ങിനെത്തന്നെയല്ലേ ചത്തത്‌..അതിനെ പീഡിപ്പിച്ചിട്ടൊന്നുമില്ലല്ലോ..?

    ReplyDelete
  14. hmm
    oru poochanem veruthe vidanda tto

    nannaayi....:)

    ReplyDelete
  15. വിഷ്ണുപ്രസാദിന്റെ ഉപേക്ഷ എന്ന കവിത കുഴൂര് വില്‍സണ്‍ ചൊല്ലുന്നതു കേട്ട്
    നേരെ വന്നത് ഇവിടെ. ഇവിടെയും മരണം അതു ഒരു കുഞ്ഞു പൂച്ച !
    തമാശയായി തോന്നുന്നില്ല ഉയരത്തില്‍ നിന്ന് ഉള്ള പതനം! എല്ലാം അവിടെ തീര്‍ന്നു പെറ്റമ്മ പോലും ഒന്നു മുരണ്ട് തിരികെ പോയി .....
    ഒരു അടിതെറ്റി വീഴുന്ന വീഴ്ചയില്‍ തീരുന്നതാണീ ജീവിതം എന്നും ചിത്രം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു..

    ReplyDelete
  16. "എന്തു പറയാന്‍ മനുഷ്യരെക്കണ്ടല്ലെ ഇവരൊക്കെ പഠിക്കുന്നത്.."
    അതിലെന്തോ ഒരു കൊളുത്തുണ്ടല്ലോ.....

    ReplyDelete
  17. ആ ഉമ്മപ്പൂച്ചയുടെ അശ്രദ്ധ തന്നെ കാരണം. കഷ്ടം തന്നെ. ഇതെന്നെ കരയിച്ചു. പൂച്ചകളെ വളരെ ഇഷ്ടമാണെനിക്ക്.

    ReplyDelete
  18. പാവം പൂച്ചകുട്ടി.........

    ReplyDelete
  19. നാട് വിട്ടത്
    പൂച്ചയെ പേടിച്ച്
    ഇവിടെ വന്നപ്പോള്‍
    പൂച്ചയോട് പൂച്ച
    അങ്ങും
    ഇങ്ങും
    കുപ്പത്തൊട്ടിയിലും...
    ഇപ്പൊ....
    ബ്ലോഗിലും
    പോ.... പൂച്ച

    ReplyDelete
  20. eee case cbi anweshikkanam ithinu vendi nangal varunna thinglazhcha saudiyil
    hathal acharikkan theerumanichirikkunnu......................

    ReplyDelete
  21. @ ബഷീര്‍ Vallikkunnu.
    ഫ്ലാഷ് ന്യൂസ്‌ കൊടുത്തോളൂ.
    സംശയം ഇല്ല. ഇത് ചെയ്തത് ഇന്ത്യന്‍ മുജാഹിദീന്‍ തന്നെയാണ്.
    ഹ ഹ !
    ങ്ങളെ കമന്റിന് ഞമ്മളെ വക ഒരവാര്‍ഡ്...


    @ Naseef U Areacode,
    അരീക്കോടിന്റെ മുത്തെ,
    നന്ദിയെടാ....
    ഇടക്കിതു വഴിയും 'യാത്ര' വരുന്നതില്‍ സന്തോഷം...
    നല്ല വാക്കുകള്‍ക്കും..
    നിന്റെ യാത്രാ കുറിപ്പുകള്‍ സംഭവാട്ടൊ...

    @ തണല്‍,
    ഹ ഹ
    ആയിരിക്കാം..
    നന്ദി.

    @ keraladasanunni,
    അതെ,
    സങ്കടം...
    പൂച്ചക്കുട്ടിയാണെങ്കിലും...
    ആ കിടപ്പ് കണ്ടപ്പോള്‍...
    നന്ദി.

    ReplyDelete
  22. @ റ്റോംസ് കോനുമഠം,
    തലപോയാല്‍ കാണാന്‍ ഒരു രസവും കാണില്ല.
    അതെ, അതാണ് ഭയം...

    @ പട്ടേപ്പാടം റാംജി ,
    ഹ ഹ
    പൂച്ചയെങ്കില്‍ പൂച്ച...

    @ എറക്കാടൻ / Erakkadan
    ഇല്ല സത്യായിട്ടും ഞാനൊന്നും ചെയ്തിട്ടില്ല.

    @ ആര്‍ബി,
    ഹ ഹ
    പൂച്ചയും ഒരു ജീവിയല്ലെസ്റ്റാ..

    @ മാണിക്യം,
    അതെ,
    തമാശയായി തോന്നുന്നില്ല ഉയരത്തില്‍ നിന്ന് ഉള്ള പതനം! എല്ലാം അവിടെ തീര്‍ന്നു പെറ്റമ്മ പോലും ഒന്നു മുരണ്ട് തിരികെ പോയി .....
    ഒരു അടിതെറ്റി വീഴുന്ന വീഴ്ചയില്‍ തീരുന്നതാണീ ജീവിതം എന്നും ചിത്രം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു..
    മാണിക്കേച്ച്യേ...
    അര്‍ഥവത്തായ പ്രതികരണം..
    നന്ദി.

    @ ബിജുക്കുട്ടന്‍,

    അതെ.
    "എന്തു പറയാന്‍ മനുഷ്യരെക്കണ്ടല്ലെ ഇവരൊക്കെ പഠിക്കുന്നത്.."
    കൊളുത്തല്ല..
    സത്യം...
    ബന്ധങ്ങളുടെ പവിത്രത.. സ്നേഹത്തിന്റെ ഊഷ്മളത...
    മനുഷ്യര്‍ക്കിടയിലെവിടെ...

    ReplyDelete
  23. @ ഗീത,
    പൂച്ചക്കുഞ്ഞിനു വേണ്ടി
    കരയനൊരാള്‍...
    പാവം പൂച്ചക്കുട്ടിയുടെ
    ആത്‌മാവിന്ന്
    ശാന്തിയായി...
    നന്ദി.
    പൂച്ചക്കുട്ടിയുടെ ഉമ്മ കണ്ടു പഠിക്കട്ടെ..


    @ Vinodkumar Thallasseri
    താങ്കൂ..

    @ അഭി ,
    അതെ, പാവം പൂച്ച.


    @ Micky Mathew,
    ഉം..പാവം പൂച്ചകുട്ടി.........


    @ M.T Manaf ,
    അതുശരി
    പൂച്ചയെ പേടിച്ചാണല്ലെ നാടു വിട്ടത് .
    പക്ഷെ നാട്ടുകാര്‍ പറയുന്ന കാരണം മറ്റൊന്നാണല്ലൊ..
    നാടു വിട്ടതല്ല. ആട്ടിയോടിച്ചതാണെന്നൊക്കെ..
    ആ എന്തേലും ആയിക്കോട്ടെ..
    പോ.... പൂച്ച!

    @ sajidmohamed,
    ഹ് ഹ്
    ഹര്‍ത്താലൊ..
    പറഞ്ഞ് കൊതിപ്പിക്കല്ലെസ്റ്റാ...
    നാട്ടില്‍ ചെന്നിട്ടു വേണം ഒരു ഹര്‍ത്താലാഘോഷത്തില്‍
    പങ്കെടുക്കാനെന്നും പൂതി വെച്ച് നടക്കാ...

    ഹര്‍ത്താലൊക്കെ
    കൊള്ളാം..
    ശുര്‍ത്തപ്പോലീസന്മാര്‍
    പൊക്കിയെടുത്തോണ്ട്
    പോവാതെ നോക്കണം...
    ഏട്ടന്റെ കല്ല്യാണത്തിന് നാട്ടില്‍ പോവാന്‍ നിക്കല്ലെ..
    വെറുതെ എന്തിനാ...

    ReplyDelete
  24. പൂച്ച എങ്ങിനെ ചാടിയാലും നാലുകാലില്‍ നില്‍ക്കാറുള്ളതാണ്.ഈ പൂച്ചകുഞ്ഞിനെന്തു പറ്റി??പാവം

    ReplyDelete
  25. കാക്കേ ......പൂച്ചേ .....കൊക്കര കൊ...... കൊള്ളാം .

    ReplyDelete
  26. @ jyo,
    അതെ, പാവം..
    അഭിപ്രായത്തിനു നന്ദി..

    @ sm sadique,
    നന്ദി..
    വന്നതിന്...
    വാക്കുകള്‍ക്ക്...

    ReplyDelete
  27. ഒരിക്കൽ ഇവിടെ വന്നപ്പോൾ ഒന്നും പറയാതെ പോയതാ, ഇപ്പോൾ ഞാൻ പറയുന്നു; ഉഗ്രൻ,,,

    ReplyDelete
  28. അയ്യോ... പാവം പൂച്ചക്കുഞ്ഞ്!

    :(

    ReplyDelete
  29. വരാനുള്ളത് വഴിയിൽ തങ്ങില്ല..
    ഒന്നോർത്തോളൂ...ഇന്ന് പൂച്ചക്കുഞ്ഞ്..ഒരു പക്ഷേ നാളെ നമ്മിലാരെങ്കിലുമായിരിക്കാം..
    എല്ലാർക്കുമൊരു മടക്കയാത്ര തീർച്ച.,

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.