Jul 13, 2010

കൈവെട്ടിന്റെ രാഷ്ട്രീയംകേരളത്തില്‍ തീവ്രവാദ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തി വിടുന്ന ഭീതി വിട്ടുമാറുന്നില്ല. ഒടുവില്‍ ഇതാ കണ്ണൂരില്‍ നിന്നും ബോംബും വടിവാളുമൊക്കെ കണ്ടെത്തിയിരിക്കുന്നു.
അധ്യാപകന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അന്വേഷണണങ്ങള്‍ ശരിയായ വിധമാണെങ്കില്‍ കൂടുതല്‍ ജാഗ്രതകള്‍ ആവശ്യമാണെന്ന് ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളാണ് നമുക്കു മുന്‍പില്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നത്.
 അധ്യാപകന്റെ കൈ വെട്ടിയ പ്രവര്‍ത്തനത്തെ എല്ലാവരും അപലപിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും ഇതു കാടത്തമെന്നു വിളിച്ചു പറയുന്നു. മുസ്ലിം സംഘടനകള്‍ ശക്തമായിത്തന്നെ പ്രതികരിച്ചിരിക്കുന്നു.
എന്നാല്‍,
ഈ തീവ്രവാദ ഗ്രൂപ്പുകള്‍ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചുണ്ടായതല്ലല്ലോ.
തീവ്രവാദികള്‍ക്ക് ഇങ്ങനെ അഴിഞ്ഞാടാന്‍ തക്ക വിധം കേരളത്തെ പാകപ്പെടുത്തിക്കൊടുത്തതാരാണ്. ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇവരെ വളര്‍ത്തുന്നതില്‍ പങ്കില്ലായിരുന്നൊ.?
താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഇടതും വലതും ഇത്തരം തീവ്രവാദ ഭീകര പ്രസ്ഥാനങ്ങള്‍ക്ക് തഴച്ചു വളരാനുള്ള അവസരവും സാഹചര്യവും ഒരുക്കിക്കൊടുക്കുകയായിരുന്നില്ലെ.
ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷമാണ് ന്യൂനപക്ഷ വര്‍ഗീയത ഇത്രയേറെ ശക്തിപ്രാപിച്ചത്. 'ഗുജറാത്ത്' ഊക്കും ഉണര്‍‌വും കൊടുത്തു.
ബാബ്‌രി മസ്ജിന്റെ തകര്‍ച്ചയില്‍ മനസ്സു നൊന്ത മുസ്ലിംകള്‍ വളരെ പക്വവും മാന്യവുമായി ഇടപെട്ടപ്പോള്‍ അതിനെതിരെ മുസ്ലിം വികാരമുണര്‍ത്തി രാഷ്ട്രീയ ലാഭം നേടാന്‍ ശ്രമിച്ചവര്‍ അതിലൂടെ വര്‍ഗീയ തീവ്രവാദ ശക്തികളെ വളര്‍ത്തുകയായിരുന്നു. ഒരു കൈ ഉയര്‍ത്തി തീവ്രവാദത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും മറു കൈ കൊണ്ട് തീവ്രവാദികളെ ആശിര്‍വദിക്കുകയുമായിരുന്നു ഇടതും വലതും ഇതു വരെ ചെയ്തു കൊണ്ടിരുന്നത്.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരേതട്ടില്‍ വെച്ചളക്കാന്‍ നമ്മുടെ സാമൂഹിക സം‌വിധാനങ്ങളൊന്നും തയ്യാറുമല്ല.
മുസ്ലിംകള്‍ക്കെതിരെ ആസൂത്രിതമായ ഒളിയാക്രമണങ്ങള്‍ സാംസ്കാരികമായിത്തന്നെ നടന്നു കൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ അതിനു ചൂട്ടു പിടിക്കുന്നു. കള്ളക്കഥകള്‍ പടച്ചുണ്ടാക്കി വാര്‍ത്തയാക്കുന്നു. ലൗ ജിഹാദും തേങ്ങാക്കുലയും..!
ഇതിനെല്ലാമെതിരില്‍ സത്യസന്ധവും ക്രിയാത്മകവുമായ നടപടികള്‍ ഏതു ഭാഗത്തു നിന്നും ഇല്ലാതാവുമ്പോള്‍ സ്വാഭാവികമായും തീവ്രവാദികള്‍ വളര്‍ന്നു വരും.
നീതിക്ക് രണ്ടും മൂന്നും മുഖങ്ങളുണ്ടാവുമ്പോള്‍ തീവ്രവാദം ശക്തി പ്രാപിക്കും.
തൊഗാഡിയമാര്‍ക്ക് ഒരു നീതിയും പ്രമോദ് മുത്തലിക്കുമാര്‍ക്ക് മറ്റൊരു നീതിയും മഅദനിമാര്‍ക്ക് വേറൊരു നീതിയുമാകുമ്പോള്‍, നീതി നിഷേധിക്കപ്പെടുകയും സത്യം നുണയാവുകയും ചെയ്യുമ്പോള്‍ തീവ്രവാദം ശക്തി പ്രാപിക്കുന്നു.
ഞാന്‍ പറഞ്ഞു വരുന്നത് തീവ്രവാദ ഭീകര സംഘങ്ങള്‍ വളര്‍ന്നുവരുന്ന സാമൂഹിക ചുറ്റുപാടുകളില്‍ ഒരു മാറ്റവും വരുത്താതെ അധ്യാപകന്റെ കൈവെട്ടിയവരില്‍ ചിലരെ അറസ്റ്റു ചെയ്തതു കൊണ്ടോ, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതു കൊണ്ടോ തീരുന്നതല്ല ഇവിടുത്തെ പ്രശ്നങ്ങള്‍.
അടിവേരില്‍ നിന്നു വേണം ചികില്‍സ.
കമ്പും ചില്ലകളുമൊടിച്ചു നീക്കിയാല്‍ തല്‍ക്കാലം ഇലകൊഴിച്ചിലിനിത്തിരി കുറവുണ്ടാകുമെന്നു മാത്രം. കൂടുതല്‍ ശക്തമായി മുളച്ചു പൊന്തിയേക്കാം ഏറേ വൈകാതെത്തന്നെ.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്ന് ശക്തമായ നിലപാടെടുക്കേണ്ടതുണ്ട്. ഇത്തരം അരാചകശക്തികളെ സഹായിക്കുന്ന ഒരു നിലപാടും ആരില്‍ നിന്നും ഉണ്ടായിക്കൂട. 
ഈ സമയം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആത്മവിമര്‍ശനത്തിനുള്ള അവസരം കൂടിയാണ്. പരസ്പരം കുറ്റപ്പെടുത്തലുകള്‍ക്കപ്പുറം സ്വന്തം നിലപാടുകളില്‍ എവിടെയാണ് പിഴവു പറ്റിയതെന്ന് തിരിച്ചറിയുകയും അതു തിരുത്തുകയുമാണ് ഇടതും വലതും ചെയ്യേണ്ടത്.
ഒപ്പം യുവജന പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. എന്തു കൊണ്ട് യുവാക്കള്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന അന്വേഷണത്തിനു മുതിരേണ്ടത് ഇവിടുത്തെ യുവജന പ്രസ്ഥാനങ്ങളാണ്.
അരാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട സാമൂഹിക ചുറ്റുപാടിന്റെ പരിണതിയാണ് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കള്‍. കൃത്യമായ രാഷ്ട്രീയ, ജീവിത അവബോധമില്ലായ്മയും മതപരമായ അറിവില്ലായ്മയുമാണ് തീവ്രവാദത്തിലേക്ക് യുവാക്കള്‍ വഴുതി വീഴാനുള്ള കാരണം.
സാമുദായിക ദ്രുവീകരണത്തിനായുള്ള ശ്രമങ്ങള്‍ ഏതു ഭാഗത്തു നിന്നുണ്ടായാലും അതിനെ ശക്തമായി നേരിടേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാനും അറിയാനും ഉള്‍ക്കൊള്ളാനുമുള്ള സാഹചര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കപ്പെടണം.
മുസ്ലിം സംഘടനകള്‍ കൂട്ടായ പ്രധിരോധം ഈ കറുത്ത ശക്തികള്‍ക്കെതിരെ രൂപപ്പെടുത്തേണ്ടതുണ്ട്.  ഗ്രൂപ്പു തര്‍ക്കങ്ങളും തമ്മില്‍ തല്ലുമായി പിളര്‍ന്നും വിടര്‍ന്നും മുസ്ലിം സംഘടനകള്‍ ചെറുതായിക്കൊണ്ടിരിക്കുമ്പോള്‍ സ്വാഭാവികമായും യുവാക്കള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ നിന്നകലുകയും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് നടന്നടുക്കുകയും ചെയ്തേക്കാം.
മുസ്ലിം സംഘടനകള്‍ കൂടുതല്‍ യാഥാസ്ഥിതികവും സങ്കുചിതവുമായിക്കൊണ്ടിരിക്കുന്ന ദുഖകരമായ അവസ്ഥയാണ് ഇന്നുള്ളത്. അന്‍പതു കൊല്ലം പിന്നിലേക്ക് സമുദായത്തെ പിടിച്ചു വലിക്കാനാണ് ചില 'മുറിമൊല്ലമാരുടെ' ശ്രമം. അതിന്നനുകൂലമായ നിഷ്ക്രിയത്തവും അലസതയും മുസ്ലിം സമുദായത്തെ പിടികൂടിയിട്ടുണ്ട്. ഇതു മുതലെടുത്താണ് വര്‍ഗീയ ശക്തികള്‍ വളര്‍ന്നു വരുന്നത്.
എല്ലാ മുസ്ലിം സംഘടനകളും ഇത്തരം തീവ്രവാദ നിലപാടുകളെ ശക്തമായി എതിര്‍ത്തിട്ടും എന്തു കൊണ്ട് മുസ്ലിം സമുദായത്തിന്റെ മക്കള്‍ ആ ഇരുണ്ട ഇടവഴികളിലെത്തിച്ചേരുന്നു എന്ന ആലോചന ഉണ്ടാവേണ്ടത് മുസ്ലിം സംഘനകള്‍ക്കത്തു നിന്നാണ്, പ്രത്യേകിച്ച് മുസ്ലിം യുവജന പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നിന്ന്.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും മതത്തെ തൊട്ടറിയാനും ഉള്‍ക്കൊള്ളാനും ആവശ്യമായ അറിവുകള്‍ വിശ്വാസികളിലേക്കു പകരാന്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കു കഴിയേണ്ടതുണ്ട്. മതത്തെ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും മതമൂല്യങ്ങളെ അറിഞ്ഞനുഭവിക്കാനും ഒരോ വിശ്വാസിക്കും കഴിയേണ്ടതുണ്ട്. ഇവിടെ അറിവില്ലായ്മയും വികലമായ അറിവുകളുമാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ആളും അര്‍ഥവും നല്‍കുന്നത്.
പ്രബോധനവും ബോധവല്‍ക്കരണവും കൃത്യമായ ദിശയിലേക്ക് തിരിച്ചു വെക്കാന്‍ മുസ്ലിം സംഘടനകള്‍ക്ക് കഴിയേണ്ടതുണ്ട്.
ശക്തമായ പ്രതിരോധത്തിന് ഒത്തൊരുമിക്കുക നാം, ജാതിയും മതവും രാഷ്ട്രീയവും മറന്ന്.
ഈ ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തുക.

നിഷ്ക്രിയമായ മുസ്ലിം യുവജന പ്രസ്ഥാനങ്ങള്‍ ഉറക്കമുണരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

. 
കൂട്ടിവായിക്കുക. 

44 comments:

 1. ശക്തമായ പ്രതിരോധത്തിന് ഒത്തൊരുമിക്കുക നാം, ജാതിയും മതവും രാഷ്ട്രീയവും മറന്ന്.
  ഈ ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തുക.

  നിഷ്ക്രിയമായ മുസ്ലിം യുവജന പ്രസ്ഥാനങ്ങള്‍ ഉറക്കമുണരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

  ReplyDelete
 2. സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവക്കുള്ളിലെ പ്രശ്നങ്ങള്‍ തന്നെ തീര്‍ക്കാന്‍ സമയമില്ല... പിന്നെ ഇതിനൊക്കെ എവിടെ നേരം...
  നല്ല പോസ്റ്റ്‌ മുക്താര്‍ ഭായ്...

  ReplyDelete
 3. മതത്തെ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവരും മതമൂല്യങ്ങളെ അറിഞ്ഞനുഭവിക്കുന്നവരും സമുദായത്തിലെ 'വെളുത്ത' ശക്തികളുമായിരുന്നിട്ടും ജമാ‌അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും അനുബന്ധ സംഘടനകളും ഞമ്മന്‍റെ പാര്‍ട്ടിക്ക് പോലും തീവ്രവാദികളും ദേശവിരുദ്ധ ശക്തികളുമായതെങ്ങിനെയാണ് മുഖ്താര്‍ക്കാ?

  ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയുമെന്ന് തന്നെ പ്രത്യാശിക്കാം.

  ReplyDelete
 4. തീവ്രമായി വാദിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് തീവ്രവാദി എന്ന് പറയുന്നതെങ്കില്‍ ഞാന്‍ ആ തീവ്രവാദിയെ അനുകൂലിക്കുന്നു.സത്യത്തിനു വേണ്ടിയാണ് തീവ്രമായി വാദിക്കുന്നതെങ്കില്‍ നാം അവരോടൊപ്പം നില്‍ക്കണം.ഭീകരവാദി എന്ന പ്രയോഗമാണ് ഇവര്‍ക്ക് ചേരുക എന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ ഭീകരവാദം ഉണ്ടാവുന്നത് എങ്ങനെ എന്ന ഒരു വിഷയം ഇവിടെ വളരെ പ്രസക്തമാണ്. മുക്താര്‍ പറഞ്ഞ പോലെ ഏതെന്കിലും സംഘടനകളെ നിരോധിച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ല.നടുവേദനയുള്ളവന്റെ ഊന്നു വടി എടുത്തു മാറ്റുന്ന ലാഘവമേ അതിനുള്ളൂ.മറിച്ച്,മൂല കാരണം കണ്ടെത്തി അതിനു യുക്തമായ പരിഹാരം കാണാതെ ഇരുന്നാല്‍ ഇത് അവസാനിക്കാതെ തുടര്‍ന്ന് കൊണ്ടിരിക്കും. ആ കാരണങ്ങള്‍ എന്തൊക്കെ എന്നൊന്ന് വിശകലനം ചെയ്യാമോ? അതിനു പരിഹാരം കാണാമോ? എന്നാല്‍ ഇത്തരം കൈവെട്ടുകാരായ മന്ദബുദ്ധികളെ അക്രമികളെ ജനങ്ങള്‍ തന്നെ റോഡില്‍ കൈകാര്യം ചെയ്യും.അതിനു ധൈര്യംകൊടുക്കുന്ന പ്രവൃത്തികള്‍ ഭരണകൂടത്തില്‍ നിന്നുണ്ടായാല്‍ മതി.നീതി നിഷേധവും ഇരട്ട നീതിയും കയ്യൊഴിഞ്ഞു എല്ലാ പൌരന്മാരെയും ഒന്നായി കാണുന്ന ഒരു അവസ്ഥ വന്നാല്‍ തന്നെ ഈ അക്രമികള്‍ ഒറ്റപ്പെടും.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. _______നേരത്തേ മനോരമ തുടങ്ങി വച്ച ലൗ ജിഹാദ് നുണക്കഥക്ക് കുടപിടിക്കാന്‍ സംഘപരിവാരത്തോടൊപ്പം ക്രിസ്ത്യന്‍ സഭകള്‍ ഇടയലേഖനവുമായി കൈകോര്‍ത്തതും നാം കണ്ടതാണ്____________


  അപ്പൊ ഈയിടെ നടന്ന റയിഡുകളില്‍ എന്‍ ഡി എഫുകാരുടെ പക്കല്‍ നിന്നും ആ ലൗജിഹാദ് പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന വീഡിയോയും ലൗജിഹാദ് നടത്തേണ്ട മാര്‍ഗങ്ങളും തന്ത്രങ്ങളും ഫോലീസ് ഫിടിച്ചത് അറിഞ്ഞില്ലേ?

  ReplyDelete
 11. കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയതടക്കമുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സര്‍ക്കാരിനോടാവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വി.എച്ച്.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

  പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി മന്‍സൂറിന്റെ ആലുവയിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ ചോറ്റാനിക്കര, വൈക്കം ക്ഷേത്രങ്ങളുടെ റൂട്ട്മാപ്പും സ്‌കെച്ചും കണ്ടെടുത്തത് ഒരു കലാപത്തിന് കളമൊരുക്കുകയായിരുന്നുവെന്ന് സംശയമുള്ളതായി നേതാക്കള്‍ പറഞ്ഞു.

  പെരുമ്പാവൂരില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കുകയും ചെയ്തിട്ടും പല സ്ഥലങ്ങളിലും പോലീസിനെ തന്നെ ആക്രമിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസുളൊന്നും രജിസ്റ്റര്‍ ചെയ്തതായി അറിവില്ല.

  തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ ചോദ്യപ്പേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ അധ്യാപകനുനേരെ വധശ്രമം ഉണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും സംസ്ഥാന രഹസ്യ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍-ഖ്വയ്ദ കേരളത്തില്‍ കോടിക്കണക്കിന് രൂപ എത്തിച്ചതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പ് നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും വി.എച്ച്.പി. നേതാക്കള്‍ ആരോപിച്ചു.

  വോട്ട് ലക്ഷ്യമാക്കിയുള്ള സര്‍ക്കാരിന്റെ മൃദുസമീപനവും പോപ്പുലര്‍ ഫ്രണ്ടിന് പ്രചോദനമാകുന്നു. നാടിനെ കലാപ ഭൂമിയാക്കാന്‍ വി.എച്ച്.പി. അനുവദിക്കില്ലെന്നും തീവ്രവാദം ആര് നടത്തിയാലും മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

  ReplyDelete
 12. തിരുവനന്തപുരം: മതതീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദു - ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് ശ്രമം നടക്കുന്നുണ്ടെന്ന ഹിന്ദുസംഘടനകളുടെ കണ്ടെത്തലുകള്‍ ശരിവെയ്ക്കുന്നതാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സി.ഡി.കളിലെ ലൈംഗിക ചൂഷണത്തിന്റെ ദൃശ്യങ്ങളെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു.

  ReplyDelete
 13. »¦മുഖ്‌താര്‍¦udarampoyil¦«

  "ശക്തമായ പ്രതിരോധത്തിന് ഒത്തൊരുമിക്കുക നാം, ജാതിയും മതവും രാഷ്ട്രീയവും മറന്ന്.
  ഈ ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തുക.

  നിഷ്ക്രിയമായ മുസ്ലിം യുവജന പ്രസ്ഥാനങ്ങള്‍ ഉറക്കമുണരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു."

  ഞാന്‍ 100%യോജിക്കുന്നു.ചില യുവജന പ്രസ്ഥാനങ്ങളെങ്കിലും അപ്രകാരം‍, ഉറക്കമുണര്‍ന്ന് പണിയെടുക്കുന്നു എന്നാണ്‍
  കൈക്ക് വെട്ടേറ്റ് പിടയുന്ന കോളേജദ്ധ്യാപകന്‍
  രക്തദാനം നല്‍കാനായി പാഞ്ഞെത്തിയ ആ
  ചെറുപ്പക്കാര്‍ നമുക്ക് പകര്‍ന്ന് നല്‍കിയ
  മഹത്തായ മാതൃക !!എനിക്കാ യുവാക്കളോട്
  വല്ലാത്തൊരു ബഹുമാനം തോന്നുന്നു!

  ReplyDelete
 14. @ ജിഷാദ് ക്രോണിക്

  >> ഇവിടെ രണ്ട് സംശയം, തിരക്കിട്ട് ചോദ്യം തയ്യാറാക്കിയപ്പോള്‍ എങ്ങനെ ഈ ഉദ്ധരണി തന്നെ കിട്ടി? ഇനി തികച്ചും യാദൃശ്ചികമെന്നു സമ്മതിക്കാം. എന്ത് കൊണ്ട മുഹമ്മദ് എന്ന പേര് തന്നെ ചേര്‍ക്കാന്‍ തോന്നി? <<

  ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ഇവിടെ ഉണ്ട്. സമയമുണ്ടെങ്കില്‍ വായിച്ചു നോക്കുക. ഒരുപാട് പത്രങ്ങള്‍ വായിക്കുന്ന ആളല്ലേ, എന്നിട്ടും ഇത് കണ്ടിട്ടില്ല എങ്കില്‍ ഇപ്പോഴെങ്കിലും കണ്ടോളൂ.

  ReplyDelete
 15. കേരളത്തില്‍ തീവ്രവാദത്തിന്റെ നാമ്പുകള്‍ മുളച്ചുവന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍, വൈകാരിക യുവത്വത്തെ തങ്ങളുടെ പത്രം ചിലവാകുവാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, ആവേശകാരികളെ തങ്ങളുടെ വോട്ടാക്കി എങ്ങനെ മാറ്റാമെന്നും കേരളത്തിലെ മത - രാഷ്ട്രീയ നേതൃത്വം ആലോചിച്ച ഒരു ഘട്ടത്തില്‍, 'മതം തീവ്രവാദത്തിനെതിരെ' എന്ന കാമ്പയിന്‍ നടത്തി സാമൂഹ്യ പ്രതിബദ്ധത കാണിച്ച 'ഐ. എസ്. എം.' എന്നൊരു മുസ്ലിം യുവജന പ്രസ്ഥാനത്തിന്റെ സ്തുത്യര്‍ഹമായ സേവനത്തെ തീവ്രവാദത്തിന്റെ അപകടകരമായ വര്‍ത്തമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പരാമര്‍ശിക്കാതെ പോയത് ശരിയായില്ല. തീവ്രവാദത്തിന് പ്രായോഗിക രൂപം നല്‍കുന്നവരും, അതിനു സൈദ്ധാന്തിക അടിത്തറ കൊടുത്തവരും പ്രതിക്കൂട്ടില്‍ തുല്യതയോടെ നില്‍ക്കുന്നവരാണ്. ഐ. എസ്. എസ്. എന്ന കേരളത്തിലെ സാമൂഹ്യ ജീവിതത്തിലെ വലിയ അക്ഷരത്തെറ്റു സജീവമായ ഘട്ടത്തില്‍ അതിനെ പ്രതികരണ തീവ്രവാദമെന്നു നേര്പ്പിച്ച്ചു കാണിച്ച കുളം കലക്കി മുക്കുവന്മാര്‍ പാര്‍ലിമേന്ടരി വ്യാമോഹത്തിന്റെ പുതിയ സാഹചര്യത്തില്‍ സമാധാനത്തിന്റെ അപ്പോസ്തലന്മാരായി സ്വയം അവരോധിക്കപ്പെടുന്നതിന്റെ കാപട്യത്തെയും തുറന്നു കാട്ടിയിരുന്നുവെങ്കില്‍ മുഖ്താരിന്റെ ശ്രദ്ധേയമായ കുറിപ്പ് ഒന്നുകൂടി ശ്രദ്ധേയമായിരുന്നേനെ.

  ReplyDelete
 16. കൈവെട്ടിന്റെ രാഷ്ട്രീയം നല്ലൊരു പ്രയോഗമാണ്. മതസമൂഹങ്ങളെ തമ്മിലടിപ്പിക്കുന്നതിന് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയകക്ഷികളെ ഒന്നിനെയും വിശ്വസിച്ചുകൂടാ.പകല് ജനാധിപത്യവാദികളും രാത്രി വിരുദ്ധരുമാവുന്ന ചില കൂട്ടര്, വോട്ടിനുവേണ്ടി സര് വ ഭീകരവാദികളെയും പിന്തുണയ്ക്കുന്നുണ്ടെന്നത് സത്യമാണ്. ഇടതനും വലതനും അധികാരവടംവലിയില് ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫാഷിസ്റ്റുകള്ക്കും അക്രമികള്ക്കും നല്ല ആയുധമാവുന്നുണ്ട്.

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. ഇതല്ലാം കണ്ടു ഞാന്‍ ഒരു തീവ്രവാദി ആണെന്ന് കരുതണ്ട.. നാട്ടില്‍ നടക്കുന്ന : നാടകം കണ്ടു സഹിക്കാന്‍ പറ്റാതെ പറഞ്ഞതാ. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ടിന്‍ ആയാലും എന്തൊക്കെ ആയാലും നമ്മുടെ സിരകളില്‍ ഓടുന്ന രക്തത്തിന്റെ കളര്‍ ഏതാ ? മനുഷ്യര്‍ ആണോ നമ്മള്‍ ? മൃഗം അല്ലല്ലോ ? നമ്മളെല്ലാം മനുഷ്യരാണ് ചേരി തിരിവ് നമ്മള്‍ ഉണ്ടാക്കുന്നതാണ്. ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങള്‍ക് വേണ്ടി നമ്മളെ ബലിയാടാക്കി നെടുന്നതാരാന് ? ചിന്തിക്കുക പ്രതിരോതിക്കുക... ഈ പറയുന്ന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം ഒരുമിച്ചു ഒരു കുടുംബം പോലെ ജീവിക്കുന്നുണ്ട്, ഒരുമിച്ചു കെട്ടിപിടിച്ചു കിടക്കുന്നുണ്ട് സങ്കടം പങ്കുവെച്ചു സ്വതം സഹോദരങ്ങളെ പോലെ ജീവിക്കുണ്ട് എവിടെ ? അങ്ങ് ദൂരെ ഗള്‍ഫ്‌ മണലാരണ്യത്തില്‍ . അന്നെഷിച്ചു നോക്കു അപ്പോള്‍ അറിയാം അവിടത്തെ ഞങ്ങളുടെ ജീവിതവും കെട്ടുറപ്പും .ഞങള്‍ ആഘോഷിക്കുന്നു ഒന്നായി ഒരു കുടുംബം പോലെ ... വിഷുവും,ഓണവും ,പെരുനാളും ,ക്രിസ്റ്മാസും, എല്ലാം . ഇവിടെ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ഇല്ല. എല്ലാം സുഹൃത്തുക്കള്‍.നാട്ടില്‍ ചുമ്മാ പണിയില്ലാതെ മറ്റുള്ളവരുടെ കാശു ചുമ്മാ തിന്നു വീര്‍ക്കുന്ന ആളുകള്‍ക്കും, മറ്റുള്ളവരെ പറ്റിച്ചു കാശുണ്ടാക്കുന്ന പലിഷകാര്‍ക്കും, മട്ടുലവുടെ കാശുകൊണ്ട് സ്വന്തം കുടുംബം പോറ്റുന്ന രാഷ്ട്രീയ കാരവും കൂടി ഉണ്ടാക്കുന്നതാണ് ചെരിതിരുവും, ലവ് ജിഹാദും, ചോദ്യപേപ്പരും. തീവ്രവാദവും . ഇനിയുങ്ങിലും ഇതെല്ലാം മനസിലാകി ജീവിക്കാന്‍ കഴുതകളായ കേരളത്തിലെ ആളുകളോട് പറയു.

  ReplyDelete
 19. @ ജിഷാദ് ക്രോണിക്

  >> തെറ്റ് ചെയ്തു കഴിഞ്ഞു അത് പിടിക്കപെട്ടാല്‍ ആര്‍കും പല ന്യയികരണവും പറയാം .... അത് എല്ലാരും ചെയുന്നെ ആണ് . തെറ്റ് ചെയ്തിട്ടു അത് ന്യായികരിക്കല്ല വേണ്ടത് .അതിനു ജനത്തിന് മുന്ന്നില്‍ മാപ്പ് പറഞ്ഞു തീര്‍ക്കണം. <<

  ആ അദ്ധ്യാപകന്‍ മാപ്പ് പറഞ്ഞതും, അയാളുടെ ജോലി പോയതും, അയാള്‍ ജയിലില്‍ കിടന്നതും ഒന്നും നിങ്ങള്‍ അറിഞ്ഞിട്ടില്ല എങ്കില്‍ സാരമില്ല. നിങ്ങള്‍ മുന്‍പെഴുതിയ കമന്റുകളില്‍ കുറെ "പത്രവാര്‍ത്തകള്‍" എഴുതിയിരിക്കുന്നത് കണ്ടതുകൊണ്ടാണ് ഞാന്‍ മറ്റൊരു പത്ര വാര്‍ത്തയുടെ ലിങ്ക് നല്‍കിയത്.

  >> അവിടെയെല്ലാം അരിച്ചു പെറുക്കി കിട്ടിയെന്നു പറയുന്ന ആയുധം, ബോംബ്‌, എല്ലാം അവിടെ കൊണ്ട് പോയി ഇടുകയും അവര്‍തന്നെ അത് കണ്ടുപിടിച്ചു പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ് .ISS നിരോതിച്ചപോലെ ഇതിനെയും ഇല്ലതാക്കുവനുള്ള നീക്കം. <<

  "ആയുധം, ബോംബ്‌, എല്ലാം അവിടെ കൊണ്ട് പോയി ഇടുകയും പിന്നെ ഇട്ടവര്‍ തന്നെ കണ്ടുപിടിച്ചു" എന്ന് പറയുന്നത് എന്തിനെക്കുറിച്ചാണ്? ആരെങ്കിലും എവിടെയെങ്കിലും ഇവയൊക്കെ കൊണ്ട് പോയി ഇടുന്നത് നിങ്ങള്‍ കണ്ടുവോ? ISS എന്ന സംഘടന നിരോധിച്ചതില്‍ ആസംഘടനയുടെ സ്ഥാപകനു പോലും ഇല്ലാത്ത വിഷമം ആണല്ലോ നിങ്ങള്‍ക്ക് ഉള്ളത്.

  >> ഇതല്ലാം കണ്ടു ഞാന്‍ ഒരു തീവ്രവാദി ആണെന്ന് കരുതണ്ട <<

  ഇപ്പോഴെങ്കിലും എഴുതിയത് നന്നായി... അല്ലെങ്കില്‍ ആരെങ്കിലും നിങ്ങളുടെ കമന്റുകള്‍ കണ്ടിട്ട് മതസ്പര്‍ധ ഉണ്ടാക്കുന്നു എന്ന് തെറ്റിദ്ധരിച്ചു വല്ല പരാതിയും കൊടുത്താല്‍ പൊല്ലാപ്പായേനെ..

  ReplyDelete
 20. പ്രവാചകന്‍(സ)ക്ക് ഇറങ്ങിയ അതെ ഖുര്‍ആണ് ഇന്നും മുസ്ലീംകളുടെ കൈവശം ഉള്ളത് ഇതേ ഖുര്‍ആന്‍ കൊണ്ട് തന്നെയാണ് പ്രവാചകന്‍(സ)ഒരു ജനതയെ മാറ്റിമറിച്ചത് ഇതേ ഖുര്‍ആന്‍ നല്‍കിയ ധൈര്യത്തില്‍ തന്നെയാണ് ബദറില്‍ സര്‍വായുധരായ ഒരു അക്രമിസൈന്യത്തെ മുസ്ലീകള്‍ നേരിട്ടതും വിജയിച്ചതും.അന്നവര്‍ ഒറ്റകെട്ടായിരുന്നു അവര്‍ക്ക് ഒരു നേതാവേ ഉണ്ടായിരുനോള്ളോ,ഇതു ചരിത്രം. ഇന്നോ?കേരളത്തില്‍ തന്നെ മുസ്ലീകള്‍ എത്ര ഗ്രൂപുകള്‍ ഉണ്ടെന്നു എണ്ണിതിട്ടപെടുതാന്‍ പ്രയാസം.മുജാഹിദ്, സുന്നി,ജമഅത്ത്,തബലീഗ്,ഖാതിയാനി,ചേകനൂരി,ദേക്ഷണകേരള സുന്നി,ഉത്തരകേരളസുന്നി,ഇവരിലെ തന്നെ മറ്റു അവാന്തരവിഭാകങ്ങള്‍,ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഖുര്‍ആന്‍ പോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ലക്ഷകണക്കിന് "മുസ്ലീകള്‍"വേറെയും.ഇതു മുസ്ലീകളുടെ മാത്രം പൊതു ചിത്രമല്ല ഇന്ത്യയിലെ പ്രധാനപെട്ട എല്ലാ മതവിഭാഗങ്ങളുടെയും നേര്ചിത്രമാണ്.ശൂന്യമായികിടക്കുന്ന ഇത്തരം മനസുകളെ സമുദ്ദരിക്കുകയാണ് തീവ്രവാദവും ഭീകരവാദവും ഇല്ലാതാക്കാന്‍ ഭരണകര്‍ത്താക്കലും മതപണ്ഡിതരും ചെയ്യേണ്ടത്.കൈ വെട്ടിയവരും കൈ പോയവരും ഒരേ തൂവല്‍ പക്ഷികളാണ്.ഇവര്‍ നമ്മുടെ ആരുമായികൂട.ബദറില്‍ അവിശ്വസിയോടല്ല അക്രമികളോടോണ് മുസല്‍മാന്‍ പോരാടിയത്, ചരിത്രം ആവര്‍ത്തിക്കട്ടെ ബദര്‍ ഇനിയും ആവര്‍ത്തിക്കട്ടെ തീവ്രവാദത്തിന്നും ഭീകരവാദത്തിനുമെതിരെ.

  ReplyDelete
 21. @Jishad Cronic™ said.
  മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറുന്നതായിരിക്കും കേരളത്തിന്റെ ഭാവിക്ക് ഗുണകരം.

  പിന്നേ ഇയാള്‍ അങ്ങ് മൂക്കില്‍ വലിക്കുമോ.. അടിച്ചു പാക്കിസ്ഥാന്‍ വരെ ഓടിക്കും ജേഹാദീ

  ReplyDelete
 22. എന്തിനാ സുഹൃത്തുക്കളെ നിങ്ങൾ യാഥാർത്ഥ്യങ്ങൾ മറച്ച് കൊണ്ട് സംസാരിക്കുന്നത് ?

  വിജയ ഗോപാൽ സാറെ, ഇവിടെന്ന് അടിച്ചോടിക്കുന്ന തീവ്രവാദികളെ കൈയ്യും നീട്ടി സ്വീകരിക്കാൻ കാത്ത് നിൽക്കുകയല്ലെ പാക്കിസ്ഥാൻ!! അവർ അവിടെയുള്ള തീവ്രവാദികളെ കൊണ്ട് കുടുങ്ങിയിരിക്കാണ്. പിന്നെ തീവ്രവാദത്തിന്റെ പേരിൽ അങ്ങോട്ട് അടിച്ചോടിക്കാൻ അവിടെ പൊട്ടിമുളച്ചതൊന്നുമല്ല ഈ മനുഷ്യർ. വിഷയത്തെ പല കോണിലൂടെ മനുഷ്യർ കാണും അത് പാടില്ല അത് അവരുടെ എന്ന് പറയാൻ ആർക്കും അവകാശമില്ല, തെറ്റുകളെ ചൂണ്ടിക്കാണിക്കാം.. അതിനപ്പുറം അടിസ്ഥാനമില്ലാത്ത ഭീഷണികളിൽ തളർവാദം പിടിക്കില്ല. താങ്കളെ പോലെ മജ്ജയും മാംസവും തിളക്കുന്ന രക്തവും അവരും പേറുന്നു. അതിനാൽ അടിച്ചോടിക്കുമെന്ന് പറയുന്നത് തിരുത്തുക. തീവ്രവാദത്തിന്റെ പേരിൽ അടിച്ചോടിക്കണമെങ്കിൽ സ്വതന്ത്രാനന്തരം തുടങ്ങേണ്ടിയിരുന്നു .. രാഷ്ട്ര പിതാവിന്റെ ജീവനെടുത്തവൻ മുതൽ… മുസ്ലിം പേരിലുള്ളതിനെയെല്ലാം പാക്കിസ്ഥാനിലേക്കും ക്രസ്ത്യൻ തീവ്രവാദങ്ങളെ അമേരിക്കയിലെക്കും കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ റഷ്യയിലേക്കും കെട്ട് കെട്ടിച്ചാൽ നേപ്പാളിൽ എന്ന രാജ്യത്തിന് ഉൾകൊള്ളാൻ കഴിയുമോ ഹിന്ദുത്വ തീവ്രവാദികളെ?? ഭരണകൂട ഭീകരവാദവും തീവ്രവാദവും ഏതിലേക്ക് ചെർത്തെഴുതപെടും? അതിന്റെ പേരിൽ കൊലചെയ്യപെട്ട നിശ്കളങ്കരായ മനുഷ്യരോ?? അപ്പോൾ രാജ്യത്തെ നിയമങ്ങളെ കുറിച്ച് പറയുന്നതിനപ്പുറം പോർ വിളികളും അടിസ്ഥാനമില്ലാത്ത വാക്കുകളും ഒഴിവാക്കുക. ഇന്ത്യയിൽ ജനിച്ച് വീണ ഒരോ പൌരനും ഇന്ത്യക്കാരൻ മാത്രമാണ്. അവന്റെ രക്തം ഇന്ത്യയുടെതാണ്. മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ അവന്റെ ജന്മ ഗേഹത്തെ മാറ്റി മറിക്കാവുന്നതല്ല. ഇനി തീവ്രവാദിയോ ഭീകര വാദിയോ ആയാൽ പോലും അവൻ ഇന്ത്യക്കാരൻ മാത്രം. എന്നാൽ അവർ ചെയ്യുന്ന തെറ്റുകൾക്ക് അവൻ ഇന്ത്യൻ നീതിന്യായ കോടതിയിലൂടെ അനുഭവിക്കുമെന്ന് മാത്രം

  ന്യൂനപക്ഷ തീവ്രവാദം പോലെ തന്നെയാണ് ഭൂരിപക്ഷ തീവ്രവാദവും. കൊലയും കൊള്ളിവെപ്പും കണക്കിലൂടെ പരിശോധിച്ചാൽ നൂറിൽ പത്ത് ശതമാനം വരുമോ ഇന്ത്യയിൽ മുസ്ലിം നാമധാരികളായ ഭീകരർ കൊന്നോടുക്കിയത്? എന്നീട്ടും ഈ തീവ്രവാദത്തെ ഏറ്റവും അതികം എതിർക്കുന്നതും മുസ്ലിംങ്ങളാണ്. കാരണം തീവ്രവാദത്തിന് മതമില്ല. മനുഷ്യത്വമില്ല. മതവും മനുഷ്യത്വവുമില്ലാത്തവയെ മുസ്ലിംങ്ങളുടെ വിശ്വാസ പ്രമാണങ്ങളുമായി സ്വീകരിക്കാനും കഴിയില്ല. അയൽ വാസിയുടെ പട്ടിണിമാറ്റാതെ വയറ് നിറക്കുന്നവൻ മുസ്ലിംങ്ങളിൽ പെട്ടവനല്ല എന്നത് മതനിയമം. നിയമം നടപ്പിലാക്കേണ്ടത് മനുഷ്യരല്ല, ഭരണകൂടമാണ് എന്നതും മതനിയമം. അങ്ങിനെ സമൂഹത്തിന്റെ നിലനില്പിനാവശ്യമായവയെല്ലാം കാണിച്ച് തന്ന മനുഷ്യത്വത്തെ പരിഗണിക്കുന്ന മുസ്ലിംങ്ങളുടെ ശരിയായ വിശ്വാസപ്രമാണങ്ങൾക്കെതിരെയാണ് തീവ്രവാദവും ഭീകര വാദവും.

  ReplyDelete
 23. എന്തിനാ സുഹൃത്തുക്കളെ നിങ്ങൾ യാഥാർത്ഥ്യങ്ങൾ മറച്ച് കൊണ്ട് സംസാരിക്കുന്നത് ?

  വിജയ ഗോപാൽ സാറെ, ഇവിടെന്ന് അടിച്ചോടിക്കുന്ന തീവ്രവാദികളെ കൈയ്യും നീട്ടി സ്വീകരിക്കാൻ കാത്ത് നിൽക്കുകയല്ലെ പാക്കിസ്ഥാൻ!! അവർ അവിടെയുള്ള തീവ്രവാദികളെ കൊണ്ട് കുടുങ്ങിയിരിക്കാണ്. പിന്നെ തീവ്രവാദത്തിന്റെ പേരിൽ അങ്ങോട്ട് അടിച്ചോടിക്കാൻ അവിടെ പൊട്ടിമുളച്ചതൊന്നുമല്ല ഈ മനുഷ്യർ. വിഷയത്തെ പല കോണിലൂടെ മനുഷ്യർ കാണും അത് പാടില്ല അത് അവരുടെ എന്ന് പറയാൻ ആർക്കും അവകാശമില്ല, തെറ്റുകളെ ചൂണ്ടിക്കാണിക്കാം.. അതിനപ്പുറം അടിസ്ഥാനമില്ലാത്ത ഭീഷണികളിൽ തളർവാദം പിടിക്കില്ല. താങ്കളെ പോലെ മജ്ജയും മാംസവും തിളക്കുന്ന രക്തവും അവരും പേറുന്നു. അതിനാൽ അടിച്ചോടിക്കുമെന്ന് പറയുന്നത് തിരുത്തുക. തീവ്രവാദത്തിന്റെ പേരിൽ അടിച്ചോടിക്കണമെങ്കിൽ സ്വതന്ത്രാനന്തരം തുടങ്ങേണ്ടിയിരുന്നു .. രാഷ്ട്ര പിതാവിന്റെ ജീവനെടുത്തവൻ മുതൽ… മുസ്ലിം പേരിലുള്ളതിനെയെല്ലാം പാക്കിസ്ഥാനിലേക്കും ക്രസ്ത്യൻ തീവ്രവാദങ്ങളെ അമേരിക്കയിലെക്കും കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ റഷ്യയിലേക്കും കെട്ട് കെട്ടിച്ചാൽ നേപ്പാളിൽ എന്ന രാജ്യത്തിന് ഉൾകൊള്ളാൻ കഴിയുമോ ഹിന്ദുത്വ തീവ്രവാദികളെ?? ഭരണകൂട ഭീകരവാദവും തീവ്രവാദവും ഏതിലേക്ക് ചെർത്തെഴുതപെടും? അതിന്റെ പേരിൽ കൊലചെയ്യപെട്ട നിശ്കളങ്കരായ മനുഷ്യരോ?? അപ്പോൾ രാജ്യത്തെ നിയമങ്ങളെ കുറിച്ച് പറയുന്നതിനപ്പുറം പോർ വിളികളും അടിസ്ഥാനമില്ലാത്ത വാക്കുകളും ഒഴിവാക്കുക. ഇന്ത്യയിൽ ജനിച്ച് വീണ ഒരോ പൌരനും ഇന്ത്യക്കാരൻ മാത്രമാണ്. അവന്റെ രക്തം ഇന്ത്യയുടെതാണ്. മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ അവന്റെ ജന്മ ഗേഹത്തെ മാറ്റി മറിക്കാവുന്നതല്ല. ഇനി തീവ്രവാദിയോ ഭീകര വാദിയോ ആയാൽ പോലും അവൻ ഇന്ത്യക്കാരൻ മാത്രം. എന്നാൽ അവർ ചെയ്യുന്ന തെറ്റുകൾക്ക് അവൻ ഇന്ത്യൻ നീതിന്യായ കോടതിയിലൂടെ അനുഭവിക്കുമെന്ന് മാത്രം

  ന്യൂനപക്ഷ തീവ്രവാദം പോലെ തന്നെയാണ് ഭൂരിപക്ഷ തീവ്രവാദവും. കൊലയും കൊള്ളിവെപ്പും കണക്കിലൂടെ പരിശോധിച്ചാൽ നൂറിൽ പത്ത് ശതമാനം വരുമോ ഇന്ത്യയിൽ മുസ്ലിം നാമധാരികളായ ഭീകരർ കൊന്നോടുക്കിയത്? എന്നീട്ടും ഈ തീവ്രവാദത്തെ ഏറ്റവും അതികം എതിർക്കുന്നതും മുസ്ലിംങ്ങളാണ്. കാരണം തീവ്രവാദത്തിന് മതമില്ല. മനുഷ്യത്വമില്ല. മതവും മനുഷ്യത്വവുമില്ലാത്തവയെ മുസ്ലിംങ്ങളുടെ വിശ്വാസ പ്രമാണങ്ങളുമായി സ്വീകരിക്കാനും കഴിയില്ല. അയൽ വാസിയുടെ പട്ടിണിമാറ്റാതെ വയറ് നിറക്കുന്നവൻ മുസ്ലിംങ്ങളിൽ പെട്ടവനല്ല എന്നത് മതനിയമം. നിയമം നടപ്പിലാക്കേണ്ടത് മനുഷ്യരല്ല, ഭരണകൂടമാണ് എന്നതും മതനിയമം. അങ്ങിനെ സമൂഹത്തിന്റെ നിലനില്പിനാവശ്യമായവയെല്ലാം കാണിച്ച് തന്ന മനുഷ്യത്വത്തെ പരിഗണിക്കുന്ന മുസ്ലിംങ്ങളുടെ ശരിയായ വിശ്വാസപ്രമാണങ്ങൾക്കെതിരെയാണ് തീവ്രവാദവും ഭീകര വാദവും.

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. ഈ വിഷയത്തില്‍ ഏറ്റവും നിഷ്പക്ഷമായി എഴുതിയതെന്ന് എനിക്കു തോന്നുന്നത് 'മോഹപ്പക്ഷി'യിലെയിലെ പോസ്റ്റാണ്. അവിടെ Jishad Cronic ന്‍റെ 'നന്നായി വിശകലനം....' എന്ന ഒരു കമന്‍റു കണ്ടു. എന്നാല്‍ ഇവിടെ Jishad Cronic മറ്റോരു ബ്ലൊഗില്‍ നിന്നു പകര്‍ത്തിയിട്ടിരിക്കുന്ന നെടുനീളന്‍ കമന്‍റുമായി (ലിങ്ക് കൊടുത്താല്‍ മതിയായിരുന്നു) ആ കമന്‍റ് യോജിക്കുന്നില്ല. സന്തോഷും വായിച്ചിരിക്കും ആ പോസ്റ്റ്. അദ്ദേഹത്തിനു പ്രതികരിക്കാന്‍ പോയിന്‍റ് ഒന്നും കിട്ടിക്കാണില്ല അവിടെ.

  Jishad Cronic, സന്തോഷ്, തീവ്രവാദം ഒന്നിനും പരിഹാരമല്ല. ഭീകരവാദത്തിന്‍റെ വേര് തീവ്രവാദം തന്നെയാണ്. ഞാന്‍ വിശ്വസിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കാന്‍ എനിക്കവകാശമുള്ളത് പോലെത്തന്നെ എന്‍റെ സഹജീവി വിശ്വസിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അയാളുടെ അവകാശം വകവെച്ചു കൊടുക്കാനും ഞാന്‍ ബാധ്യസ്ഥനാണ്. ചര്‍ച്ചകള്‍ സമാധാനത്തിനുവേണ്ടിയുള്ളതാകട്ടെ. കൈവെട്ടലില്‍ നിന്ന് കഴുത്തുവെട്ടലിലേക്ക് അത് വളരാതിരിക്കട്ടെ.

  ReplyDelete
 26. കേരളത്തിലെ മുസ്ലിം യുവജന സംഘടനകളുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന ഉപദേശം ചരിത്ര യാഥാര്‍ത്യങ്ങളെ മറന്നുകൊണ്ടുള്ളതായി എന്ന് പറയുന്നതില്‍ ഖേദമുണ്ട്. കേരള മുസ്ലിംകളില്‍ തീവ്രവാദ ആശയങ്ങള്‍ മുള പൊട്ടിയപ്പോയൊക്കെയും മുഖ്യധാര മുസ്ലിം പ്രസ്ഥാനങ്ങള്‍ അതിനെതിരെ അതി ശക്തമായി പ്രതികരിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തിന്റെ തുടക്കത്തില്‍ ബാബരീ മസ്ജിദിന്റെ പതനത്തെതുടര്‍ന്നു രൂപപ്പെട്ട ഭയാനകമായ സ്ഥിതിവിശേഷത്തില്‍ തീവ്രവാദത്തിനെതിരെ അതി ശക്തമായ നിലപാടെടുത്തത്തിന്റെ പേരില്‍ കനത്ത വില നല്‍കേണ്ടി വന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.

  മഅദനിയുടെ വികാര രാഷ്ട്രീയം കേരളത്തിന്റെ സൗഹൃദാന്തരീക്ഷം മലീമസമാക്കാന്‍ തുടങ്ങിയപ്പോള്‍ ജമാ അത്ത് പത്രങ്ങള്‍ മാത്രമാണ് അയാള്‍ക്ക് കവറേജും, പിന്‍ബലവും നല്‍കാന്‍ ഉണ്ടായിരുന്നത്. എന്‍. ഡി. എഫ്. പോലെയുള്ള സംഘടനകള്‍ വേരുരപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മുസ്ലിം സംഘടനകള്‍ അതി ശക്തമായി അതിനെതിരെ രംഗത്ത് വന്നതിനു ചരിത്രവും, സംഭാവകാലവും സാക്ഷിയാണ്. മുസ്ലിം സ്ഥാപനങ്ങളില്‍ നിന്നും , കൂട്ടായ്മകളില്‍ നിന്നും അവരെ ഐസോലേട്ടു ചെയ്യുവാന്‍ അവര്‍ ശ്രദ്ധിച്ചു. ബാബറി മസ്ജിദിന്റെ പതനത്തിനു തൊട്ടുടനെ നടന്ന പാലക്കാട്ടെ മുജാഹിദ് സമ്മേളനത്തിന്റെ പ്രമേയം, 'മതം മനുഷ്യ സൌഹാര്‍ദ്ധത്തിനു; എന്നതായിരുന്നു. ബാബറി ദുരന്തത്തിനു മുന്പ് മുസ്ലിം യൂത്ത് ലീഗ് നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം 'ഫാഷിസത്തിനും തീവ്രവാദത്തിനുമെതിരെ' ആയിരുന്നു.

  ReplyDelete
 27. തീര്‍ത്തും പ്രതികൂലമായൊരു ഘട്ടത്തില്‍ 'മതം തീവ്രവാദത്തിനെതിരെ' എന്ന കാമ്പയിന്‍ നടത്താനുള്ള ആര്‍ജവം കാണിച്ചത് ഹുസൈന്‍ മടവൂര്‍ പ്രസിടന്റ്റ് ആയ അന്നത്തെ ഐ. എസ്. എം. ആയിരുന്നു. എന്‍. ഡി. എഫ്. പ്രവര്ത്തനത്തെക്കുരിച്ച് ആദ്യമായി പരസ്യമായി മുന്നറിയിപ്പ് നല്‍കിയത് സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമായിരുന്നു. മുസ്ലിം തീവ്രവാദത്തേയും അതിനു സൈദ്ധാന്തികമായ ഭൂമിക ഒരുക്കിക്കൊടുത്തവരെയും നിശിതമായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ മാധ്യമം പത്രത്തിന്റെയും, തേജസ്‌ പത്രത്തിന്റെയും ആക്രമണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് മുസ്ലിം യൂത്ത് ലീഗ് പ്രസിടന്റ്റ് കെ. എം. ഷാജി.

  തൊണ്ണൂറുകളില്‍ മുജാഹിദ്, സുന്നീ, മുസ്ലിം ലീഗ് പ്രസ്ഥാനങ്ങളുടെ അതി ശക്തമായ പ്രതിരോധത്തില്‍ വീര്‍പ്പുമുട്ടിയ ഇക്കൂട്ടര്‍ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഒരു മനുഷ്യാവകാശ സംഘടനയുടെ മുഖം മൂടി അണയുന്ന സ്ട്രാറ്റജി കൈകൊണ്ടത് കാണാം. എന്നാല്‍ ഇക്കൂട്ടരെ സഹായിച്ചതിനും, പിന്‍ബലം നല്‍കിയതിനും പിന്നില്‍ മുസ്ലിം ബഹുജന സംഘടനകളെ കാണാന്‍ സാധിക്കില്ല. കേരളത്തിലെ മത തീവ്രവാദത്തെക്കുരിച്ച്ചുള്ള ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടാതെ പോകുന്ന ഗൌരവതരാമായൊരു വസ്തുതയാണിത്. എന്‍. ഡി. എഫ്. കൂടുതല്‍ സജീവമായ ഈ വര്‍ഷങ്ങളില്‍ അവര്‍ക്ക് പിന്തുണ യായുന്ടായത്‌ കേരളത്തിലെ ഇടതു സഹയാത്രികരായിരുന്നുവെന്നത് സഗൌരവം മനസ്സിലാക്കപ്പെടെന്ടതാണ് . ജമാ അത്ത് സ്ഥാപകനായ മൌദൂദി സാഹിബിന്റെ ആശയങ്ങള്‍ ആവേശിക്കുകയും, ആവാഹിക്കുകയും ചെയ്ത , ജമാത്തെ ഇസ്ലാമിയുടെ 'ജാര സന്താനമായ സിമിയുടെ പഴയ കാല പ്രവര്‍ത്തകരാണ് അവരുടെ നേതാക്കളില്‍ കൂടുതല്‍. മുകുന്ദന്‍ സി. മേനോനെപോലെയുള്ള, ഇടതുപക്ഷാഭിമുഖ്യമുള്ള ആളുകള്‍ അവരെ നിര്‍ലോഭം സഹായിച്ചു. ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് വന്ന എന്‍. പി. ചെക്കുട്ടിയെപ്പോലെയുള്ള ആളുകളാണ് അവരുടെ പത്രത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍. അവരുടെ പത്ര പ്രവര്‍ത്തകര്‍ക്ക് ക്ലാസ്സെടുത്തിരുന്നത് എം. എന്‍. കാരശേരിയെപ്പോലെയുള്ള ആളുകളായിരുന്നു. അവരുടെ പത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ പൊന്നാനി സീറ്റ് നഷ്ടപ്പെട്ടത് എ. പി. കുഞ്ഞാമു എന്ന ഇടതു ബുദ്ധിജീവിക്കാണ്. പി. ഡി. പി. യുടെ നയ രൂപീകരണ സമിതി ചെയര്‍മാന്‍ സി. കെ. അബ്ദുല്‍ അസീസിന്റെ ജോലി പരിചയത്തിന്റെ ലിസ്റ്റില്‍ ഒന്നാമതായി കാണുക നക്സലൈറ്റ് പ്രവര്ത്തനമാണല്ലോ.
  തീവ്രവാദ ആശയക്കാര്‍ കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ സജീവമാകുവാന്‍ കാരണക്കാര്‍ മുസ്ലിമ്കളല്ല എന്നതിന്റെ തെളിവുകള്‍ ഒരു നിഷ്പക്ഷ നിരീക്ഷകന് എളുപ്പത്തില്‍ കണ്ടെത്താനാകും. അവര്‍ക്ക് സൈദ്‌ ധാന്തിക പിന്‍ബലം നല്‍കിയ മത രാഷ്ട്ര ചിന്തകളും , പ്രായോഗിക പിന്‍ബലമൊരുക്കികൊടുത്ത ഇടതു സഹായാത്രികരുമാണ് ഇതിലെ പ്രതികളും, സാക്ഷികളും, മാപ്പുസാക്ഷികളും. (പാലക്കാട് മുജാഹിദ് സമ്മേളനത്തിന്റെ സുവനീരില്‍ വര്‍ഗീയതയും മതമൌലിക വാദവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍, ന്യൂനപക്ഷങ്ങളില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദം 'ഒരു പ്രതികരണ മാണെന്നും , പ്രതികരണം ഇല്ലാതാവാന്‍ ആദ്യം പ്രകോപനം ഇല്ലാതാവണമെന്ന" ജമാ അത്തെ ഇസ്ലാമി നേതാവ് എഴുതിയത് പരാമര്‍ശിക്കാതെ വയ്യ. എന്നാല്‍ ഇത്തരം ആളുകള്‍ക്ക് മുസ്ലിം പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാതെ പോയി എന്നത് ശ്രദ്ധാര്‍ഹമായ വസ്തുതയാണ്. ) മുസ്ലിം ബഹുജന സംഘടനകളെ ശിഥിലമാക്കുക എന്ന ഉദ്ദേശത്തില്‍ മത - രാഷ്ട്ര - തീവ്ര ആശയക്കാരെ സഹായിച്ച പ്രസ്ഥാനങ്ങളാണ് ഇവിടെ കയ്യില്‍ ചെളി പുരണ്ടു നില്‍ക്കുന്നത്. അത് കണ്ടെത്തുവാന്‍ ഒരു എന്‍. ഐ. എ യുടെയോ, സി. ബി. ഐ. യുടെയോ അന്വേഷണമൊന്നും ആവശ്യമില്ല; തൂമ്പയെ തൂമ്പയെന്നു വിളിക്കുവാനുള്ള സത്യ സന്ധത മതിയാകും.


  മുസ്ലിം സമൂഹത്തില്‍ നിന്നും ആശാസ്യകരമാല്ലാത്ത്ത കാര്യങ്ങള്‍ സംഭവിക്കുംപോഴൊക്കെയും മുഴുവന്‍ മുസ്ലിം പ്രസ്ഥാനങ്ങളും അതിനെ വിമര്‍ശിക്കാ രുന്ടു. അതിനെതിരെ അതി ശക്തമായി രംഗത്ത് വരാറുമുണ്ട്. എന്നാല്‍ അനേകം ഭീകര പ്രവര്‍ത്തനങ്ങളില്‍ സംഘ പരിവാര്‍ സംഘടനകളുടെ കരങ്ങള്‍ വെളിച്ചത്ത് വന്നു കൊണ്ടിരിക്കുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ അതിനെ വിമര്‍ശിക്കാറില്ല എന്നത് ആരോഗ്യകരമായൊരു സമൂഹ സൃഷ്ടിക്കു നേരെയാണ് വിലങ്ങു തടി സൃഷ്ടിക്കുന്നത് എന്ന് നാം അറിയണം. ഭീകര വിരോധം ഒരു വന്‍ വെ ട്രാഫിക് ആയിക്കൂടാ.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. അടിവേരില്‍ നിന്നു വേണം ചികില്‍സ.
  കമ്പും ചില്ലകളുമൊടിച്ചു നീക്കിയാല്‍ തല്‍ക്കാലം ഇലകൊഴിച്ചിലിനിത്തിരി കുറവുണ്ടാകുമെന്നു മാത്രം. കൂടുതല്‍ ശക്തമായി മുളച്ചു പൊന്തിയേക്കാം ഏറേ വൈകാതെ തന്നെ.


  ഇതേ എനിക്കും പറയാനുള്ളു
  നല്ല പോസ്റ്റ്!

  ReplyDelete
 30. valare nannayi mukthar sahibe.

  ReplyDelete
 31. valare nannayi mukthar sahibe.

  ReplyDelete
 32. മുസ്ലിങ്ങള്‍ മാത്രമല്ല പീഡിതരായിട്ടുള്ള അസംഘടിത ജനസമൂഹം മുഴുവന്‍ നീതികള്‍ക്ക് വേണ്ടി അണിനിരക്കണം ഇവിടെ സാമൂഹിക മാറ്റമാണ് ഉണ്ടാവണ്ടത്

  ReplyDelete
 33. >>>ഒരു കൈ ഉയര്‍ത്തി തീവ്രവാദത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും മറു കൈ കൊണ്ട് തീവ്രവാദികളെ ആശിര്‍വദിക്കുകയുമായിരുന്നു ഇടതും വലതും ഇതു വരെ ചെയ്തു കൊണ്ടിരുന്നത്.<<<

  ഇതിനോട് യോജിക്കാനാവില്ല. തങ്ങളുടെ വോട്ട് ബാങ്കില്‍ ചോര്ച്ചയുണ്ടാക്കിയവരോടുള്ള പ്രതികാരമായി സ്ഥായിയായ നില നില്‍പ്പില്ലാത്ത തീവ്ര വാദികളുടെ വോട്ടുകളെ തട്ടിക്കളിക്കുകയാണ് ഇടതും വലതും ഇതു വരെ ചെയ്തു കൊണ്ടിരുന്നത്. അവര്‍ തീവ്ര വാദത്തിനു ചൂട്ടു പിടിച്ചു എന്ന് പറയുമ്പോള്‍ അത് കാടടച്ചുള്ള ഒരു വേദിയായി മാറുന്നു എന്നാണെന്റെ അഭിപ്രായം ...

  >>>>കഴിഞ്ഞ ദശാബ്ദത്തിന്റെ തുടക്കത്തില്‍ ബാബരീ മസ്ജിദിന്റെ പതനത്തെതുടര്‍ന്നു രൂപപ്പെട്ട ഭയാനകമായ സ്ഥിതിവിശേഷത്തില്‍ തീവ്രവാദത്തിനെതിരെ അതി ശക്തമായ നിലപാടെടുത്തത്തിന്റെ പേരില്‍ കനത്ത വില നല്‍കേണ്ടി വന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.

  മഅദനിയുടെ വികാര രാഷ്ട്രീയം കേരളത്തിന്റെ സൗഹൃദാന്തരീക്ഷം മലീമസമാക്കാന്‍ തുടങ്ങിയപ്പോള്‍ ജമാ അത്ത് പത്രങ്ങള്‍ മാത്രമാണ് അയാള്‍ക്ക് കവറേജും, പിന്‍ബലവും നല്‍കാന്‍ ഉണ്ടായിരുന്നത്. എന്‍. ഡി. എഫ്. പോലെയുള്ള സംഘടനകള്‍ വേരുരപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മുസ്ലിം സംഘടനകള്‍ അതി ശക്തമായി അതിനെതിരെ രംഗത്ത് വന്നതിനു ചരിത്രവും, സംഭാവകാലവും സാക്ഷിയാണ്. മുസ്ലിം സ്ഥാപനങ്ങളില്‍ നിന്നും , കൂട്ടായ്മകളില്‍ നിന്നും അവരെ ഐസോലേട്ടു ചെയ്യുവാന്‍ അവര്‍ ശ്രദ്ധിച്ചു. ബാബറി മസ്ജിദിന്റെ പതനത്തിനു തൊട്ടുടനെ നടന്ന പാലക്കാട്ടെ മുജാഹിദ് സമ്മേളനത്തിന്റെ പ്രമേയം, 'മതം മനുഷ്യ സൌഹാര്‍ദ്ധത്തിനു; എന്നതായിരുന്നു. ബാബറി ദുരന്തത്തിനു മുന്പ് മുസ്ലിം യൂത്ത് ലീഗ് നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം 'ഫാഷിസത്തിനും തീവ്രവാദത്തിനുമെതിരെ' ആയിരുന്നു.<<<<

  Noushad Kuniyil എഴുതിയ കാര്യങ്ങള്‍ ശ്രദ്ധേയം ....

  വ്യസ്തസ്തമായ ഒരു ചര്‍ച്ച സംഘടിപ്പിച്ച മുക്താരിനു അഭിനന്ദനങ്ങള്‍ ......

  ReplyDelete
 34. "നിഷ്ക്രിയമായ മുസ്ലിം യുവജന പ്രസ്ഥാനങ്ങള്‍ ഉറക്കമുണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു."
  തീവ്രവാതത്തിന്റെ ചൂളയിലേക്ക്‌ പലരെയും കൈ പിടിച്ചു കൊണ്ട് പോകുന്ന ശക്തിയാരാണെന്നാണിവിടെ ആദ്യം തിരിച്ചറിയേണ്ടത്..

  ReplyDelete
 35. നല്ല പോസ്റ്റ്‌ മുക്താര്‍ ഭായ്...

  ReplyDelete
 36. നല്ല പോസ്റ്റ്‌ ..നമ്മുടെ നാട്ടിലെ ജനങളുടെ ചിന്താഗതി മാറണം..എങ്കിലേ നാട് നന്നാകൂ..
  കുറച്ചാളുകളെ തീവ്രവാദികളായി
  മുദ്രകുത്തുമ്പോള്‍ അത് ആ മതത്തെ മൊത്തം ബാധിക്കുന്നു.അതില്‍ നിരപരാധികളും ഇരയാകുന്നു.മുസ്ലീം സങ്കടനയില്‍ത്തന്നെ തീവ്രവാദത്തിനു എതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായാല്‍ ഒരുപക്ഷെ
  ഇതില്‍നിന്നും മോചനം ഉണ്ടായേക്കാം.നല്ല പോസ്റ്റ്‌ ..

  ReplyDelete
 37. പോസ്റ്റ് ഇന്നലെ വായിച്ചു കമന്‍റ് എഴുതാന്‍ പറ്റിയില്ല. പറയാനുള്ളതെല്ലാം പലരും പറഞ്ഞു . അലിഭായ് പറഞ്ഞ പോലെ “അടിവേരില്‍ നിന്നു വേണം ചികില്‍സ“

  ReplyDelete
 38. അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല വിളിച്ചതനുസരിച്ച് അവിടെയെത്തി അവർക്കു രക്തം നൽകാനുണ്ടായ വിശാല മനസ്ക്കത കാണിച്ച യുവജന പ്രസ്ഥാനതത്തിലെ പ്രവർത്തകരെ പരിഹസിച്ച ഇസ്ലാമിക നാമധാരികളേയും നമുക്ക് കാണാം ഇന്നത്തെ ഈ കുടുസ്സ് ലോകത്ത് അവർക്ക് ഇസ്ലാമിന്റെ ആശയമായ വിശ്വമാനവീകതയെ ഉയർത്തി കാ‍ട്ടാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ .. നമുക്കും പ്രാർഥിക്കാം നല്ലൊരു ശാന്തിയും സമാധാനവും നിറഞ്ഞ നല്ലൊരു നാളെക്കായ്....

  ReplyDelete
 39. മതത്തെ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും മതമൂല്യങ്ങളെ അറിഞ്ഞനുഭവിക്കാനും ഒരോ വിശ്വാസിക്കും കഴിയേണ്ടതുണ്ട്.
  ഇവിടെ അറിവില്ലായ്മയും വികലമായ അറിവുകളുമാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ആളും അര്‍ഥവും നല്‍കുന്നത്.

  പ്രബോധനവും ബോധവല്‍ക്കരണവും കൃത്യമായ ദിശയിലേക്ക് തിരിച്ചു വെക്കാന്‍ എല്ലാ മത സംഘടനകള്‍കക്കും കഴിയേണ്ടതുണ്ട്.....!

  ശക്തമായ പ്രതിരോധത്തിന് ഒത്തൊരുമിക്കുക നാം, ജാതിയും മതവും രാഷ്ട്രീയവും മറന്ന്.
  ഈ ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തുക.

  ReplyDelete
 40. ഒരു ചെറിയ സംശയം , എന്തിനാ നമുക്ക് മതങ്ങളുടെ പേരില്‍ സംഘടനകള്‍ , എല്ലാ മതസ്ഥരും അത്തരം സംഘടനകളുടെ ഭാഗമാകാതിരുന്നാല്‍ പോരെ, നമുക്ക് കലാ സംഘടനകള്‍ , സാഹിത്യ സംഘടനകള്‍ , കായിക സംഘടനകള്‍ , അങ്ങിനെയുള്ള കൂട്ടായ്മ പോരെ , നമ്മളൊക്കെ നമുക്ക് പരിചയമുള്ള ആരെങ്കിലും മതപരമായ സംഘടനകളില്‍ പ്രവര്‍ത്തി യ്കുന്നുന്ടെങ്കില്‍ അവരെ പറഞ്ഞു പിന്തിരിപ്പിച്ചാല്‍ പിന്നെ ഇത്തരം ജാഥകള്‍ക്കും ജൈറാം വിളികള്‍ക്കും ആളെ കിട്ടുമോ , നാട്ടിന്‍പുറത്തെ ആ പഴയ ക്ലബ്ബുകള്‍ ഇല്ലതെയായതാണ് ഒരു പരിധി വരെ ഇത്തരം സംഘടനകള്‍ വളരാന്‍ കാരണം, പിന്നെ രാഷ്ട്രീയക്കാരുടെ മുതലെടുപ്പും , പണം കൊണ്ടുള്ള പ്രലോഭനം .....എല്ലാം കൂടി ആവുമ്പോള്‍ ചുമ്മാ നടക്കുന്നവനോക്കെ ഒരാളായി എന്ന് തോന്നും , അലെങ്കില്‍ അങ്ങിനെ ഒരു തോന്നല്‍ അവനില്‍ ഉണ്ടാക്കി അവനെ കരുവാക്കും, വിശ്വാസികള്‍ അവരവരുടെ ദേവാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കുക, എന്തിനു സംഘടിയ്കണം, ദേവാലയങ്ങള്‍ പ്രാര്തിയ്കാന്‍ മാത്രമുള്ളതാകുന്നു... അല്ലാതെ രാഷ്ട്രീയവും , നാടിന്റെ പുരോഗതിയും ചര്‍ച്ച ചെയ്യാനുള്ള സ്ഥലമാണോ, മതത്തിന്റെ പേരിലുള്ള സംഘടനകള്‍ ഇല്ലാതെ യാകട്ടെ , ചെറുപ്പക്കാര്‍ ഒത്തൊരുമ കാണേണ്ടത് സ്വന്തം മതസ്ഥര്‍ ആയതു കൊണ്ടായിരിക്കരുത് , ഏതു മതസ്തനാനെങ്കിലും ഒരസുഖം വന്നാല്‍ ഡോക്ടറിന്റെ മതം നോക്കിയാണോ ചികല്സയ്ക്ക് ചെല്ലുക ......അവിടെ കാണാത്ത മതം ബാകി സ്ഥലങ്ങളില്‍ കാണുന്നത് എങ്ങിനെ ........ഇപ്പോള്‍ ജനിയ്കുന്ന കുഞ്ഞുങ്ങളുടെ തലമുറയെങ്കിലും ജാതിയും മതവും ഇല്ലാത്ത ഒരു കാലഘട്ടത്തില്‍ വളരട്ടെ ....വളരും , വളരണം , കാരണം അന്ന് ചിന്തിയ്കാന്‍ വേറെ പലതും കാണും ..കുടിയ്കാനുള്ള വെള്ളം കിട്ടുന്നത് മുതല്‍ പലതും .......

  മുക്താര്‍ നല്ല പോസ്റ്റ്‌ കേട്ടോ :)

  ReplyDelete
 41. ഇക്കാലമത്രയും അതിജീവിച്ച ദൈവത്തെ - മതങ്ങളെ രക്ഷിക്കാന്‍ ആയുധവുമേന്തി മനുഷ്യര്‍ നടക്കുന്നു. അല്ലെങ്ങില്‍ പത്രങ്ങള്‍ അവരെ നടത്തിക്കുന്നു.
  ഒരധ്യാപകന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള തെറ്റിനെ (വളരെ മാതൃകാപരമായി സര്‍ക്കാരും, നിയമവും അതിനെതിരെ നടപടി എടുത്തിട്ടും, അദ്ദേഹം ചെയ്ത തെറ്റിന് ആത്മാര്‍ഥമായി മാപ്പ് പറഞ്ഞിട്ടും) ആ പ്രശ്നത്തെ കൈവെട്ടു കേസ് വരെ എത്തിച്ചതില്‍ നമ്മുടെ പത്രങ്ങള്‍ക്കും പങ്കില്ലേ?
  തീവ്രവാദികള്‍ കത്തിക്കുന്ന തീ കേട്ട് പോകാതെ, ആവശ്യത്തിനു എണ്ണയൊഴിച്ച് സംരക്ഷിക്കുന്നത് നമ്മുടെ പത്രങ്ങളല്ലേ?
  നമ്മുടെ പിണറായി സായിവു 'മാധ്യമ സിണ്ടികെററിനെ' പറ്റി പറയുന്നതില്‍ കാര്യമില്ലതെയല്ല.
  ചിന്തിക്കുന്നവര്‍ ഉള്ളത് കൊണ്ടല്ല കേരളത്തില്‍ പത്രങ്ങള്‍ക്കു ഇത്രയും പ്രചാരം, മറിച്ച്‌ ജനം ചിന്താശക്തി മറ്റാര്‍ക്കോ അടിയറ വച്ചത് കൊണ്ടാണ്.
  പത്രങ്ങള്‍ക്കു മൂക്ക് കയരിടെന്ട സമയം അതിക്രമിച്ചിരിക്കുന്നു.

  ReplyDelete
 42. ee kai vettalum kaalu vettalum okke enaanu theerum ?

  ReplyDelete
 43. ശക്തമായ പ്രതിരോധത്തിന് ഒത്തൊരുമിക്കുക നാം, ജാതിയും മതവും രാഷ്ട്രീയവും മറന്ന്.
  ഈ ഇരുട്ടിന്റെ ശക്തികളെ ഒറ്റപ്പെടുത്തുക.

  ലേഖനം വളരെ നന്നായി.
  ഞാന്‍ ബിലാത്തിയുടെയും നിര്‍മ്മലിന്റേയും വഴിപോക്കന്റെയും അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  ReplyDelete
 44. @ vijayagopal,
  vijayagopal said...
  @Jishad Cronic™ said.
  മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറുന്നതായിരിക്കും കേരളത്തിന്റെ ഭാവിക്ക് ഗുണകരം.

  പിന്നേ ഇയാള്‍ അങ്ങ് മൂക്കില്‍ വലിക്കുമോ.. അടിച്ചു പാക്കിസ്ഥാന്‍ വരെ ഓടിക്കും ജേഹാദീ

  @വിജയഗോപാല്‍..
  നല്ല സംസ്കാരം! "അടിച്ചു പാക്കിസ്ഥാന്‍ വരെ ഓടിക്കും ജേഹാദീ". താങ്കളെ പ്പോലുള്ളവരെ വെറുക്കാന്‍ ധാരാളം മതി ഈ വാക്കുകള്‍.അല്പമെങ്കിലും സംസ്കാര ബോധത്തോടെ കമന്റ്റ് ഇടാമായിരുന്നു.ഒരു മോന്‍ വിജാരിച്ചാലും ഇത് നടക്കില്ല എന്നും ഓര്‍ത്തോ! കാരണം ഇന്ത്യ മുസ്ലിമിന്റെയും രാജ്യമാണ്.ജന്മ രാജ്യം.
  ജയ്‌ ഹിന്ദ്‌!!!

  ReplyDelete