
കുറച്ച് സാധനങ്ങള്‍ വാങ്ങി ഒരു കാര്‍ഗോ വിടണമെന്ന പൂതി കേറീട്ട് കുറെ നാളായി. വിളിക്കുമ്പോഴൊക്കെ നാശി മോള്‍ പറയും, ഉപ്പച്ചീ കളിപ്പാട്ടം...
അവളുടെ ആശകള്‍ക്ക് കയ്യും കണക്കുമില്ല. എന്നാലും എന്തെങ്കിലുമൊക്കെ...
കുറച്ച് റിയാലുകള്‍ ഒത്ത് കിട്ടിയപ്പോള്‍ കുറച്ച് സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങാനാണ് സുഹൃത്തിനെയും കൂട്ടി ബത്ത്‌ഹയിലേക്കു പോയത്.
അനിയന്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, അവനൊരു 'ക്യാമറ ഫോണ്‍' വേണംന്ന്...
വിലക്കുറവില്‍ സെക്കനന്റ് വല്ലതും ഒത്ത് കിട്ടിയാല്‍ വാങ്ങണം. അല്ലെങ്കില്‍ ചൈനയുടെ ഒറിജിനല്‍ വല്ലതും...!
കുറച്ച് ഫാന്‍സി ഐറ്റംസും സ്‌പ്രേകളും വാങ്ങി തിരിച്ചുവരുമ്പോഴാണ് സുഹൃത്ത്, എന്റെ കയ്യും പിടിച്ച് ഒരാള്‍കൂട്ടത്തിനുള്ളിലേക്ക് നുഴഞ്ഞുകേറിയത്.
എന്താ, ഞാന്‍ ചോദിച്ചു.
അനക്ക് ഫോണ് വേണ്ടേ?
അവിടെ രണ്ടാളുകള്‍ മൊബൈല്‍ ഫോണുകള്‍ ലേലം വിളിച്ച് വില്‍ക്കുന്നു.
ഒക്കെ നല്ല തകര്‍പ്പന്‍ ഫോണുകള്‍.
N70, N73, N81...ഒക്കെ നോക്കിയയുടെ വെടിക്കെട്ട് ചരക്കുകള്‍..
ഒരു ചെറിയ കടലാസ് പെട്ടിക്കു മുകളില്‍ ഫോണുകള്‍ നിരത്തി വെച്ചിരിക്കുന്നു. സുഹൃത്ത് ഒരു ഫോണിനു നേരെ കൈ നീട്ടി.
ലൈശ്...
അയാള്‍ കണ്ണുരുട്ടി.
മാഫീ ശില്‍..
അവന്‍ കൈ വലിച്ചു.
തൊട്ടു നോട്ടമില്ല. ഞെക്കി നോട്ടമില്ല.
ഒറ്റക്കാഴ്‌ചയില്‍ ബോധിച്ചാല്‍ വാങ്ങുക.
ലേലക്കാരന്‍ ഒരു ഫോണെടുത്ത് പൊക്കിക്കാണിച്ചു. ഒരു N70.
ഖംസീന്‍...
മറ്റൊരാള്‍ ഏറ്റിവിളിച്ചു.
സിത്തീന്‍
സബ്‌ഈന്‍...
ഒടുക്കം ഒരാള്‍ 230 റിയാലിനതു സ്വന്തമാക്കി.
ലേലക്കാരന്‍ മറ്റൊരു ഫോണ്‍ പൊക്കി.
ചൊങ്കനൊരു N73.
ഖംസീന്‍..
സിത്തീന്‍..
വിളിമുറുകി..
മിഅ ഖംസീന്‍..
സുഹൃത്തും കൂടി..
മിഅ സിത്തീന്‍..
പഴയ പാതിരാ വയദുകള്‍ ഓര്‍ത്തു പോയി...
ലേലം വിളികള്‍...
അവസാനം 200 റിയാലിന് സുഹൃത്ത് ഫോണ്‍ സ്വന്തമാക്കി.
പണം കൊടുത്ത് ഫോണും വാങ്ങി ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് മാറി നിന്ന്‌് സുഹൃത്ത് ഫോണ്‍ ഓണാക്കാന്‍ നോക്കി. നടക്കുന്നില്ല.
നോക്കുമ്പോള്‍ ഫോണില്‍ ബാറ്ററിയില്ല. തന്റെ ഫോണിലെ ബാറ്ററിയൂരി ഇട്ടുനോക്കി. ഒരനക്കവുമില്ല.
സുഹൃത്ത് ഫോണുമായി ലേലത്തിരക്കിനുള്ളിലേക്ക് ഊളിയിട്ടു.
പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചു വന്ന സുഹൃത്തിന്റെ മുഖത്ത് നിരാശയും ദേശ്യവും..
എന്തേയ്..
നായ്ക്കള്...
അവന്‍ പുലമ്പി.
വിറ്റ സാധനം തിരിച്ചെടുക്കൂലാന്ന്..
അപ്പോഴും അവിടെ ലേലം വിളി തകര്‍ക്കുകയാണ്..
മിഅ അര്‍ബഈന്‍..
മിഅ ഖംസീന്‍...
വാ നമുക്ക് ആ മൊബൈല്‍ഷോപ്പിലൊന്ന് കാണിച്ചുനോക്കാം.
മെബൈല്‍ഷോപ്പിലേക്ക് കയറുമ്പോള്‍, കൗണ്ടറിലിരിക്കുന്ന താടിക്കാരന്‍ തല പുറത്തേക്കിട്ടു. ന്ത്യേ..
സുഹൃത്ത് ഫോണ്‍ പുറത്തെടുത്തു.
ലേലക്കെണീല് കുടുങ്ങീലേ..
ഫോണ്‍ വാങ്ങി തിരിച്ചും മറിച്ചും ഒന്ന് നോക്കിയിട്ട് താടിക്കാരന്‍ ചോദിച്ചു.
മറുപടിയായി ഞങ്ങള്‍ ഒരു വളിഞ്ഞ ചിരി ചിരിച്ചു.
ഇത് നന്നാക്കാന്‍ 300 റിയാലാവും.
300 റിയാല്‍
ഉം.. ഇതിന്റെ ഡിസ്‌പ്‌ളേ പോയിക്ക്‌ണ്.. കണ്ടിലെ പൊട്ട്.. ഇത് നന്നാക്കുന്നതിലും നല്ലത് മറ്റൊന്ന് വാങ്ങുന്നതാ...
സുഹൃത്ത് ഫോണ്‍ വാങ്ങി.
ഒരു റിയലിന് 12.50 ആണ് ബാങ്ക് റൈറ്റ്. 2500 രൂപ സ്വാഹ!
എത്ര ആള്‍ക്കാരാ ഓരോ ദിവസോം അവരെ ചതീല് വീഴണത്. അവരെ പറയണോ.. ഈ വാങ്ങാന്‍ചെല്ല്‌്‌ണ ആള്‍ക്കാര്‍ക്ക് വേണ്ടേ ഇത്തിരി ബുദ്ധി. വെലക്കുറവെന്ന് കേള്‍ക്കുമ്പോഴേക്കും ഓടും. ദാ ഇവിടെ കുറച്ച് നേരം നിന്നാ കാണ, എത്ര ആള്‍ക്കാര്‍...
തിരിഞ്ഞ് നടക്കുമ്പോള്‍ മൂന്നാലാളുകള്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു. ഇവരും ആ ലേലത്തിരക്കിലുണ്ടായിരുന്നോ..
പിന്നീട്, ബത്ത്‌ഹയില്‍ പോകുമ്പോള്‍ പലവട്ടം ഞാനാ ലേലത്തിരക്ക് കണ്ടിട്ടുണ്ട്.
ഗല്ലികളുടെ ഇടനാഴികളേട് ചേര്‍ന്ന് ഇരുളിന്റെ മറപറ്റി..
ദാ, ഇന്നലെയും ഞാന്‍ കണ്ടു.
ഒരു പാവം, 250 റിയാലിന് ഒരു N70 സ്വന്തമാക്കുന്നു.
.
അന്ന് ഒരു റിയലിന് 12.50 ആണ് ബാങ്ക് റൈറ്റ്. 2500 രൂപ സ്വാഹ!
ReplyDeleteഅല്ല മാഷേ ഈ ലേലക്കാരന്‍ മലയാളി ആയിരുന്നോ ?
ReplyDeleteaasamsakal!!!
ReplyDeleteകണ്ടറിയാത്തോന്‍ കൊണ്ടറിയും.
ReplyDeleteഎന്നാല്‍ കണ്ടിട്ടും കൊണ്ടിട്ടും അറിയാത്തവന്‍ 'മണ്ട'യുള്ള മണ്ടനായ മലയാളി.
ayyeee....amali pala malayaalikalkum pattarund,muktharin amali pattee ennariyumbool....?athin muktharine paranchitt karyamilla kootukarane paranchal mathi.
ReplyDeleteകഴിഞ്ഞതു കഴിഞ്ഞു, ഇനി അമളി പറ്റാതെ സൂക്ഷിക്കുക.
ReplyDeleteഅപ്പോഴും നോക്കിയത് എക്സ്ചേഞ്ച് റേറ്റ് തന്നെ ഈ മലയാളികള്‍ ശീലം മറക്കില്ല ഹ ഹ
ReplyDelete“അനിയന്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, അവനൊരു 'ക്യാമറ ഫോണ്‍' വേണംന്ന്...” നാട്ടില്‍ അല്ലലില്ലതെ കഴിയുമ്പോള്‍ ഇങ്ങനെ പലതും തോന്നും ..ആലോചിക്കുക ഒരു അത്യാവശ്യത്തിനു വിളിക്കാന്‍ ഒരു ഫോണ്‍ ആ ആവശ്യം ന്യായം. ക്യാമറഫോണ്‍? അതു അത്യാവശ്യമോ ആവശ്യമോ അല്ല ആഡംഭരം ആണ്. ആഡംഭരം സ്വന്തം അദ്ധ്വാനത്തില്‍ നിന്ന് പണമെടുത്ത് ആവാം ..അല്ലതെ “വെറുവനാ കിട്ടുമെങ്കില്‍ കൊച്ചാപ്പായ്ക്കും ഒന്ന്” എന്ന മനോഭാവത്തിനു വളം വച്ചു കൊടുക്കരുത്. നാട്ടിലും വീട്ടിലും ക്യാമറഫോണ്‍ നിര്‍ത്തലാക്കണ്ട സമയം അതിക്രമിച്ചു. മനുഷ്യരെ പറ്റിച്ചും ചതിച്ചും ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ എന്നും എവിടെയും, വാങ്ങുന്ന സാധനത്തിന്ന്റ്റെ ഗുണമേന്മ നോക്കാനും അതു പ്രവര്‍ത്തനക്ഷമം ആണൊഎന്നും പരിശോധിക്കാന്‍ സമ്മതിക്കുന്നില്ല എന്നു പറയുമ്പോള്‍ തന്നെ തട്ടിപ്പ് ആണെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി പോലും വേണ്ടല്ലോ ...ഇതു പോസ്റ്റിയതു നന്നായി ... :)
ReplyDeleteഹ ഹ… പണ്ട് എന്‍റെ ഒരു സുഹൃത്ത് ലേലം വിളിയില്‍ നിന്നും ഒരു ഫ്ളാസ്ക്ക് വാങ്ങി പെട്ടിട്ടുണ്ട് കടയില്‍ 120 റിയാല്‍ ഉള്ളത് 70 റിയാലിനു കിട്ടിയപ്പോള്‍ അവന്‍ സന്തോഷിച്ചു റൂമില്‍ എത്തി അതില്‍ വെള്ളം നിറച്ചു അവന്‍റെ ഭാഗ്യം ഒരു തുള്ളി വേള്ളം അതില്‍ നിന്നില്ല എല്ലാം പുറത്ത്. കാര്‍പറ്റില്‍ വെച്ചു വെള്ളം നിറച്ചതുകൊണ്ട് കാര്‍പ്പറ്റ് തുടച്ച് വൃത്തിയാക്കണ്ടി വന്നു പാവം .
ReplyDelete(പിന്നെ ആ അറബിവാക്കുകള്‍ക്ക് ബ്രാക്കറ്റില്‍ അര്‍ത്ഥം കൊടുത്തിരുന്നുവെങ്കില്‍ അറബി അറിയാത്തവര്‍ക്കും എന്താ പറയുന്നത് എന്നു മനസ്സിലാകുമായിരുന്നു.)
ആ ലൈശ് ചോദ്യവും മാഫീശീലും ഒക്കെ കേട്ടപ്പോള്‍ അതിലെ ആ ഒറിജിനാലിറ്റി ആലോചിച്ച് ഞാന്‍ കുറേ ചിരിച്ചു .
ഒരു അഞ്ചാറ് അബദ്ധമൊക്കെ ഏത് പ്രവാസിക്കും പറ്റും!
ReplyDeleteആ സുഹ്റ്ത്തിന്റെ ബ്ലോഗ് അഡ്രസ് ഒന്നു തരുമോ..??? രണ്ടും കൂടി കൂട്ടിവായിച്ചാല്‍ ഒരു പക്ഷെ സത്യം അറിയാം...!!
ReplyDeleteഏതായാലും ആ ഫ്രണ്ടിനെ അതില്‍ നിന്നും തടയാമായിരുന്നു.. അതോ പോസ്റ്റിനു വേണ്ടി അവനെ കെണിയിലാക്കിയതല്ലല്ലോ???
ഗള്‍ഫ് മാധ്യമത്തിലൊക്കെ ഇതിനെ കുറിച്ച് വാര്‍ത്ത വന്നിരുന്നു.. എന്നിട്ടും നമ്മള്‍ വീണ്ടും ......ഇനി ഈ പോസ്റ്റ് വായിച്ചവരെങ്കിലും ഇതിലൊന്നും ചെന്ന് ചാടാതിരിക്കട്ടെ.....
ഡാഷ് ആയി പോയി അല്ലേ...സഹിച്ചോ
ReplyDeleteമുക്താർ,
ReplyDeleteമൊബൈൽ മാത്രമല്ല, ഒരു റിയാൽ കുറവുണ്ടെന്ന് കേട്ടാൽ 10 റിയാൽ ടക്സിക്ക് കൊടുത്ത്, അവിടെ പോവും, എല്ലാവരും. മലയാളികൾ മാത്രമല്ല, എല്ലാരുമുണ്ട് ഈ കൂട്ടത്തിൽ.
ചിന്തോദിപ്തമായ പോസ്റ്റ്.
ഏറനാടന് ഒരുമ്മ. (ഹെയ് ഞാൻ ആ ടൈപ്പല്ല) ഒരഞ്ചെട്ട് പറ്റല് പറ്റീലെങ്കില്, ഓൻ ദുബൈക്കാരനല്ല.
Sulthan | സുൽത്താൻ
മുക്താറീനൊരു N70ബത്ത്‌ഹ ട്രീറ്റ്മെന്‍റ് !!!
ReplyDeleteithu njanum diavasavum kanarund,
ReplyDeleteivanmar oru team ayi vannu avar thanne vili arambikkalum, ettu vilikkalum, ippol pothuvil thirakk kuravannu itharam vili nadakkunnedath,
ivide enthu kittiyalum athu vangi mindathe nilkkalan pathivu,
oru karuppan pidichu parichalum nam mindathe athu sahichu pokum,
athinal itharam postukal vayichenkilum namm bodhavanmaravukka
ashamsakalode,
shareef vazhakkad
@ Noushad Vadakkel,
ReplyDeleteമലയാളി അല്ല. സൗദിയോ യമനിയോ ആണ്.
അറബി ഭാഷക്കാരാ...
ഇരകള്‍ മലയാളികളും ബംഗാളികളും...
പെട്ടവരാരും മിണ്ടൂല.
@ mazhamekhangal ,
നന്ദി.
@ ഇസ്മായില്‍ കുറുമ്പടി ( തണല്‍) ,
ഉം. കൊണ്ടറിഞ്ഞു.
@ basheer,
അതെ കൂട്ടുകാരനെ പറഞ്ഞാല്‍ മതി.
അവന്‍ ബഷീറിന്റെ നാട്ടുകാരനാ.
ബസാറിലാ ഓന്റെ വീട്.
@ Typist | എഴുത്തുകാരി
അതെ,കഴിഞ്ഞതു കഴിഞ്ഞു, ഇനി സൂക്ഷിക്കാം.
@ ജസീര്‍ പുനത്തില്‍,
ഈ മരുഭൂമിയില്‍ വന്ന് എടങ്ങേറാകുന്നത് പിന്നെന്നാത്തിനാ..
@ മാണിക്യം,
അഭിപ്രായത്തിനു നന്ദി. ചേച്ചിയുടെ ചിന്തകളോട് യോജിക്കുന്നു..
പറ്റിപ്പോയി. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ..
@ ഹംസ,
ReplyDeleteഅറബിവാക്കുകള്‍ക്ക് ബ്രാക്കറ്റില്‍ അര്‍ത്ഥം കൊടുത്തിരുന്നുവെങ്കില്‍ എന്ന് ഞാനും ആലോചിച്ചു. അതു വായനയുടെ രസം കെടുത്തുമെന്ന് തോന്നി ഒഴിവാക്കി.
അഭിപ്രായത്തിനു നന്ദി.
@ ഏറനാടന്‍ ,
ഉം. ഒരു അഞ്ചാറ് അബദ്ധമൊക്കെ ഏത് പ്രവാസിക്കും പറ്റും!
@ Naseef U Areacode,
ഹ ഹ!
മൂപ്പര്‍ക്ക് ബ്ലോഗില്ല.
വേണമെങ്കില്‍ നമ്പര്‍ തരാം..
പൂജ്യം പൂജ്യം പിന്നെ മൂന്നു പൂജ്യം അവസാനം ഒരു വട്ടപ്പൂജ്യം.
വിളിച്ചു ചോദിച്ചോ..
അതെ, ഈ പോസ്റ്റ് വായിച്ചവരെങ്കിലും മറ്റാരുംഇതിലൊന്നും ചെന്ന് ചാടാതിരിക്കട്ടെ.....
@ എറക്കാടൻ / Erakkadan says...
സഹിച്ചു.
ഇത്ത്രം ഏടാകൂടങ്ങള്‍ വരാനുണ്ടെന്ന് ഒന്ന് ഗണിച്ച് പറഞ്ഞു തന്നൂടായിരുന്നൊ ന്റെ എറക്കാടന്‍ ജ്യോല്‍സ്യരേ..
@ Sulthan | സുൽത്താൻ,
അതെ, ഒരു റിയാൽ കുറവുണ്ടെന്ന് കേട്ടാൽ 10 റിയാൽ ടക്സിക്ക് കൊടുത്ത്, അവിടെ പോവും, എല്ലാവരും. മലയാളികൾ മാത്രമല്ല, എല്ലാരുമുണ്ട് ഈ കൂട്ടത്തിൽ.
അഭിപ്രായത്തിനു നന്ദി.
@അഫ് സല്‍ മിഖ്ദാദ്,
ബഡുക്കൂസെ അന്റെ ഒരു തമാസ.
ഞമ്മളെ 200 റിയാലാ പോയത്..
@ xtream,
ഷരീഫേ നന്ദി.
അതെ, പെട്ടവരാരും പറയുന്നില്ല.
ഞാനും പറയാതിരുന്നാല്‍..
മറ്റൊന്നും ചെയ്യാനാവില്ല.
നാട്ടിലാണെങ്കില്‍ ഒന്നു കൈകാര്യം ചെയ്യാമായിരുന്നു..
എന്റെ കയ്യില്‍ ഒരു E-71 ഉണ്ട്.. ചുളുവിലയ്ക്ക് തരാം. വേണോ? :)
ReplyDeleteഎന്തായാലും പറ്റിപ്പോയി.ഇനി എന്തായാലും ഈ മാളത്തീന്ന് പാമ്പ് കടിക്കില്ലാലേ മുഖ്താറിക്കാ :)
ReplyDelete@ ശ്രദ്ധേയന്‍ | shradheyan,
ReplyDeleteവെറുതെ തന്നാലും വേണ്ട.
@ ജിപ്പൂസ്,
അതെ, ഇനി കയ്യിടാതെ നോക്കാം..
ബുദ്ധിമാന്മാരുടെ കൂടെ എപ്പോഴും അമളി കൂട്ടിനുണ്ടാവും!
ReplyDeleteഒര്‍ജിനല്‍ പ്രവര്‍ത്തിപ്പിച്ച് കണ്ട് പ്രവര്‍ത്തിപ്പിച്ച് നോക്കി, ചുളു വിലയുറപ്പിച്ചു.
കാശും കൊടുത്ത് നടന്നകലുമ്പോള്‍ അയാള്‍ ആത്മഗതം ചെയ്തു ‘പറ്റിച്ചേ...കഷ്ടം സൌദിചെക്കന്മാര്‍ക്ക് തലച്ചോറിന് പകരം ദൈവം കൊടുത്തത് കളിമണ്ണ്‘
അത് കേട്ട ദൈവം അയാളുടെ കൈയ്യിലെ മൊബൈല്‍ പുറം തോടിനുള്ളില്‍ കളീമണ്ണ് നിറച്ചു!
അതും ഒരു മലയാളിക്ക് പറ്റിയതാ.
chathiyan arabi
ReplyDelete@ OAB/ഒഎബി,
ReplyDeleteഹ ഹ
നന്ദി.
വന്നതിന്നും..
കമന്റിയതിനും..
@ perooran,
അതെ, ചതിയന്‍.
നന്ദി.
ഹ..ഹ...ഹ..ഹ
ReplyDeleteകാളപെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുത്താൽ ഇങ്ങനെയിരിക്കും.
ഇത്തരം സംഭവങ്ങൾ ഗൾഫ് രാജ്യങ്ങളീൽ നിത്യേന അരങ്ങേറുന്നു..
ഒരു അമളി എന്റെ ഒരു കൂട്ടുകാരനുമുണ്ടായി..അത് ഉടനെ ഒരു പോസ്റ്റായി പ്രതീക്ഷിക്കാം..
ഞാനാരാ മ്യോൻ..
ഹി..ഹി...ഹി
വാങ്ങിച്ചു കൂട്ടുന്നത് മുഴുവന്‍ മലയാളികളായിരിക്കും അല്ലെ...??!! ശീലമായി പോയില്ലെ ഇക്കാ...
ReplyDeleteകൊള്ളാം ആശംസകള്‍....
ReplyDeleteഅങ്ങനെ പണി പാല്‍പായസത്തില്‍ കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ
ReplyDeleteചില്ലറ ലാഭത്തിനുവേണ്ടി ഇത്തരം കെണിയില്‍പെടുന്നവരെ വേണം പറയാന്‍.
ReplyDeleteഅതിലാഭം കണ്ടോടത്ത് ഒഴിഞ്ഞോഡാ..തോമാ എന്നുകേട്ടിട്ടില്ലേ ...ഗെഡീ
ReplyDeleteWhen you come next time please bring a rado watch for ammayi of kaalikaav and muuththumma of Manjeri!!!
ReplyDelete