Sep 23, 2010

അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം'അസവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം' എന്ന ലഘു പുസ്തകം, മതസ്പര്‍ദ്ധ യുണ്ടാക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ പുസ്തകമാണെന്നും പറഞ്ഞൊരു കോലാഹലമുണ്ടായപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.


അതിനോടനുബന്ധിച്ച് ചില അന്തംകമ്മികള്‍ പടച്ചുവിട്ട വിവാദങ്ങളും സം‌വാദങ്ങളും തുടരുമ്പോഴും എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ഞാനാ പുസ്തകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചിട്ടുള്ളതാണ്.


പത്തു വര്‍ഷം മുന്‍പ്, കോഴിക്കോട് മാനാഞ്ചിറയില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്തുനിന്നാണ്  1936 ല്‍ കേരള തിയ്യ യൂത്ത്‌ലീഗ് പുറത്തിറക്കിയ ഒന്നാം പതിപ്പിന്റെ 'ചില പേജുകള്‍' കിട്ടിയത്. പിന്നെ ബഹുജന്‍ സാഹിത്യ അക്കാദമി പുറത്തിറക്കിയ  മൂന്നാം പതിപ്പ് 2007 മാര്‍ച്ചില്‍ ഒരു ബുക്ക്സ്റ്റാളില്‍ നിന്നും കായി കൊടുത്തു വാങ്ങി.


ഈ പുസ്തകം ഒരു വട്ടം പോലും ഒന്ന് മറിച്ചു നോക്കുക പോലും ചെയ്യാത്തവരാണ് പുസ്തകത്തിന് തീവ്രവാദ പുറംചട്ട തീര്‍ത്തത്.


കൈവെട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന റെയ്ഡുകളില്‍ ദേശവിരുദ്ധ ആശയം പ്രചരിപ്പിക്കുന്ന പുസ്തകമെന്നും പറഞ്ഞ് കണ്ടുകെട്ടിയതും ഈ പുസ്തകമായിരുന്നു.


2007 ഏപ്രില്‍ 20 ന് ശബാബ് വാരികയില്‍ ഈ പുസ്തകത്തെക്കുറിച്ച് എഴുതിയ വായാനാക്കുറിപ്പ് ഇവിടെ പോസ്റ്റുന്നു.
(വിവാദത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു പോസ്റ്റ് ആലോചിച്ചതാണ്. നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കവുമായി തട്ടിത്തിരിഞ്ഞ് അതു നടന്നില്ല. ഇപ്പോ നാട്ടിലെത്തി, പഴയ ചില ബുക്കുകള്‍ തപ്പുമ്പോഴാണ് പഴയ കുറിപ്പ് കണ്ണില്‍ പെട്ടത്. )


വെണ്ണീരു മൂടിക്കിടക്കുന്ന തീക്കനലുകള്‍


സവര്‍ണപുരോഹിതന്മാര്‍ ആത്മീയതയുടെയും മതത്തിന്റെയും പേരില്‍ നിര്‍മിക്കുകയും നടപ്പിലാക്കുകയും ചെയ്ത മനുഷ്യത്വ വിരുദ്ധ നിയമങ്ങളില്‍ തളച്ചിടുകയും ചവിട്ടിയരക്കപ്പെടുകയും ചെയ്ത ഒരു തലമുറയുടെ ചുടുനിശ്വാസത്തിന്റെയും വീര്‍പ്പുമുട്ടലിന്റെയും കഥകള്‍, ചരിത്രത്തില്‍ നിന്ന് തുടച്ചുകളയാന്‍ എത്ര ശ്രമിച്ചാലും മാഞ്ഞു പോകുന്നതല്ല. ധര്‍മത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട ജാതി വിവേചനങ്ങള്‍ അടിച്ചമര്‍ത്തിയ ഒരു ജനസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്പ്പിന്റെ ആവേശവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളും വെണ്ണീരു മൂടിക്കിടക്കുന്ന തീക്കനലുകളായി കേരള ചരിത്രത്തിലുണ്ട്.


ഈ ചരിത്രത്തെ മായം ചേര്‍ക്കാതെ പകര്‍ന്നുതരികയാണ് 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന പുസ്തകം. ഇതൊരു ചരിത്രഗ്രന്ഥം മാത്രമല്ല, ചുട്ടുപൊള്ളുന്ന ചരിത്രത്തിന്റെ ഓര്‍മകളും അടയാളവും തെളിവുമാണ്.
സവര്‍ണപൗരോഹിത്യത്തിന്റെ അടിമകളായി, അധസ്ഥിതരില്‍ അധസ്ഥിതരായി, അവഗണനയും പരിഹാസവും പീഡനങ്ങളും മാത്രം ഏറ്റുവാങ്ങിയ ഒരു തലമുറയുടെ ഉയര്‍ത്തെഴുന്നേല്പ്പിന്റെ ചരിത്രസ്മാരകം കൂടിയാണീ പുസ്തകം.


1930 കളില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ഒരു ചിന്താ വിപ്ലവമായിരുന്നു, മതപരിവര്‍ത്തനവാദം.
ഹിന്ദുവായി മരിക്കണമോ അഹിന്ദുവായി ജീവിക്കണമോ എന്ന ചോദ്യത്തിനു മുന്‍പില്‍ ഈഴവര്‍ തൊട്ട് നായാടി വരെയുള്ള ജാതിയില്‍ ജാതിയും വിറച്ചു നിന്ന ഘട്ടത്തില്‍ ഉടലെടുത്ത ചൂടുള്ള ചിന്തകളുടെ സമാഹാരമാണീ പുസ്തകം.
അടിമത്തം ഒഴിഞ്ഞു കിട്ടാന്‍ മതം മാറ്റമാണ് പരിഹാരമെന്ന വാദം ഉയര്‍ന്നു വന്നു, ഏതു മതം സ്വീകരിക്കണമെന്ന പ്രശ്നം വിപുലമായ ചര്‍ച്ചകള്‍ക്കിടയായി. സി പി കുഞ്ഞിരാമന്‍ ക്രിസ്തുമതത്തിലും സഹോദരന്‍ അയ്യപ്പന്‍, സി കൃഷ്ണന്‍ തുടങ്ങിയവര്‍ ബുദ്ധമതത്തിലും കെ സുകുമാരന്‍, ഡോ. കെ പി തയ്യില്‍, ഒറ്റപ്പാലം പി കെ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ഇസ്‌ലാം മതത്തിലും ആകൃഷ്ടരായി.


കെ സുകുമാരന്‍, ഡോ. കെപി തയ്യില്‍, എ കെ ഭാസ്കരന്‍, സഹോദരന്‍ അയ്യപ്പന്‍, ഒറ്റപ്പാലം പി കെ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ഈ സമയത്തെഴുതിയ ലേഖനങ്ങളാണീ പുസ്തകത്തിലുള്ളത്.


ശ്രീനാരായണ ഗുരു ഉണ്ടാക്കിയെടുത്ത നവോത്ഥാന മനസ്സില്‍ നിന്നാണ് ഈ ചിന്താ വിപ്ലവത്തിന്റെ തുടക്കം. അതുകൊണ്ടു തന്നെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവ'മെന്ന ശ്രീനാരായണഗുരുവിന്റെ മുദ്രാവാക്യത്തെ പ്രായോഗികമായി കാണിക്കുകയും 'മദ്യം വിഷമാണ്, അതുണ്ടാക്കുകയോ കൊടുക്കുകയൊ കുടിക്കുകയോ ചെയ്യരുതെന്ന' ഗുരുവിന്റെ ഉപദേശം ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുള്ള മതമായ ഇസ്ലാമിലേക്ക് അവരെ ആകര്‍ശിച്ചതില്‍ അല്‍ഭുതമില്ല.


അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന് മതം‌മാറ്റമല്ലാതെ പരിഹാരമാര്‍ഗമില്ലെന്നാണ് ലേഖകര്‍ പറയുന്നത്. കീഴാളവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരമുണ്ടാവണമെങ്കില്‍ ഏതു മതം സ്വീകരിക്കണമെന്ന ചര്‍ച്ചയും, ക്രിസ്തു മതത്തെയും ഇസ്‌ലാം മതത്തെയും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ഇസ്‌ലാം  മതം സ്വീകരിക്കുന്നതിലൂടെ മാത്രമേ അസവര്‍ണരുടെ അന്തസ്സും വ്യക്തിത്വവും തിരിച്ചു പിടിക്കാനാവൂ എന്നും ലേഖകര്‍ തെളിവു സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാം മത തത്വങ്ങളെക്കുറിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളും  പഠനവും വിശകലനവുമുണ്ട് ഈ കൊച്ചു കൃതിയില്‍.


ഇസ്‌ലാം എന്താണെന്നും ഇസ്ലാമിന്റെ പ്രത്യേകതയും വ്യതിരിക്തതയും എന്തൊക്കെയാണെന്നും കൃത്യമായിത്തന്നെ പുസ്തകം ചര്‍ച്ച ചെയ്യുന്നു.
അന്യമതസ്തര്‍ക്ക് വളരെ ലളിതമായി ഇസ്‌ലാമിനെ അടുത്തറിയാന്‍ കൂടി ഈ ഗ്രന്ഥം ഉപകരിക്കും.


അമുസ്ലിംകളായ ലേഖകര്‍ ഇസ്‌ലാമിനെ സത്യസന്ധമായി അവതരിപ്പിക്കുന്നതിന് അതിന്റേതായ പ്രസക്തിയുണ്ട്. ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും താരതമ്യം ചെയ്തു കൊണ്ടുള്ള ഒരു പഠനം കൂടിയാണിത്.
ഇസ്‌ലാമിലെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ് പുസ്തകം എടുത്തു കാണിക്കുന്നത്.


ജാതിപരമായ അവശതകള്‍ ഇല്ലാത്തതും സാഹോദര്യവും സമത്വവും പ്രായോഗികമായി അനുഷ്ഠിക്കുന്നതുമായ ഇസ്‌ലാം മതം സ്വീകരിക്കുകയാണ് ഈഴവരും അധകൃതരും അവരുടെ ആത്മാഭിമാന സം‌രക്ഷണത്തിന് ചെയ്യേണ്ടതെന്ന, അധകൃത നേതാവ് കെ പി വള്ളന്റെയും കൊച്ചി പുലയ മഹാസഭ ജന. സെക്രട്ടറി പി സി ചാഞ്ചറിന്റെയും ഇ പി രാമസ്വാമി നായ്ക്കരുടെയും ഉത്ബോധനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഇ മാധവന്റെ 'സ്വതന്ത്ര സമുദായം' എന്ന ചിന്തയുടെ ഉല്‍ഭവത്തോടെയാണ് മതപരിവര്‍ത്തനവാദത്തിന്റെ ശക്തി കുറയുന്നത്. എന്നാല്‍ മതപരിവര്‍ത്തനവാദത്തെ തകര്‍ത്തെറിഞ്ഞത് ക്ഷേത്ര പ്രവേശന വിളംബരമായിരുന്നു.


'ഈഴവരെ രാഷ്ട്രീയമായി നിര്‍‌‌വീര്യമാക്കുകയും സാംസ്കാരികമായി വന്ധ്യം കരിക്കുകയുമാണ് ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തമ്പുരാക്കന്മാര്‍ സാധിച്ചതെന്ന്' അവതാരികയില്‍ ഡോ. എം എസ് ജയപ്രകാശ് എഴുതിയിട്ടുണ്ട്.


മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈഴവരും മതപരമായ അടിസ്ഥാനത്തില്‍ ആദ്യം നടത്തിയ രാഷ്ട്രീയ സമരമായ നിവര്‍ത്തന പ്രക്ഷോഭത്തില്‍ നടുങ്ങിയ ഭരണ വര്‍ഗത്തിന്റെ ആസൂത്രിതമായ ഒരു അടവ് മാത്രമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. ശ്രീ കേശവനെ ജയിലിലടച്ചതിനെത്തുടര്‍ന്ന് ശക്തമായ പ്രക്ഷോഭത്തിലാണ് മതപരിവര്‍ത്തന പ്രശ്നം തീവ്രമായത്. ഹിന്ദു രാജ്യമായ തിരുവിതാംകൂര്‍ അഹിന്ദുരാജ്യമാകാന്‍ പോകുന്നതിന്റെ ഭീകരത മഹാരാജാവിനെ അസ്വസ്ഥമാക്കി. ഈ പശ്ചാത്തലത്തിലാണ് ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്.


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരളത്തിന്റെ സാമൂഹിക പരിസരത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം, ജനനത്തിന്റെ പേരില്‍ മനുഷ്യരെ അടിമകളാക്കി വെച്ചിരുന്ന സവര്‍ണ മതത്തില്‍ നിന്ന്  മോചനം നേടാനും തങ്ങളെ ബന്ധനസ്ഥമാക്കിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാനുമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു.


കേരള ചരിത്രത്തെപ്പറ്റിയുള്ള പഠനത്തിന് ആധുനിക ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ ഗ്രന്ഥം ഏറെ ഉപകാരപ്പെടും.
1936 ല്‍ കേരള തിയ്യ യൂത്ത്‌ലീഗും 1988ല്‍ കേരള ദളിത് സാഹിത്യ അക്കാദമിയും പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ബഹുജന്‍ സാഹിത്യ അക്കാദമിയാണ് പുറത്തിറക്കിയിട്ടുള്ളത്.


മൂന്നു പതിപ്പിലും അവസാന പേജില്‍ ഇസ്‌ലാം മതം സ്വീകരിക്കാനുള്ള 'സത്യ പ്രതിജ്ഞ' കൂടി ചേര്‍ത്തിട്ടുണ്ട്. മതപരിവര്‍ത്തന വാദം വെറുതെയൊരു ചര്‍ച്ച മാത്രമായിരുന്നില്ലെന്നും ശക്തമായൊരു പ്രക്ഷോഭമായിരുന്നുവെന്നുമുള്ള സാക്ഷ്യപ്പെടുത്തല്‍ കൂടിയാണീ പേജ്.
.
 (ശബാബ് വാരിക, 2007 ഏപ്രില്‍ 20 )

26 comments:

 1. കാലിക പ്രസക്തങ്ങളും ,പാര്ശ്വവല്‍ക്കരിക്കപ്പെട്ടതുമായ വിഷയങ്ങള്‍ പുനര്‍ വായനക്കായി ബ്ലോഗ്‌ ലോകത്ത്‌ നല്‍കുന്ന

  പുനര്‍ വായന ബ്ലോഗില്‍ ഇത് പൂര്‍ണ്ണ രൂപത്തില്‍ വന്നിരുന്നു .

  ഇസ്ലാമിക തീവ്ര വാദത്തിന്റെ പുതിയ രൂപം എന്ന ആരോപണവുമായി ഇതിനെ ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി പറഞ്ഞ ബ്ലോഗ്ഗര്‍ പ്രിന്സാദ്‌ തന്റെ ശക്തമായ പ്രതികരണം[‘പുനര്‍വായന’യുടെ ആപ്പീസ് പൂട്ടി!?] രേഖപ്പെടുത്തി കണ്ടത് വേറിട്ടൊരു അനുഭവമായി .

  മുക്താര്‍ ശബാബില്‍ എഴുതിയ വായനാ കുറിപ്പ് , ഈ പത്രക്കാരെങ്ങാനും കണ്ടെങ്കില്‍ ജോറായേനെ .

  ReplyDelete
 2. രാജ്യദ്രോഹം കുറ്റം..സെക്ഷന്‍ എ...ബി...സി... 302 , ൨൧൦
  മുഖ്താരെ നാട്ടില്‍ തന്നെ ഉണ്ടല്ലോ അല്ലെ?
  മനോജ്‌ സാറൊ.. ഉണ്ണിരാജ സാറൊ കേള്‍ക്കണ്ട..

  ReplyDelete
 3. അസവര്‍ണരോ?
  അവര്‍ണര്‍ , സവര്‍ണര്‍ എന്നൊക്കെ കേട്ടിട്ടുണ്ട്.
  ഇയാള്‍ മലയാളഭാഷക്ക് പുതിയ വാക്കുകള്‍ സംഭാവന ചെയ്യുകയാണോ?
  :)

  ReplyDelete
 4. ഉപകാര പ്രദമായ പോസ്റ്റ് ..

  ReplyDelete
 5. നല്ല ലേഖനം. ഇതേ വിഷയം അടുത്തിടെ പത്രത്തില്‍ വായിച്ചിരുന്നു. (ഡോ. എം.എസ്. ജയപ്രകാശിന്റെ ലേഖനം)


  അസവര്‍ണര്‍ എന്നത് പുതിയ വാക്കല്ല അനോണി, ഡോ. ജയപ്രകാശിനേപ്പോലുള്ളവര്‍ ഇങ്ങനെ ധാരാളം ഉപയോഗിക്കാറുണ്ട്.

  ReplyDelete
 6. പുസ്തകം നേരത്തെ വായിച്ചിരുന്നു. വിവാദംകൊണ്ട് യാഥാര്‍ത്ഥ്യം യാഥാര്‍ത്യമല്ലാതാകുന്നില്ല. അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും പരിഹാരം കാണട്ടെ. ആശംസകള്‍

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. തീര്ത്തും ബാലിശവും അപ്രായോഗികവുമായൊരു മണ്ടന് നിര്ദ്ദേശമാണ് അസവര്ണരര്ക്ക്ു നല്ലത് ഇസ്‌ലാം കാരണം താങ്കള് ഇവിടെ നിരത്തിയ വാദമായ കേരളത്തിന്റെ അമ്പത് വര്ഷം മുന്പുള്ള അവസ്ഥയാണ് ഇന്നും പാക്കിസ്ഥാനില് ഉള്ളത് , എന്റെ അറിവില് 60 ല് അധികം ജാതികള് ഇന്നും അവിടെയുണ്ട് മാത്രമല്ല മേല്ജാതിക്കാരുടെ ഏതൊരു പരിപ്പാടിയില് നിന്നും കീഴ് ജാതിക്കാര് അകറ്റി നിര്ത്തുന്നൊരു അവസ്ഥ ഇപ്പോഴും അവിടെയുണ്ട്, താങ്കളുടെ വാദം “അസവര്ണര്ക്ക് നല്ലത് ഇസ്ലാം” ശരിയായിരുന്നെങ്കില് പാക്കിസ്ഥാനില് ഇന്നും നില നില്ക്കുന്ന ജാതി വ്യവസ്ഥ ഒട്ടും ഉണ്ടാകുമായിരുന്നില്ല, കേരളത്തിലെ ജാതി വ്യവസ്ഥിതി ഇല്ലാതാവുന്നതില് ഇസ്ലാം യാതൊരു സംഭാവനയും നല്കിയിട്ടില്ല മറിച്ച് നാരായണ ഗുരുവും കമ്യൂണിസ്റ്റ് പാര്ട്ടികളും ഗാന്ധിജിയുമെല്ലാം അവരുടേതായ സംഭാവനകള് നല്കിയിട്ടുമുണ്ട്,, ഇന്നും മലബാറിലെ മുസ്ലിം പ്രമാണിമാരുടെ വീട്ടില് ജോലി ചെയ്യുന്ന ഈഴവനെ അവനെത്ര പ്രായമുള്ള വ്യക്തി ആയിരുന്നാല് പോലും അദ്ദേഹത്തെ പേരെടുത്ത് വിളിക്കാനേ അവിടത്തെ കൊച്ചു കുട്ടികളെ പോലും അനുവധിയ്കൂ.. 60 വയസ്സുള്ള നാരായണേട്ടനെ നാരയണന് എന്നേ വിളിയ്ക്കാവൂ … എന്തിനേറെ പറയുന്നു .. ഈ ബ്ലോഗിന്റെ ഉടമയെ കണ്ടാലൊരു അറബിയെ പോലെയിരിക്കുമെങ്കിലും യഥാര്ത്ഥ അറബികള്ക്ക് ഇദ്ദേഹം കേവലമൊരു അടിമ മാത്രമാണ്, ഇതാണ് ഇസ്ലാമിന്റെ ഇല്ലാ മഹത്വം .

  ReplyDelete
 9. ഇഹ്ജാസ്‌September 27, 2010 at 1:55 AM

  ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നടപുള്ള അനാചാരങ്ങളെ കുറിച്ചല്ല, യഥാര്‍ത്ഥ ഇസ്ലാം ആണ് ഇവിടെ പ്രതിപാദ്യം. ലോകത്തെ ഇടവും വലിയ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രം ചൈന ആണ്, എന്നാല്‍ അവരില്‍ നിന്നും യഥാര്‍ത്ഥ കമ്മ്യൂണിസം പഠിക്കുക എന്നത് ഇന്ന് അസാധ്യമാണ്. ചൈനയിലോന്നും പോകണ്ട , നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കമ്മ്യൂണിസം മനസിലാക്കുക എന്നതൊരു സ്വപ്നം മാത്രമാകും. പ്രത്യയശാസ്ത്രങ്ങളും മത തത്വങ്ങളും പഠിക്കേണ്ടത് അതിന്റെ അനുയായികളുടെ പ്രവര്‍ത്തനങ്ങളിലൂടെയല്ല. അതിന്‍റെ മൂല ഗ്രന്ഥങ്ങളില്‍ നിന്നാണ്. അന്യ നാട്ടില്‍ പോയി അവരെ ഭരിക്കാമെന്ന് വിചാരിച്ചാല്‍ കൂമ്പിനു കിട്ടും. @ വിചാരം

  ReplyDelete
 10. ഇഹ്ജാസ്‌September 27, 2010 at 2:00 AM

  കേരള ചരിത്രം "വിചാരമോന്നു" പഠിക്കുന്നത് നന്നാകും. ഇന്നുള്ള മിക്ക മുസ്ല്ങ്ങളുടെയും പിതൃവ്യന്മാര്‍ പഴയ അസവര്‍ണരാന് എന്നാ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍.

  ReplyDelete
 11. ഇഹ്ജാസ് ഞാൻ പറഞ്ഞതിനെ യുക്തിയോടെ മനസ്സിലാക്കാൻ ശ്രമിയ്ക്കൂ.. ഏതൊരു ഉന്നത, അധമ ബോധമുള്ള സമൂഹത്തിൽ ഇസ്ലാം പ്രചരിപ്പിയ്ക്കപ്പെടുകയാണെങ്കിൽ അങ്ങനെയൊരു അവസ്ഥയെ ഇല്ലായ്മ്മ ചെയ്യപ്പെടും എന്ന വാദം തികച്ചും ബാലിശമാണന്ന് കാണിച്ചു തരികയായിരുന്നു പാക്കിസ്ഥാനിലെ ഇന്നത്തേയും എന്നത്തേയും അവസ്ഥാവിശേഷം, ഇസ്ലാം ആശ്ലേഷിച്ച സമൂഹമാ ണ് പാക്കിസ്ഥാനിലേത് പൂർണ്ണമായും എന്നു തന്നെ പറയാം എന്നിട്ടും അവർ മുൻപ് ആചരിച്ച് പോന്നിരുന്ന ഏതൊരു പ്രവർത്തി/വിശ്വാസം/ചിന്ത ഇവയ്ക്കൊന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല അങ്ങനെയൊരു അവസ്ഥയിൽ ഇസ്ലാം കേരളത്തിലോ ഇന്ത്യ മൊത്തത്തിലോ സാമൂഹികമായൊരു മാറ്റം ഉണ്ടാക്കാൻ പോകുന്നില്ല, പിന്നെ ഇഹ്ജാസ് പറഞ്ഞത് കേരളത്തിലെ എല്ലാ മുസ്ലിംങ്ങളുടെ പിൻതലമുറയ്ക്കാരും ഈഴവരായിരുന്നു എന്ന വാദം തികച്ചും തെറ്റാണ് എന്ന് തലശ്ശേരിയിലെ മുസ്ലിം പെൺകുട്ടികളെ നോക്കിയാൽ മതി ബാക്കിയൊന്നും ഞാൻ പറയുന്നില്ല.

  ReplyDelete
 12. മതത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ നിന്നകന്നു ജീവിക്കുന്ന ഒരു സമൂഹമാണ് പാക്കിസ്ഥാനിലേത്. പേര് അറബിയിലായത് കൊണ്ടോ, രാജ്യത്തിന്റെ ഭരണ ഘടനയില്‍ ഇസ്ലാമിക്‌ റിപ്പബ്ലിക് ഓഫ് പാകിസ്താന്‍ എന്നോ മറ്റോ ഉണ്ടായതു കൊണ്ടോ ഒരുത്തനോ, ഒരു രാജ്യത്തിനോ ഇസ്ലാമുമായി പുല ബന്ധം പോലും ഉണ്ടാകണമെന്നില്ല. യഥാര്‍ഥമായ ഇസ്ലാം പ്രച്ചരിപ്പിക്കപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഈ കേരളം ശരിക്കും ദൈവത്തിന്‍റെ സ്വന്തം നാടായിരിക്കും.


  കേരളത്തിലെ മിക്ക മുസ്ലിങ്ങളുടെയും എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ, എല്ലാവരുടെയുമല്ല.

  ReplyDelete
 13. ഇഹ്ജാസ് .. ഈ യഥാർത്ഥ ഇസ്ലാം എന്നു പറയുന്ന സാധനം എന്താണ് ? അതെവിടെയാണ് ഇന്നുള്ളത് ? എന്നെങ്കിലും എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ ? ഉണ്ടായിരുന്നത് ഇല്ലാതായതാണോ ? എന്തുകൊണ്ടങ്ങനെ ഇല്ലാതായി ? ഒന്ന് വിശദമാക്കിയാൽ നന്നായി .

  ReplyDelete
 14. Teenypass 91880727
  PantiesandFannies 04958020
  [url=http://www.peekapaysite.com/go/index.php?site=backseatbangers]BackSeatBangers[/URL] 05349017
  [url=http://www.peekapaysite.com/go/index.php?site=barefootmaniacs]BareFootManiacs[/URL] 65045375
  [url=http://www.peekapaysite.com/go/index.php?site=vipcrew]VipCrew[/URL] 02177381
  [url=http://www.peekapaysite.com/go/index.php?site=milfsearch]MILFSearch[/URL] 17628039
  http://www.peekapaysite.com/go/index.php?site=milfsinheat MilfsinHeat 76872965
  http://www.peekapaysite.com/go/index.php?site=chocolatesistas ChocolateSistas 80821496

  ReplyDelete
 15. യഥാര്‍ത്ഥ ഇസ്ലാം എന്താണെന്ന് സ. അച്ചുതാനന്ദന് അറിയാം. അയാളും അയാളുടെ പോലീസും ആണ് ഇത് ഇപ്പോള്‍ കച്ചവടം ചെയ്യുന്നത്.

  ReplyDelete
 16. വിചാരം ചോദിച്ചത് പോലെ.....എന്താണ് ഇ യഥാര്‍ത്ഥ ഇസ്ലാം എന്ന് എനിക്കും അറിയാന്‍ ഒരു ആഗ്രഹം, അത് എവിടെയോകെ ആണ് ഇപ്പോള്‍ ഒള്ളത് എന്നും ദയവായി പറയുക...

  ReplyDelete
 17. സുഹൃത്തുക്കളെ
  അര്‍ഥവത്തായ സം‌വാദങ്ങള്‍
  നടക്കട്ടെ.
  വിചാരത്തിനും
  Green umbrella ക്കും
  വ്യക്തമായ മറുപടിയാണ്
  'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം'
  എന്ന പുസ്തകം.
  ആ പുസ്തകം ഇപ്പോഴും പുസ്തകശാലകളില്‍
  വാങ്ങിക്കാന്‍ കിട്ടും.
  സമയം കിട്ടുമ്പോള്‍ ഒന്നു വാങ്ങിവായിച്ചാല്‍ നന്നാവും.
  പിന്നെ യഥാര്‍ഥ ഇസ്‌ലാം എന്താണ്, അതെവിടെ,
  എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല.
  സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മതമാണിസ്ലാം.
  അതില്‍ ജാതി വ്യവസ്ഥയില്ല.
  ഏകനായ ദൈവത്തിനു മുന്നില്‍
  സവര്‍ണനും അസവര്‍ണനുമെല്ലാം തുല്യര്‍.
  ഇസ്ലാം ഒരു രാജ്യത്തിന്റെ ഭരണവ്യവസ്ഥയല്ല,
  വ്യക്തികളുടെ മാനസിക പരിവര്‍ത്തനവും,
  അതുവഴി സമൂഹത്തിന്റെ ധാര്‍മിക മുന്നേറ്റവുമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.

  ReplyDelete
 18. നല്ല പോസ്റ്റ്.
  വരട്ടെ ഇനിയും ഇത്തരം പോസ്റ്റുകള്‍.

  ReplyDelete
 19. സമയം കിട്ടുബോള്‍ വയികുന്നുണ്ട്.. പക്ഷെ മനപരിവര്‍ത്തനം, സ്നേഹം, സമാധാനം അത് തന്നെ അല്ലെ ച്രിസ്തയാനികളും പറയുന്നത് അത് തന്നെ അല്ലെ മോഡേണ്‍ കള്‍ട്ട് സ്വാമികളും പറയുന്നത് ? അപ്പോള്‍ പിന്നെ ഇസ്ലാമിന്റെ പ്രസക്തി എന്ത് ? ബുദ്ധനും ഇത് തന്നെ അല്ലെ ഏറ്റവും ആദ്യം പറഞ്ഞത് ??

  ReplyDelete
 20. ബ്ലോഗ്‌ ഏറെ നന്നായിരുക്കുന്നു .ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്‌. www.theislamblogger.blogspot.com

  ReplyDelete
 21. ഞാന്‍ ഒരു അവര്‍ണനാണ് ,എന്തിനാണ് ഞാന്‍ വരേണ്ടത് സുഹൃത്തേ ,കിതാബ് പുഴുങ്ങി തിന്നാല്‍ വയര്‍ നിറയുമോ ?
  അങ്ങനെയെങ്കില്‍ 100 ശതമാനം ഇസ്ലാമിക വിശ്വാസികളുള്ള സോമാലിയയില്‍ പട്ടിണി ഉണ്ടാവുമായിരുന്നില്ലല്ലോ.അതെ അവസ്ഥ തന്നെയല്ലേ സമീപമുള്ള അഫ്രികന്‍ രാജ്യങ്ങളിലും പിന്നെ പാക്കിസ്താന്‍ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും കാണുന്നത് .എന്തിനു അവിടെവരെ പോകണം ഇന്ത്യയില്‍ തന്നെ വടക്കോട്ട് നോക്കിയാല്‍ പോരെ.എന്താ അവരുടെ അവസ്ഥ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ എത്ര കോടികള്‍ നരകിക്കുന്നു .അത് ഏതു മതത്തില്‍ പെട്ടവരോ ആയിക്കോട്ടെ .അവര്‍ണന്‍റെ പ്രശനം ദൈവവും പ്രാര്‍ത്ഥനയും മണ്ണാങ്കട്ടയും ഒന്നുമല്ല വിശപ്പാണ് ,വിശക്കുന്നവന്റെ മുന്നില്‍ ഏറ്റവും വലിയ ദൈവം ഭക്ഷണമാണ് ,അത് നല്‍കാന്‍ ഉള്ള വല്ല പദ്ധതിയും വയ്ക്ക് അവരുടെ മുന്നില്‍ ,അല്ലാതെ വെറുതെ മതം മതം പറഞ്ഞു വായിട്ടലക്കാതെ .അല്ലെങ്കിലും പരലോക സുഖം തേടുന്ന മതങ്ങള്‍ക്ക്‌ എന്ത് മാനവസ്നേഹം

  ReplyDelete