Jun 13, 2010

അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ!


അനില്‍ കുമാറും ഗീതയും ഭാര്യാഭര്‍ത്താക്കന്മാരാണ്. രണ്ട് പെണ്‍കുഞ്ഞുങ്ങളുമുണ്ട് അവര്‍ക്ക്.
അനില്‍ കുമാറും ഭാര്യയും തമ്മില്‍ പിരിഞ്ഞ് മാസങ്ങളായി വേറേയാണു താമസം. അനില്‍ കുമാറില്‍ ഭാര്യ ഗീത, അവിഹിതബന്ധങ്ങള്‍ ആരോപിക്കുന്നു.. അതെല്ലാം കെട്ടുകഥകളാണെന്ന് അനില്‍ കുമാര്‍ പറയുന്നു..  ഉറക്ക ഗുളിക തന്ന് ഗീത തന്നെ  മനോരോഗിയാക്കിയെന്ന് അയാള്‍ ആരോപിക്കുന്നു..  

അമൃത ചാനലില്‍ പുതിയൊരു പരിപാടി, 'കഥയല്ലിതു ജീവിതം.' !
യാദൃശ്ചികമായാണ് കണ്ടത്.
അനില്‍ കുമാറും ഗീതയും തമ്മിലുള്ള പോര്.
അതിന്നിടയില്‍ നിസ്സഹയരായി രണ്ടു കുട്ടികള്‍..


ഒന്നാം ദിവസം തീര്‍ന്നില്ല. രണ്ടാം ദിവസം കാത്തിരുന്നു കണ്ടു, ബാക്കി ഭാഗം.
അവര്‍ ഒന്നിക്കുമോ. അതോ തമ്മില്‍ തല്ലി...

ഒന്നും നടന്നില്ല.
ആരോപണങ്ങളും പ്രതിരോധങ്ങളുമായി ഒരെപ്പിസോഡു കൂടി..
ഒടുക്കം എല്ലാരും ചോദിക്കുന്നു, ഈ കുട്ടികളെ ഓര്‍ത്ത്...
അവള്‍ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണ്.
പക്ഷേ, അയാള്‍..


ഈ പരിപാടി വളരെ അമര്‍ശത്തോടെയാണ് ഞാന്‍ കണ്ടത്.

കാരണം കുടുംബ കലഹങ്ങളും ദാമ്പത്യ പ്രശ്നങ്ങളുമൊക്കെ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും ഈ വിധത്തിലാണൊ എന്നൊരു ചിന്ത. ഇവിടെ ഇത്തരം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയല്ലെ ചെയ്യുന്നത്..


മനശ്ശാസ്ത്ര, കൗണ്‍സലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരുമായി ഞാനെന്റെ ആശങ്ക പങ്കു വെച്ചു.
അവരൊക്കെ എന്റെ ആശങ്കയില്‍ പങ്കു ചേരുകയാണുണ്ടായത്..
വളരെ കഷ്ടം.
അക്രമമാണത്!

പരിഹരിക്കപ്പെടാത്തതും പരിഗണിക്കപ്പെടാത്തതുമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ പരിഹാരം ഇവിടെയുണ്ടെന്നാണ് 'കഥയല്ലിതു ജീവിതം'!

കുടുംബ വൈവാഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്തും അതിനു പരിഹാരം കാണുന്നിടത്തും കരുതലോടെയുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടത്..

ചില രഹസ്യങ്ങള്‍ രഹസ്യ സ്വഭാവത്തോടെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇണകളെ ഒറ്റക്കിരുത്തിയും  കൂട്ടായും സംസാരം വേണ്ടിവരും.. കുട്ടികള്‍ക്ക് റോള്‍ ഇല്ലെന്നു തന്നെ പറയാം. അത്യാവശ്യമെങ്കില്‍ മാത്രം കുട്ടികളുമായി സംസാരിച്ചാല്‍ മതിയാകും. പ്രശ്ന പരിഹാരത്തിനുള്ള ഒരു മാര്‍ഗമായി പലപ്പോഴും കുട്ടികളെ ഉപയോഗപ്പെടുത്താം.

ഈ ചര്‍ച്ചകളും സംസാരങ്ങളും പൊതു സമൂഹം അറിയുന്നതു നല്ലതല്ല. കാരണം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയല്ല. പരിഹാരം തേടുകയും, അവരെ ഒന്നിപ്പിക്കുകയുമാണല്ലോ നമ്മുടെ ലക്ഷ്യം.

തെറ്റുകള്‍ ബോധ്യപ്പെടുത്താനും പരസ്പരം തിരിച്ചറിഞ്ഞ് അംഗീകരിക്കാനും അതിലൂടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം പ്രശ്നങ്ങളില്‍ സ്വീകരിക്കേണ്ടത്.
കൗണ്‍സലിങ്ങ് ഫലപ്രദമാവുന്നത് അവിടെയാണ്.

പരിശീലനവും പരിചയവുമുള്ള കൗണ്‍സലര്‍മാര്‍ ഇത്തരം പ്രശ്നങ്ങളെ എങ്ങനെയാണു സമീപിക്കാറുള്ളതെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. എത്ര മാത്രം ജാഗ്രതയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ട വിഷയത്തെ ഇത്ര ലാഘവത്തോടെ സമീപിക്കുന്നതു ശരിയാണോ..

കൗണ്‍സലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും അവരുടെ അടുത്തെത്തുന്നവരുടെ സ്വകാര്യങ്ങള്‍ പുറത്തുവിടാറില്ല. പൊതു സമൂഹത്തിനു ഗുണകരമായേക്കും എന്ന ഗുണകാംക്ഷയോടെ അത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോല്‍ പോലും അവരുടെ യഥാര്‍ഥ പേരു വിവരങ്ങള്‍ വെളിപ്പെടുത്താറില്ല.

ഇതിലൊരു മാനുഷിക പരിഗണയും മനുഷ്യത്വ പരമായ ഇടപെടലും നമുക്കു കാണാം.

എന്നാല്‍ ചാനലില്‍ പേരും നാടും മാത്രമല്ല വ്യക്തിയെത്തന്നെ പെതു സമൂഹത്തിനു കാണിച്ചു കൊടുക്കുകയാണ്.
അവരെ അതിലൂടെ അവഹേളിക്കുകയും സമൂഹത്തില്‍ പരിഹാസ കഥാപാത്രങ്ങളാക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഇതു പ്രശ്ന പരിഹാരത്തിനു കൂടുതല്‍ പ്രയാസം സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്.

ഇവര്‍ക്ക് പിന്നീട് ഈ സമൂഹത്തില്‍ ജീവിക്കേണ്ടതില്ലെ. അതു പോട്ടെ, ആ കൊച്ചു കുട്ടികളുടെ കാര്യമെങ്കിലും, അവര്‍ പൊതു സമൂഹത്തില്‍ അവഹേളിതരായി, പരിഹാസപാത്രങ്ങളായി...
അവരുടെ ഭാവിയെങ്കിലും..

കൊച്ചു കുട്ടികളെ കൂടെയിരുത്തി ചര്‍ച്ച ചെയ്യേണ്ടതാണൊ ഇത്തരം പ്രശ്നങ്ങള്‍.. ആ കുട്ടികളുടെ മാനസികാവസ്ഥ തിരിച്ചറിയാനെങ്കിലും ഈ ചാനലുകാര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍‍..

ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് കുറച്ചൂടെ പക്വമായ ഇടപെടല്‍ ആവശ്യമാണ്.
ഞാന്‍ പ്രോഗ്രാം കണ്ട ഉടനെ അതോടൊപ്പം നല്‍കിയ മെയില്‍ ഐഡിയില്‍ ഒരു മെയില്‍ അയച്ചു.

'കൗണ്‍സലിംഗിലൂടെയും ആരോഗ്യകരമായ ഇടപെടലുകളിലൂടെയും തീര്‍ക്കേണ്ട പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ചെയ്യുന്നത്.'

മനശ്ശാസ്ത്ര വിദഗ്തരും കൗണ്‍സലിങില്‍ പരിശീലനവും പരിചയവുമുള്ളവരുമാണ് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ രണ്ടു അഡ്വക്കെറ്റുമാരും ഒരു സാമൂഹിക പ്രവര്‍ത്തകയുമാണ് അവര്‍ക്ക് നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രോഗ്രാമിലുള്ളത്.

ഇത്തരം പ്രശ്നങ്ങളില്‍   അഡ്വക്കറ്റുമാരുടെ നിയമ നിര്‍ദേശങ്ങളാണോ വേണ്ടത്.

ജീവിതത്തെ തുറന്നു കാണാനും യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാനുമുള്ള ചില തിരിച്ചറിവുകളാണ് അവര്‍ക്കു ലഭിക്കേണ്ടത്. അതീ 'കോടതിമുറി പരിപാടി'യിലൂടെ സാധ്യമാവുകയില്ല.

ഇത്തരമൊരു പ്രോഗ്രാം സമൂഹത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്യുക. അറിവും അനുഭവമുള്ള സാമൂഹിക പ്രവര്‍ത്തകരുടെയും മനശ്ശാസ്ത്ര വിദഗ്തരുടെയും കൗണ്‍സലിംഗ് രംഗത്തു പ്രവര്‍ത്തന പരിചയമുള്ളവരുടെയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമാവേണ്ടിയിരുന്നു ഇത്തരമൊരു പ്രോഗ്രാം തുടങ്ങേണ്ടിയിരുന്നത്.

അതൊന്നും നടന്നില്ലെങ്കിലും ആ നിരീക്ഷകരായെത്തുന്നവരില്‍  ഇത്തരം പ്രശ്നങ്ങളോട് മനശ്ശാസ്ത്രപരമായും മാനുഷികമായും ഇടപെടാനും പരിഹാരം കാണാനും കഴിവുള്ള ഒരാളെങ്കിലുമുണ്ടായിരുന്നെങ്കില്‍..

അത്തരമൊരാള്‍ ഇത്തരമൊരു പരിപാടിയില്‍ നിരീക്ഷകനായി വരികയെന്നതു നടക്കാത്ത കാര്യമാണെന്ന തിരിച്ചറിവാകുമോ, നിരീക്ഷണം നിയമ നിര്‍ദ്ദേശങ്ങളില്‍ ഒതുക്കിയത്.

പ്രശ്നങ്ങള്‍ പറയാന്‍ നല്‍കിയ നമ്പറില്‍ ഞാന്‍ വിളിച്ചിരുന്നു. എനിക്കു പറയാനുള്ളത് ഞാന്‍ നേരില്‍ പറഞ്ഞു.

ഭാര്യയെയും രണ്ടു പെണ്‍കുട്ടികളെയും നോക്കാതെ അവിഹിതബന്ധവുമായി നടക്കുന്ന ഒരാളെ എന്തിനു ന്യായീകരിക്കണം എന്നാണു ചാനലുകാരന്‍ ചോദിച്ചത്. ഇത്തരം ആളുകളെ പൊതു സമൂഹത്തില്‍ തുറന്നു കാട്ടേണ്ടതില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
ശരിയാണ്, പക്ഷേ ഈ പരിപാടിയുടെ ലക്ഷ്യവും അതു ചര്‍ച്ച ചെയ്യുന്ന വിഷയവും ഇതല്ലല്ലോ..

ചാനലുകാര്‍ക്ക് അങ്ങനെയൊക്കെ ചിന്തിക്കാനേ കഴിയൂ..

'മുക്താര്‍, ഇതു നമ്മുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണ്. ഞങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് ഇതില്‍ തെറ്റു കാണുന്നില്ല.
മുക്താറിന്റെ അഭിപ്രായത്തെ ഞങ്ങള്‍ മാനിക്കുന്നു.'ശരിയാവാം, എന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാവാം.

ശരിയാണ് ‍, അമൃതചാനലിന്റെ സൈറ്റില്‍ നോക്കിയപ്പോ എനിക്കു മനസ്സിലായി തെറ്റു എന്റടുത്തു തന്നെയാണ്.

ഈ പരിപാടിയെ ചാനല്‍ 'റിയാലിറ്റി ഷോ'കളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും നല്ല പെര്‍ഫോമര്‍ക്ക് എത്ര ലക്ഷത്തിന്റെ ഫ്ലാറ്റാണു സമ്മാനം എന്നു മാത്രം കണ്ടില്ല. രണ്ടും മൂന്നും സമ്മാനങ്ങള്‍ എന്തൊക്കെ ആണാവോ..
വേറെ സമ്മാനങ്ങള്‍....

'റിയാലിറ്റിഷോ'യിലൂടെ വളര്‍ന്ന ഒരു പ്രസ്ഥാനം നടത്തുന്ന ചാനലല്ലേ..
(ആള്‍ദൈവങ്ങളുടെ പ്രകടനങ്ങളും ഒരു റിയാലിറ്റി ഷോ തന്നെ. നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് കോടികളും ഫ്ലാറ്റും ചാനലുമൊക്കെ കിട്ടും..)
അവര്‍ക്ക് ജീവിതത്തെ ഒരു റിയാലിറ്റി ഷോക്കപ്പുറം കാണാന്‍ കഴിയണമെന്നു ശാഠ്യം പിടിക്കുന്ന നമ്മെളെത്ര വിഢ്ഢികള്‍..


അവസാനമായി ഒന്നേ പറയാനുള്ളൂ..

കഥയല്ലിത്, ജീവിതമാണ്.
ഇതു വെറുമൊരു റിയാലിറ്റി ഷോ ആക്കല്ലേ...!

.

42 comments:

 1. കഥയല്ലിത്, ജീവിതമാണ്.
  ഇതു വെറുമൊരു റിയാലിറ്റി ഷോ ആക്കല്ലേ...!

  ReplyDelete
 2. കച്ചവടക്കാര്‍ക്ക് കഥയല്ലിത് ജീവിതമാണ്. മനുഷ്യജീവിതം ഒരു നല്ല കാമ്മോടിറ്റി.
  ലാഭം നേടാന്‍ ദുര്‍ബലചിത്തരുടെ ചാഞ്ചല്യപ്പെടുന്ന മനസ്സിലും വലിയ മറ്റെന്തു ചരക്കാനുള്ളത്?!

  അവരുടെ കാഴ്ചപ്പാടനുസരിച്ച് ഇത് ശരിയാണ് എന്നാണു പറഞത്. അതാണ്‌ കാര്യം, ചൂഷണം എന്ന റിയാലിറ്റി.

  ReplyDelete
 3. ethayalum mukthar TV ikk adit akunnu ennarinjathil santhosham eee adutha chila postukalalallelllam itharam subject base cheythu kond ayathinal annu ennu thonnunnu, ippol thanne keralathil 15 olam channel oro divasavum ingane prathikarichal ithu oru erppadakki mattendi varumo?

  ella nalla udheshangalkkaum ashamsakal

  ReplyDelete
 4. ഇങ്ങള് ഹായ്‌ പൂയ്‌ കൂയ്‌ വിട്ടു ഇപ്പം ഇതിന്റെ പുറകിലാണോ ..

  ReplyDelete
 5. മറ്റുള്ളവരുടെ വേദനയിലും സ്വകാര്യതയിലും അഭിരമിക്കാന്‍ ഇഷ്ടമുള്ളവര്‍ ഇപ്പോഴും കാണും. ചാനലുകാര്‍ക്ക് അതും ഒരെഉ അവസരം
  :-(

  ReplyDelete
 6. ജീവിതം ആയാലും മരണം ആയാലും ചാനലുകാര്‍ക്ക്‌ പണം ഉണ്ടാക്കണം എന്നല്ലാതെ മറെന്ത് ?
  ആരെങ്കിലും ഒന്നിച്ചാല്‍ അവര്‍ക്ക് ഗുണം, അല്ലെങ്കിലും അവര്‍ക്ക് മെച്ചം തന്നെ .. ഇനി ഇതിനു ശേഷം വല്ലവരും ആത്മഹത്യ ചെയ്താല്‍ അതിന്റെ പേരിലും കുറെ കാണികളെ കിട്ടും.
  എന്തിനധികം .. നിങ്ങളുടെ ഈ പോസ്റ്റ്‌ പോലും ആ പരിപാടിയുടെ കാണികളെ വര്‍ധിപ്പിക്കും...
  ആളുകളുടെ ജീവിതം അവര്‍ക്കൊരു തിരക്കഥ മാത്രം.. !! പിന്നെ അതൊക്കെ കണ്ടു വിജയിപ്പിക്കാന്‍ നമ്മലുമുന്ടല്ലൊ

  ReplyDelete
 7. മുന്‍‌കാലങ്ങളില്‍, അത്രയൊന്നും വിദ്യാഭ്യാസമില്ലാത്ത, എന്നാല്‍ ജീവിതപരിചയവും കാഴ്ച്ചപ്പാടുകളും നന്നായിട്ടുള്ള കുടുംബകാരണവരെയോ മുതിര്‍ന്ന മറ്റ് വ്യക്തിത്വങ്ങളെയോ ആണ്‌‌ ഇത്തരം പ്രശ്നങ്ങളില്‍ സമീപിക്കാറ്. അവര്‍ അത് രമ്യമായി പരിഹരിക്കാനാണ്‌ ശ്രമിക്കുക. ഇതേ വിഷയത്തില്‍ ഒരു 'പ്രൊഫഷണലിനെ' സമീപിക്കുമ്പോള്‍ അതിലെ സങ്കീര്‍ണ്ണതകളെ തിരയാനാണ്‌ അയാള്‍ ശ്രമിക്കുക. വിദ്യാഭ്യാസം മനുഷ്യന്ന് മാനുഷികമായ ഉയര്‍ച്ചയ്ക്ക് പകരം മറ്റെന്തൊക്കെയോ ആണ്‌ നല്‍കുന്നതെന്ന് മനസ്സിലാക്കണം. അറിവ് മനുഷ്യനന്മയ്ക്ക് പകരം സ്വന്തം താല്പര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.

  ഖുര്‍‌ആന്‍ സൂചന നല്‍കുന്നത് അതു തന്നെയല്ലേ.. ദൈവമാണ്‌ മനുഷ്യന്ന് അറിവ് നല്‍കിയത് എന്ന് സമര്‍ത്ഥിച്ച ശേഷം 'അവന്‍ സ്വയം പര്യാപ്തനായതിനാല്‍ ധിക്കാരിയാവുന്നു' എന്ന് സൂറത്തുല്‍ അലഖില്‍..

  ReplyDelete
 8. വരനെ തിരഞ്ഞെടുക്കാന്‍ റിയാലിറ്റി ഷോ എന്ന പ്രഹസനം നടത്തിയവരും, അത് കണ്ട് സായൂജ്യമടഞ്ഞവരുമാണ് നമ്മള്‍. അപ്പോ പിന്നെ ദാമ്പത്യതകര്‍ച്ചയും റിയാലിറ്റി ഷോയ്ക്ക് വിഷയമായതില്‍ അത്ഭുതപ്പെടാനില്ല.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. Mukhthar,
  This was indeed a good article and very contemplated.

  Nevertheless, I was just wondering how to get the truth behind all these God Men/Women. Having got to observe the kind of gigantic investment they make around, any one's conscience would think that they are just proxies for someone very socio-politically powerful. I think this needs to be thoroughly probed and brought to the light.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. തീര്‍ത്തും പ്രതിഷേധാര്‍ഹമാണീത്. ഇത്തരം പരിപാടികളില്‍ തമ്മില്‍ തല്ലുന്ന ദമ്പതികളെ നമുക്ക് വിടാം.. ആ കുഞ്ഞുങ്ങളെ കുറിച്ചെങ്കിലെങ്കിലും ചിന്തിക്കണ്ടെ.. ഫോര്‍ത്ത് എസ്റ്റേറ്റില്‍ നിന്ന് വരുന്ന ഇത്തരം നീചപ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ ബ്ലൊഗിങ്ങ് മേഖലയില്‍ നിന്നും ആര്‍ജവം കാട്ടിയ മുക്താര്‍ താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഈ കനല്‍ അണയാതെ സൂക്ഷിക്കുക.

  ReplyDelete
 13. ഞാനും കണ്ടിരുന്നു ആ പ്രോഗ്രാം. എനിക്കും ദേഷ്യം തോന്നി.

  ReplyDelete
 14. റിയാലിടി ഷോയുടെ പേരും പറഞ്ഞു എന്തും കാനിക്കമെന്നാണോ ?.ഇവര്‍ക്ക് ക്യാമറയുടെ പുറകില്‍ വെച്ച് തന്നെ പ്രശ്നം പരിഹരിചൂടെ.?ഇത് ടി.വിയില്‍ കൂടെ നാട്ടുകാരെ മൊത്തോം കാണിക്കേണ്ട വല്ല്യ ആവശ്യവുമുണ്ടോ?.

  ReplyDelete
 15. കുറെ മുന്‍പ് ജീവന്‍ ടി.വി യില്‍ ഇങ്ങനെ ഒരു പരിപാടി കണ്ടിരുന്നു. അന്നു രണ്ട് ആളുകള്‍ ഇരുന്നു ഇവരോട് വിശദമായി ചോദിക്കും ചിലപ്പോള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തല്ലിന്‍റെ അടുത്ത് വരെ എത്തും . സംഗതി കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു അല്ലങ്കിലും മറ്റുള്ളവര്‍ വഴക്ക് കൂടുന്നത് കാണാന്‍ രസമാണല്ലോ ( ആരന്‍റെ അമ്മക്ക് ബ്രാന്തായാല്‍.....)
  അതുപോലെ ..1

  അതൊക്കെ പോട്ടെ മുക്താറെ നിനക്ക് വേറേ പണി ഒന്നും ഇല്ലെ? എത് സമയത്തും ഈ ടി.വിയും കണ്ടിരിപ്പാണൊ.. പഹയാ എഴുന്നേറ്റ് വല്ല പണിക്കും പോവാന്‍ നോക്ക്. ഇതിന്‍റെ പിറകെ പോവാതെ.. അവര് നാട് നന്നാക്കാനല്ല ചാനല്‍ തുടങ്ങിയത് അവര്‍ക്ക് നന്നാവാനാ അവര്‍ അതുകൊണ്ട് പലതും കാണിക്കും ജ്ജ് വേണമെങ്കില്‍ കണ്ടാല്‍ മതി ഹല്ല പിന്നെ ...:)

  ReplyDelete
 16. സ്റ്റാര്‍ പ്ളസ്സിലെ 'സച്‌ കേ സാംനെ' എന്ന പ്രോഗ്രാം ഓര്‍മ്മ വരുന്നു. അതും കുടുംബാംഗങ്ങളേ തമ്മില്‍ തല്ലിക്കുന്ന പ്രോഗ്രാമായിരുന്നു.

  ReplyDelete
 17. എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

  ഞാന്‍ അയച്ച മെയിലിനു അമൃത ടി.വി പ്രോഗ്രാം പ്രൊഡ്യൂസര്‍ മനോജ് മനയില്‍ മറുപടി അയച്ചിരിക്കുന്നു.

  >> പ്രിയ മുഖ്താര്‍
  മെയില്‍ വായിച്ചു.
  ആട്ടവും പാട്ടും പാചകവും മാത്രം ടെലിവിഷനില്‍
  കണ്ടു പരിചയിച്ച നമുക്കു ഒരു പക്ഷെ യഥാര്‍ത്ഥ
  ജീവിതത്തിന്റെ ക്രൂരവും കണിശവുമായ യാഥാര്‍ത്ഥ്യങ്ങള്‍
  അംഗീകരിക്കാന്‍ വിഷമമായിരിക്കും. വര്‍ത്തമാന
  കാലത്ത് ടെലിവിഷന്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന സോപ്പ് പരിപാടികളില്‍
  അഭിരമിച്ചു പോയ സമൂഹത്തിനു ഒരു പക്ഷെ കഥയല്ലാത്ത ജീവിത
  സത്യങ്ങള്‍ അറപ്പുളവാക്കിയേക്കാം. ക്ഷമിക്കുക. ഉപഭോഗ ജീവിതത്തിന്റെ
  ആഴക്കയങ്ങളില്‍ കുടുങ്ങിപ്പോയ അനേകായിരങ്ങളില്‍ താങ്കളുടെ പേരും
  വായിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.
  പ്രതികരണം അറിയിച്ചതില്‍ സന്തോഷം.

  മനോജ് മനയില്‍
  പ്രോഗ്രാം പ്രൊഡ്യൂസര്‍
  അമൃത ടി.വി
  തിരുവനന്തപുരം. <<

  ശനി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം 6.30 pm നാണ് ഈ പരിപാടി.

  jeevitham@amritatv.com എന്ന വിലാസത്തിലോ 9656880200 എന്ന നമ്പറിലോ പ്രശ്നങ്ങള്‍ അറിയിക്കാം.. നിങ്ങള്‍ക്കും ഈ 'റിയാലിറ്റി ഷോ'യില്‍ പങ്കെടുക്കാം..

  നല്ല പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് വിലപ്പെട്ട സമ്മാനവും കാണും, റിയാലിറ്റി ഷോയുടെ ഒരു രീതി അതല്ലേ..

  ReplyDelete
 18. മനുഷ്യ ജീവിതം വെച്ചല്ലേ അമ്മാനമാടാന്‍ പട്ടൂ

  ReplyDelete
 19. പ്രിയപ്പെട്ട മുഖ്താര്‍,
  താങ്കള്‍ ഞങ്ങളുടെ ചാനലിനു അയച്ച മെയില്‍ കണ്ടു.പ്രതികരണത്തിന് നന്ദി.
  സവിനയം ഓര്‍മ്മിപ്പിക്കട്ടെ..
  താങ്കള്‍ ഗള്‍ഫിലായത് കൊണ്ടാണോ എന്നറിയില്ല.
  നമ്മള്‍ കേരളീയ സമൂഹം സാംസ്കാരികമായി ഒരു പാട് മുന്നേറിയിരിക്കുന്നു.
  ഇപ്പോള്‍ ആവെറേജ് മലയാളി എന്നു വെച്ചാല്‍
  രാവിലെ തൊട്ട് ടീവിക്ക് മുന്‍പില്‍ അന്തം വിട്ടിരുന്ന്
  റിയാലിറ്റി ഷോ എന്ന പേരില്‍ ഞങ്ങള്‍ തയ്യാറാക്കുന്ന ഏത് പൊറാട്ടുനാടകങ്ങളും
  വെള്ളം കൂട്ടാതെ വെട്ടിവിഴുങ്ങുന്ന ഒരു മന്തന്‍ സമൂഹമാണു..
  അവരുടെ മന്തബുദ്ധിയിലേക്ക് ഏതൊക്കെ അടിച്ച് കേറ്റി
  അവരെ ഞങ്ങളുടെ ചാനലിന്റെ കാഴച്ചക്കാരാക്കി മാറ്റാമോ എന്ന തീവ്ര
  ചര്‍ച്ചയില്ലണു ഞങ്ങള്‍..

  താങ്കള്‍ക്ക് ഇതിലൊന്നും താല്പര്യമില്ലെങ്കില്‍ ദയവായി ടീ വി ഓഫാക്കുക..
  അല്ലാതെ ഞങ്ങളെ നന്നാക്കാന്‍ നോക്കല്ലേ ..
  ഇനി ഒന്നു കൂടെ പറയാം..
  അടുത്തതായി "കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍" എന്ന റിയാലിറ്റി ലൈവ് ഷോയാണു ഞങ്ങളുടെ
  പുതിയ സെന്‍സേഷണല്‍ ടീ വി ഷോ..
  ലതായത് ഞങ്ങള്‍ ജഡ്ജസിനെ അണിയിച്ചൊരുക്കിയ ഒരു കിടപ്പറയിലെ സൈഡില്‍ ഇരുത്തും..
  കാണികളെ ജനലിനപ്പുറവും...
  പിന്നെ തിരഞ്ഞെടുത്ത കാന്‍ഡിഡേറ്റ്സിന്റെ ഉശിരന്‍ പ്രകടനമാണു...ഹോ ഓര്‍ക്കുമ്പഴേ
  കുളിരു കോരുന്നു...അതോടെ ഞങ്ങളെ ചാനലു റേറ്റിംഗില്‍ ഒന്നാമതെത്തും മോനേ..
  മുക്താറേ ഇതൊന്നും നീ മറ്റവര്‍ക്കിട്ട് കാച്ചല്ലേ..അവരത് അടിച്ചെടുക്കും..

  എന്നാ പറഞ്ഞപോലെ..
  ബെഡ്റൂം ലൈവിനു ഒരു പങ്കെടുക്കാന്‍ വന്ന ദമ്പതിമാരുടെ തിക്കും തിരക്കുമാ പുറത്ത്
  കേള്‍ക്കുന്നത്..
  കേരളീയ സമൂഹം എത്രപുരോഗമിച്ചെന്ന് ഇപ്പം മനസ്സിലായല്ലോ..
  മേലില്‍ ഇങ്ങനത്തെ പരാതിയൊന്നും എഴുതില്ലന്ന് കരുതട്ടെ..

  നിറുത്തട്ടേ..
  കഴുത്തുവെട്ട് ടീവീ പ്രോഗ്രാം പ്രൊഡ്യൂസര്‍,
  കേരളം.

  ReplyDelete
 20. നാലു കെട്ടാന്‍ പറ്റിയാല്‍ ഈ പ്രശ്നം ഉണ്ടാവില്ല അല്ലെ സാറേ. tv യില്‍ ഒക്കെ കൊറാന്‍ പാരായണം മാത്രെ വേണ്ടു നമ്മള്‍ക്കെ

  ReplyDelete
 21. അടുത്ത റിയാലിറ്റി ഷോ വരുന്നുണ്ട് നിങ്ങളുടെ ലൈംഗീക പ്രശ്നങ്ങള്‍ ലൈവ് ആയി പരിഹരിച്ചു തരുന്നു

  ReplyDelete
 22. ഒരു ടീ വി വില്‍ക്കാനുണ്ട്. സോണി. ഇരുപത്തൊന്നു ഇഞ്ച്. ആവശ്യക്കാരുണ്ടെല്‍ പറയണം. ശരിക്കൊന്നു ഉറങ്ങണം..

  (നൗഷാദ് അകമ്പാടത്തിന്റെ പ്രതികരണം ഒരു ഇടിവെട്ടാണ്..)

  ReplyDelete
 23. എന്റെ 'അമ്മോ' ..........

  ReplyDelete
 24. ഇനിയെന്തൊക്കെ റിയാലിറ്റി ഷോകള്‍ കാണാനിരിക്കുന്നു!!!... കന്യകാത്വം വരെ റിയാലിറ്റി ഷോകളിലൂടെ വില്‍ക്കപെടുന്ന ഇക്കാലത്ത്.... നമ്മുടെ ചാനലുകളിലും ഇതിലും വലുതൊക്കെ പ്രതീക്ഷിക്കാവുന്നതേയുള്ളൂ.

  റിയാലിറ്റി ഷോകള്‍ ഒരു സാമൂഹ്യ ദുരന്തവും മനുഷ്യാവകാശ പ്രശ്നമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ പോസ്റ്റിന് വളരെ പ്രസക്തിയുണ്ട്.

  ReplyDelete
 25. ചാനലുകളിൽ റിയാലിറ്റിഷോകൾ കൊണ്ട് ആളെക്കൂട്ടാൻ തുടങ്ങിയിട്ട് കുറച്ചുനാളേ ആയുള്ളു.. ഇതിനകം ഒട്ടുമിക്ക മേഖലകളിലും കൈവച്ചുകഴിഞ്ഞു. ഇനി ജീവിതത്തിലെ ബാക്കിയുള്ള സ്വകാര്യതകളിലേക്കും അതിന്റെ ക്യാമറക്കണ്ണുകൾ എത്തിത്തുടങ്ങും. ക്യാമറയ്ക്ക് മുന്നിൽ എന്തും തുറന്നു കാണിക്കാൻ ഉളുപ്പില്ലാത്ത കുറെ പെർഫോമൻസ്കാരും എത്തുന്നതോടെ കാഴ്ചക്കായ് ഉറക്കമിളക്കുന്നവർക്ക് ഉത്സവമാകും!

  ReplyDelete
 26. നിയന്ത്രണമില്ലാതെ എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യം എന്നല്ലാതെ എന്ത് പറയാന്‍..?

  ReplyDelete
 27. മാഷെ
  അപ്പിയിടല്‍ വരെ നാളെ റിയാലിറ്റി ഷോയില്‍ കാണാം എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍
  സൂര്യയും ഏഷ്യാനെറ്റും കൈരളിയും അമൃതയും ഒക്കെ കേരളീയരെ അപ്പിയിടീക്കണത് കാണാന്‍ എനിക്ക് മുട്ടുന്നു,
  അവതാരക ( ന്‍ ) ആരാകും എന്നാ എന്റെ ഇപ്പോഴത്തെ ചിന്ത

  ReplyDelete
 28. ഞാന്‍ നിങ്ങളുടെ എല്ലവരുടേയും പ്രതികരണങ്ങള്‍ വായിച്ചു. ഒരുത്തനും നട്ടെല്ലില്ലെന്നു മനസ്സിലായി. ഒരു കഴുത എന്തോ പറയുന്നു; അത് മറ്റുള്ള കഴുതകള്‍ ഏറ്റു പറയുന്നു. വിഡ്ഡികള്‍ !!! അല്ലാതെന്തു പറയാന്‍ !!! മുസ്ലിം മുഷ്ക്ക് ഈ പ്രതികരണത്തില്‍ തെളിഞ്ഞു കണ്ടു. ശംഖുവരയന്മാരെയല്ല; ഇത്തരം മുസ്ലിം തീവ്രവാദം പരോക്ഷമായി കുത്തിവെക്കുന്ന ബ്ലോഗുകളാണു നിരോധിക്കേണ്ടത്.

  വിജയന്‍ കോന്നി

  ReplyDelete
 29. @ niranju : വിജയന്‍ കോന്നിയുടെ നട്ടെല്ല് കമന്റില്‍ എവിടെ..??
  മുന്‍ കമന്റുകളെ കളിയാക്കി എന്നല്ലാതെ പോസ്റ്റിലെ വിഷയത്തെ എന്തേ മാഷെ വിട്ടുപോയെ....?
  നട്ടെല്ലില്ലേ..അതോ അത് പുറത്ത് കാണിക്കാന്‍ കൊള്ളില്ലേ??

  ReplyDelete
 30. പ്രിയപ്പെട്ട ശ്രീ.വിജയന്‍ കോന്നി
  (അതു തന്നാന്നോ പേരെന്നാര്‍ക്കറിയാം !)

  താങ്കളുടെ കമന്റ് വായിച്ച് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയീ...

  മലയാളികള്‍ ടീവീ റിയാലിറ്റി ഷോക്കടിമപ്പെട്ട വെറും മന്ദ ബുദ്ധികളായെന്ന് ഞാന്‍ പരിഹസിച്ചത് ഇത്ര വേഗം
  താങ്കള്‍ തെളിയിച്ച് തന്ന് എന്റെ മാനം കാത്തല്ലോ..

  ഈ പോസ്റ്റിനു കമന്റ് എഴുതിയ ഞാനടക്കമുള്ള വിഡ്ഡി കഴുതകള്‍ തങ്ങളുടെ പ്രൊഫൈലില്‍ സ്വന്തം പേരും ഡീറ്റൈല്‍സും വെച്ചെഴുതിയത് ബഹുമാനപ്പെട്ട കഴുതയും വിഡ്ഡിയുമല്ലാത്ത താങ്കള്‍ ശ്രദ്ധിച്ചുവോ ആവോ..

  എന്തായാലും കഴുതയും വിഡ്ഡിയുമല്ലാത്ത താങ്കള്‍ അത് പോലും വെക്കാതെ ഇത്തരമൊരു അഭിപ്രായം എഴുതിയതിന് മറുപടി അര്‍ഹിക്കുന്നില്ല എന്ന് കഴുതയും വിഡ്ഡിയുമല്ലാത്ത താങ്കള്‍ക്ക് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

  സമ്മതിച്ചു..താങ്കള്‍ക്ക് രണ്ടുമീറ്റര്‍ നീളത്തില്‍ നല്ല ഒന്നാന്തരം ഇരുമ്പ് നട്ടെല്ല് തന്നെ!

  എത്ര മനോഹരമായാണു കഴുതയും വിഡ്ഡിയുമല്ലാത്ത താങ്കള്‍ ഈ കമന്റ് എഴുതിയത്!
  സംശയമില്ല..കിടപ്പറയിലെ ലൈം‌ഗിക പ്രശ്നങ്ങള്‍ മാത്രമല്ല ഹാഷിം പറഞ്ഞ പോലെ" ലൈവ് അപ്പിയിടല്‍ റിയാലിറ്റി ഷോക്കും" ഉഗ്രന്‍ ചാന്‍സു തന്നെ യെന്ന് കഴുതയും വിഡ്ഡിയുമല്ലാത്ത താങ്കള്‍ അടിവരയിട്ട് തെളിയിച്ചിരിക്കുന്നു..

  താങ്കളുടെ മെയില്‍ എല്ലാ ടീവീ ചാനലുകാര്‍ക്കും അയച്ചു കൊടുക്കുകയാണു..
  കഴുതയും വിഡ്ഡിയുമല്ലാത്ത താങ്കളെപ്പോലെ ഒരു സമൂഹത്തിനെ സൃഷ്ടിച്ചതിന്റെ പുണ്യം
  അവര്‍ക്കുള്ളതാണെന്ന് ചരിത്രം പറയും മുന്‍പേ അവരറിയട്ടെ!

  എന്തായാലും വിജയന്‍ കോന്നി എന്നെഴുതി കോന്നിക്കാരെ മുഴുവന്‍ അഭിമാനത്തിന്റെ
  നെറുകയില്‍ കയറ്റിയ താങ്കള്‍ കോന്നിക്കാരെ കാണുമ്പോള്‍ കൈപ്പാടില്‍ നിന്നും മാറി നില്‍ക്കുന്നത്
  ഹോസ്പിറ്റല്‍ ബില്‍ കുറക്കുന്നതിന് വളരെ സഹായിക്കും.

  നിറുത്തട്ടെ,
  ഇനിയും ഇത് പോലെ വല്ല നമ്പരും കയ്യിലുണ്ടെങ്കില്‍ പറയണേ...

  വിഡ്ഡിയും കഴുതയുമല്ലാത്ത താങ്കള്‍ക്ക്
  സഹതാപപൂര്‍‌വ്വം.

  ReplyDelete
 31. എല്ലാ ജെഹാദികളും ഉണ്ടല്ലോ. ഇവന്മാരൊക്കെ നന്നാക്കി tv യില്‍ ഇനി മൊഹമ്മദന്‍ കലാ പരിപാടികളായ തലവെട്ടല്‍, എറിഞ്ഞു കൊല്ലല്‍, ബെല്‍റ്റ്‌ ബോംബിംഗ്, കോറാന്‍ പാരായണം, കുണ്ടന്‍ വിത്ത്‌ 7 യര്‍ ഓള്‍ഡ്‌ ബോയ്സ് തുടങ്ങിയവ മാത്രം ഉള്‍പ്പെടുത്താം.

  ReplyDelete
 32. മനോജ്‌ മനയിലിന്റെ മറുപടി വായിച്ചാല്‍ തോന്നും അമൃത ചാനല്‍ ഈ പരിപാടിയിലൂടെ എന്തോ ഉദാത്തമായ ഒരു സംഗതിയാണ് പ്രേക്ഷകരില്‍ എത്തിക്കുന്നതെന്നാണ്.ഉപഭോഗ ജീവിതത്തിന്റെ ആഴക്കയങ്ങളില്‍ കുടുങ്ങാനുള്ള എല്ലാ കെണികളും ഒരുക്കുന്നതില്‍ ചാനലുകള്‍ വഹിക്കുന്ന പങ്കിനെകുറിച്ച് മനോജ്‌ മറന്നുപോയതായിരിക്കും. പ്രേക്ഷകന്റെ കാഴ്ചയിലേക്കും ബോധത്തിലേക്കും എന്തും കടത്തിവിടാമെന്ന വിജാരമാണ് ഇവരെ ഇത്തരം പരിപാടികള്‍ പടച്ചുവിടാന്‍ പ്രേരിപ്പിക്കുന്നത്. ജീവിതത്തിന്റെ എല്ലാ സൊകാര്യതകളിലേക്കും ക്യാമറകണ്ണുകളുമായി കടന്നുചെല്ലാന്‍ ഒരു
  ഉളിപ്പുമില്ലാതായിരിക്കുന്നു ഇക്കൂട്ടര്‍ക്ക്.

  ReplyDelete
 33. എന്തിനു ജീവിക്കുന്നു എന്ന് പോലും ചിന്തിക്കുവാന്‍ പോലും കഴിയാത്ത 'കിഴങ്ങരുടെ' ലോകമായി മാദ്ധ്യമ ലോകം മാറിയിട്ട് കാലം കുറെ ആയി .
  ഇതൊക്കെ പ്രൊഫഷണല്‍ ആയിട്ട് കൈകാര്യം ചെയ്തി ല്ലങ്കില്‍ അവര്‍ക്ക് നില നില്പ്പില്ല . എന്നാല്‍ നാളെയെ പ്രതീക്ഷയോടെ കാണുന്നവര്‍ പ്രതികരിച്ചേ മതിയാവൂ .
  പ്രതികരണങ്ങള്‍ 'പരസ്യ'ങ്ങളാക്കുവാനും ഇത്തരം മാദ്ധ്യമങ്ങള്‍ ശ്രമിക്കുമെന്നതും ചിന്തനീയം ....

  @ മുക്താര്‍ ...ശ്രദ്ധേയമായ മറ്റൊരു പോസ്റ്റ്‌ ...അഭിനന്ദനങ്ങള്‍ :)

  ReplyDelete
 34. എന്നും പുറത്തെ മാലിന്യങ്ങള് വാരിവലിച്ച് സ്വന്തമാക്കുന്നതില് മലയാളമാധ്യമങ്ങള് പിറകിലല്ലെന്നതിന്റെ ആദ്യോദഹാരണമല്ലിത്.പീക്കിരിരാഷ്ട്രീയക്കാരുടെ തൊള്ളത്തല്ലുകള് ലൈവായിക്കാണാന് ആളെക്കിട്ടാഞ്ഞിട്ടല്ല ഇത്തരം കുടുംബരഹസ്യങ്ങള് അങ്ങാടിപ്പാട്ടാക്കാന് അമൃതയെപ്പോലുള്ള ചാനലുകള് രംഗത്തെത്തുന്നത്. പരിപാടിക്ക് മികവുകൂട്ടാന് ചാനലിന് പ്രേക്ഷകരെക്കൂട്ടാന് ഇക്കൂട്ടര് ഏഷ്യാനെറ്റിനു് ഒട്ടും പിറകിലല്ല. നാലുകെട്ടും മുഖമക്കനയും മാത്രം ചര്ച്ചചെയ്തതുകൊണ്ടുമാത്രം റേറ്റിങ് കൂടില്ലല്ലോ. മാത്രമല്ല, പൊതുജനത്തിനിഷ്ടമുള്ളതൊക്കെ വാരിക്കോരിക്കൊടുക്കാന് മനോരമമാതൃഭൂമികള് മല്സരിക്കുന്നുമുണ്ട്. ജീവിതത്തില് മൂല്യങ്ങള്ക്ക് തരിന്പും വിലകല്പ്പിക്കാത്തവര്ക്ക് ഇതൊക്കെ ആനക്കാര്യം തന്നെയാവും, ഇനി ചിലപ്പോള് രണ്ടുകൊല്ലം കഴിഞ്ഞാല് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ബലാല്സംഘവീരന്റെ ആത്മകഥയും ടെലിവിഷനില് വരും. നൌഷാദിന്റെ മറുപടി കുറിക്കുകൊള്ളുന്നതാ, എഴുത്തും കമന്റും കലിയുഗത്തിലെ കൈവെളിച്ചം തന്നെ. ഇനിയുമെഴുതുക

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
 36. വിജയന്റെ കമന്റ് വായിച്ചശേഷം പറയാതിരിക്കാനാവില്ലെന്നു തോന്നി.
  നാട്ടില് പത്രപ്രവര്ത്തനത്തിനിടെ, ജന്മഭൂമിയുടെയും അമൃതയുടെയും സംയുക്തലേഖകന് രാവിലെ ലാന്റ് ലൈനില് വിളിച്ചു. പിറ്റേന്ന് ചെറുപെരുന്നാള്, പത്രമോഫീസില് വിളിച്ചപ്പോള് എന്റെ നന്പറാ പഹയന്മാര്ക്കുകൊടുക്കാന് തോന്നിയത്. ലേഖകന് അമൃതയിലേക്ക് ബൈറ്റൊന്നുവേണം, പെരുന്നാളിന്റെ ചരിത്രപശ്ചാത്തലമറിയണം. അറിയുന്നത് പറഞ്ഞുകൊടുത്തു.അപ്പോള് അദ്ദേഹം പറഞ്ഞത് അവര്ക്കേറ്റവും റേറ്റിങ് മലപ്പുറത്തെ മാപ്ലാര്ക്കിടയിലാണെന്ന്. ഞാനദ്ഭുതംകൂറിയില്ല. രാമനാമം ജപിക്കലും ഖുര് ആന് ഓതലുമൊക്കെ റിയാലിറ്റി ഷോ കഴിഞ്ഞിട്ടുമതിയെന്നു പുതിയ തലമറ പഠിച്ചുവച്ചിട്ടുണ്ട്. കൈരളിയും ഏഷ്യനെറ്റും സൂര്യയും ജീവനുമൊക്കെ വിഷമയംതന്നെ.വിളന്പുന്നതിലെ റേറ്റിങ്ങിനെച്ചൊല്ലി ആരുംതല്ലുകൂടേണ്ടതില്ല, എല്ലാവരും ഒന്നിനൊന്നു മെച്ചം.എന്തായാലും മാതൃഭൂമി ചാനല്കൂടി വന്നാല് എല്ലാവര്ക്കും ഒരുമിച്ചുമുന്നേറാം, കാലത്തിനനുസരിച്ച്.

  ReplyDelete
 37. അനില്‍ കുമാറും ഗീതയും തമ്മിലുള്ള ''അവിഹിത'' പ്രശ്നങ്ങള്‍ "ലോകം മുഴുവന്‍" അറിഞ്ഞു ആരെങ്കിലും കത്തിലൂടെ പരഹാരം നിര്‍ദേശിച്ചു അവരുടെ ദാമ്പത്യം വീണ്ടും പുഷ്പിച്ചാല്‍ അതൊരു നല്ല കാര്യമല്ലേ. ഇനി അത് നടന്നില്ലെങ്കിലും ടി വി യിലൊന്നു മുഖം കാണിക്കാമല്ലോ. ഇക്കാലത്ത് ഇങ്ങള്‍ ഒരു നല്ല കാര്യം ചെയ്യാനും സമതിക്കൂലെ ഹേ.

  ReplyDelete
 38. Please Make Nation of Muhammad Very strong

  Put this loge in your blog

  And please help me for make

  this Campaign Internationality in anther blog of Muslim

  I am from Makkah and I don’t no English very well only Arabic

  Thank you
  God bless us

  The Link

  http://krkr111.blogspot.com/2010/06/campaign-one-body.html

  ReplyDelete
 39. എന്തെങ്കിലും വ്യത്യസങ്ങൾക്ക് വേണ്ടി ഊരു ചുറ്റുന്നവരിൽ നിന്നും ഇതിലപ്പുറം വരും.. കുപ്രസിദ്ധ ജെറി സ്പ്രിഗറെ കടത്തിവെട്ടുന്നവരെ കേരളം കാണാനിരിക്കുന്നു എന്നർത്ഥം!! കലങ്ങളായി മലയാളം ചാനൽ കണ്ടിട്ട്. ആന്റിന കേട് വന്നത് നന്നാക്കാൻ തോന്നിയിട്ടില്ല. ഇനി തോന്നുകയുമില്ല. അത്രക്ക് ആഭാസകരവും പാട്ടും കൂത്തുമായി എല്ലാ ചാനലുകളും മത്സരിക്കുമ്പോൾ കുടുംബസദസ്സുകളിൽ നിന്ന് എടുത്തെറിയേണ്ടതാവും മലയാളം ചാനലുകളെ..

  ReplyDelete
 40. good write up Mukhthar, really
  a thought provoking article.
  Its high time visual media has to come up with their own self regulatory boards, another suggestion can be the adoption of clasification of TV programmes As Universal, parental guidance etc

  ReplyDelete
 41. റിയാലിറ്റി ഷോകല്‍ തുടങ്ങിയത് അല്ലെ ഉള്ളു ഇനിയും വരനിരിക്കുനത്തെ ഉള്ളു പലതും ...അപ്പി ഇടല്‍ അതില്‍ ഒന്ന് മാത്രം!

  ReplyDelete
 42. ഈ പോസ്റ്റു വന്നിട്ട് മൂന്നു വര്‍ഷമാവാറായില്ലെ? ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ!. ഇതാണു മലയാളി.ജീവന്‍ ടീവിയില്‍ പണ്ടു വന്ന പരിപാടിയുടെ പേര്‍ “ഭാഗ്യ ജാതകം” എന്നാണെന്റെ ഓര്‍മ്മ. കമന്റില്‍ ഹംസ സൂചിപ്പിച്ച ആ പരിപാടി അന്നു കണ്ടിരുന്നു.ഹാഷിം പറഞ്ഞ അപ്പിയിടല്‍ ഇതു വരെ ആരും തുടങ്ങി കണ്ടില്ല.ഇപ്പോള്‍ മനോരമയില്‍ അതിലും വലിയ പലതും വരുന്നുണ്ട്.

  ReplyDelete