Skip to main content

ടൈം‌പീസ്





ഇറയത്ത്
,
കൈക്കുമ്പിള്‍
നിറഞ്ഞു പെയ്യുന്ന
മഴ പോലെ

ഇറ്റിറ്റു വീഴുകയാണോ
സമയം...

.

Comments

  1. ഇറയത്ത്,
    കൈക്കുമ്പിള്‍
    നിറഞ്ഞു പെയ്യുന്ന
    മഴ പോലെ

    ഇറ്റിറ്റു വീഴുകയാണോ
    സമയം...

    ReplyDelete
  2. സമയം ആരേയും കാത്തു നില്‍ക്കാതെ പെയ്തിറങ്ങുന്നു ... കൈക്കുമ്പിളില്‍ നിന്ന് ചോരുന്ന വെള്ളം പോലെ ..

    ReplyDelete
  3. @ മാണിക്യം,

    മാണിക്യേച്ചീ
    നന്ദി..
    ഈ വഴി വന്നതിനും..
    ആദ്യ കമന്റിനും...

    ReplyDelete
  4. @ the man to walk with,

    നന്ദി..
    ഈ വഴി വന്നതിനും..
    കമന്റിനും...

    ReplyDelete
  5. മനോഹരമായ വരികള്‍

    ReplyDelete
  6. നാമ രൂപങ്ങളഴിഞ്ഞുകിടന്നു പാഴാവുന്ന
    നമ്മളിലൂടെ കാലം ക്ഷീണസാന്ദ്രമൊഴുകുന്നു (ചുള്ളിക്കാട്)
    ദാലിയുടെ ഉരുകുന്ന വാച്ചുകള്‍ പോലെയും സമയം വ്യവസ്ഥയില്ലാതെ....

    ReplyDelete
  7. നല്ല കവിത..എല്ലാ ഭാവുകങ്ങളും..

    ReplyDelete
  8. തുളുമ്പിപ്പോകുന്ന സമയത്തുള്ളികൾ അല്ലേ...

    ReplyDelete
  9. സമയത്തെ അർക്കും പിടിച്ച് നിർത്താൻ പറ്റില്ലല്ലൊ...അല്ലെ വളരെ നല്ല വരികൾ...ആശംസകൾ...

    ReplyDelete
  10. ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,

    ReplyDelete
  11. മുക്താര്‍ ജി, ഈ പേജിന്റെ സെറ്റിംഗ് സ്വന്താമണോ, ഒന്നു പറഞ്ഞു തരൂ?? sapnaanubgeorge@gmail.com

    ReplyDelete
  12. കൈ ഒന്നുകുടി മുറുക്കി പിടിച്ചാല്‍ കുറച്ചു കൂടി മെല്ലെയാക്കാമല്ലോ.. അതിലും നല്ലത് അത് ചോര്‍ന്നു പോവാന്‍ കാത്തിരിക്കാതെ പെട്ടന്ന് തന്നെ ഉപയോഗിക്കുന്നതാവും..

    ആശംസകള്‍ മുക്താര്‍ ഭായ്..

    ReplyDelete
  13. സമയം ഇറ്റിറ്റ് വീണു മാഞ് പോവുകയാണു.......... അല്ലാഹുവിന്റെ ഖജനാവിലേക്ക്........

    ReplyDelete
  14. ചെറിയ വരികള്‍കൊണ്ടുള്ള ചെറിയ കവിതകള്‍, വരകള്‍, വര്‍ണ്ണങ്ങള്‍!!! വളരെ വ്യത്യസ്തമായ ബ്ളോഗും, ചിന്തകളും. ഇഷ്ടപ്പെട്ടു മാഷെ. കൂടുതല്‍ ഉഷാറാക്കൂ. ഇനിയും വരാം

    ReplyDelete
  15. ഇറ്റിറ്റു വീഴുന്ന മഴവെള്ളം കൈക്കുമ്പിളില്‍ പിടിക്കാം...
    പക്ഷെ കഴിഞ്ഞുപോയ നിമിഷങ്ങളോ..??

    ReplyDelete
  16. urakkil nashtapedunna nimishangale orthal ... karmanirathanku ... bavugangal

    mtp mustafa

    ReplyDelete
  17. തടയാന്‍ പറ്റാത്ത ചോര്‍ച്ച!
    നല്ല വരികള്‍.

    ReplyDelete
  18. സമയമില്ലത്രെ, സമയത്തെപ്പറ്റിയെഴുതാന്.

    സമയം ലാഭിച്ചെഴുതിയ സമയക്കഷണത്തിന് നന്ദി

    ReplyDelete
  19. ഇത് കൊള്ളാം .സമയം ഇത് പോലെ ആണ് അല്ലെ

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.