അ ന്‍വര്‍ എന്ന സിനിമ മുസ്ലിം വിരുദ്ധമെന്ന ആരോപണം ശരിയല്ലെന്നും അന്‍വറും അന്‍വാറുശ്ശേരിയുമായി യാതൊരു ബന്ധവുമില്ലെന്നും സംവിധായകന്‍ അമല്‍ നീരദ്. സിനിമ ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയം കോയമ്പത്തൂര്‍ സ്‌ഫോടനമല്ല. ഒരു മുഖ്യധാര സിനിമയെ സംബന്ധിച്ചിടത്തോളം കോയമ്പത്തൂര്‍ സ്‌ഫോടനം പറഞ്ഞുപഴകിയ വിഷയമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയിലൂടെ ആരുമായും സാദൃശ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു. ലതീഷ് മോഹന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണ് സിനിമ മുസ്ലിം വിരുദ്ധമെന്ന് നിരീക്ഷിക്കുന്നത്. വില്ലന്‍ കഥാപാത്രമായ ബാബുസേട്ടിന്റെ(ലാല്‍) രൂപം മഅദനിയുടേതിനോട് സാമ്യമുള്ളതാവുകയും, ആ വില്ലന്‍ കോയമ്പത്തൂര്‍ കലാപത്തിലെ പ്രതിയാവുകയും ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. ലേഖനത്തിലെ പ്രസക്തമായ ചില വരികള്‍.. >> ബിരിയാണി, ഒപ്പന, സ്വവര്‍ഗലൈംഗികത, ഭീകരവാദം എന്നീ നാലു മിത്തുകളിലാണ് മലയാള സിനിമ പൊതുവേ മുസ്ലീംകളെ ചിത്രീകരിക്കുന്നത് ..... << >> പക്ഷേ, ഇക്കണ്ടതൊന്നും കളിയല്ലെന്നും ഷാജി കൈ...
mukthar udarampoyil's blog