രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ റൂമില്‍ നിന്നാണ് ജനുവരി ലക്കം ഗള്‍ഫ് രിസാല കണ്ടത്. 'ഒരേ വാര്‍ത്തയിലെ പല വാര്‍ത്തകള്‍' എന്നാണു കവര്‍. വാര്‍ത്താമാധ്യമമെന്ന നിലയില്‍ മലയാള ടെലിവിഷന്‍ ചാനലുകള്‍ പരാജയപ്പെടുകയാണോ എന്ന അന്വേഷണമാണ് എന്‍. മാധവന്‍ കുട്ടി, എന്‍ പി രാജേന്ദ്രന്‍, കെ. രാജഗോപാല്‍, രാജീവ് ശങ്കര്‍, ഒ. അബ്ദുല്ല തുടങ്ങിയവര്‍ നടത്തുന്നത്.
കാലികവും പ്രസക്തവുമായ എഴുത്തുകള്‍.
2007ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ നിന്ന് അസോസിയേറ്റ് എഡിറ്ററായി വിരമിച്ച, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടിയുമായുള്ള സംസാരമാണ് ശ്രദ്ധേയം.
>> തീര്‍ച്ചയായും വാര്‍ത്ത വിനോദമല്ല. വിനോദ വാര്‍ത്തകളുണ്ടാവാം. പക്ഷേ, വാര്‍ത്ത വിനോദമായിക്കൂടാ. ഇവിടെ നടക്കുന്നത് നരേറ്റീവുകളാണ്. കഥ പറച്ചിലുകള്‍, നാണം കെട്ട കഥ പറച്ചില്‍. എല്ലാം ലളിതവല്‍ക്കരിച്ച്, എല്ലാം വൈകാരികവല്‍ക്കരിച്ച് പായസം പോലെ കഴിക്കാന്‍ പാകത്തിലാക്കുന്നു. ഇത് നിലവാരം കുറഞ്ഞ ഏതു സമൂഹത്തിന്റെയും ദുര്യോഗമാണ്. ഇതിന്റെ ഭാഗമായാണ് ഈ റിയാലിറ്റിഷോകളൊക്കെയുണ്ടാവുന്
>> അതെ, വാര്‍ത്ത കഥയാകുമ്പോള്‍ വില്ലന്‍മാരും നായകന്‍മാരും സൃഷ്ടിക്കപ്പെടുന്നു. മുസ്ലിംകളുടെ കാര്യത്തില്‍ വില്ലവല്‌ക്കരണത്തെക്കാള്‍ ശരിയായ പദം രാക്ഷസ വല്‍ക്കരണമാണ്. മുസ്ലിംകള്‍ ഇന്ത്യയില്‍ രാക്ഷസവല്‍ക്കരിക്കപ്പെട്ടിട്ട്
>> ചാനലുകളുടെ ലക്ഷ്യം, പ്രയോഗം, രീതി ശാസ്‌ത്രം ഇതൊക്കെ മനുഷ്യന്‍ ക്രമേണ മനസ്സിലാക്കും. അപ്പോള്‍ ചാനലേതെന്നു കാണണ്ട. നുണ കേട്ടാല്‍ മതി, ഇന്ന ചാനലാണെന്ന് തിരിച്ചറിയുന്ന ഘട്ടമെത്തും. ഇന്നയാളാണ് വായിക്കുന്നത്, ഇന്ന ലക്ഷ്യമാണ് അതിനുള്ളതെന്ന് അമ്മൂമ അടുക്കളയില്‍ നിന്ന് വിളിച്ചു പറയാന്‍ തുടങ്ങും. ബദല്‍ വായനയും കാഴ്‌ചയും ഉണ്ടാക്കാന്‍ നിരന്തരം ശ്രമിക്കണമെന്നു മാത്രം. <<
>> ഒന്നാമതായി ക്യാമറ നുണപറയില്ലെന്ന അപകടകരമായ ധാരണ പൊളിക്കണം. ക്യാമറ നുണ പറയും. ക്യാമറ നുണയേ പറയൂ എന്നല്ല. ക്യാമറ എവിടെയാണ് വെക്കുന്നത്, ക്യാമറ ആരാണ് ക്ലിക്ക് ചെയ്യുന്നത്, ചിത്രത്തിന്റെ അടിക്കുറിപ്പെന്താണ്, ക്യാമറയുടെ ഫ്രെയിമില്‍ ആരൊക്കെയുണ്ട്, ഏതിടത്ത് വെളിച്ചം കൂടുതല്‍ വേണം, ഏത് ദൃശ്യം ഹൈലൈറ്റ് ചെയ്യണം, ഇതൊക്കെ തീരുമാനിക്കുന്നത് മനുഷ്യനല്ലേ. ക്യാമറ സാങ്കേതിക വിദ്യ മാത്രമാണ്. അത് നുണ പറയില്ലെന്ന് പറയണമെങ്കില്‍ ക്യാമറാമാനെ പറഞ്ഞുവിട്ട പത്രാധിപര്‍ നുണപറയില്ലെന്ന് തീരുമാനിക്കണം. പത്രാധിപരെ നിയന്ത്രിക്കുന്ന മുതലാളി നുണ പറയാത്തവനാകണം. <<
>> നമ്മുടെ വീട്ടിലെ അമ്മമാരോടും പെങ്ങന്മാരോടും ഇതിലെ ഓരോ നുണയും ഒരു റണ്ണിങ് കമന്ററി പോലെ മാറ്റിപ്പറഞ്ഞു കൊടുക്കാന്‍ നമുക്ക് സാധിക്കില്ല. അതുകൊണ്ട് അവരുടെ അവബോധമുയര്‍ത്തണം. വീട്ടില്‍ രാഷ്ട്രീയം പറയണം. മതം പറയണം. മീഡിയ വല്‍ക്കരിച്ചാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കണം. <<
>> ചാനലുകള്‍ ആരാണ് നടത്തുന്നത്, അതിന്റെ മുതലാളിമാരാരാണ്. എന്ന് കൃത്യമായ ധാരണ വേണം. ഇന്ത്യാവിഷന്റെ ഉടമയാരാണ്? ഒന്നാമത്തെ മുതലാളി മുനീര്‍. രണ്ടാമത്തേത് മുത്തൂറ്റ് കുടുംബത്തിലെ പോള്‍ എം മുത്തൂറ്റ്. പിന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സ്വകാര്യ ഡോക്ടര്‍മാരുടെ സംഘടന. ഏഷ്യാനെറ്റിന്റെ ഉടമയാരാണ്, റൂപര്‍ട്ട് മര്‍ഡോക്ക്. ഏഷ്യാനെറ്റ് ന്യൂസിന്റെയോ, രാജീവ് ചന്ദ്രശേഖര്‍. ആരണ് അയാള്‍, ബി പി എല്‍ കമ്പനിയുടെ മുതലാളിയുടെ മകന്‍. ബി ജെ പിയുടെ നോമിനിയായി കര്‍ണാടകയില്‍ നിന്ന് രാജ്യ സഭയിലെത്തിയ ആളാണ് ഈ രാജീവ് ചന്ദ്ര ശേഖര്‍. അതുമാത്രമല്ല, അയാള്‍ ഇന്ത്യന്‍ മുതലാളിമാരുടെ സംഘടനയുടെ തലവനായിരുന്നു രണ്ടു വര്‍ഷം മുന്‍പുവരെ. അമൃത ചാനല്‍ അമ്മയുടേതാണ്. പവര്‍ഫുള്ളായ ആള്‍ ദൈവമല്ലേ, അമ്മയുടെ തട്ടകത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരന്വേഷണാത്മക പരമ്പര ഏതെങ്കിലും ചാനല്‍ കൊടുക്കട്ടെ. ധൈര്യമുണ്ടോ? അത്രക്ക് പവര്‍ ഫുള്‍ ആണ് ഈ ആള്‍ദൈവം. ഇതു മനസ്സിലായാല്‍ ഈ ചാനലുകളൊക്കെ എത്രമാത്രം മതേതരമാകുമെന്നും എത്രമാത്രം ജനപക്ഷത്ത് നില്‍ക്കുമെന്നും ഊഹിക്കാനാവും.
മനോരമയുടെ മുതലാളിമാരുടെ കച്ചവട താല്പര്യങ്ങളും രാഷ്ട്രീയ ബന്ധങ്ങളും സാമുദായിക സമവാക്യങ്ങളും ശ്രദ്ധിച്ചു വേണം അവരുടെ വാര്‍ത്തകളെയും ചര്‍ച്ചകളെയും വിലയിരുത്താന്‍. പ്രൊട്ടസ്റ്റന്റ് എറ്റിക്സും മൂലധനത്തിന്റെ താല്പര്യവും കൂടിച്ചേര്‍ന്ന ഒരു രാഷ്ട്രീയ താല്പര്യമാണത്. ആ തിരിച്ചറിവോടെയാവണം ഇവര്‍ തരുന്ന വിഷ്വല്‍ ഇംപാക്റ്റിനെ വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുന്നത്. കൈരളി, ജയ്ഹിന്ദ് തുടങ്ങിയവ

>> ഇത്തരം പരിപാടികളുടെ അപകടം മനസ്സിലാക്കാന്‍ ഏഷ്യാനെറ്റിലെ 'മുന്‍ഷി' മാത്രം ശ്രദ്ധിച്ചാല്‍ മതി. അതില്‍ മുസ്ലിമിനെ അവതരിപ്പിക്കുന്നത് എങ്ങനെയാണ്? വീതിയുള്ള ബെല്‍റ്റൊക്കെ കെട്ടി പഴയ നാടകങ്ങളില്‍ കാണുന്ന മുസ്ലിം. അതാണോ മുസ്ലിമിന്റെ ഇമേജ്? കേരളത്തിലെ മുസ്ലിമിന്റെ നിരീക്ഷണപാടവത്തെയും വിശകലനശേഷിയെയും ഈ വേഷം പ്രധിനിധാനം ചെയ്യുന്നുണ്ടോ? അദ്ദേഹം അറുക്കാന്‍ പോകുന്ന ആടിനെയും കൊണ്ടാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. എന്താണ് അതിന്റെ അര്‍ഥം? <<
(എന്‍. മാധവന്‍ കുട്ടി- ഗള്‍ഫ് രിസാല, ജനുവരി2010)
ഇന്ത്യാവിഷനില്‍ ഡെപ്പ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന, ഇപ്പോള്‍ സിറാജ് പത്രത്തില്‍ ന്യൂസ് എഡിറ്ററായ രാജീവ് ശങ്കറിന്റെ ലേഖനത്തില്‍ നിന്ന് ചിലതു കൂടി.
>> മുഴുവന്‍ സമയവും വാര്‍ത്താസംപ്രേഷണം നടത്തുക എന്ന ലക്ഷ്യം മുന്നിര്‍ത്തി പുതുതായി ആരംഭിക്കുന്ന ടെലിവിഷന്‍ ചാനലിന്റെ ന്യൂസ് ടീമിലേക്ക് ആളുകളെ തിരഞ്ഞെടുക്കാന്‍ അഭിമുഖം നടക്കുന്നു..............നാലാം ദിവസം തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറായപ്പോള്‍ അഭിമുഖം നടത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ആള്‍ അഭിമാനം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ഇങ്ങനെ പറഞ്ഞു. " കണ്ടോ, ഈ പട്ടികയില്‍ ഒരു മേത്തന്‍ (മുസ്ലിംകളെ അല്പം ആക്ഷേപത്തോടേ വിശേഷിപ്പിക്കാന്‍ മധ്യ ദക്ഷിണ കേരളത്തില്‍ ഉപയോഗിക്കുന്ന വാക്ക്) പോലുമില്ല. അതുണ്ടാവില്ലെന്ന് അഭിമുഖം നടക്കുമ്പോല്‍ തന്നെ ഞാന്‍ ഉറപ്പാക്കിയിരുന്നു." അഭിമുഖത്തിന് എത്തിയ ഒരാളുടെ പോലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയിരുന്നില്ല എന്നതിനാല്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ അത്ഭുതമോ അമ്പരപ്പോ സൃഷ്ടിച്ചു; ക്ഷോഭവും. <<
>> ...അന്ന് (കുട്ടിക്കാലത്ത്) മനസ്സിലേക്ക് ആഴത്തില്‍ തറഞ്ഞ വാക്കുകളിലൊന്ന് 'സിഖ് ഭീകരന്‍' എന്നതായിരുന്നു. അച്ചന്‍ ജോലി ചെയ്യുന്ന കൊച്ചിയിലെ നാവിക കേന്ദ്രത്തില്‍ കുറവല്ലാത്ത എണ്ണം സിഖുകാരുണ്ട്. 'ഭീകരന്മാര്‍ക്കിടയില്‍' ജോലി ചെയ്യേണ്ടി വരുന്ന അച്ചന്‍! വീട്ടിലെ റേഡിയോ നന്നാക്കാന്‍ നാവിക സേനയിലെ ആശയവിനിമയ വിഭാഗത്തില്‍ എന്‍ജിനീയറായ ജവഹര്‍ എന്ന സിഖുകാരനെ അച്ചന്‍ കൂട്ടിക്കൊണ്ടു വന്നതും ഓര്‍ക്കുന്നു. നീണ്ട താടിയും പിരിച്ചു വെച്ച മീശയും കറുത്ത തുണിയില്‍ പൊതിഞ്ഞ കുടുമയും- 'ഭീകരന്‍' എന്ന് ഉറപ്പിക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. 'സിഖ് ഭീകരന്‍' എന്ന വാക്ക് സമൃദ്ധമായി പത്രങ്ങളില്‍ വന്നതു മൂലം സൃഷ്ടിക്കപ്പെട്ട ഈ സംശയം മാറാന്‍ വര്‍ഷങ്ങളെടുത്തു. വെളുപ്പിനെ വേര്‍തിരിക്കുന്ന കറുത്തതും നേര്‍ത്തതുമായ വരികളെ വിശ്വസിക്കുമ്പോള്‍ അല്പ്പം സൂക്ഷിക്കണമെന്ന പാഠവും. <<
>> ....മണിക്കൂറുകള്‍മാത്രം ആയുസ്സുള്ള വിവാദവും അത് ഉണ്ടാക്കാന്‍ ഇടയുള്ള പ്രേക്ഷക സാന്നിധ്യവും അതിലൂടെ പിന്നീട് ലഭിച്ചേക്കാവുന്ന ധനലാഭവും മാത്രമേ മുന്നിലുള്ളൂ. അതിനപ്പുറത്തുള്ള നയനിലപാടുകളൊ ആശയദൃഢതയോ ആവശ്യനില്ലെന്ന തോന്നല്‍ ശക്തമാണ്. അതിന്റെ തുടര്‍ച്ചയാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പത്രത്തിന് ബാബ്‌രി മസ്ജിദ് തര്‍ക്ക മന്ദിരമായത്. ആരാണ് തര്‍ക്കമുയര്‍ത്തിയത്? ആര്‍ക്കാണ് അതുകൊണ്ട് നേട്ടമുണ്ടായത്. ആ നേട്ടത്തിന്റെ ഫലമെന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങളൊക്കെ അവര്‍ക്ക് അപ്രസക്തമായിരുന്നു.
ഇത്തരം മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിന് ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നഹ്റു അയച്ച സന്ദേശങ്ങള്‍ നഷ്ടപ്പെട്ടത് വാര്‍ത്തയാവില്ല. ആ സന്ദേശങ്ങളുമായി കോടതിയില്‍ ഹാജറാവാന്‍ പോയ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ ഉദ്ദ്യോഗസ്ഥന്‍ അപകടത്തില്‍ മരിച്ചതില്‍ പിതാവ് ദുരൂഹത ആരോപിക്കുന്നതും വാര്‍ത്തയാവില്ല. അവര്‍ക്ക് സിനിമാനടിയുടെ ദാമ്പത്യം തകര്‍ച്ചയിലേക്ക് എന്നതായിരിക്കും കൂടുതല്‍ പ്രിയപ്പെട്ട വിഷയം.
ഇതേ ലാഘവത്തോടെ 'ലൗ ജിഹാദ്', 'റോമിയോ ജിഹാദ്' തുടങ്ങി ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത പദാവലികള്‍ പ്രേക്ഷക മനസ്സുകളില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കും. പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം 'ലൗ ജിഹാദ്' എന്ന രണ്ടു വാക്കുകളിലേക്ക് ചുരുക്കുമ്പോള്‍ അര്‍ഥത്തിലും വ്യാപ്തിയിലുമുണ്ടാവുന്ന മാറ്റത്തെക്കുറിച്ച് ആലോചനകള്‍ ആവശ്യമേയില്ല. ഇത്തരം സാമാന്യവല്‍ക്കരണം പൊതു ബോധത്തില്‍ സൃഷ്ടിക്കാന്‍ ഇടയുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയുമില്ല. കാരണം, നമ്മള്‍ വണിക്കുകള്‍ മാത്രമാണ്, വാര്‍ത്തകള്‍ ചരക്കുകളും. മെച്ചപ്പെട്ട വിപണനത്തെക്കുറിച്ച് മാത്രമേ ആലോചിക്കേണ്ടതുള്ളൂ..അതിന് ഏതു വഴി സ്വീകരിച്ചാലും തെറ്റില്ല എന്നതാണ് സിദ്ധാന്തം. ആ മുന്നേറ്റത്തിനിടെ മുറിവേല്‍ക്കുന്നതാര്‍ക്ക്, നേട്ടമുണ്ടാവുന്നതാര്‍ക്ക് എന്നുള്ള കണക്കെടുപ്പൊന്നും സാധ്യമല്ല തന്നെ. സ്ക്രീനില്‍ മണിക്കൂറുകളോളം കുഞ്ഞുങ്ങളുടെ ചേദനയറ്റ ശരീരം കാണിക്കുന്നതില്‍ തെല്ലും മനസ്താപം തോന്നാത്തത് അതുകൊണ്ടാണ്. <<
>> നമ്മള്‍ എംബഡ് ചെയ്യുന്നത് അരാഷ്ട്രീയതയോ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിത്തുകളൊ ആണെന്നു മാത്രം. അതുകൊണ്ടാണ് സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന പദാവലികള്‍ക്ക് വളരെ എളുപ്പത്തില്‍ മാധ്യമങ്ങളില്‍ സ്വീകാര്യതയുണ്ടാവുന്നത്. നാലു മലയാളീ യുവാക്കല്‍ കാശ്മീരില്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടു പുറകെ സംസ്ഥാന ആഭ്യന്തര മന്ത്രിയോട്കേരളത്തില്‍ ഭീകരപ്രവര്‍ത്തനം വ്യാപിച്ചതിന് തെളിവല്ലെ ഈ സംഭവം എന്ന് ടെലിവിഷന്‍ വാര്‍ത്താ അവതാരകന്‍ ചോദിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഈ ചോദ്യത്തില്‍ തെറ്റ് പറയാനാവില്ല. പക്ഷേ, ഒന്നും സ്ഥിരീകരിക്കുന്നതിന് മുമ്പ് ഈ ചോദ്യം ചോദിക്കുമ്പോള്‍ സന്തുലിതമായ മനസ്സല്ല അവതാരകന്റേത് എന്നെങ്കിലും സമ്മതിക്കേണ്ടി വരും. അവിടെയാണ് മേത്തനെ തെരഞ്ഞെടുക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയവരുണ്ടായിരുന്നു എന്നതിന്റെ പ്രസക്തി. <<
(രാജീവ് ശങ്കര്‍ - ഗള്‍ഫ് രിസാല, ജനുവരി2010)
ഈ സംഘര്‍ഷങ്ങള്‍ക്കിടയിലേക്ക് പുതുതായി പതിനഞ്ചോളം മലയാള ചാനലുകളാണ് വരാന്‍ പോകുന്നത്.
മുസ്ലിം യാഥാസ്ഥിതിക വിഭാഗമായ സമസ്ത(സുന്നി)യുടെ യുവജന വിഭാഗം മുന്‍കയ്യെടുത്ത് നടത്തുന്ന ഒരു വിനോദ- വിജ്ഞാന ചാനലും ഇക്കൂട്ടത്തിലുണ്ട്. (ജമാഅത്തെ ഇസ്ലാമിയും ഒരു ചാനല്‍ തുടങ്ങാനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്തകളുണ്ട്.)
ദര്‍ശന എന്ന പേരില്‍ കോഴിക്കൊട്ടു നിന്നും ആഗസ്ത്- സെപ്തംബറില്‍ സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന ചാനല്‍, ഒരു മുസ്‌ലിം സംഘടന നേരിട്ട് നടത്തുന്ന കേരളത്തിലെ ആദ്യ ചാനലാണ്. കേരളത്തില്‍ ദൃശ്യമാധ്യമ രംഗത്തെ ദൗര്‍ഭാഗ്യകരമായ മുസ്‌ലിം അസാന്നിധ്യത്തിന്റെ വിടവാണ് ദര്‍ശന നികത്താന്‍ പോകുന്നത് എന്നത് സന്തോഷം നല്‍കുന്നതാണ്.
നിലവില്‍ മലയാള ചാനലുകള്‍ പലതും മുസ്‌ലിംകളോട് നീതി കാണിക്കുന്നില്ലെന്നത് വെറും ആരോപണമല്ല, യാഥാര്‍ഥ്യമാണ്. ഇസ്‌ലാംവിരുദ്ധ പൊതുബോധം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അപവാദമെന്നു പറയാന്‍ പോലുമൊരു ചാനല്‍ ചൂണ്ടിക്കാണിക്കാനില്ല.
മുകളില്‍ ചേര്‍ത്ത ഉദ്ധരണികളില്‍ നിന്നും നമുക്ക് പലതും വായിച്ചെടുക്കാനാവും. ഒരു വാര്‍ത്താ ചാനലല്ലെങ്കിലും നുണ പറയുന്ന ക്യാമറക്കണ്ണുകള്‍ക്കിടയില്‍ സത്യത്തിന്റെയും നന്മയുടെയും സത്‌വിചാരങ്ങളുടെയും പുതിയതും വേറിട്ടതുമായ ഒരു കാഴ്ചയാവും ദര്‍ശനയെന്ന പ്രതീക്ഷ വിഫലമാവില്ലെന്നു കരുതാം.
മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ശബാബില്‍ എഴുതിയ ലേഖനം കൂടി കൂട്ടി വായിക്കുക.

സമൂഹത്തിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചയെ പോഷിപ്പിക്കുന്ന ഒരു എപ്പിസോഡ് പോലും അതില്‍ കാണാനില്ലെന്ന് കട്ടായം. ഇതൊക്കെ യാഥാര്‍ഥ്യങ്ങള്‍ തന്നെ. പക്ഷേ, അതിനുള്ള പരിഹാരമെന്താണ്? ആളുകള്‍ വാതിലുകള്‍ അടച്ചുപൂട്ടി കിടപ്പുമുറിയിലിരുന്ന് ടീവി കണ്ടാസ്വദിക്കുമ്പോള്‍ പള്ളിപ്പറമ്പില്‍ നെടുനീളന്‍ പ്രഭാഷണം സംഘടിപ്പിച്ചതുകൊണ്ടു മാത്രം സമുദായത്തെ നേര്‍വഴിക്കാക്കാന്‍ ആകുമോ?
ടീവിക്ക് മറുപടി ടി വി തന്നെയാണെന്ന തിരിച്ചറിവായിരിക്കണം ദര്‍ശനയെ നയിക്കുന്നത്. പ്രശംസാര്‍ഹമായ കാര്യം, ഈ ശക്തമായ കാല്‍വെപ്പിന് ധൈര്യം കാണിച്ചത് യാഥാസ്ഥിതികര്‍ എന്ന് `ഒഹാബികള്‍' നിരന്തരം ആക്ഷേപിച്ചുവരുന്ന `സമസ്‌ത'യുടെ വിദ്യാര്‍ഥി-യുവജന വിഭാഗമാണ് എന്നതാണ്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എം ഡിയും സിദ്ദീഖ് ഫൈസി എക്‌സിക്യുട്ടീവ് ഡയറക്‌ടറും മില്‍ട്ടന്‍ ഫ്രാന്‍സിസ് അസോസിയേറ്റ് ഡയറക്‌ടറുമായാണ് ചാനലിന്റെ പ്രവര്‍ത്തനം. മലയാളത്തില്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുകയും നടത്തിവരികയും ചെയ്യുന്ന പുരോഗമന വിഭാഗങ്ങളെയൊക്കെ പുറംതള്ളിക്കൊണ്ടുള്ള ഈ ചുവടുവെപ്പ് നവോത്ഥാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെയൊക്കെ പൊള്ളിക്കും. യാഥാസ്ഥിതികത എന്ന ആരോപണത്തെ പ്രവര്‍ത്തനത്തിലൂടെ മറികടക്കുകയാവണം ദര്‍ശന ചാനലിനു പിന്നിലെ ദര്‍ശനം. <<
-(മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ശബാബ്)
അതോടൊപ്പം ദര്‍ശനയുടെ വരവ് ചില ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചരണവും കച്ചവടവുമാകുമോ ഈചാനലിലൂടെ നടക്കുന്നത്‍. ചാനല്‍ മല്‍സരങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍ക്കാവും ദര്‍ശന തയ്യാറാവുക.
ജീവന്‍ ടി വിയില്‍ അബ്ദുല്‍ ഗഫാര്‍ മൗലവിയുടെ 'അല്‍ ബലാഗ്'- മന്‍സില്‍ വില്പന ദര്‍ശനക്കു പ്രചോദനമാവാതിരിക്കട്ടെ. ഏലസ് പരസ്യങ്ങളും റിയാലിറ്റി കോപ്രായങ്ങള്‍ക്കുമപ്പുറം പുതിയൊരു കാഴ്ചയനുഭവമാവട്ടെ, നല്ല കാഴ്ചയുടെ ബദലാവട്ടെ ദര്‍ശന.
കേരളീയ പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുകയും സംശുദ്ധ ഇസ്‌ലാമിന്റെ പ്രകാശം പരത്തുകയും ചെയ്യുന്ന ഒരു ദൃശ്യസംസ്‌കാരത്തിന് തുടക്കമിടാന്‍ ദര്‍ശനയ്‌ക്കു സാധിക്കട്ടെ.
കേരള മുസ്ലിംകള്‍ പ്രതീക്ഷയിലാണ്.
ആ പ്രതീക്ഷക്കൊത്തുയരാന്‍ ദര്‍ശനക്കായെങ്കില്‍...
.
കേരളീയ പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുകയും സംശുദ്ധ ഇസ്‌ലാമിന്റെ പ്രകാശം പരത്തുകയും ചെയ്യുന്ന ഒരു ദൃശ്യസംസ്‌കാരത്തിന് തുടക്കമിടാന്‍ ദര്‍ശനയ്‌ക്കു സാധിക്കട്ടെ.
ReplyDeleteകേരള മുസ്ലിംകള്‍ പ്രതീക്ഷയിലാണ്.
ആ പ്രതീക്ഷക്കൊത്തുയരാന്‍ ദര്‍ശനക്കായെങ്കില്‍...
ഓരൊ ചാനൽ മുതലാളിമാരുടെയും രാഷ്ട്രീയ സാമുദായിക വീക്ഷണങ്ങൾക്കനുസരിച്ച് അവർ കാണിച്ചുതരുന്ന കാഴ്ചകളുടെ നിറവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. മുമ്പ് വാർത്തകളിലെ നേരറിയാൻ എല്ലാ ചാനലുകളിലും പോയി നോക്കിയാലെങ്കിലും എകദേശ രൂപം കിട്ടുമായിരുന്നു. ഇനി വരാനിരിക്കുന്ന പതിനഞ്ചോളം മലയാളം ചാനലുകളും രംഗത്തിറങ്ങുമ്പോൾ പിടിച്ചു നിൽക്കാൻ, ഓരോരുത്തർക്കും തങ്ങളുടെ വാർത്തകൾ എക്സ്ക്ലൂസീവ് ആക്കാൻ നല്ലൊരു മത്സരം വേണ്ടിവരുമെന്ന് തീർച്ച. അതിനായി കടുത്ത ചായം പൂശിയ വാർത്തകൾ ഉണ്ടാക്കിയെടുക്കാൻ ‘കഴിവുള്ള’ മാധ്യമപ്രവർത്തകർക്കും ഡിമാന്റ് കൂടും. ഒരു ചാനലിൽ നിന്നും പണി പഠിച്ചു കഴിഞ്ഞ് മികച്ച ഓഫറുകൾ കണ്ട് മറുകണ്ടം ചാടുന്നവരും പുതിയ ചാനലുകൾക്ക് വേണ്ടി പരക്കം പായുന്നവരും പതിവ് കാഴ്ചയാകും.
ReplyDeleteബീഭത്സമായ കൊലപാതക കാഴ്ചകളും കുടുംബമൊത്തിരുന്ന് കാണാനാവാത്ത റിയാലിറ്റി ഷോകളും മാത്രമാക്കാതെ സത്യം ജനങ്ങളിലെത്തിക്കാനാവട്ടെ പുതിയ ചാനൽ മത്സരങ്ങൾ. ഇനി വരാനിരിക്കുന്ന ചാനലുകളിൽ സത്യസന്ധമായ വാർത്തകൾ വരുന്ന ഏതെങ്കിലും ചാനലുകളുമുണ്ടാവുമെന്ന് ആശിക്കാം.
നന്മകൾ നേരുന്നു.
>> ചാനലുകള്‍ ആരാണ് നടത്തുന്നത്, അതിന്റെ മുതലാളിമാരാരാണ്. എന്ന് കൃത്യമായ ധാരണ വേണം. ഇന്ത്യാവിഷന്റെ ഉടമയാരാണ്? ഒന്നാമത്തെ മുതലാളി.....
ReplyDelete>> കേരള മുസ്ലിംകള്‍ പ്രതീക്ഷയിലാണ്. ആ പ്രതീക്ഷക്കൊത്തുയരാന്‍ ദര്‍ശനക്കായെങ്കില്‍....>>
...അനാചാരങ്ങള്‍ക്കും,അന്ധവിശ്വാസങ്ങള്‍ക്കും
എതിരേയും"ശിര്‍ക്ക് ബിദ്അത്തിനെതിരേയും"
ഏലസ്സ് മാലമൌലൂദിനെതിരേയും ഒരു ചാനല്‍
കൂടി ഉടന്‍ പ്രതീക്ഷിക്കാം....
സംഘടനാ പക്ഷപാതിത്യമേല്‍ക്കാത്ത
സത്യസന്ധവും സ്വതന്ത്രവും വിശാലതാല്പര്യങ്ങളും
കാഴ്ചവെക്കുന്നൊരു ചാനലാവട്ടെ "ദര്ശന "
എന്ന് ആശംസിക്കുന്നു..പ്രാര്‍ഥിക്കുന്നു.
ഏതു ചാനല്‍ വന്നാലും മലയാളിക്കെന്താ..കൊറേ സമയം കൂടെ പോയി കിട്ടും.കട്ടാലും കക്കിയാലും ആരും അറിയുല്ല
ReplyDeleteമുക്താര്‍ , അഭിനന്ദനങ്ങള്‍... ആരാനിതൊരു മികച്ച പോസ്റ്റ് ആക്കി എഴുതുക എന്ന് കരുതിയിരിക്കുകയായിരുന്നു . ബഷീര്‍ വള്ളിക്കുന്ന് എഴുതുമെന്നാണ് കരുതിയത് ..ഇപ്പോള്‍ ഇതാ മുക്താര്‍ അത് ഭംഗിയായി എഴുതിയിരിക്കുന്നു ....
ReplyDeleteനന്ദി ഈടുറ്റ മറ്റൊരു ലേഖനത്തിന് .....
ആശംസകള്‍
ReplyDeleteഉദ്ദരണികള്‍ പലതും ഞെട്ടിക്കുന്നത് തന്നെ.ഇസ്ലാമിനേയും മുസ്ലിം സംസ്കാരങ്ങളേയും വികലമാക്കുകയും നശിപ്പിക്കുകയും തന്നെയാണീ ചാനല്‍ ഭീകരന്മാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.ബദല്‍ വളര്‍ന്ന് വരേണ്ടതിന്‍റെ ആവശ്യകത തന്നെയാണ് ഇന്നലെ വരെയുള്ള ചാനല്‍ കസര്‍ത്തുകള്‍ നമ്മോട് വിളിച്ച് പറയുന്നത്.
ReplyDeleteഇനി കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയാലും സംഘടനാ പക്ഷപാതികളെയും സമുദായത്തിനുള്ളിലെ കുലം കുത്തികളേയും അകറ്റി നിര്‍ത്തിയില്ലെങ്കില്‍ ദര്‍ശനയില്‍ നിന്നോ വരാനിരിക്കുന്ന മറ്റു ചാനലുകളില്‍ നിന്നോ ചെളിവാരി എറിയലില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.കുഞ്ഞാലിക്കുട്ടി എന്ന മുസ്ലിം രാഷ്ട്രീയവ്യക്തിത്വത്തെ നശിപ്പിക്കാനുള്ള 'എക്സ്ക്ലൂസീവുകളുടെ' തുടക്കം മുനീറിന്‍റെ ഇന്‍ഡ്യാവിഷനില്‍ നിന്നാണെന്നതും ഓര്‍ക്കുക.
നന്ദി...
ReplyDeleteനിലവാരമുള്ള ഈ പൊസ്റ്റിന്!
അഭിനന്ദനങ്ങൾ!!
'പുലി വരാന്‍ യാസീനോതി, പോകാന്‍ വേണ്ടി ഖത്തമോതേണ്ടി വന്നു' എന്നൊരു ചോല്ല് നമ്മുടെ നാട്ടിലൊക്കെ ഇല്ലെ മുഖ്താറെ. അത് പോലെയാകുമോ പുതുതായി വരുന്ന ചാനലുകളുടെ കാര്യത്തില്‍ എന്ന ആശങ്ക ബാക്കി നില്‍ക്കുന്നു. എന്നാലും നമ്മുക്ക് സ്വാഗതമോതാം. കാരണം ഈ രംഗം ഇനി കേടാകാനൊന്നുമില്ല. നന്നായാലോ.
ReplyDeleteആര് ഏത് മീഡിയ തുടങ്ങിയാലും കൈകാര്യം ചെയ്യാൻ കഴിയുന്നവരില്ലെങ്കിൽ ‘ഇന്ത്യാവിഷന്റെ’ സ്ഥിതിയാവും. പല മോഹവാക്കുകൾ നൽകി ഗൾഫിൽ വന്ന് പോലും പാവപെട്ടവന്റെ വിയർപ്പ് നക്കിയെടുത്ത് കൊണ്ട് പോയവരെല്ലാം മറക്കുന്നു! സ്വന്തം സഹോദരന്റെ അഭിമാനത്തിനും ചോരക്കും വിലപറയുമ്പോൾ പോലും അവതരണ സ്വതന്ത്യം പറഞ്ഞ് കണ്ണടച്ച് പിന്തുണ പ്രഖ്യാപിച്ച് സാമ്പത്തിക സ്വാർത്ഥ താല്പര്യങ്ങൾ ആകാശംമുട്ടെ നിലനിർത്തികാണാനാഗ്രഹിച്ച് ഇസ്സത്ത് കളഞ്ഞ് കുളിച്ചവരെ നാം കണ്ടനുഭവിച്ചതാണ്.
ReplyDeleteഒരു സമുദായ നേതാവിന്റെ പേരിലൊ, സമുദായ സംഘടനയുടെ പേരിലോ ഏതായാലും വേണ്ടില്ല, സമുദായത്തിന്റെ പേർ പറയുന്നവർ പണവും സ്വാധീനവും സ്വർത്ഥ താല്പര്യങ്ങളാൽ കണ്ണ് മഞ്ഞളിച്ച് സമുദായത്തിന്റെ ചോരകുടിക്കുന്നവരായില്ലെങ്കിൽ അത്രയും സമാധാനം.
പ്രതീക്ഷയുണ്ട് ഈ പുതിയ തുടിപ്പുകളിൽ.., ഇനിയുമുണ്ട് അവസരം.. അത് സമുദായത്തിന്റെ നെഞ്ചിൽ നൃത്തമാടാനാക്കരുതെ എന്നൊരപേക്ഷ.. ഉള്ളത് പറഞ്ഞില്ലെങ്കിലും വേണ്ടില്ല, ഇല്ലാത്തത് ആരോപിക്കാതിരുന്നാൽ മതിയായിരുന്നു.
ഇപ്പോഴുള്ള ചാനലുകളുടെ ലക്ഷ്യമെന്തെന്ന് സാമന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. പുതുതായി തുടങ്ങുന്ന ചാനലുകളില്‍ നിന്നും വിത്യസ്ഥമായി ഒന്നും പ്രതീക്ഷിക്കാനുണ്ടാവില്ലാ എന്നു പറയുമ്പോഴും
ReplyDeleteആളുകള്‍ വാതിലുകള്‍ അടച്ചുപൂട്ടി കിടപ്പുമുറിയിലിരുന്ന് ടീവി കണ്ടാസ്വദിക്കുമ്പോള്‍ പള്ളിപ്പറമ്പില്‍ നെടുനീളന്‍ പ്രഭാഷണം സംഘടിപ്പിച്ചതുകൊണ്ടു മാത്രം സമുദായത്തെ നേര്‍വഴിക്കാക്കാന്‍ ആകുമോ?
ടീവിക്ക് മറുപടി ടി വി തന്നെയാണെന്ന തിരിച്ചറിവായിരിക്കണം ദര്‍ശനയെ നയിക്കുന്നത്. പ്രശംസാര്‍ഹമായ കാര്യം,
ഈ വാക്കുകള്‍ക്ക് പ്രസക്തി കാണുന്നു.
പൊതുബോധത്തില്‍/സവര്‍ണബോധത്തില്‍ മുസ്ലിം സ്വത്വം നിര്‍മിക്കപ്പെടുന്നതെങ്ങനെയെന്ന് വിശദമാക്കുന്ന ലേഖനം നന്നായിരിക്കുന്നു. ഉണ്ടാകാന്‍ പോകുന്ന ചാനല്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നതില്‍ വിജയിക്കട്ടെ, ആസംസകള്‍ !
ReplyDeleteജിപ്പൂസ് പറഞ്ഞു.
ReplyDeleteഇങ്ങിനെയൊരു സ്വാഭവമുണ്ടു സമുദായത്തിനു; അടികൊണ്ടേ പഠിക്കൂ.അതു കൊണ്ടു തന്നെ എല്ലാ കാര്യങ്ങളിലും പുറകില്‍ ആകും.മസ് ഹാലകള്‍ നോക്കേണ്ടേ!
ReplyDeleteഏതായാലും ഇപ്പോള്‍ തിരിച്ചറിവിന്റെ ലോകത്തില്‍ എത്തി ചേര്‍ന്നെന്നു തോന്നുന്നു.എഴുത്തു താളി ഓലയില്‍ നാരായം കൊണ്ടു എഴുതുന്നതില്‍ നിന്നും ലേസര്‍ പ്രിന്റിലേക്കു മാറിയ കാര്യം പാവങ്ങള്‍ ഇപ്പോഴാണു മനസ്സിലാക്കുന്നതു.
പക്ഷേ മറ്റൊന്നും സൂക്ഷിക്കേണ്ടി ഇരിക്കുന്നു.സാക്ഷരത സം പൂര്‍ണതക്കു വേണ്ടി നിരക്ഷരനെ അക്ഷരം പഠിപ്പിച്ചപ്പോള്‍ അവന്‍ ആദ്യം കൂട്ടി ചേര്‍ത്തു വായിച്ചതു “കള്ള്” എന്ന അക്ഷരം ആയതു പോലെ വരാതിരുന്നാല്‍ മതി ആയിരുന്നു.
നിഷ്പക്ഷമായ ഒരു ചാനല്‍ വരുമെന്നെനിക്കു തോന്നുന്നില്ല.കാരണം എതൊരു ചാനല്‍ വന്നാലും അതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ടാവും. അതു മതപരമാവാം ,രാഷ്ട്രീയമാവാം.സുന്നി വിഭാഗം നടത്തിയാല്‍ അതില്‍ അതു മുഴച്ചു നില്‍ക്കും .ജമാ അത്തായാല്‍ അതു പറയും.ഇനി മുജാഹിദായാലോ അതും കാണും. ആര്‍ക്കാണിവിടെ യഥാര്‍ത്ത ഇസ്ലാം മതം പഠിപ്പിക്കാനോ മനുഷ്യനെ നേര്‍വഴിക്കു നയിക്കാനോ നേരം?.പത്രമായാലും ചാനലായാലും ഒരു പോലെ തന്നെ. കയ്യില്‍ റിമോട്ട് കണ്ട്രോള്‍ ഉള്ളതു കൊണ്ട് നല്ലതെന്നു നമുക്കു തോന്നുന്നത് തിരഞ്ഞെടുക്കുക. അത്ര തന്നെ.
ReplyDeletebest wishes.
ReplyDeleteചെറിയ പ്രതീക്ഷയുണ്ട്
ReplyDeleteവളരെ വലിയ ആശങ്കയും!
ഒരു മുന്‍വിധി ആസ്ഥാനത്താണെന്നറിയാം
എന്തായാലും അണിയറ അരങ്ങിനെ വരച്ചു കാണിക്കുന്നുണ്ട്
കിനാലൂരിന്റെ വരികള്‍ ഞാന്‍ കടമെടുക്കുന്നു
"ജീവന്‍ ടി വിയില്‍ അബ്ദുല്‍ ഗഫാര്‍ മൗലവിയുടെ 'അല്‍ ബലാഗ്'- മന്‍സില്‍ വില്പന ദര്‍ശനക്കു പ്രചോദനമാവാതിരിക്കട്ടെ. ഏലസ് പരസ്യങ്ങളും റിയാലിറ്റി കോപ്രായങ്ങള്‍ക്കുമപ്പുറം പുതിയൊരു കാഴ്ചയനുഭവമാവട്ടെ, നല്ല കാഴ്ചയുടെ ബദലാവട്ടെ ദര്‍ശന".
ദര്‍ശനക്ക് സ്വാഗതം. പക്ഷെ കിടമത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ എന്തൊക്കെ വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിവരും എന്നെ അറിയാനുള്ളൂ. ഗഫാര്‍ മൌലവിയുടെ മന്‍സില്‍ വില്പന ജീവനില്‍ പൊടി പൊടിക്കുകയാണ്. ആ വഴിക്ക് നീങ്ങാതെ ചാനല്‍ മുന്നോട്ടു കൊണ്ട് പോകാന്‍ വേറെ ചില ഹറാമുകള്‍ ഹലാലുകള്‍ ആക്കേണ്ടി വരുമോ എന്ന ആശങ്ക ഉണ്ടെങ്കിലും ധീരമായ ഈ കാല്‍വെപ്പിനെ അഭിനന്ദിക്കാതെ വയ്യ.
ReplyDeleteമുക്താര്‍-കാലിക പ്രസക്തമായ ഈ വിഷയം തിരഞ്ഞെടുത്തു സത്യാസന്ധമായി എഴുതിയതി -അഭിനന്ദനങ്ങള്‍
സൂപ്പര്‍..പ്രതീക്ഷിച്ച വിഷയം തന്നെ വന്നു .. വായിച്ചു..നല്ല അവതരണം...എല്ലാ ഭാവുകങ്ങളും...
ReplyDeleteആഗോള മുസ്ലിം പക്ഷത്ത് നിന്നും കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും ബുദ്ധിപരമായ ഇടപെടലും, ഏറ്റവും സൃഷ്ടിപരമായ നീക്കവുമായിരുന്നു അല്‍ ജസീറ ചാനലിന്റെ അരങ്ങേറ്റം. വാര്‍ത്തകള്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ടേക്കൊഴുകേണ്ട ഏക മുഖിയായ ഏര്‍പ്പാടാണെന്ന ധാരണ തിരുത്തിയത് ജസീറയായിരുന്നു. 9 / 11 നെ തുടര്‍ന്ന് അഫ്ഗാനെ അങ്കിള്‍ സാമും കൂട്ടരും അടിച്ചപ്പോള്‍ വസ്തുതാ പരമായ റിപ്പോര്ട്ടിങ്ങിലൂടെ പാശ്ചാത്യന്‍ ശക്തികളെ നന്നായി പ്രഹരിച്ച ജസീറ മികച്ചൊരു ബദല്‍ മാധ്യമത്തിന്റെ സന്ദേശം നല്‍കുന്നുണ്ട്. ഇത് പോലെ 'ദര്‍ശനയുടെ സാന്നിധ്യവും, സ്വാധീനവും മലയാളത്തിലെ മുസ്ലിം വിരുദ്ധമെന്ന് പൊതുവേ വിലയിരുത്തപ്പെട്ട വിഷ്വല്‍ മീഡിയയെ എങ്ങനെ നിലക്ക് നിര്‍ത്തുവാന്‍ സാധ്യമാകും എന്നത് കണ്ടറിയേണ്ടതാണ്. കേരള മുസ്ലിമ്കള്‍ക്കിടയിലെ ഏറ്റവും യാഥാസ്ഥിതികമായൊരു വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വരാന്‍ പോകുന്നൊരു ചാനലില്‍ നിന്നും അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിക്കെണ്ടാതില്ല. അന്ധ വിശ്വാസ വ്യവസായത്തിനും , വിപണനത്തിനും ഗഫാര്‍ മൌലവിയുടെ ജീവന്‍ ' പരിപാടി പോലെത്തന്നെ ഒട്ടും കുറയാതെ പങ്കു വഹിക്കുന്ന 'ഖാഫില' എന്ന പ്രോഗ്രാമിന്റെ വിജയമാണ് ദര്‍ശനയുടെ പിറവിക്കു പ്രചോദനം എന്ന ചാനലിന്റെ പിന്നിലുള്ള ആളുകളുടെ അവകാശവാദം സുഖകരമായൊരു സന്ദേശമല്ല നല്‍കുന്നത്.
ReplyDeleteഒരു ചോദ്യം: മുസ്ലിം മാനേജ്മെന്റിന് കീഴില്‍ വരാന്‍ പോകുന്ന ചാനല്‍ 'ഒരു മുസ്ലിം ചാനല്‍ ' എന്ന് വിലയിരുത്തപ്പെടുന്നത് ശരിയാണോ? ക്രൈസ്തവ മിഷനറി ലക്‌ഷ്യം വച്ചിറങ്ങിയ 'ജീവന്‍' ടി. വി. ഒരു ക്രൈസ്തവ ചാനല്‍ എന്ന് ലേബലൈസ് ചെയ്യപ്പെടുന്നില്ല; അമ്മയുടെ അമൃത ചാനല്‍ ഒരു ഹിന്ദു ചാനലായി വിളിക്കപ്പെടാറില്ല. ദര്‍ശന യെ ഒരു മുസ്ലിം ചാനല്‍ ആയി വിലയിരുത്തപ്പെടുന്നത് സാമ്പ്രദായികമായി ആരോ പറഞ്ഞു ശീലിപ്പിച്ച ഒരു പൊതു ധാരണയുടെ ആവര്‍ത്തനം തന്നെയാണ്. അത് തിരുത്തെണ്ടതും, തിരുത്തിക്കപ്പെടേണ്ടതുമായൊരു 'അക്ഷരപ്പിശകാണ്'; മന:പ്പൂര്‍വം നമ്മുടെ ഹൃദയങ്ങളില്‍ ആരോ സന്നിവേശിപിച്ച ധാരണപിശകാണ്. ഒരു മുസ്ലിം ചാനല്‍ എന്നതിന് പകരം പുതിയൊരു ചാനല്‍ എന്ന് പറയുകയല്ലേ കൂടുതല്‍ ഭംഗി?
thanks for an interesting piece, dear Mukthar bhai. U SAID IT:) KEEP IT UP!
This comment has been removed by the author.
ReplyDeleteഏത് ചാനൽ വന്നാലും നമ്മുടെ നാടിന്റെ അവസ്ഥ മാറില്ല. അത് ഇത് പോലെ തന്നെ. ലേഖനം നന്നായി
ReplyDeleteവിജ്ഞാനപ്രദമായ പോസ്റ്റ്... വാര്‍ത്തകള്‍, അല്ലെങ്കില്‍ ഫോട്ടോകള്‍ എങ്ങനെ കള്ളം പറയുന്നു എന്നതിന് കുറച്ച് ഉദാഹരണങ്ങള്‍ കൂടി ഉള്‍പെടുത്താമായിരുന്നു...
ReplyDeleteപുതിയ ചാനല്‍ എങ്ങനെയായിരിക്കുമെന്ന കാത്തിരിന്നു കാണാം.
(പിന്നെ ഈ പോസ്റ്റിന്റെ പഴയ തലക്കെട്ടിനെക്കാളും നല്ലത് പുതിയത് തന്നെ)
കുറച്ച് അക്ഷരതെറ്റുകള്‍ പറയട്ടെ?
"നു കേട്ടാല്‍ മതി"
"മുന്നിര്‍ത്തി"
"വണിക്കുകള്"
"അസ്‌തിത്വം"
സംഭവം തെറ്റാണോ അതോ എനിക്കു തെറ്റിയതോ?
@ Naseef U Areacode
ReplyDeleteഅസ്തിത്വം തന്നെയാണ് ശരി. അസ്ഥിയും അസ്തിത്വവും രണ്ടു തന്നെ!
ചാനലേതായാലും,പരിപാടിയുടെ ഉള്ളടക്കം നന്നല്ലെങ്കിൽ പിന്നെന്തുകാര്യം...അല്ലേ
ReplyDeleteനല്ലൊരു ലേഖനം
'ഗള്‍ഫ് രിസാല' യുടെ വായനയെ താങ്കളുടെ ബ്ലോഗ് പോസ്റ്റാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്. ഗൗരവമുള്ള ഒരു വിഷയം തെരഞ്ഞടുത്തതിനെ അഭിനന്ദിക്കുന്നു.
ReplyDeleteയാഥാസ്ഥിതികരാവട്ടെ ഉല്‍പ്പതിഷ്ണുക്കളാവട്ടെ, സമുദായ സ്വത്വം സംരക്ഷിക്കാനും ആരോപണങ്ങളുടെ മുനയൊടിക്കാനും പുതിയ ആശയങ്ങളുമായി ആരു വന്നാലും അവ പ്രോല്‍സാഹിക്കപ്പെടണം. രാഷ്ട്രീയ പരമായോ ആദര്‍ശപരമായോ ഉള്ള 'ഹിഡന്‍ അജണ്ടകള്‍' അത്തരമൊരു പൊതു മാധ്യമത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കരുതന്നേ ഉള്ളൂ.
എത്രയൊക്കെ ചാനല്‍ വന്നാലും അവയൊക്കെ നിസ്ക്കാരപ്പായയില്‍ പൊതിഞ്ഞ് മാറോടക്കാനുള്ള ഒരു 'ഖുദ്റത്ത്' മുസ്‌ലിം സമുദായം നേടിക്കഴിഞ്ഞ സ്ഥിതിക്ക്, സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താന്‍ മഹല്ല് തലത്തില്‍ തന്നെ ഒരു 'പിരിവിനു' സംഘാടകരുടെ തലമുതിര്‍ന്നവര്‍ 'ഫത്‌വ' നല്‍കിയാല്‍ പിറ്റേന്ന് മുതല്‍ക്കുള്ള വെള്ളിയാഴ്ചകളിലെ ഖുതുബക്ക് (മുമ്പും ശേഷവും ഇടയിലും) ഒരു തിക്കും തിരക്കും നമുക്ക് പള്ളികളില്‍ ദര്‍ശിക്കാം! എല്ലാം ഖൌമിന്‍റെ ഖിദ്മത്തിന് വേണ്ടിയാണല്ലോ!!
സംശുദ്ധ ഇസ്‌ലാമിന്റെ പ്രകാശം പരത്തുകയും ചെയ്യുന്ന ഒരു ദൃശ്യസംസ്‌കാരത്തിന് തുടക്കമിടാന്‍ ദര്‍ശനയ്‌ക്കു സാധിക്കട്ടെ....
ReplyDeleteസംഗതിയൊക്കെ കൊള്ളാം മുക്താര്‍.....
കഴിഞ്ഞ ദിവസം ജീവന്‍ ടീവിയില്‍ ഇവരുടെ മൌലവി അവതരിപ്പിച്ച 'ബാലഗ്' കണ്ട് ഞാന്‍ അന്തം വിട്ടു പോയി....
"പിതാവ് ചെയ്‌ത നന്മയുടെ ഗുണം മക്കള്‍ക്ക് ലഭിക്കുമത്രേ" !!!
ചാനലിന്റെ ഗുണം മുസ്ലിംകള്‍ക്ക് ലഭിക്കുമോയെന്ന് കണ്ടറിയണം ...
Chanalil sthree saanidhyam ?
ReplyDeleteNo Way..
Music ?
No way
Arts ?
No way but duff mutt and kolkali !
What about Swalath and Dhikr ?
Yes.
Parasyam ?
Hmm..see but no sthree…!
Enikkonnum manassilaakunnilla.
Ellaam thakidam mariyum..
½ manikkoor maathramulla Balaagum, kaafilayum varuthiya chathavu plaastarottichaal theerilla
Njammakku njammalaal nadathunna njammante chaanalaakumo ithu…!
Ullaathinekkaal illaathirikkunnathalle bangi.
oru dharshana paripaadi..may be..1
ReplyDeleteSaakshikkenthaa kompundo..
Ithaa…
Mujaahidukaarude oru paripaadi..
Jinnukalodu praarthikkamennayirikkunnu…
Pinne de..
Salafi fest..
Kathakali, pulikali, thaalam thaalapoli…
Ha ha nalla salafi !
De varunnu
Jama aathu…
Raashtreeyavum islaamaanathre
Endosulfaan, plaachimada, kinaaloor…
Ivar enthokkeyaanu parayunnathu..
Namukku swalaathu chollaam alle
Saakshikku athe parayaanulloo…
Mere imagination but…!
എല്ലാ മതങ്ങള്‍ക്കും, ജാതികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഇവിടെ ഇപ്പോള്‍ ചാനല്‍ ആയി. ഇനി മത ഇതര വിശ്വാസികള്‍ ആയ സാധാരണ മനുഷ്യര്‍ക്ക് വേണ്ടി ആരാണ് ഒരു ചാനല്‍ തുടങ്ങുക...
ReplyDeleteഅമ്മയുടെ ചാനല്‍ ഹിന്ദു ചാനലായും ജീവന്‍ ടിവിയെ ക്ര്സ്ത്യന്‍ ചാനലായും വിശെശിപ്പിക്കുന്നില്ല,നൗഷാദ് കുനിയില്‍ ,കൈരളിയുടെ തുടക്കത്തില്‍ റാതീബ് കണ്ടിരുന്നു ,മുസ്ലിം തുടങ്ങുന്ന ചാനല്‍ സാമുദായിക ചാനല്‍ ആവുന്നത് തുടങ്ങാന്‍ പോകുന്ന ചാനലില്‍ വരമ്പ് കെട്ടാന്‍ സമുദായ നേതാക്കള്‍ മുണ്ട് മുറുക്കുന്നതിനാലാണ്,സിനിമാനടന്‍ മാമുകോഴ ഒരിക്കല്‍ പറഞ്ഞു കോഴിക്കോട് ഒരു സമ്മേളനത്തില്‍ കാറില്‍ വന്നിറങ്ങിയ പണ്ടിതന്‍ സ്റ്റേജിലേക്ക് കയറി ആദ്യം പരഞ്ഞത് മൈക്കെടുത്ത് മാറ്റാനായിരുന്നു പിന്നിലിരുന്ന മഹാന്മാരൊക്കെ നിശബ്ദരായത് അറിവില്ലാതിരുന്നതിലാലല്ല അറിവില്ലായ്മയെ അനുസരിക്കുന്ന ശീലം സമുദായം കൊണ്ടുനടക്കുകയും ന്യായം ചോദിക്കുകയും ചെയ്യാതിരിക്കുന്നിടത്തോളം ഇതുതന്നെ അവസ്ത പൗരോഹിത്വം നിരോദിച്ചത് ഇങ്ങിനേ ചിലരുടെ അറിവില്ലായ്മ സമുദായത്തെ നൂറ്റാണ്‍റ്റുകള്‍ക്ക് പിന്നില്‍ തളച്ചിടുമെന്ന് അറിയുന്നതിലാവാം അത് ശരിക്കും സമുദായം അനുഭവിച്ചു തുടങ്ങി ,മുക്താര്‍ അനാദാലയത്തെ കുറിച്ചും ദര്‍സ് പഠനത്തേ കുറിച്ചും വിഷദമായി എഴുതിയാല്‍ നന്നായിരുന്നു ,
ReplyDeletegood post... keep it up... hope darshana will fill the gap
ReplyDeleteഏതു ചാനലായാലും സത്യം പറയാന്‍ ചങ്കൂറ്റമുണ്ടായാല്‍ മതിയായിരുന്നു.
ReplyDeleteഇത്തരം പരിപാടികളുടെ അപകടം മനസ്സിലാക്കാന്‍ ഏഷ്യാനെറ്റിലെ 'മുന്‍ഷി' മാത്രം ശ്രദ്ധിച്ചാല്‍ മതി. അതില്‍ മുസ്ലിമിനെ അവതരിപ്പിക്കുന്നത് എങ്ങനെയാണ്? വീതിയുള്ള ബെല്‍റ്റൊക്കെ കെട്ടി പഴയ നാടകങ്ങളില്‍ കാണുന്ന മുസ്ലിം. അതാണോ മുസ്ലിമിന്റെ ഇമേജ്? കേരളത്തിലെ മുസ്ലിമിന്റെ നിരീക്ഷണപാടവത്തെയും വിശകലനശേഷിയെയും ഈ വേഷം പ്രധിനിധാനം ചെയ്യുന്നുണ്ടോ? അദ്ദേഹം അറുക്കാന്‍ പോകുന്ന ആടിനെയും കൊണ്ടാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. എന്താണ് അതിന്റെ അര്‍ഥം? <<
ReplyDeleteഅപ്പോള്‍ മുന്‍ഷിയിലെ ബ്രാഹ്മണനെ കാണിച്ചത് കുടുമയും മുണ്ടും ആയല്ലേ ?? അതെന്തേ ശ്രദ്ടിക്കത്തെ ??..... കണ്ണുണ്ടായാല്‍ പോരാ.... കാണണം .... പെണ്ണ് പിടിയന്മാരെ ന്യയീകരിക്കണ്ട ......
ഈ ചാനലും തുടങ്ങുന്നത് മുസ്ലിങ്ങൾ ആയതു കൊണ്ട് തീർച്ചയായും മുസ്ലിം പക്ഷത്ത് നിന്ന് മാത്രമാവില്ലെ വാർത്തകൾ കാണുന്നത്? മറ്റ് ചാനലുകൾ ചെയ്യുന്നത് പോലെ തന്നെ അവനവന് വേണ്ടി മാത്രമല്ലെ വാർത്തകൾ നിർമ്മിക്കുക. ഇനി കാത്തിരിക്കുക! പരസ്യമായ വാദ പ്രതിവാദങ്ങൾക്ക്.........
ReplyDeleteകൊള്ളാം, നന്നായി
ReplyDeletemuzuvan vaayikkan samayamilla... boss varunnatinu mumbu kure joli teerkkaan undu...
ReplyDeleteany way nannaayi....
തീര്‍ച്ചയായും വാര്‍ത്ത വിനോദമല്ല. വിനോദ വാര്‍ത്തകളുണ്ടാവാം. പക്ഷേ, വാര്‍ത്ത വിനോദമായിക്കൂടാ. ഇവിടെ നടക്കുന്നത് നരേറ്റീവുകളാണ്. കഥ പറച്ചിലുകള്‍, നാണം കെട്ട കഥ പറച്ചില്‍. എല്ലാം ലളിതവല്‍ക്കരിച്ച്, എല്ലാം വൈകാരികവല്‍ക്കരിച്ച് പായസം പോലെ കഴിക്കാന്‍ പാകത്തിലാക്കുന്നു. ഇത് നിലവാരം കുറഞ്ഞ ഏതു സമൂഹത്തിന്റെയും ദുര്യോഗമാണ്.
ReplyDeleteനമ്മുടെ വീട്ടിലെ അമ്മമാരോടും പെങ്ങന്മാരോടും ഇതിലെ ഓരോ നുണയും ഒരു റണ്ണിങ് കമന്ററി പോലെ മാറ്റിപ്പറഞ്ഞു കൊടുക്കാന്‍ നമുക്ക് സാധിക്കില്ല. അതുകൊണ്ട് അവരുടെ അവബോധമുയര്‍ത്തണം. വീട്ടില്‍ രാഷ്ട്രീയം പറയണം. മതം പറയണം. മീഡിയ വല്‍ക്കരിച്ചാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കണം...
-അഭിനന്ദനങ്ങൾ!!
best wishes.