'അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം' എന്ന ലഘു പുസ്തകം, മതസ്പര്‍ദ്ധ യുണ്ടാക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ പുസ്തകമാണെന്നും പറഞ്ഞൊരു കോലാഹലമുണ്ടായപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അതിനോടനുബന്ധിച്ച് ചില അന്തംകമ്മികള്‍ പടച്ചുവിട്ട വിവാദങ്ങളും സംവാദങ്ങളും തുടരുമ്പോഴും എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഞാനാ പുസ്തകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചിട്ടുള്ളതാണ്. പത്തു വര്‍ഷം മുന്‍പ്, കോഴിക്കോട് മാനാഞ്ചിറയില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്തുനിന്നാണ് 1936 ല്‍ കേരള തിയ്യ യൂത്ത്‌ലീഗ് പുറത്തിറക്കിയ ഒന്നാം പതിപ്പിന്റെ 'ചില പേജുകള്‍' കിട്ടിയത്. പിന്നെ ബഹുജന്‍ സാഹിത്യ അക്കാദമി പുറത്തിറക്കിയ മൂന്നാം പതിപ്പ് 2007 മാര്‍ച്ചില്‍ ഒരു ബുക്ക്സ്റ്റാളില്‍ നിന്നും കായി കൊടുത്തു വാങ്ങി. ഈ പുസ്തകം ഒരു വട്ടം പോലും ഒന്ന് മറിച്ചു നോക്കുക പോലും ചെയ്യാത്തവരാണ് പുസ്തകത്തിന് തീവ്രവാദ പുറംചട്ട തീര്‍ത്തത്. കൈവെട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന റെയ്ഡുകളില്‍ ദേശവിരുദ്ധ ആശയം പ്രചരിപ്പിക്കുന്ന പുസ്തകമെന്നും പറഞ്ഞ് കണ്ടുകെട്ടിയതും ഈ പുസ്തകമായിരുന്നു. 2007 ഏപ്രില്‍ 20 ന...
mukthar udarampoyil's blog