May 11, 2010

അരിപ്പോം തിരിപ്പോംഇന്റര്‍ബെല്ലിന്റെ നേരത്ത്
ശാരദ ടീച്ചര്‍
തങ്കച്ചന്‍ മാഷുടെ കൂടെ
ഇടവഴിയിറങ്ങിപ്പോവുമ്പോള്‍
പിന്നിക്കീറിയ
ബുക്കുകെട്ടും
നരച്ചു പൊട്ടിയ സ്ലേറ്റും
ഒക്കത്തു വെച്ച്
ആമിനക്കുട്ടി ചിരിച്ചതെന്തിനാവും..


പിന്നീടൊരിക്കല്‍
വാ ഞമ്മക്ക്
അരിപ്പോം തിരിപ്പോം
കളിക്കാന്നും പറഞ്ഞ്
ബഷീറിന്റെ കയ്യും പിടിച്ച്
അവള്‍
നടന്നകന്നതും
ആ ഇടവഴിയിറങ്ങിയാണല്ലോ...

30 comments:

 1. പേര് ഏതായാലും കലക്കനാണ്.
  ഇങ്ങനെ ഇറങ്ങിപോകാനും വേണം ഒരു ഭാഗ്യം..

  ReplyDelete
 2. മാഷന്മാരെ കണ്ടല്ലേ കുട്ടികള് പഠിക്കണത് !

  ReplyDelete
 3. ലളിതമായും, സരസമായും കവിത എഴുതാം, ഇതുപോലെ. നന്നായിട്ടുണ്‍റ്റ്, കുട്ടികളുടെ ഈ കുട്ടിക്കഥയിലൂടെ എന്തെല്ലാം പറഞ്ഞെടുത്തു.

  ReplyDelete
 4. വരികള്‍ എനിക്കിഷ്ട്ടായി ആറ്റം കഥ എന്ന് ഗണത്തില്‍ പെടുത്താം.. :)
  >> Labels: അരിപ്പോം തിരിപ്പോം, കവിത <<<
  കൂതറേ കവിതക്കിട്ട് ഇങ്ങനെ പണിയണോ,
  ലേബലില്‍ ഒന്നും എഴുതാതെ വിട്ടൂടേ..
  നല്ല കവിത എന്ന് കമന്റുന്നവരോട് ഒരു അപേക്ഷ, പ്ലീസ് കൊലയാളിക്ക് പഠിക്കരുത്, കവിതയെ കൊല്ലരുത് പ്ലീസ്
  നിങ്ങളുടെ പ്രോത്സാഹനമാണ് കപി(വി)കള്‍ക്കുള്ള ഉത്തേജനം..!!

  ReplyDelete
 5. മുക്താര്‍ ഇതിന്‍റെ ലേബല്‍ മാറികൊടുത്തതാണോ? അല്ല കവിത എന്നു കണ്ടു.!! അല്ല മുക്താറെ എന്താ ഈ ഗവിത എന്നു പറഞ്ഞാല്‍ എന്നറിയോ ? അഹങ്കാരം പാടില്ല നല്ല കവിയാ എന്നുള്ള അഹങ്കാരം.! മലയാളം ബ്ലോഗ് രംഗത്ത് ഇതുപോലെ ഒരുപാട് മഹാകവികള്‍ ഉണ്ട്.! അവരുടെ കവിതയിലാണ് ലോകത്തിന്‍റെ നിലനില്‍പ്പ് എന്ന ഭാവമാണ് അവര്‍ക്ക് (അതില്‍ മുക്താര്‍ പെടില്ല കെട്ടോ. ) മറ്റാരെങ്കിലും കവിത എഴുതിയാല്‍ “ഇതാണോ കവിത” “ഇതെന്തു കവിത” “ഗവിത എന്നു പറഞ്ഞാല്‍ എന്താ എന്നറിയോ” എന്ന് കമാന്‍റാന്‍ എല്ലാ മഹാ കവികള്‍ക്കും കഴിയും നാലു വരി എഴുതുമ്പഴെ എങ്ങനയാ ഗവിതയുണ്ടാവുന്നത് എന്ന് മനസ്സിലാവൂ( ഇതില്‍ ഈ കവിത പെടില്ലകെട്ടോ) ഇത് സൂപ്പര്‍ കവിത ഓരോ വരിയിലും ഓരോ പൂഴികൊട്ട അര്‍ത്ഥം.! ചുരുക്കിപ്പറഞ്ഞാല്‍ ഒലക്കീല ഗവിത .!! ഹായ്… കൂയ് .. പൂയ്..! ( തൃപ്പതി ആയില്ലെ? )

  N:B. ഈ കമാന്‍റ് കണ്ടു ഭൂലോകത്തെ മറ്റ് പാവം കവികള്‍ എന്നെപോലെയുള്ളവര്‍ സങ്കടപ്പെടരുത് ഇത് നിങ്ങള്‍ക്കും കൂടി വേണ്ടിയാണ് ഞാന്‍ കമാന്‍റുന്നത്

  ReplyDelete
 6. പറഞഞപോലെ ഇതു ഗവിതയാണോ കവിതയാണോ..എന്തായാലും ആശയം നന്നായി..

  ReplyDelete
 7. INGANEYUM KAVITHA EYUTHAM ENNU MANASILAYI

  ReplyDelete
 8. ഇത് കവിതയാണ് എന്ന് എനിക്കും അഭിപ്രായമില്ല. വരി മുറിച്ചെഴുതാതെ എഴുതിയിരുന്നേല്‍ ഒരു മിനിക്കഥ ആകുമായിരുന്നു.

  ReplyDelete
 9. മുഖ്താറെ..

  ഗവിത ഗൊള്ളാട്ടോ.. പിന്നെ വായിച്ചപ്പോൾ ഒരു മുദ്രാവാക്യത്തിന്റെ സ്റ്റൈൽ ആണു എനിക്ക് തോന്നിയത് . അത് ഒരു പക്ഷെ ഞാൻ വായിച്ച രീതിയുടെയാവാം. .ഒരു അഭിപ്രായം അല്പം കൂടി പ്രസക്തമായ സബ് ജെക്റ്റുകൾ കവർ ചെയ്യുക. താങ്കൾക്ക് കഴിയും.. കഴിഞ്ഞില്ലെങ്കിലേ അൽഭുതമുള്ളൂ..

  ReplyDelete
 10. @
  Naseef U Areacode,
  തെച്ചിക്കോടന്‍,
  Sapna Anu B.George,
  കൂതറHashimܓ ,
  ഹംസ ,
  ശ്രീ,
  എറക്കാടൻ / Erakkadan,
  xtream,
  കുമാരന്‍ | kumaran,
  ഇസ്മായില്‍ കുറുമ്പടി ( തണല്‍),
  Manoraj,


  നന്ദി.
  എല്ലാവര്‍ക്കും..

  വരവിന്‍
  വായനക്ക്
  അര്‍ഥവത്തായ പ്രതികരണങ്ങള്‍ക്ക്..

  ReplyDelete
 11. കഥ ആണേലും കവിത ആണേലും ചുരുങ്ങിയ വാക്കുകളില്‍ വലിയൊരു സംഭവം അടക്കിയ വൈഭവം സ്തുത്യര്‍ഹമായതാണ് നാട്ടുകാരാ..

  ReplyDelete
 12. ഇസ്മായില്‍ : "വരി മുറിച്ചെഴുതാതെ എഴുതിയിരുന്നേല്‍ ഒരു മിനിക്കഥ ആകുമായിരുന്നു."

  എനിക്കും ഇതേ അഭിപ്രായമാണ്..ഞാന്‍ മുറിക്കാതെ വായിച്ചു.സംഭവം കിടിലമാണ്.

  ReplyDelete
 13. ഇതിനെ ഞാന്‍ മുഖ്താറിയന്‍ ടച്ച് എന്ന് വിളിക്കും
  ഗംഭീരമായി, പോന്നാരെ ചെങ്ങായെ...

  ReplyDelete
 14. ഇവിടെയും ഒരു ഒളിച്ചോട്ടം പോലെ തോന്നി എനിക്ക്, ഒരു കൊച്ച് കഥയിൽ നിന്നും കവിതയിലേക്കുള്ള ഒളിച്ചോട്ടം ... ഏതായാലും അധ്യാപകർ കൂട്ടിനുണ്ടല്ലോ... ആശയം കൊള്ളാം .... മനാഫ് പറഞ്ഞപോലെ ബ്ലോഗർ പറഞ്ഞപോലെ മുഖ്താറിയൻ കവിത

  ReplyDelete
 15. ഇതിനെ കവിത എന്നല്ലാതെ എന്ത് വിളിക്കാന്‍.ആര്‍ക്കും മനസ്സിലാകുന്ന ലളിതമായ രീതിയില്‍ ഒരു മഹത്തായ ആശയം അവതരിപ്പിചിരിക്കുന്നു ഇവിടെ.ഇഷ്ടമായി വരികള്‍.

  ReplyDelete
 16. ഈ മാഷന്മാരുടെ ഓരോ കാര്യങ്ങളെ..അല്ല അവരും മനുശേമ്മാരല്ലേ,അല്ല അല്ലേ?

  ReplyDelete
 17. ithinea arenkilum kavitha ennu parayumo gavitha anu polum gavitha..........

  ReplyDelete
 18. അങ്ങനെ നിനക്കു മാത്രം തോന്നിയാല്‍ മതിയോ..

  < മുഖ്‌താറിയന്‍ കവിതകള്‍
  'ഞാന്‍ കവിതയെന്ന് കരുതുന്നത്' >

  ഇതു കവിതയാണെങ്കില്‍
  കവിതയെ എന്തു വിളിക്കും..
  ഹായ് കൂയ് പൂയ്..

  പൂയ്..
  കവിതയാണു പോലും കവിത..
  @#$%^%#^%
  !##%$%##%^

  ReplyDelete
 19. @
  ഏറനാടന്‍,
  വരയും വരിയും : സിബു നൂറനാട് ,
  MT Manaf ,
  ഉമ്മുഅമ്മാർ,
  മുഫാദ്‌/\mufad പറഞ്ഞു...
  junaith,

  എല്ലാവര്‍ക്കും
  നന്ദി.
  വരവിന്
  വായനക്ക്
  അര്‍ഥവത്തായ പ്രതികരണങ്ങള്‍ക്ക്..


  അജ്ഞാതന്‍‌മാര്‍ക്ക്
  സ്പെഷ്യല്‍ നന്ദി..
  ഒന്നല്ല നൂറ്..
  കാത്തിരിക്കയായിരുന്നു.. എന്തേ വരാന്‍ വൈകിയത്..

  ReplyDelete
 20. നന്നായിരിക്കുന്നു മാഷെ

  ReplyDelete
 21. Mukthar...thante mattu kavithakale pole sukham vannilla ketto ee kavithayil...ennalum ok...dharalam ezhuthu....thanikku kazhivundu...ashamsakal..

  ReplyDelete
 22. നന്നായി ഹംസക്ക... ഞാന്‍ പറയാന്‍ വെച്ചത് ഇക്ക പറഞ്ഞു. പലപ്പോളും ഞാന്‍ പലരുടെയും കമെന്റ് ബോക്സില്‍ കണ്ടിട്ടുണ്ട് " മുഖ്താരിന്റെ" അഹങ്കാരത്തോടെയുള്ള കമന്റുകള്‍. അതേ... അഹങ്കാരം ആര്‍കും നല്ലതല്ല... നമ്മള്‍ എല്ലാരും വെറും വട്ടപൂച്യം ആണ്. അതിനാല്‍ വളര്‍ന്നു വരുന്ന ആളുകളെ പ്രോല്സാഹിപ്പികുകയാണ് വേണ്ടത് അല്ലാതെ മുക്താറിനെപോലെ അഹങ്കരിച്ചു ആളുകളെ നിരുല്സ്സഹപെടുത്തല്ല വേണ്ടത്.. ഇനി ഇപ്പോള്‍ താങ്കള്‍ എനികിട്ട് താങ്ങിയാലും കൊഴപ്പം ഇല്ല.. കാരണം അത് താങ്കളുടെ വിഷമം കൊണ്ടാണെന്ന് ഞാന്‍ കരുതികൊള്ലാം... ഇനിയെങ്കിലും നന്നാകാന്‍ നോക്ക് ഇക്ക. അല്ലേല്‍ പൊട്ടക്കിണറിലെ തവളയുടെ അവസ്ഥ ആകും. ഒന്നും വിചാരികരുത് കേട്ടോ...താങ്കളുടെ കമെന്റ് കിട്ടി ഒരു വ്യക്തി എന്നോട് പറഞ്ഞ വിഷമം ഞാന്‍ ഉള്‍ക്കൊണ്ട്‌ എഴുതിയ കമെന്റ് ആണ് ഇത് . അത് കൊണ്ട് ഇതിനുള്ള മറുപടി കടുത്തതാകാന്‍ വഴിയുണ്ട് കാരണം അപ്പുറത്ത് മുക്താര്‍ ആണ് ... മുക്താര്‍ ആണുപോലും മുഖ്താര്‍.....

  ReplyDelete
 23. അന്നെത്ര പ്രായം കാണും
  ക(വിത)ഥ പറഞ്ഞയാള്‍ക്ക്
  ഒന്നുണ്ടായിട്ടല്ല്. സ്വഭാവം ഒന്ന് അറിയാന്ന് വെച്ചാ

  ReplyDelete
 24. A Few Words....But a big meaning. It has a sarcastic touch too.

  ReplyDelete
 25. ഇതിപ്പോ ഒരു കവിതാന്നോന്നും പറയാന്‍ പറ്റില്ല.
  പിന്നെ-യഥോ ഗുരു തഥോ ശിഷ്യ.
  (ഇതും ശരിയാണോന്നു അറിയില്ല. ഞാനീ വഴിക്ക് വന്നിട്ടേയില്ല).

  ReplyDelete