Skip to main content

തോറ്റവര്‍




തോറ്റവര്‍

നാലാം ക്ലാസില്‍
മലയാളത്തിന്
അഞ്ച്
മാര്‍ക്കായിയിരുന്നു...

എന്നിട്ടും
ഞാന്‍
മലയാളത്തിന്
തോറ്റില്ല...

അന്നമ്പതു
കിട്ടിയവര്‍ക്കിന്നു
ഞാന്‍
മലയാളത്തിന്
ട്യൂഷനെടുക്കുന്നു....
.

Comments

  1. എന്നിട്ടും
    ഞാന്‍
    മലയാളത്തിന്
    തോറ്റില്ല...

    ReplyDelete
  2. തോല്‍ക്കുന്നവനല്ല തോല്‍ക്കുന്നത്.
    ജയിക്കുന്നവനല്ല ജയിക്കുന്നതും.

    ReplyDelete
  3. ഫോട്ടോയില്‍ കാണുന്നത് തോട്ടവരോ ജയിച്ചവരോ..

    ReplyDelete
  4. അന്നമ്പതു
    കിട്ടിയവര്‍ക്കിന്നു
    ഞാന്‍
    മലയാളത്തിന്
    ട്യൂഷനെടുക്കുന്നു....


    nalla kaaryam,,,

    gavitha gollaam

    ReplyDelete
  5. രണ്ടാം ക്ലാസോ മൂന്നാം ക്ലാസ്സോ വരെ മാത്രം പഠിച്ചവരെ നമ്മൾ മലയാളം പാഠപുസ്തകങ്ങളിൽ പഠിക്കുന്നില്ലേ.. എന്തിന്, പള്ളിക്കൂടത്തിൽ പോകാത്ത ആളുകളുടെ വരെ പാഠങ്ങൾ നമ്മൾ പഠിക്കുന്നില്ലേ.. അപ്പോൾ ഈ കവിതയിൽ പ്രത്യേകിച്ച് അത്ഭുതം ഒന്നുമില്ല. :)

    ReplyDelete
  6. @ ബഷീര്‍ Vallikkunnu said...
    അഭിപ്രായത്തിന് നന്ദി.

    ഫോട്ടോയില്‍ കാണുന്നത് ...
    ഹ ഹ ..
    ജയിച്ചവരും..തോറ്റവരും..
    ഞാനേതായാലും അതിലില്ല..

    @ ആര്‍ബി,
    നന്ദി,
    നല്ല വാക്കുകള്‍ക്ക്..

    @ പള്ളിക്കുളം.. ,
    അതെ,
    ഈ കവിതയിൽ
    പ്രത്യേകിച്ച് അത്ഭുതം ഒന്നുമില്ല.
    അഭിപ്രായത്തിന് നന്ദി...

    ReplyDelete
  7. @ കുമാരന്‍ | kumaran

    നന്ദി..
    നല്ല വാക്കുകള്‍ക്ക്...

    ReplyDelete
  8. ഒന്നാം ക്ലാസ്സില്‍ അമ്പതു മാര്‍ക്കോ?.... ആ പഹയന്‍ ആരാ ചുമ്മാ ഒന്നറിയാനാ

    ReplyDelete
  9. @ ഒഴാക്കന്‍,
    ഒന്നാം ക്ലാസ്സില്‍ അല്ല, നാലില്‍....
    ആ പഹയന്‍മാര്‍...
    പറയൂല.. നിര്‍ബന്ധാച്ചാ തുപ്പിക്കാണിക്കാം..
    ഹ ഹ ചുമ്മാ.......

    @ ഉമേഷ്‌ പിലിക്കൊട്
    നന്ദി,
    നല്ല വാക്കുകള്‍ക്ക്...

    ReplyDelete
  10. നിരക്ഷരനായിരുന്നു പ്രവാചകനും ( സ )

    ReplyDelete
  11. മാർക്കിലെന്തിരിക്കുന്നു!
    കൊള്ളാം! ചിന്തിപ്പിക്കുന്നു.

    ReplyDelete
  12. @ ലതി,
    നന്ദി.
    ഇവിടെ വന്നതിന്ന്..
    വന്നുവെന്ന് പറഞ്ഞതിന്ന്...

    ReplyDelete
  13. അതാണല്ലോ ജീവിതം.

    നന്നായിട്ടുണ്ട്.

    ReplyDelete
  14. valare manoharam........ ashamsakal.....

    ReplyDelete
  15. good thougt..but avaril nannayi padichavar jayich kaanum..jeevithathil ellavarum parajayappedillalloo..

    ReplyDelete
  16. എലിമടയിൽ നിന്നും പുലിമടയിലേക്ക് !

    ReplyDelete

Post a Comment

Popular posts from this blog

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌....

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...